Mr. Rowdy : ഭാഗം 33

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

അർജു ഫ്രഷ് ആയി വന്നതും അമ്പിളി റൂമിൽ ഇല്ല..... "അന്നു അന്നു......"പുറകിൽ നിന്നും ശക്തമായ എന്തോ തലക്ക് കൊണ്ടു..... തലക്ക് കൈ കൊടുത്തോണ്ട് അർജു തിരിഞ്ഞതും വീണ്ടും ഒരു പ്രഹരം കൂടി അവന് ഏറ്റു..... ബോധം പൂർണമായി മറയുമ്പോഴും ചുണ്ടുകൾ അന്നു എന്ന് മൊഴിഞ്ഞു......... തലക്ക് എന്തോ കനം അനുഭവപ്പെട്ടതും കണ്ണുകൾ വലിച്ചു തുറന്നു പിരികകൊടിക്ക് മുകളിലൂടെ രക്തം തുള്ളി തുള്ളിയായി ഉറ്റികൊണ്ടിരുന്നു..... കൈ വലിക്കാൻ നോക്കിയതും പറ്റുന്നില്ല അർജു ഒന്ന് തല കുടഞ്ഞുക്കൊണ്ട് മുന്നോട്ട് നോക്കി ഒരു സൈഡിലായി ചുറ്റും കണ്ണും നട്ട് പേടിയോടെ ഇരിക്കുന്ന അമ്പിളിയെ കണ്ടതും തല വെട്ടിച്ചു...... മുഖത്തേക്ക് വെള്ളം വന്ന് വീണത്തും അർജു കണ്ണുകൾ തുറന്നു..... ചുറ്റും അമ്പിളിയെ നോക്കി... ഓർഭാഗത്തു പേടിച്ചിരിക്കുന്ന അവളെ കണ്ടതും അർജുവിന്റെ മനസൊന്നു പാളി.... "നോക്കണ്ട ഒന്നും ചെയ്തില്ല ഇതുവരെ ഇനി ചെയ്യാൻ പോണെ ഉള്ളു "അഭിയുടെ ശബ്‌ദം കേട്ടതും അർജു ഒരു ഞെട്ടലോടെ അങ്ങോട്ടേക്ക് നോക്കി..... "നീ നീ എന്തിനാ ഞങ്ങളെ..."കെട്ടിയിട്ട കൈ ഒന്ന് ഉലച്ചുകൊണ്ട് അർജു ദേഷ്യത്തോടെ ചോദിച്ചു.... "അവൻ അല്ല ഞാൻ "ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് വരുന്ന ഗോപനെ കണ്ടതും മുഖത്ത് സംശയം നിഴലിച്ചു.....

"അങ്കിൾ......"അർജു വിളിച്ചതും അമ്പിളിയും അയാൾക്ക് നോട്ടം നൽകി..... "അങ്കിൾ അല്ല.... അഞ്ചുന്റെ കൊലപാതകി "അവന് മുന്നിൽ ഒരു ചെയർ വലിച്ചിട്ട് കൊണ്ട് പറഞ്ഞതും അർജു ഞെട്ടി..... മുഖത്ത് ഒരുപാട് ഭാവങ്ങൾ മിന്നിമറി.... "അപ്പോൾ താൻ താൻ ആണോ.... അഞ്ചു.... അവളെ കൊന്നത് "ഞരമ്പുകൾ വലിഞ്ഞു മുറുക്കി കണ്ണുകൾ കുറുകി..... "കിടന്ന് തിളക്കാതെ ചെക്കാ അവളെ മാത്രം അല്ല വേറെയും രണ്ട് കൊലപാതകം ഞാൻ ചെയ്തിട്ടുണ്ട് ഇനി ഒരു നാല് കൊലപാതകം കുടി ചെയ്യണം ഹ.... ഹ.....ഹ..."ഗോപൻ ഒരു ഭ്രാന്തനെ പോലെ പൊട്ടി ചിരിച്ചു...അമ്പിളി പേടിയോടെ വീണ്ടും ആ മൂലക്ക് ചുരുണ്ടു കൂടുന്നത് കണ്ടതും അർജു സമാദാനത്തോടെ കണ്ണടച്ചു കാണിച്ചു.... മനസ്സിൽ തീയായിരുന്നു എന്തിനെയും ചുട്ടേരിക്കാൻ പാകത്തിലുള്ള തീ.........അർജു തിയേരിയുന്ന കണ്ണുകളോടെ അഭിയേയും ഗോപനെയും നോക്കി...... "ഹോ നീ ഇങ്ങനെ നോക്കിയാൽ ഞങ്ങൾ അങ്ങ് പേടിച്ചു.... "ഗോപൻ പറഞ്ഞതും അഭി അവനെ നോക്കി പുച്ഛം ചെരിഞ്ഞു.... അമ്പിളിടെ മുഖം അർജുനിൽ തന്നെ ആയിരുന്നു..... എന്താണ് ചുറ്റും നടക്കുന്നത് എന്ന് തിരിയാത്ത അവസ്ഥ ഒന്നും ചെയ്യാനാവാത്ത അവസ്ഥ...... അമ്പിളി നിസ്സഹായതയോടെ അർജുനെ നോക്കി....

