Mr. Rowdy : ഭാഗം 23

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"എടി ശെരിക്കും ഇത് വല്ലാത്ത അവസ്ഥയാണ് അല്ലേ അവന്റെ അന്നു അവന്റെ തൊട്ടരികിൽ അമ്പിളി ആയി ഉണ്ടായിട്ടും അവന് അവളെ തിരിച്ചറിയാൻ പറ്റുന്നില്ല നീ ഒന്ന് ആലോചിച്ചു നോക്ക് അമ്പിളി ആണ് അന്നുന്നു അറിഞ്ഞാൽ അവന്റെ അവസ്ഥ ഹോ "കാർത്തി ഒന്ന് തിരിഞ്ഞതും കാണുന്നത് കലിപ്പിൽ നിൽക്കുന്ന അർജുനെ ആണ് അവന്റെ മുഖത്തു ദേഷ്യത്തോടൊപ്പം നിറഞ്ഞു നിൽക്കുന്ന ഭാവം എന്താണെന്ന് കാർത്തിക്ക് ഊഹിക്കാൻ പറ്റിയില്ല. വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അർജു അവൻ ദേഷ്യത്തോടെ കാർത്തിയുടെ അടുത്തേക്ക് പാഞ്ഞു. "ട്ടോ "പൊട്ടി കാർത്തിടെ കവിൾ പൊട്ടി. "നീ ഇപ്പോൾ ന്താ പറഞ്ഞെ "അർജു ദേഷ്യത്തോടെ കാർത്തിയുടെ കോളറക്ക് പിടിച്ചു. "ഹേ ഞാനോ ഞാൻ ഇപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ "കാർത്തി മുഖം ചുളിച്ചോണ്ട് പറഞ്ഞു. "കാർത്തി എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട് "അർജു മുഷ്ട്ടി ചുരുട്ടി പിടിച്ചു. "എടാ അത് അത്.,...... അന്നുവും അമ്പിളിയും ഒരാളാ "കാർത്തി മടിച്ചോണ്ട് പറഞ്ഞു. "വാട്ട്‌........"

അർജുവിന്റെ മുഖം വിളറി വെളുത്തു ഒരു നിമിഷം താൻ സ്വപ്നലോകത്താനോ എന്ന് വരെ അർജു കരുതിപോയി. "എടാ ഞാൻ പറഞ്ഞത് സത്യമാ "കാർത്തി എല്ലാ കാര്യങ്ങളും അർജുവിനോട് പറഞ്ഞു എല്ലാം കേട്ടതും ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു അർജു. "എനിക്ക് നിന്നെ വിശ്വസം ഇല്ല"അർജു മുടിക്ക് കയ്യ് കൊടുത്തോണ്ട് പറഞ്ഞു. "നീ എന്നെ വിശ്വസിക്കേണ്ട മദർ കള്ളം പറയില്ലല്ലോ വാ അങ്ങോട്ട് പോവാം "കാർത്തി അർജുവിനെയും കൂട്ടി കരുണാലയത്തിലേക്ക് പോയി അവരുടെ പുറകെ തന്നെ വിജയും പോയി. കരുണാലയത്തിന്റെ ഗേറ്റിന്റെ മുന്നിൽ എത്തിയതും അർജു ചാടി ഇറങ്ങി. "അതെ എങ്ങോട്ടാ ഈ രാത്രി "സെക്യൂരിറ്റി അർജുവിന്റെ നെഞ്ചിൽ കയ്യ് വെച്ചു തടഞ്ഞു കൊണ്ട് പറഞ്ഞു. അർജുവിന്റെ മനസ്സ് മുഴുവൻ അന്നുവായിരുന്നു ഓരോ കാര്യങ്ങളും അവന്റെ മനസിലൂടെ കടന്നു പോയി ഹൃദയത്തിൽ നുരഞ്ഞു പൊങ്ങുന്ന വികാരo എന്താണെന്ന് അവന് ഊഹിക്കാൻ പോലും ആയില്ല ഹൃദയമിടിപ്പ് കുടിക്കൊണ്ടിരുന്നു. അവൻ അവനെ തന്നെ അവന്റെ ഉള്ളിൽ അനേഷിച്ചുകൊണ്ടിരുന്നു.എന്താണ് പറയേണ്ടത് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. അത് പെട്ടന്ന് തന്നെ ദേഷ്യത്തിൽ ചെന്നവസാനിച്ചു അർജു അയാളുടെ കൈ തട്ടിമാറ്റി.

