Mr. Rowdy : ഭാഗം 40

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"ഇന്നാ കഴിക്ക്...."അമ്പിളിടെ മുന്നിൽ ചോർ വെച്ചോണ്ട് അർജു അവൾക്കരികിൽ ഇരുന്നു.... "റൗഡി നിക്ക് വാരിത്തരാവോ.... കുട്ടികളെ പോലെ കൊഞ്ചി പറയുന്ന അമ്പിളിയെ കണ്ടതും അർജുന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...... അവൻ പ്ലേറ്റ് കയ്യിൽ എടുത്ത് ചോറ് വാരി അമ്പിളിക്ക് നേരെ നീട്ടിയതും അവൾ വാ തുറന്ന് കൊടുത്തു.... "റൗഡി നമ്മളെ വാവ ആണായിരിക്കോ അതോ പെണ്ണായിരിക്കോ "ഒരിറക്ക് വെള്ളം കുടിച്ചതിനു ശേഷം അമ്പിളി ചോദിച്ചതും ചോറ് തായെ വെച്ചിട്ട് അർജു അമ്പിളിയെ ഒന്നിരുത്തി നോക്കി.... "മോനായാലും മോളായാലും നമ്മടെ അല്ലേ എന്റെ അന്നു "മറുപടിയായി അമ്പിളി എന്തോ പറയാൻ വന്നതും അർജു ചോറ് അവളുടെ വായിലേക്ക് വെച്ചു കൊടുത്തു..... "മിണ്ടാതെ മുഴുവനും കഴിക്ക്.... അർജു ഒരു താക്കിത് പോലെ പറഞ്ഞതും അമ്പിളി അർജുനെ നോക്കി കണ്ണുരുട്ടി...അർജു അത് കാണാത്ത പോലെ വീണ്ടും വാരികൊടുത്തു.... "മതി റൗഡി ഇനിയും കഴിച്ചാൽ ന്റെ വയർ പൊട്ടും.... വയറിൽ തലോടിക്കൊണ്ട് അമ്പിളി പറഞ്ഞതും അർജു എണിറ്റു... "വേഗം കൈ കഴുകി വാ ഞാൻ പാല് എടുക്കാം...... "ഇനി എനിക്ക് ഒന്നും വേണ്ട റൗഡി......അതിന് മറുപടി ഒരു കൂർത്ത നോട്ടമായിരുന്നു..... അമ്പിളി ഒന്നും മിണ്ടാതെ കൈ കഴുകാൻ ആയി എണിറ്റു.....അർജു പാത്രവുമായി തിരിഞ്ഞതും കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന ആൾക്കാരെ ആണ്.... "എന്താ ഇങ്ങനെ നോക്കുന്നെ.... നോട്ടം കണ്ട് ചിരിവന്നെങ്കിലും കുറച്ച് ഗൗരവത്തോടെ അർജു ചോദിച്ചു....

