Mr. Rowdy : ഭാഗം 21

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"അച്ചു അർച്ചന "അല്ലു പറഞ്ഞു തുടങ്ങി. "എന്റെ അച്ഛനും പിന്നെ അന്നുന്റെ അച്ഛനും അച്ചുന്റെ അച്ഛനും പാർട്ണർസ് ആയിരുന്നു. അങ്ങനെ ഉള്ള പരിചയമാ ഈ അച്ചുന്റെ അമ്മ അന്നുന്റെ അച്ഛൻ മരിക്കുന്നതിന് ഒരു മാസം മുൻപാണ് മരിച്ചത് അതൊരു റേപ്പ് കേസ് ആയിനും അഞ്ചുന്റെ മരണം പോലെ ഭാര്യ മരിച്ചതിൽ പിന്നെ അച്ചുന്റെ അച്ഛൻ തളർന്നു പോയി പിന്നെ അച്ചുന്റെ കാര്യം പറയണ്ട അവൾ അമ്മയില്ലാതെ ഉറങ്ങില്ല പാവം ഒരുപാട് സങ്കടം അനുഭവിച്ചു..... പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ അന്നുന്റെ അച്ഛനും മരിച്ചു ഒരക്സിഡന്റ് പിന്നെ അച്ചുന്റെ അച്ഛൻ അന്നുന്റെ അമ്മയെ കല്യാണം കഴിച്ചു. അതോടെ ഞങ്ങളും ആയുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് അവർ ഇവിടുന്ന് പോയി പിന്നെ ഞങ്ങൾ അവരെയോ അവർ ഞങ്ങളെയോ അനേഷിച്ചിട്ടില്ല.... അതൊക്കെ ഒരു കാലം അന്നുവും ഞാനും റൗഡിയും ആധിയേട്ടനും കൂടിയുള്ള തമാശകൾ അമ്മ പറയുമ്പോ ഒരിക്കലെങ്കിലും കൊതിച്ചിട്ടുണ്ട് ആ കളിക്കുട്ടുകാരിയെ ഒന്ന് കാണാൻ... "അല്ലു ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു നിർത്തി.

"നിനക്ക് അവളെ അത്രക്ക് ഇഷ്ട്ടാണോ "അമ്പിളി താടിക്ക് കൈ കൊടുത്തുക്കൊണ്ട് ചോദിച്ചു. "പിന്നെ ഇഷ്ട്ടം ആ കുരുത്തംകെട്ട പെണ്ണിനെ ഞാൻ കാണട്ടെ ഇപ്പോഴും എന്റെ ഹെലൻ ഓഫ് സ്പാർട്ട കാണുമ്പോ സങ്കടം വരും ദുഷ്ട്ട പട്ടി തെണ്ടി... ഇതിന് പകരമായി അവളെ കണ്ടാൽ അവളുടെ അല്ല അവളുടെ കണവന്റെ ബാക്കിൽ ഞാൻ കുത്തും ഇത് ഈ അല്ലുന്റെ പ്രതികാരമാ "അല്ലു മുഖത്തു പുച്ഛ ഭാവം ഇട്ടുക്കൊണ്ട് പറഞ്ഞു. "നീ എന്തേലും ചെയ്യും "അമ്പിളി അവനെ കുസാത്തെ പറഞ്ഞു.ഈ സമയം ആണ് ആമി സ്റ്റെയർ ഇറങ്ങി വന്നത് അമ്പിളിയെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് അവൾ അടുക്കളയിലേക്ക് കേറി. "അവൾക്കെന്തിനാ എന്നോട് ദേഷ്യം "അമ്പിളി സംശയത്തോടെ അല്ലുനെ നോക്കി. "അവളെക്കാൾ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളോട് അവൾ ഇങ്ങനെയാ പെരുമാറുക..... പക്ഷെ നിന്നോടെന്തിനാ ഇങ്ങനെ നിന്നെക്കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല "അല്ലു വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളി അവനെ കുർപ്പിച്ച് നോക്കി. "ഹോയ് ഗയ്സ് "അഭി രണ്ടാളുടെയും നടുക്കിരുന്നു.അവൻ ഇരുന്നതും അവന്റെ സാമിഭ്യം ഇഷ്ട്ടപെടാത്തത് പോലെ അമ്പിളി കുറച്ച് വിട്ടിരുന്നു.