അർജുവിന്റെ പുറകെ തന്നെ കാർത്തിയും വിജയും നടന്നു. "മദർ മദർ "അർജു ആ മുറ്റത്ത് നിന്ന് ഒരു ഭ്രാന്തനെ പോലെ വിളിച്ചുകൂക്കി. അർജുവിന്റെ ശബ്‌ദം കേട്ട് എല്ലാ മതറും പുറത്ത് വന്നു. "നമ്മൾ 2 മദറിനെ അല്ലേ വിളിച്ചുള്ളൂ ഇതിപ്പോൾ കുറെ ഉണ്ടല്ലോ "വിജയ് പറഞ്ഞതും കാർത്തി അവനെ തുറിച്ചു നോക്കി. "ചളി അടിക്കാനുള്ള ടൈം വേറെ തരാം "കാർത്തി കുറച്ച് ഗൗരവത്തോടെ അർജുനെ നോക്കി. "നീ എന്താ കുട്ടി ഇവിടെ "അവരുടെ ഇടയിൽ നിന്നും ഇറങ്ങി വന്നുകൊണ്ട് മദർ ചോദിച്ചതും അർജുവിന്റെ കണ്ണുകളിൽ തിളക്കം വർധിച്ചു അപ്പോയെക്കും സെക്യൂരിറ്റി പുറകിൽ നിന്നും അർജുവിനെ വട്ടം പിടിച്ചു. അർജു അയാളെ തുക്കിയെറിഞ്ഞു. "എനിക്ക് മതറിനോട് കുറച്ച് സംസാരിക്കാൻ ഉണ്ട് "അർജു ശാന്തതയോടെ പറഞ്ഞു. "രാവിലെ സംസാരിക്കാം കുട്ടി നീ ഇപ്പോൾ ഇവിടുന്ന് പോക്കോ "മദർ തിരിഞ്ഞു നടക്കാൻ ഭാവിച്ചതും അർജു അവരുടെ കാലിൽ വീണു. കാർത്തിയും വിജയും ഞെട്ടി. "എന്താ കുട്ടി ഇത് "മദർ അർജുവിനെ എണീപ്പിച്ചു നിർത്തിക്കൊണ്ട് ചോദിച്ചു. "മദർ എനിക്ക് എന്റെ അന്നുനെ പറ്റി അറിയണം അവൾ എന്റെ അമ്പിളി ആണോ എന്ന് എനിക്ക് അതറിയാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ലാ........ അന്നു...... എന്റെ അന്നുവാണോ അമ്പിളി......

പറയുമ്പോ അർജുവിന്റെ കണ്ണുകൾ നിറഞ്ഞു ആ കണ്ണുകളിൽ ഒരേ ഒരു വികാരം സിരകളിൽ അലിഞ്ഞു ചേർന്ന ഭ്രാന്തമായ പ്രണയം.അർജുവിന്റെ ആ മുഖം തികച്ചും കാർത്തിക്കും വിജയ്ക്കും അപരിചിതമായിരുന്നു. അവന്റെ കണ്ണുകളിൽ നിന്നും മദർ വായിച്ചെടുത്തു എത്രത്തോളം ഭ്രാന്തമാണ് അർജുവിന്റെ പ്രണയം എന്ന്. "മദർ പ്ലീസ്‌ ഞാൻ എന്ത് വേണേലും ചെയ്യാ എന്റെ ജീവൻവേണേലും തരാം എനിക്ക് എന്റെ അന്നുവിനെ പറ്റി മാത്രം അറിഞ്ഞാൽ മതി പ്ലീസ്‌ മദർ "അർജുവിന്റെ കണ്ണുകളിൽ മുഴുവൻ കാത്തിരിപ്പിന്റെ കണങ്ങളായിരുന്നു. ഇത്രയും കാലം മനസ്സിൽ പൂയ്ത്തിവെച്ച പ്രണയം അതിന്റെ പരമോന്നതിയിൽ എത്തി അണപ്പൊട്ടി ഒഴുക്കാൻ വെമ്പൽ കൊള്ളുന്ന പോലെ. "ഹും......... നിന്റെ അന്നുതന്നെയാണ് അമ്പിളി "മദർ ഒന്ന് ആഞ്ഞു നിശ്വസിച്ചു. അർജു കേട്ടത് വിശ്വസിക്കാനാവാതെ അങ്ങനെ നിന്നു. അമ്പിളിയെ കാണാൻ മനസ്സ് വെമ്പൽ കൊള്ളുന്നപോലെ ഹൃദയം മിടിക്കുന്നത് പോലും ശാസ്വശ്യാസം പോലും അന്നുവെന്ന് അലറി വിളിക്കുന്ന പോലെ അർജുവിന് തോന്നി. വർഷങ്ങളായി കാത്തിരുന്ന തന്റെ പ്രണയം തന്നിൽ തിരിച്ചെത്തിയിരിക്കുന്നു. അവിടെ കിടന്ന് ഡാൻസ് കളിച്ചാലോ എന്ന് പോലും അർജുവിന് തോന്നി. "ഇനിയും നീ അറിയാത്ത കുറച്ച് കാര്യം കൂടി ഉണ്ട് കുട്ടി "മതറിൽ ഒതുങ്ങിയ അന്നുവിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മദർ അർജുവിനോടായി പറഞ്ഞു.

