Mr. Rowdy : ഭാഗം 36

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"മോള് ആണെന്ന് പോലും നോക്കാതെ എന്റെ ശരീരത്തെ കാർന്നു തിന്ന അയാൾക്കില്ലാത്ത എന്ത് ബോധമാ എനിക്ക് വേണ്ടത് അജുവേട്ട.........."ആമിയുടെ വാക്കുകൾ കേട്ടതും അർജു തരിച്ചു നിന്നു..... "ആമി....."അർജു ഞെട്ടൽ മാറാതെ വിളിച്ചു..... "അതെ അജുവേട്ടാ ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരെങ്കിലും കള്ളം പറയോ...... എന്റെ മനസ്സിൽ ഞാൻ എന്നെ മരിച്ചു...... ചെറുപ്പം മുതലുള്ള ഓരോ സ്പർശനത്തിലും ഒരു മോളോടുള്ള വാത്സല്യത്തിൽ ഒളിപ്പിച്ചു വെച്ച കപടത..... എല്ലാ പെണ്മക്കളെയും പോലെ എനിക്കും എന്റെ ജീവൻ തന്നെ ആയിരുന്നു അച്ഛൻ.... പക്ഷെ അച്ഛൻ എന്നെ ഏതു കണ്ണിലൂടെയാ കാണുന്നത് എന്ന് എനിക്ക് അന്ന് മനസിലായതേ..... ഇല്ല..... വലിഞ്ഞു മുറുകുന്ന കൈകളിലെ ഭദ്രത തേടിയ എനിക്ക് കിട്ടിയത് ഓർക്കാൻ കൂടി ആഗ്രഹിക്കാത്ത കുട്ടികാലമാണ്..... എല്ലാരും ചോദിക്കില്ലേ എന്താ ആമി ഇങ്ങനെ ആയി പോയത് എന്ന്........ ഈ മരവിച്ച മനസുമായി ഞാൻ പിന്നെ എങ്ങനെ ആവണം ...... എന്നോട് എന്നും നല്ലതായി സംസാരിച്ചത് അജുവേട്ടൻ മാത്രം..... അജുവേട്ടന്റെ സ്നേഹത്തോടെ ഉള്ള ഓരോ ഇടപഴകലും അത്രയേറെ എന്നെ സ്വാധിനിച്ചു അതാ ആ പ്രതീക്ഷയില ആമി ജീവിച്ചത്.... പക്ഷെ അമ്പിളി അവൾ ആണ് അർജുവേട്ടന് ഏറ്റവും യോജിച്ചത് അവൾ മനസ്സ്കൊണ്ടും ശരീരംകൊണ്ടും കളങ്കം ഇല്ലാത്തവളാ എന്നെ പോലെ അല്ല..... ഇല്ലെങ്കിലും ഈ ലോകത്ത് ജീവിക്കാനുള്ള ഒരർഹതയും എനിക്കില്ല...."

ആമി കരഞ്ഞുക്കൊണ്ട് നിലത്തേക്ക് ഊർന്നു വീണു..... അർജു അവളുടെ അടുത്തിരിന്നു....... "ആമി...... ഒരിക്കലും എനിക്ക് നിന്റെ വേദന എത്രയാന്ന് ഊഹിക്കാൻ പോലും പറ്റില്ലാ...... പക്ഷെ നീ ഒരു തെറ്റും ഇതിൽ ചെയ്തിട്ടില്ല അയാള എല്ലാ തെറ്റും ചെയ്തത് ശിക്ഷ അനുഭവിക്കതും അയാള അതും നീ തന്നെ ഇഞ്ചിഞ്ചായി കൊല്ലണം "അർജുന്റെ വാക്കുകൾ കേട്ടതും ആമി ദേഷ്യത്തോടെ എണിറ്റു...... "ഇനി ഒരഞ്ചു മാസം കൂടി കാത്തിരിക്കണം.... ഇനി എന്റെ ജീവിതം അയാളോടുള്ള പകയാ........"ആമിയുടെ കണ്ണുകളിൽ പകയെരിഞ്ഞു..... "എന്താ അയാളെ കൊന്ന് ജയിലിൽ പോവാനായിട്ടാണോ നിന്റെ ബാക്കിയുള്ള ജീവിതം...."അർജു രണ്ട് കൈയും മാറിൽ പിണഞ്ഞു കെട്ടിക്കൊണ്ട് ചോദിച്ചു... "ആഹാ.... വേറെന്താ ഇനി എനിക്ക് പ്രതീക്ഷിക്കാൻ ഉള്ളത്....."