Mr. Rowdy : ഭാഗം 28

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"അവിടെ.... അവിടെ.... ഫ്രഞ്ച എന്റമ്മോ "അല്ലു പറഞ്ഞതും അമ്പിളി അല്ലുനെ ഉറ്റുനോക്കി. "ഫ്രഞ്ചോ...."അമ്പിളി സംശയത്തോടെ അല്ലുനെ നോക്കി. "ഭാഗ്യവനെ ഈ ശിശുനോട് ഞാൻ എന്ത് പറഞ്ഞ് ഒപ്പിക്കും പറഞ്ഞാലും മനസ്സിലാവൂല....... അല്ലു ചിന്തയിൽ ആണ് "അതായത് അമ്പിളി നീ ഇച്ചായന്റെ സിനിമ കണ്ടില്ലേ "അല്ലു അമ്പിളിയെ നോക്കി... "ആരാ എബി ഇച്ചായനാണോ..... ആ തട്ടുകടേൽ പരിപ്പ്വട വിക്കുന്ന അവരാണോ "അമ്പിളി ചോദിച്ചതും അല്ലു പല്ലിറുമ്പി.... "ഹോ 😬😬എടി നമ്മടെ ടോവിനോ ഇച്ചായൻ "അല്ലു പറഞ്ഞതും അമ്പിളി എന്തോ കിട്ടിയ പോലെ ആക്ഷൻ ഇട്ടു..... "മ്മ്മ്മ്...."അമ്പിളി കാൽ കൊണ്ട് കളം വരച്ചു.. "ന്താടി നിനക്ക് ഓ അത് ഓർത്തിട്ടാണോ "അല്ലുവും കുറച്ച് നാണം ഫിറ്റ്‌ ചെയ്തു.. "ടോവിനോച്ചായൻ എനിക്ക് രണ്ട് ലവ് ലെറ്റർ തന്നിക്ക് ശോ എനിച്ചു വയ്യ "അമ്പിളി നഖം കടിച്ചോണ്ട് പറഞ്ഞതും അല്ലു അന്ദം വിട്ടവളെ നോക്കി. "ലവ് ലെട്ടറോ "അല്ലു കണ്ണും മിയിച്ചു അവളെ നോക്കി. "അത് കരളിന്റെ കരളേ പൊന്നിന്റെ കുടമേ ചെമ്പനിർ പൂവേ വരുമോ നീ എന്റെ ചരത്ത്..."അമ്പിളി അല്ലുന്റെ കുപ്പായം പിടിച്ചു വലിച്ചുകൊണ്ട് നിന്നു. "അയ്യേ എന്ത് ശോഗമാടി നിന്റെ ലവ് ലെറ്റർ തുഫ് "അല്ലു പറഞ്ഞതും അമ്പിളി അവനെ പല്ല് ഞെരിച് നോക്കി.

"അമ്പു നീ അവസാനായിട്ട് കണ്ട സിനിമ ഏതാ "അല്ലു അമ്പിളിയെ നോക്കി അവൾ തിങ്കിങ്ങിൽ ആണ്. "ഹാ സൗണ്ട് തോമ 🤔🤔അതോ നരസിംഹോ ഇതേലേതോ ആണ് "അമ്പിളി വലിയ കാര്യായിട്ട് പറഞ്ഞതും അല്ലു അവളെ കുർപ്പിച്ചു നോക്കി...... "നിന്നെ ഒക്കെ ഹോ... അങ്ങ് പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിക്കുന്ന നിനോടൊക്കെ ഫ്രഞ്ചു കിസ്സിന്റെ കാര്യം പറഞ്ഞിട്ടെന്താ കാര്യം "അല്ലു തലക്ക് കൈ കൊടുത്തോണ്ട് പറഞ്ഞു. "ഫ്രഞ്ചു കിസ്സോ..... നീ എന്തിനാ ഇത്ര കഷ്ട്ടപെടുന്നേ.... അന്ന് നീ പറഞ്ഞില്ലേ ഗൂഗിൾ അമ്മച്ചിയോടു ചോതിച്ചാൽ എന്തും കിട്ടുന്ന് ഇങ് താ ഫോൺ "അമ്പിളി അല്ലുന്റെ ഫോൺ തട്ടിപ്പറിച്ചു. "ഡി മരക്കഴുതെ പൂവ് ചോതിച്ചാൽ പൂകാലം തരുന്ന അമ്മച്ചിയോടാണോ നീ കിസ്സ്നെ പറ്റി ചോതിക്കുന്നെ നല്ല സുഗായി....."