"അമ്പിളി ഒരിക്കലും അറിയാൻ പാടില്ല അവളാണ് അന്നു എന്ന് "മദർ ഒരു താക്കിത് പോലെ പറഞ്ഞതും അർജു തിരിഞ്ഞു പോലും നോക്കാതെ ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്ത് പോയി എങ്ങോട്ടെന്നില്ലാതെ. 💕💕💕💕 "അന്നു............................................."അർജു വലിയ കുന്നിൻ മുകളിൽ നിന്നും വിളിച്ചുകൂക്കി. "ഐ ലവ് യു അമ്പിളി................... യു are my ലവ് യു ഒൺലി ,.................................................. സ്റ്റിൽ ഐ ലവ് യു.............................."അർജു വിളിച്ചു കൂകിക്കൊണ്ട് തുള്ളിചാടി.ഇതൊക്കെ നോക്കിക്കണ്ട് കിളി പോയി നിൽക്കാണ് പാറുവും കാർത്തിയും വിജയും. "ഇവന്റെ ഫ്യൂസ് പോയോ "വിജയ്അർജുവിനെ ഉറ്റുനോക്കികൊണ്ട് ചോദിച്ചു . "ഈ ഹൃദയത്തിന്റെ സന്തോഷം എന്ന് കേട്ടിട്ടുണ്ടോ.ഇപ്പോൾ അർജു ഫുൾ ഹാപ്പി ആണ് അവന്റെ ജീവനെയാ അവന് തിരിച്ചുകിട്ടിയെ അതിലപ്പുറം സന്തോഷം ഉള്ള കാര്യം ഇവന് വേറെന്തുണ്ട്"കാർത്തി ചിരിച്ചോണ്ട് പറഞ്ഞതും പാറു അവനെ തുറിച്ചു നോക്കി. "അത് നിങ്ങൾക്ക് എങ്ങനെ അറിയാം നിങ്ങൾക്കും ഉണ്ടോ ഇങ്ങനൊരു കളിക്കുട്ടുകാരി "പാറു പിരികം ഉയർത്തിക്കൊണ്ട് ചോദിച്ചു. "അയ്യോ ഇല്ലേ നമിച്ചു ഞാൻ നീ ആ അമ്പിളിടെ ബാക്കി ആണെന്നുള്ള കാര്യം ഞാൻ ഓർത്തില്ല " കാർത്തി കയ്യ് കുപ്പിക്കൊണ്ട് പറഞ്ഞതും പാറു ഒന്ന് ചിരിച്ചു കാണിച്ചു.