കണ്ണുകളിൽ നിർവികരത തളം കെട്ടി.... "നിനക്ക് ആരെയോ ഇഷ്ട്ടം ഉണ്ടെന്ന് അമ്പിളി പറഞ്ഞല്ലോ....."അർജു ആമിയെ തന്നെ നോക്കിനിന്നും.... "ഉണ്ട് പക്ഷെ ഇങ്ങനെ ഒരു പെണ്ണിനെ കെട്ടാൻ ആരേലും തയ്യാറാവോ...."അത്രയും പറഞ്ഞുകൊണ്ട് ആമി റൂം വിട്ടിറങ്ങി...... അർജു അവൾ പോവുന്നതും നോക്കി നിന്നും പതിയെ ബെഡിലേക്ക് കിടന്നു..... മനസ്സ് അശാന്തമായിരുന്നു........ "റൗഡി റൗഡി അറിയോ അല്ലു ഇപ്പോഴും എന്നെ അന്വേഷിച്ചു നടക്ക....."അമ്പിളി അർജുവിനരികിൽ ഇരുന്ന് ചിരിച്ചുകൊണ്ട് പറഞ്ഞതും അർജു എന്തോ ചിന്തിച്ചിരിക്കുകആയിരുന്നു.... "റൗഡി കേക്കുന്നുണ്ടോ...."അമ്പിളി ഒന്നുകൂടി തട്ടി വിളിച്ചുകൊണ്ട് ചോദിച്ചതും അർജു വിലങ്ങനെ തലയാട്ടി...... മനസ്സിൽ അപ്പോഴും ആമിയുടെ കരയുന്ന മുഖമായിരുന്നു...... "ഈ റൗഡി എന്താ ഒന്നും പറയാത്തെ റൗഡി....പന്തo കണ്ട പെരുചായിയെ പോലെ ഇരിക്കാതെ എന്തേലും പറ റൗഡി.... "

അന്നു ഒന്ന് നിർത്തുന്നുണ്ടോ... കല പില കല പിലാന്ന് പറഞ്ഞോണ്ടിരിക്കും മനുഷ്യന് കുറച്ച് സ്വസ്ഥത തരുമോ...... മനഃസമാദാനകേട് ഉണ്ടാക്കാൻ ആയിട്ട് ഓരോന്ന് കേറി വരും....."അർജു ദേഷ്യപ്പെട്ടുകൊണ്ട് എണിറ്റു പോയി...... "ഞാൻ ഇപ്പോൾ മനഃസമാദാനകേട് ആയോ........... "അമ്പിളി ചുണ്ട് പിളർത്തിക്കൊണ്ട് പറഞ്ഞു കണ്ണുകൾ അപ്പോയെക്കും നിറഞ്ഞു തൂവി...... "ഇല്ലേലും എന്നെ ആർക്കും വേണ്ടലോ അമ്മ എന്റെ കൂടെ നിക്കാതെ പോയി ഇപ്പോൾ ഇതാ റൗഡിയും എന്നെ ആർക്കും വേണ്ടലോ......"പരിഭവത്തോടെ ചുണ്ട് പിളർത്തിക്കൊണ്ട് അമ്പിളി ഇരുന്നു.... 🦋______🦋 "എന്താണ് ഇപ്പോൾ ഈ കടൽ നോക്കി ഇരിക്കുന്നെ... നിനക്കും അർജുന്റെ അസുഖം തുടങ്ങിയോ "വിജയുടെ അടുത്തിരുന്നുകൊണ്ട് കാർത്തി ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു...... "പണ്ടത്തെ പോലെ അല്ലടാ മനസ്സിൽ എന്തോ ഒരു വിങ്ങൽ ഇഷ്ട്ടം ഉള്ള ആരോ വേദനിക്കുന്ന പോലെ....."വിജയുടെ വാക്കുകൾ കേട്ടതും കാർത്തി അവനെ മിഴിച്ചു നോക്കി.... "അന്ന് മാളിൽ പോയി വന്നത് മുതൽ ഞാൻ ശ്രെദ്ധിക്ക നിനക്ക് എന്തോ കാര്യായിട്ട് പറ്റിട്ടുണ്ട് ഇന്നവരെ നീ ഒന്നും എന്നിൽ നിന്നും മറച്ചിട്ടില്ല നീ കാര്യം പറ....."കാർത്തി വിജയ്യെ നോക്കിയതും അവൻ ഒന്ന് ചിരിച്ചു അന്നത്തെ കാര്യങ്ങൾ മനസ്സിലേക്ക് ഓടിവന്നു ഒപ്പം ആ കരിമിഴി കണ്ണുകളും..... "അന്ന് ഒരു പെൺകുട്ടിയെ കണ്ടെടാ മാളിൽ വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് സ്പാർക് അടിച്ചു....