അർജുവിന്റെ മുഖം ചുവന്നിരിക്കുന്നത് കണ്ടതും അമ്പിളി അർജുന്റെ അടുത്തേക്ക് പോവാൻ ഒരു പായ് ശ്രെമം നടത്തി..... അഭി അതിനെ തടഞ്ഞു കൊണ്ട് അവളുടെ മുടിക്ക് കുത്തി പിടിച്ചു.... "ആ......"അമ്പിളി വേദനകൊണ്ട് കരഞ്ഞു... "വിടാടാ.... അവളെ......,"അർജുവിന്റെ ശബ്‌ദം ആ ഗോഡൗൺ ആകെ പ്രതിദ്വനിച്ചു......ദേഷ്യം അതിന്റെ ഉച്ചിയിൽ എത്തി നിന്നു..... "വിടാനായിട്ട് ഞാൻ ഒന്നിനെയും പിടിക്കാറില്ല അർജുൻ....."അഭി അമ്പിളിടെ ചേർത്ത് നിർത്തിയതും അവൾ കിടന്ന് പിടഞ്ഞു..... അർജു ദേഷ്യത്തോടെ പല്ല് ഞെരിച്ചു..... "അവളെ വിടുന്നതാ നല്ലത് അഭി.... എനിക്ക് ചിലപ്പോൾ എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റി എന്ന് വരില്ല....."പല്ലുകൾ കുട്ടി തിരുമ്പി തല തായ്‌തി അർജു പറഞ്ഞതും അഭി അതിനെ പാടെ അവഗണിച്ചു.... ഒന്നുകൂടി ചേർത്തു നിർത്താൻ ശ്രെമിച്ചതും അമ്പിളി അവന്റെ കയ്യിൽ കടിച്ചുകൊണ്ട് കുതറി മാറി അർജുന്റെ അരികിൽ പോയി നിന്നു.... നന്നെ പേടിച്ചത് കൊണ്ട് തന്നെ ചുണ്ടുകൾ വിറകൊണ്ട്.... "അഹ്... ഡീ...."അഭി അമ്പിളിക്ക് നേരെ പാഞ്ഞടുക്കാൻ നോക്കിയതും ഗോപൻ തടഞ്ഞു...... "അവൾ ഇവിടെ ഇല്ലേ എവിടെ പോവാൻ.... അവളെ പിടിച്ച് അങ്ങോട്ട് മാറ്റി നിർത്ത്... കുറച്ച് കലാപരിപാടി കുടി കഴിഞ്ഞിട്ട് അവളെ ശെരിക്ക് സന്തോഷിപ്പിക്ക.....

