Mr. Rowdy : ഭാഗം 32

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"എന്താണ് അല്ലു ഒരു മ്ലാനത "അല്ലുന്റെ തോളിൽ കൈ വെച്ചോണ്ട് ആദി ചോദിച്ചപ്പോൾ ആണ് അല്ലുന് വെളിപാട് വന്നത്....... "ഏയ്യ് ഒന്നുല്ല ശെരിക്കും അമ്പിളി ഇവിടെ ഇല്ലാഞ്ഞിട്ട് ബോർ ആവുന്നു.... അവൾ ഉണ്ടായിരുന്നേൽ..... വൈകിയില്ലേ എന്നിട്ടും അവരെന്താ വരാത്തെ "അല്ലു താടിക്ക് കൈ കൊടുത്തോണ്ട് പറഞ്ഞു.... "അതിന് അവരെ ഇനി നാളെ നോക്കിയാൽ മതി ഡാഡിയെ വിളിച്ചു പറഞ്ഞു നാളെ ഈവിനിംഗ് നോക്കിയാൽ മതീന്ന് "മാളു കിച്ചണിൽ നിന്നും എത്തി നോക്കി പറഞ്ഞതും അല്ലു വീണ്ടും സാഡ്.... "എന്താ അല്ലു വിഷമിച്ചിരിക്കുന്നേ "ആമി അല്ലുന്റെ അരികിൽ ഇരുന്നു അവളെ ഒന്ന് നോക്കി വീണ്ടും തല താഴ്ത്തി ഇരുന്നു.... "ഏയ്യ് ആമി അമ്പിളി ഇല്ലാഞ്ഞിട്ട് ഒരു സുഖം ഇല്ല "അല്ലു പറഞ്ഞതും ആമി അത് ശെരിവെച്ചു..... ഇതൊക്കെ ഒരു ചെറു പുഞ്ചിരിയാലെ അംബിക നോക്കി നിന്നു.... "എന്താ അംബികേ ഇവിടെ നിൽക്കുന്നെ "ശാമള "ഏയ്യ് ഒന്നുല്ലടി എല്ലാരും അമ്പിളിടെ കാര്യം പറയുന്നത് നോക്കിയതാ "അംബിക ആ പുഞ്ചിരി വിടാതെ പറഞ്ഞു... "ഹോ അതാണോ അല്ലുനും ആദിക്കും മാളുനും ഇപ്പോൾ അമ്പിളി മതി.... അവൾ വന്നിട്ട് കുറച്ചേ ആയുള്ളൂങ്കിലും അവൾ വേണം എല്ലാർക്കും...."ശാമള ചിരിച്ചോണ്ട് പറഞ്ഞു.....

അമ്പിളിയുടെ പേര് പറയുമ്പോ എല്ലാരുടെയും മുഖത്തു വിരിയുന്ന സന്തോഷം അംബികയെ കൂടുതൽ സന്തോഷത്തിലാക്കി... "അല്ല ആമി മോളെ അഭിമോൻ എവിടെ പോയി..... അല്ല ഗോപേട്ടൻ വന്നിട്ട് നീ കാണാൻ പോയില്ലേ "ഗോപന്റെ പേര് ശാമള പറഞ്ഞതും ആമിയുടെ മുഖം ചുവന്നു ഹൃദയമിടിപ്പ് കൂടി... അവൾ വിയർക്കാൻ തുടങ്ങി..... ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ രാത്രി മനസ്സിന്റെ വേഗം കൂട്ടി...... ചുണ്ടുകൾ വിറക്കൊണ്ടും....ഇതൊക്കെ അവളറിയാതെ അച്ചു ഒപ്പിയെടുക്കുണ്ടായിരുന്നു.....അച്ചു അവളുടെ തോളിൽ കൈ വെച്ചതും അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു..... ആമി ഒന്നും മിണ്ടാതെ ബാൽക്കണിയിലേക്ക് നടന്നു... "ഈ കുട്ടിക്ക് ഇതെന്താ പറ്റിയെ സ്വന്തം അച്ഛന്റെ കാര്യം പറയുമ്പോ ശത്രുനെ കാണുന്ന പോലെയാ "ശാമള ഓരോന്നും പിറുപിറുത്തോണ്ട് കിച്ചണിലേക്ക് കേറി... "ആർക്കും പിടി കിട്ടാത്ത ഒരു കാരക്റ്റർ ആണ് ആമി ഇടക്ക് തോന്നും ഇതുപോലൊരു പാവം ഇല്ലന്ന് ഇടക്ക് പൊട്ടകിണറ്റിൽ ഇടാൻ തോന്നും....."ആദി പറഞ്ഞതും എല്ലാരും ശെരിവെച്ചു.... അവളുടെ വിങ്ങുന്ന മനസ്സ് കാണാൻ ആരും ശ്രെമിച്ചില്ല.... 🦋.....................🦋 "അന്നു...."അർജുന്റെ ചൂട് നിശ്വാസം കഴുത്തിൽ പതിഞ്ഞതും അമ്പിളി ഒന്ന് ഞെരുങ്ങി കൊണ്ട് തിരിഞ്ഞു നിന്നു....