അർജു ഓടിവന്ന് കാർത്തിയെ കെട്ടിപിടിച്ചു. "എടാ ഞാൻ ഇപ്പോൾ എത്ര ഹാപ്പി ആണെന്ന് അറിയോ എന്റെ ഹൃദയം പറഞ്ഞത് ശെരിയായിരുന്നു അമ്പിളി അവളടാ എന്റെ അന്നു എന്റെ അന്നുനെ എനിക്ക് തിരിച്ചുകിട്ടി നിനക്കറിയോ എന്റെ ഹൃദയത്തിന്റെ വികാരം എന്താണെന്ന് പോലും എനിക്ക് തിരിച്ചറിയാൻ പറ്റുന്നില്ല "അർജുവിന്റെ മുഖത്തു ഒരു പ്രതേക തിളക്കം തിരഞ്ഞു. തന്നിലേക്കെത്തിച്ചേർന്ന തന്റെ പ്രണയത്തെ വാരി പുണരാനായി അവന്റെ ഉള്ളം വിങ്ങി. "എടാ എനിക്കിപ്പോൾ എന്റെ അന്നുനെ കാണണം എന്റെ മാത്രമായ അവളെ എനിക്ക് കാണണം അവൾ അവൾ അന്നു "അർജുവിന്റെ വാക്കുകൾ തൊണ്ടകുഴിയിൽ തടഞ്ഞു നിന്നു. "എടാ അർജു....... കൂൾ ഡൗൺ അമ്പിളി അവിടെ തന്നെ ഉണ്ട് അവൾ ഇനി അങ്ങോട്ട് നിന്റെ മാത്രമാ പിരിക്കാൻ ആർക്കും പറ്റില്ലാ "അവളെ എന്റെ അരികിൽ നിന്നും ഇനി പിരിക്കാൻ ആർക്കും ആകില്ല അമ്പിളി എന്റെ ആണ് എന്റെ മാത്രം "ഭ്രാന്തമായി അർജു പറഞ്ഞു. "എന്റെ മാത്രം അമ്പിളി "ആ കണ്ണുകളിൽ ഒരേ ഒരു വികാരം പ്രണയം. "💕നീ എന്ന ഭ്രാന്താണ് എന്നിലെ എന്നെ ഭ്രാന്തനാക്കുന്നത് 💕" അർജു ആരെയും കൂസതെ വണ്ടി എടുത്തു അത്രയും സ്പീഡിൽ. മനസ്സിൽ ഒരേ ഒരു മുഖം അമ്പിളി കാതിൽ ഒരേ ഒരു ശബ്‌ദം അമ്പിളി. ആ യാത്രയെ അർജു അത്രയേറെ ആസ്വദിച്ചു ഹൃദയത്തെ കട്ടെടുക്കാൻ നോക്കിയ അമ്പിളിയെ പൂട്ടിയ അർജു അതിനെ തുറന്ന് വിട്ടു മനസ്സിലേക്കും ഹൃദയത്തിലേക്കും അവളെ ആവാഹിച്ചു കൊണ്ടിരുന്നു.

ഇത്രെയും നാൾ കൗഷിലമായിരുന്ന തന്റെ മനസ്സ് ഇപ്പോൾ ശാന്തമാണ്. "പ്രണയം ഭ്രാന്താണെന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോൾ അത് കണ്ടറിഞ്ഞു ഇതൊക്കെ കാണുമ്പോഴാ ഒന്ന് പ്രേമിക്കാൻ തോന്നുന്നെ "വിജയ് പറഞ്ഞതും കാർത്തിയും പാറുവും അവനെ തുറിച്ചു നോക്കി. "നിന്നെ ആര് പ്രേമിക്കാനാ "കാർത്തി വിജയ്യേ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "നിന്നെ ഇവൾ പ്രമിച്ചില്ലേ എന്നെയും ആരേലും പ്രമിക്കും അല്ലപിന്നെ നീ കേട്ടിട്ടില്ലേ ഓരോ അരിയിലും അത് തിന്നണ്ടവന്റെ പേര് എഴുതിട്ടുണ്ടെന്ന് ഏതെങ്കിലും പുഴുക്കലരിയുടെ മേളിൽ എങ്കിലും എന്റെ പേര് എഴുതിക്കാണും."വിജയ് വിഷമിച്ചോണ്ട് പറഞ്ഞതും കാർത്തിയും പാറുവും വാ പൊത്തി ചിരിച്ചു. _____ "മമ്മ നാളെ തന്നെ നമ്മൾ കേരളത്തിലേക്ക് പുറപ്പെടുകയാ രാവിലെ എഴുന്നേൽക്കണം ഡാഡി അറിയണ്ട "അച്ചു അത്രയും പറഞ്ഞ് തിരിഞ്ഞു നടന്നു. "മോളെ പക്ഷെ "അംബിക എന്തോ പറയാൻ വന്നതും അച്ചു കയ്യ് വെച്ചതിനെ തടഞ്ഞു. "നമ്മൾ അന്നുവിനെ കണ്ടുപിടിക്കും മമ്മ പേടിക്കണ്ട "അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കുന്ന അച്ചുവിനെ നോക്കി അംബിക പകച്ചു നിന്നു അവളിലെ ഈ മാറ്റത്തെ അവർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. "നീ നാളുകൾ എണ്ണി ഇരുന്നോ അന്നു എന്റെ അമ്മയെ കൊല്ലാൻ കൂട്ട് നിന്ന നിന്റെ അമ്മയെ കൊല്ലാതെ കൊല്ലും ഞാൻ അതിന് നീ വേണം അപ്പൊയെ അവരുടെ കണ്ണ് നിറയും