"ഗോപൻ ചുണ്ട് ഉയിഞ്ഞു കൊണ്ട് പറഞ്ഞതും അമ്പിളി വെറുപ്പോടെ മുഖം തിരിച്ചു... അർജു രണ്ടാളെയും ദേഷ്യത്തോടെ നോക്കി..... കാലും കയ്യും മുറുക്കി ബന്ധിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ..... മനസ്സിനെ സ്വന്തം നിയന്ദ്രിച്ചു നിർത്തി...അമ്പിളിയെ രണ്ട് പേര് ചേർന്ന് ഒരറ്റത്തേക്ക് പിടിച്ച് വെച്ചു....... "ഇനി ഇനിയും അന്നു അന്നു അവളെ എനിക്ക് നഷ്ട്ടപെടോ..... ഇല്ല.... ഇല്ല.... കൊടുക്കില്ല ഞാൻ ആർക്കും ...... എന്റെ അന്നു... എന്റെ മാത്രം......."ഹൃദയം നിർത്താതെ മിടിച്ചു കൊണ്ടിരുന്നു........ ഉള്ളിന്റെ ഉള്ളിൽ പേടി കടന്നുകൂടി..... അർജു അമ്പിളിയിൽ തന്നെ മിഴികൾ ഉന്നി...... "കൊണ്ട് വാ അവരെ "ഗോപന്റെ ഗംഭിര്യമുള്ള ശബ്‌ദം അർജുവിനെ ബോധമണ്ഡലത്തിൽ എത്തിച്ചു...... രണ്ട് കൈകൾ ബന്ധിച്ചു കൊണ്ടുവരുന്ന അച്ചുവിലേക്കും ശേഖർലേക്കും മിഴികൾ പാഞ്ഞു........അർജു വീണ്ടും സംശയത്തോടെ ഗോപനിലേക്കും അഭിയിലേക്കും മിഴികൾ ഉന്നി..... ചുറ്റും നടക്കുന്ന നാടകത്തിന്റെ തിരശീലയിൽ മുഴുകി കിടക്കുകയാണ് എല്ലാരും....... "എന്താ എല്ലാരും ഇങ്ങനെ സംശയം ഉന്നി നിൽക്കുന്നെ ഒന്നും മനസിലാവുന്നില്ല അല്ലേ... ഹ.... ഹ ഹ......"ഗോപന്റെ ചിരി വീണ്ടും വീണ്ടും പ്രതിധ്വനിച്ചു....... ശേഖർ അമ്പിളിയിൽ മിഴി ഉന്നി അച്ചുവിന്റെയും മിഴി അമ്പിളിയിൽ ആയിരുന്നു.......

"ശേഖർ സാർ..... നോക്ക്... നോക്ക്.... നിങ്ങൾ പതിനഞ്ചു വർഷമായി തിരഞ്ഞു നടന്നിട്ട് കിട്ടാത്ത മൊതലാ ഇത്...... ചെറുപ്പത്തിൽ ഒരു പൂ മൊട്ട ഇപ്പോയോ..... കടിച് പറിച്ചു തിന്നാൽ തോന്നും......"അശ്ലീലത നിറഞ്ഞ നോട്ടം അമ്പിളിയിൽ ചാർത്തിയതും അർജു ദേഷ്യത്തോടെ ഗോപനെ നോക്കി...... അച്ചു ഒന്നും തിരിയാതെ ശേഖരനെ നോക്കി.... "അന്നു...."പുച്ഛം നിറഞ്ഞ കണ്ണുകളോടെ ശേഖർ പറഞ്ഞതും...... അച്ചു വെറുപ്പോടെ അമ്പിളിയെ നോക്കി...... അമ്പിളി ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു ഒന്നും തിരിയാത്ത അവസ്ഥ..... ചുറ്റും നിൽക്കുന്നരുടെ മിഴി അമ്പിളിയെ പൊതിഞ്ഞു പിടിച്ചു........ ഓരോരുത്തരെയായി അർജു കണ്ണുകൾ കൊണ്ട് വിരട്ടി..... ഉള്ളം പൊള്ളി.... ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ...... "അത് തന്നെ അന്നു വെറും അന്നു അല്ല അനന്യ മാധവൻ തമ്പി.... ഹ്... ആ മാധവനിൽ ആണ് പന്തിക്കേട്...... അതായത് ഇവളുടെ അച്ഛനിൽ..... ശേഖർ സാർ നിങ്ങൾ അല്ല ഇവളുടെ അച്ഛനെ കൊന്നത് ശെരിയല്ലേ ഹെ... പിന്നെ പിന്നെ ആരാ കൊന്നത് ഹെ..... ഈ ഈ ഞാൻ..... പിന്നെ നിങ്ങളുടെ ഭാര്യ.... അതായത് ശേഖർ സാറിന്റെ പ്രിയ ധർമ പത്നി സുമ..... അവളെ..... ആരാ ബലമായി ഭേഗിച്ചു കൊന്നെ ഹെ ആരാ ..... ഈ ഈ ഞാൻ......