അവളുടെ ആ കരിമിഴി കണ്ണും പിന്നെ ലിപ്സ്റ്റിക് ഇട്ട ചുണ്ടും.... എന്റെ സാറെ ഓൾടെ ഒരു ചിരി പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ലാ....... പക്ഷെ ആ ചിരിയിൽ ഒരുപാട് വേദന ഒളിപ്പിച്ചു വെച്ചത് പോലെ..... മായാതെ അത് മനസ്സിൽ ഒരു നോവായി കിടക്കുകയാ എന്താണെന്ന് അറിയില്ലെടാ...... പക്ഷെ കണ്ടമാത്രയിൽ തന്നെ ഒരുപാട് ജന്മം എന്നിലേക്ക് അലിഞ്ഞു ചേർന്നവളെ പോലെ തോന്നി എനിക്ക്......"പറയുമ്പോൾ കണ്ണുകളിൽ പ്രണയം തിരതല്ലി...... "ഹോ അപ്പോൾ ലവ് അറ്റ് ഫസ്റ്റ് സയിറ്റ് അടിച്ചു അല്ലേ....."ഒരു കള്ള ചിരിയോടെ കാർത്തി ചോദിച്ചതും വിജയ് തല വെട്ടിച്ചു....... "എന്ത് പേരിട്ടു വിളിക്കണം എന്നറിയാത്ത ഒരു പ്രത്യേക വികാരം..... പ്രണയമാണോ അതും കണ്ട മാത്രയിൽ അറിയില്ല......."വിജയ്.......... "ഈ വികാരത്തെ ആണ് കവികൾ പ്രണയം എന്ന് വിളിക്കുന്നത്..... എന്താണെന്നോ എന്തിനെന്നോ അറിയാത്ത ഒരു പ്രത്യേക വികാരം അത് ഹൃദയത്തിന് നൽകുന്ന കുളിർമ്മ പ്രവചിക്കാൻ കഴിയില്ല... അത്രയേറെ ആഴത്തിലുള്ളതാണ്...... അതിന്റെ വേരുകൾ...." നടന്നു വരുന്ന പാറുവിനെ നോക്കി അത്രയേറെ പ്രണയത്തോടെ പറഞ്ഞവസാനിപ്പിച്ചു കാർത്തി..... "മോൻ നോക്കി വെള്ളം ഇറക്കാതെ അങ്ങോട്ട് ചെല്ല്....എന്നിട്ട് വേണം റൗഡി ബേബിയെ കാണാൻ പോവാൻ "വിജയ് കാർത്തിയെ ഉന്തി തള്ളി പാറുന്റെ അടുത്തേക്ക് വിട്ടു.... """"""""അല്ലയോ പ്രണയമേ നിന്നിലെ നിന്നിലായി ഒരുനാൾ ഞാനും വന്നണയും എന്നിലെ പ്രണയത്തിൻ ചൂട്ഏറ്റ് ഒരു കുളിർമഴയായി പെയ്തിറങ്ങും......അന്ന് നീ അറിയും എന്നിൽ വേരുറച്ച പ്രണയത്തെ..........💖""""""""""" 🦋_______🦋

"ശോ ഞാൻ അന്നുനോട് എന്തൊക്കെയാ പറഞ്ഞത് കൂടി പോയി...... ഹോ...... ആരോട് ദേഷ്യ പെട്ടാലും അന്നുനോട് ഹോ ഷിറ്റ്... അർജു നിനക്ക് എന്താ പറ്റിയെ........"അർജു ദേഷ്യത്തോടെ കൈ ചുമരിനടിച്ചു..... "എന്ത് പറ്റി അർജു....."മാളു അർജുവിനടുത്തു നിന്നു കുറച്ച് മാറി നിന്നോകൊണ്ട് ചോദിച്ചു.... "അല്ല ഏട്ടത്തി എന്താ ദൂരോട്ട് നിൽകുന്നെ...." അർജു സംശയത്തോടെ മാളൂനെ നോക്കി... "നീ ദേഷ്യപ്പെട്ടിരിക്കല്ലേ അതാ....."മാളു ഇളിച്ചോണ്ട് പറഞ്ഞതും അർജു ഒന്ന് പുഞ്ചിരിച്ചു..... "എന്താടാ എന്ത് പറ്റി എന്നോട് പറയാൻ പറ്റുന്നതാണേൽ പറ...."മാളു ചോദിച്ചതും അർജു മാളൂന് നേരെ തിരിഞ്ഞു..... "ഏയ്യ് ഒന്നും ഇല്ല ഏട്ടത്തി... അന്നുനോട് കുറച്ച് ദേഷ്യ പെട്ടു.... അവൾക്ക് സങ്കടം ആയി കാണും..... "ഹോ അതാണ്‌ വാവേടെ അടുത്ത് വന്ന് ചെറിയമ്മ പരിഭവം പറഞ്ഞത്..... "വാവേടെ അടുത്തോ..."അർജു സംശയത്തോടെ മാളൂനെ നോക്കിയതും അവൾ വയർ തൊട്ട് കാണിച്ചു.... "ഈ അന്നുനെ കൊണ്ട്....."