"എന്താ നിന്റെ ഉദ്ദേശം.... വേണു കുറച്ച് ഗൗരവത്തോടെ ചോദിച്ചു..... "അന്നുന് ഇച്ചിരി പാല് കൊടുക്കണം എന്നിട്ട് കിടന്നുറങ്ങണം... അർജു ഒരു കൂസലും ഇല്ലാതെ പറഞ്ഞു.... "എന്താ അർജു പൊട്ടൻ കളിക്കണോ നീ.... ആദി കുറച്ച് ദേഷ്യത്തിൽ ചോദിച്ചു.... "എന്താടാ എന്തിനാ ഇങ്ങനെ ഒക്കെ... ശാമളയുടെ മുഖത്ത് സങ്കടം നിഴലിച്ചു..... "എന്തിനുള്ള പുറപ്പാടാ നീ അന്നു ഉള്ളത് മറക്കരുത് നീ.... അംബിക ഒരു താക്കിതോടെ പറഞ്ഞു...... "അർജുവേട്ട നമുക്ക് ഒന്നും വേണ്ട ഇങ്ങനെ സന്തോഷത്തോടെ ജീവിച്ചാൽ പോരെ എന്തിനാ അതിന്റെ ഇടക്ക് ഇങ്ങനെ ഉള്ള വാശി..... അല്ലു പറഞ്ഞതും അർജു അവനെ തറപ്പിച്ചു നോക്കി..... "നിങ്ങൾ ഒക്കെ എന്താ ഈ പറയുന്നെ... അർജു ഒന്നും മനസിലാവാത്ത പോലെ ചോദിച്ചു.... "എന്താ എന്താടാ ഒന്നും അറിയാത്ത പോലെ നിക്കുന്നെ.... ഇന്നലെ നീ സൈറ്റിൽ ചെന്ന് പ്രശ്നം ഉണ്ടാക്കി ഒരാഴ്ച ബിസ്സിനെസ്സ് കാര്യത്തിന് എന്നും പറഞ്ഞു നീ ഇവിടുന്ന് പോയത് എന്തിനാ... ഹേ ആ ഗോപന്റെ സ്ഥാപനങ്ങൾ പൂട്ടിക്കാൻ അല്ലേ..... അർജു നീ ഒന്ന് മനസിലാക്ക് അവൻ നമ്മൾ വിചാരിക്കുന്നതിലും അപകടകാരിയാ.... ജയിക്കാൻ നോക്കിയാൽ തോറ്റു പോവും നീ ഞങ്ങളെ പറ്റി ചിന്തിക്കേണ്ട അമ്പിളിയെ പറ്റി ഓർക്ക് അവളുടെ വയറ്റിലുള്ള നിന്റെ ചോരയെ പറ്റി ഓർക്ക്..... വേണു അത്രയും ദേഷ്യത്തോടെ പറഞ്ഞതും അർജുന്റെ ചിരിച്ച മുഖം ഒന്നുകൂടി ചിരി തൂകി.... "അവരെ പറ്റി ഓർക്കുന്നത് കൊണ്ട് തന്നെയാ അവന്റെ നാശത്തിനായി ഞാൻ ശ്രെമിക്കുന്നത് ജീവൻ പോയാലും അതിൽ നിന്നും പിന്മാറ്റം ഇല്ല..... അയാൾ ഒരു മനുഷ്യൻ ആണോ ഹേ... പറ സുമആന്റിയെ പറ്റി ഓർത്ത് ഇപ്പോഴും കണ്ണീർ പൊയിക്കുന്ന ഒരു മനുഷ്യൻ ഉണ്ട് അവിടെ അറിയോ....

സ്വന്തം അമ്മയുടെ സ്നേഹം കിട്ടാതെ പോയ ഒരു മകൾ ഉണ്ട് അവിടെ..... ഒറ്റ മോളുടെ ജീവനറ്റ പിച്ചി ചിന്തിയ ശരീരം കാണേണ്ടിവന്ന ഒരച്ഛനും അമ്മയും ഉണ്ട്...... എല്ലാത്തിനും ഉപരി സ്വന്തം അച്ഛൻ എന്താണെന്ന് അറിയാതെ പോയ ഒരു ആൾ ഉണ്ട് ഈ വീട്ടിൽ എന്റെ അന്നു..... അംബികമ്മ പറ ഭർത്താവിനെ ഒരു ദക്ഷണ്യവും കൂടാതെ കൊന്ന അയാളെ ഞാൻ വെറുതെ വിടണോ.... ഇതിലേക്കൾ എല്ലാം ഉപരി നിങ്ങളെക്കാൾ പതിൽമടങ് വേദന അനുഭവിക്കുന്ന ഒരു ശരീരം ഉണ്ട് ഈ വീട്ടിൽ ഒന്നും ഒന്നും നിങ്ങൾക്കറിയില്ല....