"പൊട്ടിച്ചിരിച്ചുകൊണ്ട് ഗോപൻ പറഞ്ഞതും ശേഖറീന് ഹൃദയം നിലക്കുന്ന പോലെ തോന്നി ഒരിക്കലും പ്രതീക്ഷിക്കാത്ത ആൾ.... എന്തിന് എന്തിന് ഇങ്ങനെ ചെയ്യണം..... ചോദ്യങ്ങൾ കുമിഞ്ഞു കൂടി ഒപ്പം ദേഷ്യം ഇരച്ചു കേറി....... "നീ നീ എന്തിനാ എന്റെ സു... സുമയെയും കുഞ്ഞിനേയും..... ഞങ്ങ..ളുടെ കു... കുഞ്ഞ് "കണ്ണുകൾ നിറഞ്ഞു തുളുമ്പി അച്ചുവിന്റെയും അവസ്ഥ മാറ്റൊന്നല്ലായിരുന്നു..... അമ്പിളി ഒന്നും മനസിലാവാതെ അർജുനെ നോക്കി.... അവൻ ഒരു ശില കണക്കെ എല്ലാം നോക്കി നിന്നു..... "ശോ ശാഡ്..... ശേഖർ നിങ്ങൾക്ക് എവിടെയാ പിഴച്ചത് ഹെ.... ഉറ്റ ചങ്ങാതി സ്വന്തം ഭാര്യയെ റേപ്പ് ചെയ്ത് കൊന്ന് എന്ന് ഞാൻ പറഞ്ഞപ്പോൾ അത് കണ്ണടച്ചു വിശ്വസിച്ചു പൊട്ടൻ "ഗോപൻ പറയുന്ന ഓരോ കാര്യങ്ങളും അത്രയേറെ ആയത്തിൽ ശേഖറിന്റെ ഹൃദയത്തിൽ ആയ്ന്നിറങ്ങി.... ഒരുതരം നിസ്സഹായത അയാളെ പൊതിഞ്ഞു.... നിർകണ്ണലെ അയാൾ അമ്പിളിയെ നോക്കി.... ആ കണ്ണുനിരിൽ ഉണ്ടായിരുന്നു ഇതുവരെ ചെയ്ത തെറ്റിനുള്ള മാപ്പപേക്ഷ...... "ഇനി എല്ലാം എല്ലാർക്കും ക്ലിയർ ആയ സ്ഥിതിക്ക് നമ്മക്ക് അടുത്ത കർമത്തിലേക്ക് കടക്കാം അഭി അവളെ ഇങ് കൊണ്ടുവാടാ ഒരു ഭർത്താവും കാണാൻ ആഗ്രഹിക്കാത്ത നിലയിൽ ആക്കി കൊടുകാം നമുക്ക് അവളെ "അയാൾ ഒരു പുച്ഛ ചിരിയോടെ അമ്പിളിയെ നോക്കി പറഞ്ഞതും അമ്പിളി ഉമിനിരിറക്കി അർജുനെ നോക്കി..... അർജു കെട്ടെങ്ങനെ ആയിക്കാൻ പറ്റും എന്നുള്ള തന്ദ്ര പാടിലാണ്......... "വാടി ഇവിടെ "അമ്പിളിടെ മുടിക്ക് കുത്തി പിടിച്ചുകൊണ്ട് അഭി നടന്നു....