"അച്ചുവിന്റെ കണ്ണുകളിൽ പകയെരിഞ്ഞു. "എന്തായി അച്ചു നമ്മുടെ പ്ലാൻ "ശേഖർ അച്ചുവിനെ തനിക്ക് നേരെ തിരിച്ചുകൊണ്ട് ചോദിച്ചു. "എല്ലാം റെഡി ആണ് ഡാഡി ആ സ്ത്രീ എന്നെ വിശ്വസിച്ചു ഇനി ആ അന്നു എവിടാണെന്ന് കൂടി കണ്ടുപിടിക്കണം അത് വൈകാതെ ഉണ്ടാവും "അച്ചു അത്രയും പറഞ്ഞതും രണ്ടാളുടെയും ചുണ്ടിൽ ഒരു ക്രൂര ചിരി മൊട്ടിട്ടു. ______ അർജു ബുള്ളെറ്റ് പാർക്ക്‌ ചെയ്തിട്ട് ഓടി അകത്തേക്ക് കേറി അപ്പോയെക്കും വീടിന്റെ മുഴുവൻ ലൈറ്റ്സും ഓഫ്‌ ആയിരുന്നു കോളിങ് ബെൽ അടിച്ച ഉടനെ വാതിൽ തുറന്നു. മുന്നിൽ അഴിഞ്ഞു വിയാറായ ടസറും പിടിച്ചു നിൽക്കാണ് അല്ലു.അർജു അവനെ നോക്കാതെ തന്നെ അകത്തേക്ക് കേറി. "അമ്പിളി എവിടാ ഉള്ളെ "അർജു തിരിഞ്ഞു നോക്കിയതും അല്ലു എന്തോ പോയ എന്തിനെയോ പോലെ നിക്കാണ്.അവൻ ഇമചിമ്മാതെ അർജുനെ നോക്കി. "നീ ചോദിച്ചത് കേട്ടില്ലേ "അർജു ഒന്നുകൂടി ഉറക്കെ ചോദിച്ചതും അല്ലു ഒന്ന് തലക്കുടഞ്ഞു. "അവൾ അവൾ അവളുടെ റൂമിലുണ്ട് കിടന്നു"അല്ലു പറന്നതും ഒട്ടും സമയം പായക്കാതെ അർജു സ്റെപ്സ് കേറി. "എനിക്ക് വട്ടായോ ഇത് സ്വപ്നം വല്ലതും ആവോ ഏയ്യ് അല്ല ഞാൻ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നെ...... ആ എന്തിനെലും ആവട്ടെ ഏതായാലും ഒന്ന് മുള്ളിട്ട് പോവാം "അല്ലു ഉറക്കപ്പിച്ചിൽ തന്നെ റൂമിലേക്ക് പോയി. അമ്പിളിടെ റൂമിന്റെ മുന്നിൽ എത്തിയതും അർജുവിന് ഇതുവരെ അമ്പിളിയോട് ചെയ്ത കാര്യങ്ങൾ എല്ലാം ഓർമ്മവന്നു അതവനെ കൂടുതൽ വിഷമത്തിലാക്കി.