അമ്പിളി അർജുന്റെ നെഞ്ചിൽ തടഞ്ഞു പിടിച്ചു.... "എന്താ റൗഡി ഉദ്ദേശ്യം...."അമ്പിളി അർജുനെ ഉറ്റുനോക്കി..... "ഉദ്ദേശം പലതുണ്ട് ബട്ട്‌ മോള് താങ്ങുലാ "അമ്പിളിയെ അരയിലൂടെ കൈ ഇട്ട് ഒന്നുകൂടി അടുപ്പിച്ചു നിർത്തിക്കൊണ്ട് അർജു പറഞ്ഞു.. "റൗഡിക്ക് ഇങ്ങനെ ഒട്ടി നിക്കാതെ നിക്കാൻ അറിയുലെ.... മാറി നിക്ക് "അർജുനെ പിടിച്ചു തള്ളിക്കൊണ്ട് അമ്പിളി ബാൽക്കണിയുടെ അരുകിൽ പിടിച്ചു നിന്നു ആകാശത്തേക്ക് നോക്കി..... "ആകാശത്തിൽ ഇതിനും മാത്രം നോക്കാൻ എന്താ "അമ്പിളിടെ പുറം കഴുത്തിൽ മുഖം പൂയ്ത്തിക്കൊണ്ട് അർജു കുറുമ്പോടെ അവിടെ താടി രോമങ്ങൾ കൊണ്ട് ഇക്കിളി ഇട്ടു.... "അയ്.. റൗഡി ഇക്കിളി ആവുന്നു "അമ്പിളി പിടഞ്ഞോണ്ട് തിരിഞ്ഞു നിന്നു.... അർജു പതിയെ മൂക്ക് കൊണ്ട് മൂക്ക് ഉരസി.... അമ്പിളി കണ്ണടച്ചു നിന്നു ഓരോ നിശ്വാസം മുഖത്തു തട്ടുമ്പോഴും രോമാകൂഭങ്ങൾ ഉയർന്നെഴുനേറ്റു...... "എനിക്കണോ കൺട്രോൾ ഇല്ലാത്തെ നിനക്കോ "എന്തോ പ്രതീക്ഷിച്ചെന്നപോലെ കണ്ണടച്ചു നിൽക്കുന്ന അമ്പിളിയുടെ മൂക്ക് പിടിച്ചു കൊണ്ട് അർജു പറഞ്ഞതും അമ്പിളി ദേഷ്യത്തോടെ മുഖം കൊട്ടി.... തിരിഞ്ഞു നിന്നു "പരട്ട റൗഡി ഈ സിനിമയിൽ കാണുന്ന നായകനെ പോലെ റൊമാന്റിവ്‌ ആയ ഒരു ഭർത്തു ആയിരുന്നു എന്റെ മനസ്സിൽ ഇത് എന്തോന്ന് "അമ്പിളി അർജുനെ നോക്കി പുച്ഛിചു....