അമ്പിളി ആവും വിധം പിടി അഴിക്കാൻ നോക്കുന്നുണ്ട്..... "ഇങ് വാ മോളെ മോള് എന്തിനാ പേടിക്കുന്നെ ഉപദ്രവിക്കില്ല സ്നേഹിക്കത്തെ ഉള്ളു "ഗോപൻ അമ്പിളിയെ അടുപ്പിച്ചു നിർത്തി..... "ഡാ.......... എന്റെ അന്നുന്റെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ ഈ അർജുൻ വേണുഗോപാൽ എന്തായിരുന്നു എന്ന് നിങ്ങൾ അറിയും......"അത്രയേറെ ഗംഭിര്യമുള്ള ശബ്‌ദം...... ഒരു പ്രതേകതരം മാനസികാവസ്ഥയിൽ ആയിരുന്നു അർജു..... "ഹോ എന്നാൽ ഞാനും കാണിച്ചുതരാം ഈ ഗോപൻ ആരാണെന്ന്...... ഇങ്ങോട്ട് വാടി "ഗോപൻ അമ്പിളിയെ ഓരോഴിഞ്ഞ മുലയിലേക്ക് തള്ളിയിട്ടു....... "ഡാ................."കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി...... അമ്പിളി പേടിയോടെ അർജുനെ നോക്കി.......ഗോപൻ അവനെ പുച്ഛിച്ചുകൊണ്ട് അമ്പിളിക്ക് അരികിലേക്ക് നടന്നു എല്ലാ കഴുകൻ കണ്ണുകളും അങ്ങോട്ടായിരുന്നു..... അമ്പിളിയുടെ ചുണ്ടുകൾ വിതുമ്പി....... അച്ചു ചുറ്റും ഒന്ന് വിക്ഷിച്ചുകൊണ്ട് അർജുവിന്റെ അടുത്തേക്ക് ഓടി.... എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവും മുൻപ് അച്ചു അർജുന്റെ കെട്ടയിച്ചു വിട്ടു.... അർജു ഒരു വിജയഭവത്തോടെ വന്ന് ഗോപനെ പുറകിൽ നിന്നും ചവിട്ടി വീയ്‌ത്തി.... അമ്പിളിയെ കൈ പിടിച്ചു എഴുന്നേൽപ്പിക്കുമ്പോയേക്കും തലയിൽ അടുത്ത പ്രഹരം വിണിരുന്നു.... അർജു ദേഷ്യത്തോടെ തിരിഞ്ഞ് അഭിയുടെ തലക്ക് ആഞ്ഞു ചവിട്ടി......... അടുത്ത ഒരു പ്രാഹരത്തിനു കാത്ത് നിൽകുമ്പോയേക്കും ഒരു കത്തി അർജുന്റെ വയറ്റിലേക്ക് കുത്തി കേറ്റിയിരുന്നു ഗോപൻ... "റൗഡി........."അമ്പിളി ഇരു കൈ കൊണ്ടും ചെവി പൊത്തി പിടിച്ചുകൊണ്ട് അലറി...... ഒരു ജീവശവം കണക്കെ നിലത്തേക്ക് ഊർന്നിറങ്ങി.....

അച്ചുവും ശേഖറും മിഴിച്ചു നിന്നു ഒരു നിമിഷം കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ ആയില്ല.... വേദന കൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല... അർജു തിരിഞ്ഞയാളെ നോക്കുമ്പോയേക്കും ഒന്നുകൂടി കത്തി വയറ്റിലേക്ക് കുത്തി ഇറക്കി.... വായിൽ നിന്നും ചോര പുറത്തേക്ക് തുപ്പി......... "ഇത്രേ ഉള്ളു നീ "കത്തി വലിച്ചുരി അർജുനെ അയാൾ നിലത്തേക്ക് ഉന്തി...... കമയ്ന്നടിച്ചു വീണ അർജുവിന്റെ കണ്ണുകൾ തന്നെ ഉറ്റുനോക്കുന്ന അമ്പിളിയിൽ ആയിരുന്നു കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് ശ്വാസോശാസ്വം നേരിയ തോതിൽ ഉണ്ട് ഒരു ജീവശവം പോലെ അർജുനെ അവൾ ഉറ്റുനോക്കി... "അന്നു... അ..... അന്നു.... എ....ന്റെ..."ചുണ്ടുകൾ അപ്പോഴും മൊഴിഞ്ഞു കൊണ്ടിരുന്നു..... കാണുകൾ ബോധമണ്ഡലത്തെ മറച്ചു....... അർജു വീണ്ടും കുഞ്ഞ് നാളിലെ ഓർമകളിലേക്ക് ഊളി ഇട്ടു..... "അ... അന്നു...... പോ.... പോ..... പോവല്ലേ... എന്..... എന്നെ.... വിട്ട്..... എവി.... പോവാ.... ല്ലേ..."ചുണ്ടുകൾ ഭ്രാന്തമായി മൊഴിഞ്ഞു കണ്ണുകൾ അടഞ്ഞു...... തന്നെ നോക്കുന്ന കണ്ണുകൾ നിലച്ചതും അമ്പിളി അർജുന് അരികിലേക്ക് ഒരു ഭ്രാന്തിയെ പോലെ ഓടി...... "റ.... റ.... റൗഡി...... ന്നെ.... ന്നെ..... നോക്ക്.... പ്ലീസ്..... എന്നെ വീണ്ടും തനിച്ചാക്കല്ലേ.... എഴുന്നേൽക്ക്......"അമ്പിളി വിറക്കുന്ന ചുണ്ടുകളോടെ മൊഴിഞ്ഞു.........കണ്ണുകൾ നിറഞ്ഞു തുളുമ്പി..... "പിടിയെടാ അവളെ "അവസാന ശബ്ദവും അർജുന്റെ ചെവിയിൽ ഊന്നി അടഞ്ഞു................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story