അർജുന്റെ മുഖത്തെ പുഞ്ചിരിക്ക് സൂര്യന്റെ പ്രഭയുള്ളതായി തോന്നി മാളുവിന്..... "അവൾക്ക് കുട്ടികളുടെ സ്വഭാവം ആണ് അർജു...... ഈ മിറർ പോലെ നീ അങ്ങോട്ട് ചിരിച്ചാൽ ഇങ്ങോട്ടും അതെ ചിരി നൽകും മറിച്ച് നീ ദേഷ്യപ്പെട്ടാൽ അതെ പോലെ..... നീ ഒന്ന് മിണ്ടാൻ ചെന്ന് നോക്ക് അപ്പോൾ കാണാം....."മാളു ചിരിച്ചോണ്ട് പറഞ്ഞതും അർജു സംശയത്തോടെ മാളുനെ നോക്കി.... "എന്റെ അന്നു ഞാൻ ഒന്ന് അന്നു എന്ന് വിളിക്കുമ്പോയേക്കും എന്നോട് വന്ന് മിണ്ടും...."അർജു കൊച്ചു കുട്ടികളെ പോലെ പറയുന്നത് കണ്ടതും മാളു ചിരിച്ചു പോയി.... "എന്റെ അർജു..... നിന്നെക്കൊണ്ട് വയ്യ നീ ഒന്ന് പോയി ശ്രെമിച്ചു നോക്ക് അപ്പോൾ കാണാ നിന്റെ അന്നുവാണോ ഞങ്ങളുടെ അമ്പു ആണോ അവിടെ ഉള്ളതെന്ന്..."മാളു വീറോടെ പറഞ്ഞതും അർജുവിന് ദേഷ്യം കൂടി....

"ഇപ്പോൾ കണ്ടോ ഞാൻ അന്നു എന്ന് വിളിച്ചാൽ ഓടി എന്റെ അരികിൽ എത്തും....." "മ്മ്....നീ വിളി...... "അന്നു......"അർജു ടെറസിൽ നിന്നും വിളിച്ചു കൂകിയതും കിച്ചണിൽ സ്ലാബിന്റെ മോളിൽ ഇരുന്ന അല്ലുവും അമ്പിളിയും.... നേരെ ഭൂമിയെ തൊട്ടു.... "ഇനി റൗഡിബേബിക് ഭ്രാന്ത് ആയോ അന്നു എന്ന് വിളിക്കാൻ...."അല്ലു ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളി പല്ല് ഞെരിച്ചു.... "ആ അന്നു വന്നെന്ന് തോന്നുന്നു നിന്റെ കാര്യം ഗോവിന്ദ ഗോവിന്ദ.... അല്ലു ഒരേ ട്യൂണിൽ പറഞ്ഞതും അമ്പിളി അവന്റെ കാല് നോക്കി ഒരു ചവിട്ട് കൊടുത്തു..... "ആ.....എനിക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ കടന്നൽ കൂട്ടത്തിൽ കല്ലെറിയാൽ...."കാല് പിടിച്ചോണ്ട് അല്ലു പറഞ്ഞതും അമ്പിളി അവനിൽ ശ്രെദ്ധ ഊന്നി... "അന്നു...."അർജു ദേഷ്യത്തോടെ ഒന്നുകൂടി വിളിച്ചു..... മാളു ഇതെല്ലാം സസുഷ്മo നിരീക്ഷിച്ചു കൊണ്ടിരുന്നു... "അന്നു അല്ല കൊന്നു.... ഈ അന്നു മനഃസമാദാനകേട് അല്ലേ പിന്നെ എന്തിനാ അന്നു അന്നു എന്ന് വിളിച്ചു കുവുന്നെ...."അമ്പിളി കെർവോടെ മുഖം തിരിച്ചു.... "എടി നീ അന്നുനെ കണ്ട് പിടി എന്നിട്ട് നമുക്ക് അവളുടെ മൂട്ടിൽ ഓലപ്പടക്കം പൊട്ടിക്കാം എന്നാൽ റൗഡിയുടെ അന്നു വിളി മാറിക്കിട്ടും... ഇല്ലേലും ഈ അന്നു അംബികമ്മേടെയും മാധവൻഅങ്കിൾന്റെയും മോളല്ല ഒരു ദാരിദ്രവാസി ലുക്ക്‌ ഉള്ള ചാളമേരിക്ക് ചന്ത വാസുവിനുണ്ടായ മോള് അതും പറക്കും തളികയിലെ വാസന്തി... അയ്യോ കോമഡി.... അയ്യോ..... ഹ..."അല്ലു വയർ പൊത്തി ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളി ദേഷ്യത്തോടെ തവി കയ്യിൽ എടുത്തു........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story