"റൊമാന്റിവ്‌ അല്ല റൊമാന്റിക് ആദ്യം പറയാൻ പടിക്ക്.... പിന്നെ ഞാൻ മാക്സിമം പിടിച്ചു നിൽക്ക കൺട്രോൾ വിട്ടാൽ അനന്യ മാധവൻ തമ്പി താങ്ങുലാ...."അർജു ഓരോളത്തിൽ പറഞ്ഞുക്കൊണ്ട് അമ്പിളിയുടെ പുറകിലൂടെ പറ്റി നിന്നു...... "റൗഡി....."അമ്പിളി വളരെ സ്നേഹത്തോടെ വിളിച്ചു.... "മുഹ്....."അമ്പിളിടെ പിൻകഴുതിൽ മുഖം പൂയ്ത്തിക്കൊണ്ട് അർജു മൂളി.... "ഇപ്പോൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആരാന്നറിയോ "അമ്പിളി ചെറുതായി തല ചെരിച് അർജുനെ നോക്കി... "ഞാനാ ഒറ്റ ദിവസം കൊണ്ടല്ലേ എന്റെ ജീവിതം മാറി മറിഞ്ഞേ... അന്ന് ആ മണ്ഡപത്തിൽ ആ ചെക്കൻ വന്നായിരുന്നേൽ "അമ്പിളി മുഴുവനാകും മുൻപ് അവളുടെ ചുണ്ടുകളെ അർജുവിന്റെ കൈ തടുത്തു..... "ഇനി ന്തിനാ അത് ഓർമിപ്പിക്കുന്നെ ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ് അത് നിന്നെ പിരിഞ്ഞൊരു ജീവിതം എനിക്ക് ഇപ്പോൾ ആലോചിക്കാൻ കുടി വയ്യ അന്നു ചിലപ്പോൾ നീ കടന്നു വന്നില്ലായിരുന്നേൽ "മുഴുവനാകും മുൻപ് അമ്പിളിയുടെ സിന്ദുര രേഖയിൽ അർജു ചുണ്ടുകൾ അമർത്തി.... അമ്പിളി അത് കണ്ണടച്ചുകൊണ്ട് സ്വികരിച്ചു "ഇനി നീ എന്നും എന്റെതയിരിക്കും അന്നു ആർക്കും വിട്ട് കൊടുക്കില്ല ഈ ജന്മത്തിൽ മാത്രല്ല ഇനി എത്ര ജന്മം ജനിച്ചാലും കൂടെ വേണം നീ ഈ റൗഡിയുടെ മാത്രമായി.."പ്രണയം തുടിക്കുന്ന ആ കണ്ണുകളെ അമ്പിളി ആവോളം നോക്കി കണ്ടു അത്രയേറെ പ്രമത്തോടെ.....

"റൗഡി റൗഡിക്ക് ഈ അന്നുനെ അത്രക്ക് ഇഷ്ട്ടാണോ "അമ്പിളി കൗതുകത്തോടെ ചോദിക്കുമ്പോഴും അർജു ആ കണ്ണുകളിൽ ലയിച്ചു നിൽക്കുകയായിരുന്നു. "മ്മ് ഒത്തിരി ഒത്തിരി കേവലം വാക്കുകൾ കൊണ്ട് എണ്ണിയെടുക്കാൻ പറ്റാത്തത്ര ഉയരത്തില എനിക്ക് നിന്നോടുള്ള പ്രണയം " അമ്പിളി അർജു പറഞ്ഞു തീർക്കും മുൻപ് അവന്റെ അദരങ്ങളെ അദരങ്ങളാൽ ബന്ധിച്ചു..... ആ തണുപ്പിൽ പരസ്പരം ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു... അത്രയേറെ ആയത്തിൽ പ്രണയം പങ്കു വെച്ചു കൊണ്ടിരുന്നു.... ഒരു കിതപ്പോടെ വിട്ടകലുമ്പോയേക്കും അമ്പിളിയുടെ മുഖം നാണത്താൽ ചുവന്നിരുന്നു......