അല്ലുവും അഭിയും കൂടെ കുറെ കാര്യങ്ങൾ പറഞ്ഞോണ്ടിരുന്നു.അമ്പിളി പിന്നെ എഴുത്തിൽ ശ്രെദ്ധിച്ചു.എന്തിരുന്നാലും അഭിയുടെ കണ്ണുകൾ ഇടക്കിടക്ക് അമ്പിളിയിൽ തെന്നി നിന്നു.കാറ്റിൽ പാറി പറക്കുന്ന അവളുടെ മുടിയിയകളും കണ്മഷി പുരണ്ട കണ്ണുകളും ചുവന്ന ചെറിയ അദരങ്ങളും അവനെ വേറൊരു ലോകത്തെത്തിച്ചു അതൊരിക്കലും പ്രമത്തിന്റെ അല്ല കാമം എന്ന വികാരം ഞരമ്പുകളെ കൊത്തി വലിച്ചു.എന്നാൽ തന്നെ കാർന്നു തിന്നുന്ന ആ കാമകണ്ണുകളെ അമ്പിളി ശ്രെദ്ധിച്ചതെ ഇല്ല.എന്നാൽ ഇതൊക്കെ ശ്രെദ്ധിച്ചു ഒരാൾ നിൽപ്പുണ്ടായിരുന്നു ആ കണ്ണുകളിൽ കോപം കത്തി. അർജു ഒരു കാറ്റ് പോലെ പുറത്തേക്ക് പോയി. അത് കണ്ടതും അമ്പിളി അല്ലുനെ ഒന്ന് നോക്കി അവനും സംഭവം എന്താണെന്ന് മനസിലാവാതെ നിന്നു. "ഞാൻ ഇപ്പോൾ വരവേ "അല്ലു പുറത്തേക്ക് പോയതും അഭി അമ്പികിക്ക് അരികിലേക്ക് ഇരുന്നു. "താൻ എന്താടോ ഒന്നും മിണ്ടാത്തത് "അഭി അമ്പിളിയെ അഭാതച്ചുഷണം നിരീക്ഷിച്ചുകൊണ്ട് ചോദിച്ചു. "താൻ അല്ല അമ്പിളി അതാണ് എന്റെ പേര് "അമ്പിളി അഭിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. "ഹോ ok ok അമ്പിളി "അഭി ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളി അവന് ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു.