അല്ലു ഫോൺ പിടിച്ചെടുത്തതും അമ്പിളി ചുണ്ട് ചുളിക്കി... "എന്ത് പറ്റി അമ്പു മോൾക്ക് "ശാമള സാരി തുച്ചിൽ കൈ തുടച്ചോണ്ട് ചോദിച്ചു.... "അതാമ്മ ഈ അല്ലു ഫ്രഞ്ചുകിസ്സിന്റെ കാര്യം പറഞ്ഞതാ...."പൊടുന്നനെ ഉള്ള അമ്പിളിടെ പറച്ചിൽ കേട്ടതും അല്ലു ഉമിനിർ ഇറക്കി ശാമളയെ നോക്കി. ശാമള അവനെ നോക്കി കണ്ണ് കുർപ്പിച്ചു. "എന്താണ് ഇവിടെ ഒരു ചർച്ച "വേണു.... "ഇന്ന് എന്റെ പൊങ്കാല ഉറപ്പ് "അല്ലു നെഞ്ചിൽ കൈ വെച്ചു....

"അത് അച്ഛാ ഈ അല്ലുനോട് ഞാൻ ഒരു കാര്യം ചോദിച്ചു അത് ഞങ്ങൾ ഗൂഗിൾ അമ്മച്ചിനോട് ചോദിക്കാൻ നിക്കായിരുന്നു "അമ്പിളി പറഞ്ഞതും അല്ലു വീണ്ടുംപ്പെട്ട പോലെ ശാമളയെ നോക്കി. "എന്താ നിന്റെ സംശയം നിനക്ക് എന്നോട് ചോദിച്ചാൽ പോരെ "വേണു കണ്ണട തുടക്കുന്നതിനിടയിൽ പറഞ്ഞ്. "അത്... അച്ഛാ ഈ ഫ്രഞ്ചു കിസ്സ് എന്താ "ശാമള ചോദിക്കരുതെന്ന് പറയുന്നതിന് മുൻപ് അമ്പിളി പറഞ്ഞു. വേണു കണ്ണും മിഴിച് ശാമളയെ നോക്കി അവിടെയും ഇതേ അവസ്ഥ രണ്ടാളുടെയും കണ്ണ് ചെന്നവസാനിച്ചത് അല്ലുന്റെ നേർക്കാണ്.... അല്ലു സുഭാഷ് എന്ന എക്സ്പ്രഷൻ ഇട്ട് നിന്നു. "അയ്യേ അമ്പിളിക്ക് അത് അറിയില്ലേ...."വേണു ഇല്ലാത്ത ചിരി മുഖത്ത് ഫിറ്റ്‌ ചെയ്തു ചോദിച്ചു. "ഇല്ല... അച്ഛൻ പറഞ്ഞ് തരും എന്ന് പറഞ്ഞതാ വാക്ക് മാറരുത് "അമ്പിളി ശ്വസനയോടെ വേണുനെ നോക്കിയതും വേണു ശാമളയെ നോക്കി ശാമള ഒന്നും അറിയാത്ത രീതിയിൽ തലച്ചോറിഞ്ഞു വേണു അല്ലുനെ ഒന്ന് തുറിപ്പിച്ചു നോക്കി. "അതായത് അമ്പിളി മോളെ ഈ ഫ്രഞ്ചു വിപ്ലവം എന്ന് കേട്ടിട്ടില്ലേ അതുപോലെ ആണ് ഫ്രഞ്ചു കിസ്സ്...."വേണു എങ്ങനെ ഒക്കെയോ പറഞ്ഞ് ഒപ്പിച്ചു. "ഓ അങ്ങനെ പറ അതായത് ഫ്രാൻ‌സിൽ പോയി കവിളിൽ കിസ്സ് കൊടുക്കുന്നു അത്രയലെ ഉള്ളു ഇതിനാണോ അല്ലു ഗൂഗിൾ അമ്മച്ചിയോടു ചോദിക്കാൻ പറഞ്ഞെ അയ്യേ "അമ്പിളി അല്ലുനെ നോക്കി പറഞ്ഞതും അല്ലു എപ്പോൾ എന്നുള്ള ആക്ഷൻ ഇട്ട് നിന്നു.