ഇരു കൈ കൊണ്ടും അമ്പിളിയെ പൊതിഞ്ഞു പിടിച്ചുകൊണ്ട് റൂമിലേക്ക് നടന്നു..... ഓരോ ചുംബനങ്ങൾ കൊണ്ടും അവളിലെ പെണ്ണിനെ അവൻ ഉണർത്തികൊണ്ടിരുന്നു..... അത്രയേറെ ആഴത്തിൽ.... തളർന്നുകൊണ്ട് അർജുവിന്റെ മാറോട് ഒട്ടി കിടക്കുമ്പോഴും ഒരിക്കലും കൈ വിടില്ലതെന്നപോലെ അർജുവിന്റെ കൈകൾ അമ്പിളിയെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു.... ആ പിടിയിൽ ഉണ്ടായിരുന്നു ഒന്നിനും വിട്ട് കൊടുക്കില്ല എന്ന ദൃഢനിച്ഛയം... "റൗഡി റൗഡി... എണിക്ക്..... ഹോ ഈ റൗഡി..... ഒന്നെണിക്കുന്നുണ്ടോ..."അമ്പിളി പിന്നിയിട്ട മുടി മാടി ഒതുക്കിക്കൊണ്ട് പുറം തിരിഞ്ഞു കിടക്കുന്ന അർജുവിന്റെ നഗ്നമായ പുറത്ത് പല്ലുകൾ ആയ്ത്തി. "ആ..... ന്താടി നിനക്ക്....."അർജു പുറം തഴുകിക്കൊണ്ട് എണീറ്റിരുന്നു.....

അമ്പിളി ദേഷ്യത്തോടെ അവനെ നോക്കി... അത് കണ്ടതും കുറുമ്പോടെ അവളെ വലിച്ചു ദേഹത്തേക്കിട്ടു..... "വിട് എന്നെ.... ഇതെന്താ ഉറങ്ങിട്ട് മതിയായില്ലേ അത് മതി ഉറങ്ങിയത്....വാ "അർജുവിൽ നിന്നും പിടി മാറിക്കൊണ്ട് അമ്പിളി മുഖം കൊട്ടി... "നീ ഇങ്ങനൊന്നും ചെയ്യല്ലേ ന്റെ കൺട്രോൾ പോവും......"അർജു ചുണ്ട് കൊണ്ട് ഫ്ലൈഴിഗ് കിസ്സ് കൊടുത്തോണ്ട് പറഞ്ഞു........ "അതെന്താ റൗഡി മാത്രേ ഈ ലോകത്ത് ആണായിട്ടുള്ളു ഇതിനും മാത്രം കൺട്രോൾ പോവാൻ വന്നെ എണിക്ക് നമുക്ക് പോവാം..."അമ്പിളി അർജുന്റെ കൈ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു..... "നീ വാ നമുക്ക് കുറച്ചൂടിയും ഇവിടെ കിടന്നിട്ട് പോവാം..."അമ്പിളിയെ അർജു തിരിച്ചു വലിച്ചതും അവൾ നേരെ അർജുന്റെ നെഞ്ചിൽ ലാൻഡ് ആയി.... "കഷ്ട്ടം ഉണ്ട്ട്ടോ ഇന്ന് ബീച്ചിൽ കൊണ്ട് പോവാന്ന് പറഞ്ഞിട്ട്..... അല്ലേലും എന്നെ ആർക്കും വേണ്ടലോ... എനിക്ക് ആരാ ഉള്ളെ....."അമ്പിളി കള്ള പരിഭവം നടിച്ചോണ്ട് പറഞ്ഞതും അർജു എണിറ്റു . ഒളികണ്ണാൽ അർജുനെ ഒന്ന് നോക്കി അമ്പിളി ടവ്വൽ അവന്റെ തോളിൽ ഇട്ട് കൊടുത്തു.... "നീ കുളിച്ചോ..."അമ്പിളിയെ അടിമുടി നോക്കിക്കൊണ്ട് അർജു അവൾക്കരികിലേക്ക് നടന്നു..... "ഈ റൗഡിയെ കൊണ്ട്...ഒന്ന് പോയി കുളിക്ക് നമുക്ക് പോവാം "അമ്പിളി അർജുന്റെ നെഞ്ചിൽ കൈ വെച്ചോണ്ട് പറഞ്ഞു..... "കുളിക്കാലോ ആദ്യം എന്നെ ഒന്ന് കേട്ടി പിടിക്ക് എന്നാൽ കുളിക്കാം.."അർജു രണ്ട് കയ്യും വിടർത്തിക്കൊണ്ട് കണ്ണടച്ചു നിന്നു.... അത് കണ്ടതും അമ്പിളി ചെറു ചിരിയോടെ അർജുനെ പുണർന്നു.... അർജു അമ്പിളിയെ ഇരു കയ്കൊണ്ടും പൊതിഞ്ഞു പിടിച്ചു....