"നിങ്ങൾ എന്താ ഇവിടെ സംസാരിക്കുന്നെ.... നിനക്ക് ജോലി ഒന്നും ഇല്ലേ പെണ്ണെ "മുത്തശ്ശി അമ്പിളിയെ തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചു. "മൂത്തു നരച്ചു കുഴിയിലെക്കെടുക്കാൻ ആയി എന്നിട്ടും പണി എടുപ്പിച്ചു മതിയായില്ലേ "അമ്പിളി ദേഷ്യത്തോടെ ബുക്ക്‌ അവിടെ വെച്ച് അടുക്കളയിൽ കേറി മുത്തശ്ശി അഭിയെ ഒന്ന് തുറിച്ചു നോക്കി അവളുടെ പിറകെ പോയി. അഭിടെ ഫോൺ റിങ് ചെയ്തതും സ്‌ക്രീനിൽ തെളിഞ്ഞു നിന്ന പേര് അവനെ സന്തോഷത്തിൽ ആയ്ത്തി. "എന്തായാടാ കേരളം എങ്ങനെ "ഒരു പൗരുഷമായ ശബ്‌ദം കേട്ടതും അവന്റെ മുഖത്ത് ഒരു വശ്യമായ ചിരി വിരിഞ്ഞു. "കൊള്ളാം ഡാഡി ഞാൻ ഇന്നലെ പറഞ്ഞില്ലേ ഇവിടെ ഒരു കിടിലൻ പിസ് ഉണ്ടെന്ന് എന്റെ ഡാഡി ഡാഡി ഒന്ന് കാണണം ആ ചുണ്ടും കണ്ണും ഹോ ഒരു ഭാഗം വിടാതെ കടിച്ചു തിന്നാൽ തോന്ന..... ഹോ ആ ഷേപ്പ് ഒന്നും പറയാനില്ല ഡാഡി "അവന്റെ കണ്ണ് അടുക്കളയുടെ സൈഡിൽ നിക്കുന്ന അമ്പിളിയുടെ മുഖത്ത് തറച്ചു നിന്നു. "ഹോ നീ ഇത്രയൊക്കെ പറയണം എങ്കിൽ ഫ്രഷ് പിസ് ആയിരിക്കുമല്ലോ നീ ഒന്നും ചെയ്യാതെ ഞാൻ വന്നിട്ട് കാര്യം സെറ്റ് ആക്കാം...."അയാൾ അത്രയും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു.

"അതുവരെ പിടിച്ചു നിൽക്കാൻ പറ്റുന്നു തോന്നുന്നില്ല "അഭി താടി ഉഴിഞ്ഞോണ്ട് പറഞ്ഞു. "നീ എന്താ കുട്ടി നോക്കിനിൽക്കുന്നെ ആ പത്രം ഒക്കെ ഒന്ന് കഴുകി വൃത്തിയാക്ക് " ഭദ്ര അമ്പിളിയെ നോക്കി പറഞ്ഞതും അവൾ അത് ചെയ്യാനായി തുനിഞ്ഞു. "നിക്ക് അമ്പു ഭദ്രേ ഇവൾ ഇവിടുത്തെ കുട്ടി ആണ് അല്ലാതെ വേലക്കാരി അല്ല "ശാമള ദേഷ്യത്തോടെ പറഞ്ഞു. "ഏയ്യ് അങ്ങനെ അല്ല ചേച്ചി അവൾ അവിടെ വെറുതെ നിൽക്കുന്നത് കണ്ടപ്പോൾ "ഭദ്ര "ഇതൊക്കെ ചെയ്യാൻ സർവെൻഡ് ഉണ്ട് പിന്നെ നിന്റെ മോളും അവിടെ വെറുതെ നിൽക്കുന്നുണ്ടല്ലോ അവളോട് പറയാത്തതെന്താ "ശാമള ഭദ്രയെ നോക്കി. "ഇവളെ പോലെ ആണോ ആമിമോൾ അവൾ ഞങ്ങളുടെ രാജകുമാരിയാ പിന്നെ ഇവൾ മാളുവിന്റെ അനിയത്തിയ അല്ലാതെ അജുന്റെ ഭാര്യ ഒന്നും അല്ല"മുത്തശ്ശി പറഞ്ഞതും ശാമള സങ്കടത്തോടെ അമ്പിളിയെ നോക്കി പക്ഷെ അവളെ അത് ഒരുവിധത്തിലും ബാധിച്ചതെ ഇല്ല. അമ്പിളി ശാമളയെ നോക്കി ഒന്ന് കണ്ണടച്ചു കാട്ടി അതോടെ ശാമളയുടെ മുഖം തെളിഞ്ഞു. _____