അമ്പിളി അല്ലുനെ ഒന്ന് നോക്കി പുച്ഛിച്ചിട്ട് അകത്തേക്ക് പോയി.അല്ലു വായും പൊളിച്ചു നോക്കി നിന്നു. "ഡാ മോനെ അല്ലു നീ വയസ്സറിയിച്ചതാണെന്ന് ഞങ്ങൾക്ക് അറിയാം ഞങ്ങളെ ബോതിപ്പിക്കാൻ ഇമ്മാതിരി ക്ലിശേയും കൊണ്ടിറങ്ങിയാൽ മുട്ട് കാൽ അടിച്ചു പൊട്ടിക്കും...... കേറി പോടാ അകത്തേക്ക് "അല്ലു പിന്നെ ഒന്നും നോക്കാതെ മേലോട്ട് കേറി. "ഇങ്ങനെ പോയാൽ ഈ അടുത്ത കാലത്തൊന്നും അർജുന്റെ കുഞ്ഞിനെ താലോലിക്കാൻ പറ്റില്ലാ "വേണു ഒന്ന് നെടുവിർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു. "മ്മ് അതെന്താവും എന്ന് അറിയുല പക്ഷെ നിങ്ങളുടെ മൂത്തമോൻ മൂപ്പേറിയത് അറിയിച്ചു തുടങ്ങി ഇറ്റലിക്കും ഫ്രഞ്ജിനും ഒന്നും ഒരു കുറവും ഇല്ല..... ഇക്കണക്കിനു പോയാൽ നിങ്ങൾക്ക് അടുത്ത ദിവസം തന്നെ പച്ച മാങ്ങ പറിക്കാൻ തൊട്ടിയും എടുത്ത് ഇറങ്ങാ "ശാമള വേണുനെ ഒന്ന് നോക്കി അടുക്കളയിലേക്ക് തിരിഞ്ഞു.... "ഇപ്പോഴത്തെ പിള്ളേരുടെ ഓരോ സംശയം "വേണു ചിരിച്ചോണ്ട് പറഞ്ഞു. 🦋_______🦋 "ഹലോ..... പാറു പെണ്ണെ എന്ത് എടുക്ക "കാർത്തി ഫോൺ ചെവിക്ക് നേരെ പിടിച്ചു. "കുളിക്ക എന്തെ..."പാറു ദേഷ്യത്തോടെ പറഞ്ഞു. "കുളിക്കണോ..... സോപ് തേച്ചുതരാൻ ഞാൻ വരണോ "ബെഡിൽ കാൽ ഇട്ടടിച്ചുകൊണ്ട് കാർത്തി ചോദിച്ചു. "ഫഫ്......"പാറുന്റെ ആട്ട് കേട്ടതും കാർത്തി നേരെ ഇരുന്നു.

"ഈ..... ചുമ്മാ പറഞ്ഞല്ലേ നീ നോക്കിക്കോ നമ്മുടെ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ഞാൻ തന്നെ കുളിപ്പിക്കും നിന്നെ "കാർത്തി നാണത്തോടെ നഖം കടിച്ചു. "അയിന്..."പ്രതീക്ഷിക്കാത്ത മറുപടി കിട്ടിയതും കാർത്തി പല്ല് ഞെരിച്ചു. "അയിന് നിന്റെ കുഞ്ഞമ്മാവനെ കെട്ടിക്കടി... കുറച്ച് സോഫ്റ്റ്‌ ആയി സംസാരിച്ചപ്പോൾ തലേൽ കേറി നിരങ്ങ "കാർത്തി വിത്ത്‌ കലിപ്പ്. പാറു മറുവശത്ത് നിന്നും ഒരവിഞ്ഞ ചിരി പാസ്സ് ആക്കി. "പിന്നെ ഞാൻ ഇപ്പോൾ വിളിച്ചത് നിന്റെ ആഗ്രഹം അറിയാൻ ആണ്.... നിനക്ക് ഉള്ള ആഗ്രാഹം പറ ഞാൻ സാധിച്ചു തരും "കാർത്തി മുഖത്തു