അച്ഛൻ ഇപ്പോൾ പറഞ്ഞല്ലോ അന്നുനെ പറ്റി ഓർക്കാൻ അവളെ പറ്റി തന്നെയാ ഓർക്കുന്നെ എപ്പോഴും ചിരിക്കുന്ന അവളെ മാത്രേ നിങ്ങൾക്ക് അറിയൂ ഇരുട്ടിന്റെ മുന്നിൽ ഏകാന്തതയിൽ കണ്ണീർ പൊയിക്കുന്ന അവളെ നിങ്ങൾക്ക് ആർക്കും അറിയില്ല......ദൂരെ നിന്നു കണ്ണീർ വാർക്കുകയല്ലാതെ അംബികമ്മ ഒരിക്കലും ശ്രെമിച്ചിട്ടില്ല അവളുടെ വിഷമം അറിയാൻ.... ആ ഒരാൾ കാരണം ഇനിയും ആരുടേയും കണ്ണുകൾ നിറയാൻ പാടില്ല.... അതിന് ചില കാര്യങ്ങൾ ഞാൻ മുൻകൂട്ടി കണ്ടിട്ടുണ്ട് തടയരുത് എന്നെ..... ഇനി അയാളെ വെറുതെ വിട് എന്ന് പറഞ്ഞോ എന്റെ സ്വഭാവം മാറ്റണം എന്ന് പറഞ്ഞോ ആരും എന്റെ മുന്നിൽ വരാൻ പാടില്ല കേട്ടല്ലോ..... അന്നുന് ഇന്ന് ഞാൻ ഉണ്ട് ഇന്ന് മാത്രല്ല ഇനി എന്നും അവളുടെ കൂടെ തന്നെ ഉണ്ടാവും..... അതിന് ചില ശുദ്ധി കലാശം ആവശ്യമാണ്......"അത്രയും പറഞ്ഞുകൊണ്ട് അർജു അവരെ മറികടന്നു പോയി..... "ഇനി എന്തൊക്കെ ഉണ്ടാവുമോ ആവോ ഇവൻ ഇത് എന്ത് ഭാവിച്ച..."ഓരോരുത്തരായി ഓരോന്ന് പിറുപിറുത്തോണ്ട് പോയി...

"എന്റെ ആദിയേട്ട എന്നാ പെർഫോമൻസ് ആണ് ഹേ.. അല്ലു ചോതിച്ചതും ആദി ഒന്ന് ചിരിച്ചു... "നമ്മൾ അവന്റെ ഭാഗത് ആണെന്ന് ഇവിടെ ആരും അറിയണ്ടന്ന് അവൻ തന്നെയാ പറഞ്ഞെ..... ആദി ഇളിച്ചോണ്ട് പറഞ്ഞതും അല്ലു ആദിയെ അടിമുടി നോക്കി.... "നമ്മൾ ആ ₹@@%&&മോന്റെ അന്ത്യo കാണാതെ അടങ്ങില്ല.... അല്ലു ദേഷ്യത്തോടെ പറഞ്ഞു........ 🦋................🦋 ബാൽക്കണിയിൽ മാധവന്റെ ഫോട്ടോയും നെഞ്ചോഡടക്കി പിടിച്ചു നിൽക്കാണ് അമ്പിളി.....ആ ആകാശത്തിലെ നക്ഷത്രങ്ങളിൽ ഒന്ന് അവിളിലേക്ക് നിലാവ് പൊയിക്കുന്ന പോലെ മുഖം തിളങ്ങി നിന്നു.... "അന്നു......"പുറകിലൂടെ പുണർന്നുകൊണ്ട് അർജു അവളുടെ ചെവിയോരം വിളിച്ചു.... ഒരു മൂളലായിരുന്നു അതിനുള്ള മറുപടി.... "അച്ഛനെ ഓർമ്മ വന്നോ.... "മറന്നിട്ടു വേണ്ടെ ഓർക്കാൻ.....