അർജു പതിയെ ഡോർ തുറക്കാൻ നോക്കി കുറ്റി ഇടാത്തത് കൊണ്ട് തന്നെ വാതിൽ തുറന്ന് പൊന്നു. ബെഡിൽ ചടഞ്ഞു കൂടി കിടക്കുന്ന അമ്പിളിയെ കണ്ടതും തന്നിൽ തിങ്ങി നിറഞ്ഞു കിടക്കുന്ന പല വികാരങ്ങളും പുറത്ത് വരുന്നതായി അവന് തോന്നി.അർജു പതിയെ ഡോർ ക്ലോസ് ചെയ്ത് അമ്പിളിക്കരികിൽ ഇരുന്നു മതിയാവോളം ആ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.അവൻ നോക്കി കാണുകയായിരുന്നു അവന്റെ പ്രണയത്തെ പ്രാണനെ.താലിമാലയിൽ കയ്യ് ചുറ്റി കിടക്കുന്ന അമ്പിളിയെ കണ്ടതും ഒരുവേള താൻ എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞ കാര്യം ഓർത്ത് കുറ്റബോധം തോന്നി.അവൻ പതിയെ അവളുടെ മുടിയിയകളിൽ തലോടി ഒന്ന് ഇറുകെ അവളെ പുണരാൻ മനസ്സ് കൊതിച്ചു. പക്ഷെ കഴിഞ്ഞില്ല മുഖം മുഴുവൻ മുത്തം കൊണ്ട് മൂടാൻ ആദരങ്ങൾ കൊതിച്ചു ഒന്നിനും കഴിയാതെ നിസ്സഹായതയോടെ അർജു അവളെ നോക്കി. നെറ്റിയിൽ ഒരു നനുത്ത മുത്തം നൽകി അത്രയും പ്രണയത്തോടെ. അമ്പിളി ഒന്നും അറിയാതെ നല്ല ഉറക്കത്തിൽ ആയിരുന്നു. "നിന്നോളം എന്നിലെ എന്നെ തൊട്ടുണർത്തിയ കവിത വേറെ ഇല്ല അന്നു ഇപ്പോൾ ഈ നിമിഷം വരെ നിന്നോട് ഉണ്ടായിരുന്ന ഭാവം മാറി ഇപ്പോൾ ഒരേ ഒരു വികാരമേ എനിക്ക് നിന്നോടുള്ളു പ്രണയം ആത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയം "അത്രയും പ്രണയാർദമായി അർജു അമ്പിളിയുടെ കണ്ണിൽ നോക്കി പറഞ്ഞു. "അന്നു........"അർജു പതിയെ ലോലമായി പ്രയാർദമായി വിളിച്ചു.

ആ വിളി ആഗ്രഹിച്ചതെന്ന പോലെ അമ്പിളിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു. ആ നിലാവെളിച്ചതിൽ തിളങ്ങി നിൽക്കുന്ന അവളുടെ മുഖത്തെ മതിയാവോളം അവൻ നോക്കിക്കണ്ടു. എത്ര കണ്ടിട്ടും മതിയാവാത്ത പോലെ. "എന്റെ അന്നുവാണ് നീ എന്ന് വിളിച്ചുകുവണം എന്നുണ്ട് അമ്പിളി പറ്റുന്നില്ല എനിക്ക് പക്ഷെ ഞാൻ നിന്നെ ആർക്കും വിട്ട് കൊടുക്കില്ല ആർക്കും നീ എന്റെയാ അന്നു എന്റെ മാത്രം ഈ റൗഡിയുടെ പെണ്ണ്.... ബട്ട്‌ നിന്റെ ഉള്ളിൽ ഞാൻ ഉണ്ടോ അന്നു "അർജുവിന്റെ കണ്ണുകളിൽ നിരാശ പടർന്നു. "നീ ഈ താലിയുടെ പരിഗണന മാത്രമാണോ എനിക്ക് തരുന്നത്.... അല്ല നിന്നിൽ എവിടെയോ ഞാൻ തങ്ങി നിൽക്കുന്നുണ്ട് അന്നു..... അത് ഞാൻ തന്നെ പുറത്ത് കൊണ്ടുവരും ഇത്രെയും നാൾ എന്നിൽ അടക്കി വെച്ച പ്രണയം നിന്നിലേക്ക് പകരണം എനിക്ക് നിനക്കായി മാത്രം "അർജു അമ്പിളിയുടെ കയ്യിൽ നനുത്ത ഒരു മുത്തം നൽകി അതൊലൊരിക്കലും കാമം ഇല്ല നിഷ്കളങ്കമായ പ്രണയം മാത്രം. അർജുവിന്റെയും അമ്പിളിയുടെയും പ്രണയം ആരംഭം കുറിച്ചപ്പോൾ. എല്ലാ അതിർവരമ്പുകളെയും ലംഗിച്ചുകൊണ്ട് ആദി ഒരു മഴയായി മാളുവിൽ പെയ്തൊഴിഞ്ഞു തന്റെ പ്രണയം പൂർണമാക്കിക്കൊണ്ട് അവളിലെ പെണ്ണിനെ തോട്ടുണർത്തിക്കൊണ്ട് അവൻ അവളിലേക്കായി അലിഞ്ഞു ചേർന്നു.......…തുടരും……………… 

Mr. Rowdy : ഭാഗം 22

Share this story