പുഞ്ചിരി നിറച്ചു. "സത്യായിട്ടും എന്നാൽ പറയാം കുഞ്ഞഗ്രഹങ്ങളെ ഉള്ളു.... ഒരു ഹെലികോപ്റ്റർ സ്വന്തം ആയി വാങ്ങണം പിന്നെ പറ്റുങ്കിൽ വൈറ്റ് ഹൌസ് ചുമന്ന പെയിൻഡ് അടിച്ച ഒന്ന് വാങ്ങണം പിന്നെ...." "എന്റെ പൊന്നോ മതി..... ഒരു നിമിഷം നീ അമ്പിളിടെ കൂട്ടുകാരി ആണെന്നുള്ള കാര്യം മറന്നു നീ വെച്ചിട്ട് പോയെ "കാർത്തി നെഞ്ചിൽ കൈ വെച്ചോണ്ട് മറുകൈ കൊണ്ട് ഫോൺ കട്ട്‌ ചെയ്തു. "എന്റമ്മോ ഇവളുടെ ആഗ്രഹം ഇങ്ങനെ അപ്പോൾ അർജുന്റെ കാര്യം ഗോവിന്ദ " "ഗോവിന്ദനല്ലടാ.... വീ.... വിജയ്... വിജയ് സുബ്രമണ്യം.... ജെസ്റ്റ് റിമെമ്പർ ദാറ്റ്‌ ഷിറ്റ് "വിജയ് ഉറക്കത്തിൽ പിച്ചും പിഴയും പറയാൻ തുടങ്ങി. "ഹോ ഇവനെ കേട്ടുന്നോളുടെ കഷ്ട്ട കാലം "കാർത്തി വിജയിനെ ഒന്ന് നോക്കി അവന്റെ തൊട്ടടുത്തു കിടന്നു. 🦋________🦋 ആമി പേടിച്ചുകൊണ്ട് കട്ടിലിൽ ചുരുണ്ടു കൂടി....

"ഡാഡിയുടെ കൂടെ ഒരു ദിവസം കിടന്നെന്ന് വെച്ച് ഒന്നും ഇല്ല.... കാം ആമി വന്നെ വാ "ആമി ചെവി രണ്ടും പൊത്തി പിടിച്ചു.... ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു. തോളിൽ ഒരു സ്പർശനം ഏറ്റതും ആമി ഞെട്ടി പിടഞ്ഞെഴുനേറ്റു. "എന്താ എന്ത് പറ്റി ആമി "അവൾക്കരികിൽ ഇരുന്ന് കൊണ്ട് അമ്പിളി വേവലാതിപെട്ടു. ആമി അമ്പിളിയെ സംശയത്തോടെ നോക്കി കണ്ണുകളിൽ കരുതൽ മാത്രം. "ഇല്ല അമ്പിളി കുഴപ്പം ഒന്നും ഇല്ല..."അവളെ ഇമ ചിമ്മാതെ നോക്കിക്കൊണ്ട് ആമി പറഞ്ഞു. അപ്പോഴും അമ്പിളി അവളുടെ കഴുത്തിലും തലയിലും തൊട്ട് നോക്കി. "ഞങ്ങൾ വന്ന കാരണം ഭർത്താവിനോട് മിണ്ടാൻ പറ്റുന്നില്ല അല്ലേ അമ്പിളി "പൊടുന്നനെ ആമി ചോദിച്ചതും അമ്പിളി സംശയത്തോടെ അവളെ നോക്കി. "നിന്റെയും അജുവേട്ടന്റെയും കല്യാണം കഴിഞ്ഞത് ഞാൻ അറിയും "ഇടം കണ്ണിട്ട് കുസൃദ്ധിയോടെ അമ്പിളിയെ നോക്കി ആമി പറഞ്ഞു. "എന്റെ ഭഗവാനെ ഇവൾ എല്ലാം അറിഞ്ഞോ അമ്പിളി സൂക്ഷിച്ചോ വല്ല ചിരവയോ കമ്പി പാരയോ ഉണ്ടാവും.... രാവിലത്തെ ഫുഡ്‌ പോലും കഴിച്ചില്ല "അമ്പിളി ആമിയെ നോക്കി ഒന്ന് ഇളിച്ചു.