"കുളിക്കുന്നില്ലേ..."അമ്പിളി അർജുന്റെ പുറകിൽ വിരൽക്കൊണ്ട് തഴുകിക്കൊണ്ട് ചോദിച്ചു..... "ആ......"അർജു വേഗം അമ്പിളിയിൽ നിന്നും വിട്ട് മാറിയതും താലിമാല അമ്പിളിടെ കഴുത്തിൽ നിന്നും പൊട്ടി തായെക്ക് വീണതും ഒരുമിച്ചായിരുന്നു..... അമ്പിളി പൊട്ടിയ മാലയിലേക്ക് കണ്ണ് ഉന്നി നിന്നു കണ്ണുകൾ നിറഞ്ഞു തുളുമ്പി..... അർജു പെട്ടന്ന് തന്നെ അത് കയ്യിൽ എടുത്തു... "സോറി അന്നു പുറത്ത് വേദനിച്ചപ്പോൾ അറിയാതെ....."അമ്പിളിടെ കണ്ണ് അപ്പോഴും പൊട്ടിയ താലിമാലയിൽ ആയിരുന്നു...... നിറകണ്ണാലെ അവളെ അർജുവിന് നോട്ടം കൊടുത്തു...... "ആയ്യേ എന്റെ അന്നു കരയ ഇത് നന്നാക്കി ഞാൻ തന്നെ നിന്റെ കഴുത്തിൽ ചാർത്തി തരും അപ്പോൾ തീരാവുന്ന പ്രശ്നമേ ഉള്ളു അതിനാണോ ഇങ്ങനെ അയ്യേ "അർജു രണ്ട് കൈ കൊണ്ടും അമ്പിളിടെ കണ്ണിരിനെ അമർത്തി തുടച്ചു....... അമ്പിളി ആ താലിമാലയിൽ പിടിത്തം ഇട്ടു...... "അത് പോട്ടെടി ഞാൻ വേഗം ഫ്രഷ് ആയി വരാം എന്നിട്ട് ഒരു ജ്വല്ലറിയിൽ കേറി ഇത് ശെരിയാക്കിട്ടെ ബാക്കി കാര്യം ഉള്ളു "അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ടു അർജു വാഷ് റൂമിലേക്ക് കേറി.... അമ്പിളി താലിയിൽ പിടിത്തമിട്ടിരുന്നു മനസ്സിൽ വേണ്ടത്ത ചിന്തകൾ കുമിഞ്ഞു കൂടി.......... കണ്ണുകൾ അപ്പോഴും പെയ്തു കൊണ്ടെ ഇരുന്നു........ അർജു ഫ്രഷ് ആയി വന്നതും അമ്പിളി റൂമിൽ ഇല്ല..... "അന്നു അന്നു......"പുറകിൽ നിന്നും ശക്തമായ എന്തോ തലക്ക് കൊണ്ടു..... തലക്ക് കൈ കൊടുത്തോണ്ട് അർജു തിരിഞ്ഞതും വീണ്ടും ഒരു പ്രഹരം കൂടി അവന് ഏറ്റു..... ബോധം പൂർണമായി മറയുമ്പോഴും ചുണ്ടുകൾ അന്നു എന്ന് മൊഴിഞ്ഞു...............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story