അമ്മ കാണിച്ചു തന്നു അച്ചടെയും എന്റെയും കുഞ്ഞ്നാളിലെ ഫോട്ടോ എന്നെ എപ്പോഴും മുറുകെ പിടിച്ച ഇരുന്നിരുന്നേ..... ഒരുപാട് ഇഷ്ട്ടായിരുന്നു എന്നെ ഇവിടെ ഇവിടേം ഒക്കെ മുത്തം വെക്കും..... നിക്ക് സങ്കടം വരാ റൗഡി അച്ചേ ഇപ്പോൾ എന്റെ കൂടെ ഇല്ലല്ലോ..... പുറത്തിയാകും മുൻപ് അമ്പിളി അർജുന്റെ നെഞ്ചിൽ മുഖം അമർത്തി നെഞ്ചിൽ നനവ് പടർന്നതും മനസിലായി അമ്പിളി കരയുവാണെന്ന്..... "അയ്യേ എന്റെ അന്നു കരയ ദേ നീ ഇങ്ങനെ കരഞ്ഞാൽ കുഞ്ഞ് വാവയും കരയുവേ നോക്ക്.... അർജു അമ്പിളിടെ രണ്ട് കണ്ണും അമർത്തി തുടച്ചു....... "നിക്ക് നിക്ക്.... ഒരു തവണ എന്റെ അച്ചയെ കാണിച്ചു തരോ റൗഡി...... കണ്ണുനീർ കവിളിനയെ വീണ്ടും പൊതിഞ്ഞു.... "മ്മ് കാണിച്ചു തരാം നീ ഒന്ന് കണ്ണടച്ചേ... അർജു പറഞ്ഞതും അമ്പിളി അവനെ സംശയത്തോടെ നോക്കി.....

"നീ കണ്ണ്ടക്ക് എന്നിട്ട് അച്ഛനെ മനസ്സിൽ വിചാരിച്ചു നോക്ക് അപ്പോൾ കാണാം നിന്നെ നോക്കി കണ്ണ് ചിമ്മുന്ന നിന്റെ മാത്രം അച്ചയെ........ അമ്പിളി അർജു പറഞ്ഞപോലെ തന്നെ ചെയ്തു..... അർജുന്റെ മുഖം അപ്പോഴും അമ്പിളിയെ ചുറ്റി പറ്റി നിന്നു എത്ര കണ്ടാലും മതി വരാത്ത പോലെ.....അമ്പിളി ആവേശത്തോടെ കണ്ണ് തുറന്നതും അർജു അവളെ ഉറ്റു നോക്കി..... "കണ്ടോ....... "മ്മ് കണ്ടു ബട്ട്‌ എന്റെ അച്ഛനെ അല്ല..... അമ്പിളി പറഞ്ഞതും അർജു സംശയത്തോടെ അവളെ നോക്കി...... "പിന്നെ....... "എന്റെ കൊച്ചിന്റെ അച്ഛനെ.... അമ്പിളി ഒരു കള്ള ചിരിയോടെ പറഞ്ഞതും ആ ചിരി അവനിലേക്കും വ്യാപിച്ചു ആ ചിരിയോടെ തന്നെ അർജു അമ്പിളിയെ ചേർത്ത് പിടിച്ചു.... "ഇന്നെന്റെ ഓരോ നിശ്വാസം പോലും നീയാവുന്നു നിന്നിലെ പുഞ്ചിരി എന്നിലെ തൂലിക ഹൃദയത്തിൽ വരച്ചു ചേർക്കുന്നു.നിന്നിലായി ഞാൻ ലഴിക്കുന്ന ഓരോ നിമിഷവും നീ എന്ന കവിത എന്നിൽ അർഥങ്ങൾ സൃഷിട്ടിക്കുന്നു....."അമ്പിളി അത്രയും ആവേശത്തോടെ പറഞ്ഞ വരികളിൽ അർജു ചെവിയോർത്തു നിന്നു.... "ഇത്....... അർജു അമ്പിളിയെ ഉറ്റു നോക്കി.... "നീയെന്ന പ്രണയത്തെ വർണിക്കാൻ ഇനി ഒരു തൂലിക എന്നിൽ പിറവിയെടുക്കും.... എന്ന് നിൻ പ്രണയം അറിഞ്ഞുവോ അന്നു നിൻ കാവ്യം എന്നിലായി കോതി വെച്ചു ഞാൻ.... കണ്ണുകളിൽ നിഷ്കളങ്കമായ പ്രണയം മാത്രം...... കുറച്ച് നേരം രണ്ടുപേരും മൗനത്തോടെ നിന്നു..... "എന്നിൽ നിന്നും ഒരു മോചനം അത് ഇനി അസംഭവ്യം ആയിരിക്കും.......