ബീച്ചിലെ ആളൊഴിഞ്ഞ ബെഞ്ചിൽ ഇരിക്കുമ്പോഴും അർജുന്റെ മനസ്സ് കൗഷിലമായിരുന്നു. "എന്താ എനിക്കി പറ്റുന്നെ അമ്പിളി അവളെ കുറിച്ച് ഞാൻ എന്തിനാ ഇങ്ങനെ ചിന്ദിക്കുന്നെ അതിനും മാത്രം അവൾ എന്റെ ആരാ...... "നിന്റെ ഭാര്യ "കാർത്തിയുടെ പെട്ടന്നുള്ള ശബ്‌ദം കേട്ടതും അർജു അരികിലേക്ക് നോക്കി അവിടെ തിരമാലകൾ നോക്കി ഇരിക്കാണ് കാർത്തി. "നീ എപ്പോൾ വന്നു "അർജു "ഞാൻ എപ്പയെ വന്നു നീ അമ്പിളിയെ കുറിച്ചാണല്ലേ ആലോചിക്കുന്നത് "കാർത്തി ചിരിച്ചോണ്ട് ചോദിച്ചതും അർജു മുഖം തിരിച്ചു. "എന്താണെന്ന് അറിയില്ല അഭി അവളോട് അടുക്കുമ്പോൾ മനസ്സിൽ എന്തോ ഒരു ഭാരം പോലെ ഇഷ്ട്ടപെട്ടതിനെ തിരിച്ചറിയാൻ പറ്റാത്തത്തിന്റെ വിങ്ങൽ പോലെ മനസ്സ് വിങ്ങുകയാ അറിയില്ല ഒന്നും മനസിലാവുന്നില്ല "അർജു അലയടിക്കുന്ന തിരമാലകളെ നോക്കി പറഞ്ഞു. "അതാണ് അർജു പ്രണയം നീ ഇപ്പോൾ അമ്പിളിയെ പ്രണയിക്കുന്നു......ഒരുപക്ഷെ അന്നുവിൽ ഇല്ലാത്ത എന്തെങ്കിലും പ്രതേകത അമ്പിളിയിൽ ഉള്ളതുക്കൊണ്ട് വല്ല അട്രാക്ഷനും നിനക്ക് അവളോട്...... "No......,........."

അർജു ദേഷ്യത്തോടെ എഴുനേറ്റു കാർത്തിയെ ഒന്ന് നോക്കി. "ഞാൻ അമ്പിളിയെ അല്ല അന്നുനെയാ സ്നേഹിക്കുന്നെ സ്റ്റിൽ ലവ് ഹെർ.... അന്നുവാണ് എന്റെ ലോകം എന്റെ ജീവൻ എന്റെ ശാസം അവളില്ലാതെ അർജു പൂർണമല്ല..... ഒരുപക്ഷെ എന്റെ അന്നുന് അമ്പിളിടെ അത്ര സൗന്ദര്യം ഇല്ലെങ്കിലും ഒരുപക്ഷെ മുഖം വികൃതമാണെങ്കിലും അവൾ എന്റെ ഈ മനസ്സിൽ സുന്ദരി ആയിരിക്കും...... അവൾ എങ്ങനെ ഇരുന്നാലും എനിക്ക് കുഴപ്പം ഇല്ല...... പിന്നെ അമ്പിളി ഒരിക്കലും എന്റെ പ്രണയത്തിനു അവകാശി ആവില്ല "അത്രയും പറഞ്ഞ് കാർത്തിയെ ഒന്ന് തുറിച്ചുനോക്കി അർജു നടന്നകന്നു. "നീ ഇത്രയധികം അന്നുനെ സ്നേഹിക്കുന്നുണ്ടോ അർജു അപ്പോൾ അമ്പിളി ആണ് അന്നുന്നു അറിഞ്ഞാൽ നിന്റെ റിയാക്ഷൻ എനിക്ക് ആലോചിക്കാൻ കൂടി വയ്യ കുളിരു കോരുന്നു."കാർത്തി ഒന്നു പുളഞ്ഞു. ❤️"അരികിലെ സ്വപ്ന പ്രണയമേ അറിഞ്ഞില്ല നിൻ കതിർനാമ്പുകൾ "❤️.…തുടരും……………… 

Mr. Rowdy : ഭാഗം 20

Share this story