"എന്റെ അമ്പിളി നീ എന്താ വിചാരിച്ചേ കണ്ട സീരിയലിലെയും സ്റ്റോറിയിലെയും പോലെ കല്യാണം കഴിഞ്ഞ മുറച്ചെറുക്കന്റെ വയ്യ വാല് പോലെ നടക്കുന്ന പെണ്ണാ ഞാൻ എന്നോ..."ആമി ചെറു ചിരിയോടെ പറഞ്ഞു. "അപ്പോൾ ഇത്രയും ദിവസം..."അമ്പിളി സംശയത്തോടെ നെറ്റി ചുളുക്കി. "ഇന്ന് രാവിലെ അജുവേട്ടന്റെ മുറിയിൽ കേറിയപ്പോൾ ആണ് ഒരു അരികിലുള്ള നിങ്ങളുടെ കല്യാണ ഫോട്ടോ കണ്ടത്.... അപ്പോൾ തന്നെ ഞാൻ ആ ആഗ്രഹം ഉപേക്ഷിച്ചു..... എന്നാലും വിഷമം ഒക്കെ ഉണ്ട്ട്ടോ... മുത്തശ്ശി അറിഞ്ഞാൽ എന്താവോ ഇപ്പോൾ പറയണ്ട പിന്നെ എനിക്ക് ഒരാളോട് ചെറിയൊരിഷ്ടം ഉണ്ട് "പറയുമ്പോൾ ആമിയുടെ മുഖം ചെറുതായി ചുമന്നു.... "ആരാ "അമ്പിളി ആവേശത്തോടെ ചോദിച്ചു. "ആരാന്നറിയില്ല ബട്ട്‌ കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി..... പിന്നെ ദേഷ്യം ഒന്നും തോന്നരുത് പല വിഷമങ്ങളും മറച്ചു വെക്കാനുള്ള മറ ആണ് എനിക്കി ക്യാരക്ടർ..."ആമി ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളി അവളെ ചിരിയോടെ എതിരെറ്റു. "എന്നാൽ ഞാൻ പോട്ടെ "അമ്പിളി എഴുനേറ്റത്തും ആമി അവളുടെ കയ്യിൽ പിടിച്ചു " ഇന്ന് എന്റെ ഒപ്പം ഇവിടെ കിടന്നുടെ "പൊടുന്നനെ ഉള്ള ആമിയുടെ ചോദ്യം കേട്ടതും അമ്പിളി ഒന്നാലോചിച്ചു നിന്നു.

"ഇനി എന്നെ തലണ വെച്ച് ശ്വാസം മുട്ടിച്ചു കൊല്ലനായിരിക്കോ ഏയ്യ് അല്ല സംസാരം കേട്ടിട്ട് നന്നായെന്ന് തോന്നുന്നു."അമ്പിളി ആമിയെ നോക്കി ഒന്ന് ചിരിച്ചു. "പറ്റിലേൽ വേണ്ട അമ്പിളി നീ പോക്കോ "ആമി "ഇന്ന് ഞാൻ നിന്റെ അരികിൽ കിടക്കാം പോരെ "അമ്പിളി ചിരിച്ചതും ആ ചിരി ആമിയിൽ പുഞ്ചിരി ആയി.....ആമിയും അമ്പിളിയും പരസ്പരം പുണർന്നുകൊണ്ട് കിടന്നു...... അമ്പിളിക്കെന്തോ സന്തോഷമായിരുന്നു ഒരുപാട് പേരെ സ്നേഹിക്കാൻ കിട്ടിയതിൽ. അവർ പതിയെ ഉറക്കത്തെ പുൽകി...... ഫോൺ ബെല്ലടിയുന്ന സൗണ്ട് കേട്ടാണ് അർജു എനിക്കുന്നത്. "ഹലോ..,"അർജു ഉറക്കച്ചടവിൽ എണിറ്റു. "_____" "വാട്ട്‌...,. ഞാൻ ഇതാ എത്തി "അർജു ഫോൺ കട്ട് ചെയ്തിട്ട് കീഴും എടുത്ത് പുറത്തേക്കിറങ്ങി. ബൈക്ക് അതിവേഗത്തിൽ ഓടിച്ചു. ഒരു ലോറി അതിവേഗത്തിൽ പാഞ്ഞു വന്നു............ അത് അതെ സ്പിഡിൽ തന്നെ അർജുവിന്റെ ബൈക്കിനെ തട്ടിത്തെറിപ്പിച്ചു. "അ.... അമ്പിളി....."അർജു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story