അർജു അമ്പിളിടെ തോളിൽ മുത്തിക്കൊണ്ട് പറഞ്ഞു...... "അതാഗ്രഹിക്കുന്ന നാൾ എന്നിലെ ഞാൻ ഞാൻ അല്ലാതായി തീർന്നിരിക്കും....... തനിക്ക് വലയം തീർത്ത കൈകളിൽ പിടി മുറുക്കിക്കൊണ്ട് അമ്പിളി പറഞ്ഞു..... "ഇനി സാഹിത്യം നാളെ വന്നെ എന്റെ കൊച്ചുന് ഉറക്കം വരുന്നുണ്ടാവും...... അർജു അമ്പിളിയെ ബെഡിലേക്ക് കിടത്തി "നീ കിടന്നോ എനിക്ക് ചെറിയൊരു പരിപാടി ഉണ്ട്.... അർജു അമ്പിളിടെ നെറ്റിയിൽ മുത്തി നടക്കാൻ തുടങ്ങിയതും അമ്പിളി അവന്റെ കയ്യിൽ മുറുകെ പിടിച്ചു..... "റൗഡി റൗഡിടെ നെഞ്ചിൽ തലവെച്ചു കിടക്കണം.... പ്ലീസ്..... അമ്പിളി കൊഞ്ചിക്കൊണ്ട് പറഞ്ഞതും അർജു അവൽക്കരികിലായി കിടന്നു..... അമ്പിളി അവന്റെ നെഞ്ചോട് പറ്റി കിടന്നു..... അർജുന്റെ കൈകൾ ഒരച്ഛന്റെ വാത്സല്യത്തോടെ നെറുകിൽ ചാലുകൾ തീർത്തു....... തന്റെ ജീവന്റെ തുടിപ്പറിഞ്ഞുകൊണ്ട് രണ്ട് പേരും നിദ്രയെ പുൽകി...... 🦋....................🦋 "ഹന്റമ്മോ ഇത്രേം വലിയ മതിൽ പണിയേണ്ട വല്ല കാര്യവും ഇവർക്കുണ്ടായിരുന്നോ..... വിജയ് ഒന്ന് കിതച്ചുകൊണ്ട് മതിൽ ചാടി കടന്നു.....എന്നിട്ട് ഒരു ഏണി ആമിടെ റൂമിന്റെ നേരയായി വെച്ചുകൊണ്ട് ഏണി കേറി... അത്യാവശ്യം വലുപ്പമുള്ള വിൻഡോ ആയതുകൊണ്ട് റൂമിന്റെ ഉള്ളിലേക്ക് കേറി...... "ഇവൾ ഇതെവിടെ പോയി റൂമിലേക്ക് കേറിയതും ബെഡിൽ ആരും ഇല്ല വിജയ് കുറച്ച് നേരം ചിന്തിച്ചു നിന്നതും ബെഡിന്റെ തായെ നിന്നും ഒരു തേങ്ങൽ കേട്ടു.... ബെഡിന്റെ മറു സൈഡിലേക്ക് ചെന്നതും കണ്ടു കാൽമുട്ടുകൾക്കിടയിൽ മുഖം ഒളിപ്പിച്ചു കരയുന്ന ആമിയെ ഒരു നിമിഷം അവളുടെ തേങ്ങൽ ഹൃദയത്തെ നിർജിവമാക്കുന്ന പോലെ തോന്നി വിജയ്ക്ക്..........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story