മുടന്തിപ്പെണ്ണ്..!!💜: ഭാഗം 1

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"ഒരു ചട്ടുകാലിയെ കെട്ടാൻ മാത്രം ഗതികെട്ടവനല്ല ഞാൻ...!! I am a ഡോക്ടർ.ഒരു ഡോക്ടറായ എനിക്ക് നിന്നെ പോലെ ഒരു ചട്ടുകാലിയെ കെട്ടാൻ പറ്റില്ല." "അഭി...അഭിയേട്ടാ.. എന്തൊക്കെയാ പറയുന്നേ..,ചെറുപ്പം മുതലേ ഉറപ്പിച്ചു വെച്ചിരുന്നതല്ലേ നമ്മുടെ കല്യാണം..അബിയേട്ടന്റെ പെണ്ണാണ് ഞാനെന്ന് ഏട്ടൻ എപ്പോഴും പറയാറില്ലേ...??" വിതുമ്പിക്കൊണ്ട് അവൾ അവന്റെ കോളറിൽ പിടിച്ചുകുലുക്കിയതും അവൻ അങ്ങേയറ്റം വെറുപ്പോടെ അവളെ തള്ളിമാറ്റി. "ശെരിയാ... ഞാൻ അങ്ങനെയൊക്കെ പറഞ്ഞു. പക്ഷെ നിന്റെ കൂടെ തെണ്ടി നടന്നിരുന്ന അബിയല്ല ഇപ്പൊ ഞാൻ..!! I am doctor അഭിജിത്ത്. നിന്നെ പോലെ ദാവണി ഉടുത്തൊരു നാട്ടുംപുറത്ത് കാരിയെയല്ല ഞാൻ ആഗ്രഹിക്കുന്നത്. അതെങ്കിലും നീ മനസ്സിലാക്ക് കൃതിക.കുറച്ചെങ്കിലും കോമൺസെൻസ് നിനക്കില്ല..??! "നിക്കറിയാം.. അബിയേട്ടൻ എന്നെ കളിപ്പിക്കുകയാ.. ദാ നോക്ക്യേ..

നല്ല പഴുത്ത ചാമ്പക്ക ഞാൻ കൊണ്ട് വന്നിട്ടുണ്ട് , ന്റെ വീട്ടിൽ ഉണ്ടായതാ.." ഒഴികിയെത്തിയ കണ്ണുനീർ തുടച്ചുകൊണ്ടവൾ ദാവണിക്കിടയിൽ ഒളിപ്പിച്ചുവെച്ച ചാമ്പക്കകൾ പുറത്തേക്കെടുത്തു അവന് നേരെ നീട്ടി. അതും കൂടിയായപ്പോഴേക്കും അവന്റെ ദേഷ്യം പരിധി വീട്ടിരുന്നു. ദേഷ്യത്തോടെയവൻ ചാമ്പക്ക നീട്ടിയ അവളുടെ കയ്യ് തട്ടിമാറ്റി ഒരൂക്കോടെ അവളുടെ മുഖത്തേക്കാഞ്ഞടിച്ചിരുന്നു. പ്രതീക്ഷിക്കാത്തതായത് കൊണ്ടവൾ പിന്നിലേക്ക് വെച്ചുപോയി. കവിൾ ചുട്ടുനീറി.. ഒരു തരം മരവിപ്പായിരുന്നു അവൾക്ക്... "What the F***k. നിന്നോടല്ലേടി പറഞ്ഞെ എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്.. നിന്റെ ഒണങ്ങിയ കാൽ കാണുന്നതേ എനിക്ക് അറപ്പാണ്..!! അല്ലെങ്കിൽ നിന്നെപ്പോലെ ഒരു ചട്ടുകാലിയെ ആര് സ്നേഹിക്കാനാ..?? ഞാൻ സ്നേഹിക്കുന്നവൾ ഇന്നലല്ലെങ്കിൽ നാളെ ഇങ്ങോട്ട് വരും. നിന്നെപ്പോലെ മുടന്തിയല്ല അവൾ..

ഇറങ്ങിപോടീ.." അതൊരു അലർച്ചയായിരുന്നു.അവളുടെ ഹൃദയത്തെ കീറിമുറിക്കാൻ പാകത്തിനുള്ളതായിരുന്നു അവന്റെ ഓരോ വാക്കും. "നിന്നോടല്ലെടി പറഞ്ഞെ, ഇറങ്ങിപോടി അസത്തേ.." സീത അതും പറഞ്ഞ് അവളെ പിടിച്ചുവലിച്ചു പുറത്തേക്ക് തള്ളിയതും ഒരൂക്കോടെ അവൾ മുറ്റത്തേക്ക് വീണു. തല ശക്തിയായി എവിടെയോ ചെന്നിടിച്ചു. ഒരു കയ്യാൽ തല തടവുമ്പോഴാണ് വാതിൽ കൊട്ടിയടക്കുന്ന ശബ്ദം അവൾ കേട്ടത്. ഇന്നേവരെ തനിക്ക് വേണ്ടി മലർക്കേ തുറന്നിരുന്ന വാതിൽ ഇന്നിതാ കൊട്ടിയടച്ചിരിക്കുന്നു, അന്നാദ്യമായി അങ്ങേയറ്റം വെറുപ്പോടെ ആ മുടന്തികാലിനെ അവൾ നോക്കി. പ്രയാസപ്പെട്ട് അവൾ വീണിടത്ത് നിന്നെണീറ്റു ആ മുറ്റത്ത് നിന്ന് പൊട്ടികരഞ്ഞു. അവന്റെ ഓരോ വാക്കുകളും വീണ്ടും വീണ്ടും അവളുടെ കാതിൽ എക്കോ കണക്കെ പ്രതിഫലിച്ചു. രണ്ട് ചെവിയും കയ്യാൽ പൊത്തിപിടിച്ചുകൊണ്ട് അവൾ കണ്ണുകൾ ഇറുക്കിയടച്ചു. എത്ര നേരമില്ലാതെ അവൾ അവിടെ നിന്ന് കരഞ്ഞുവെങ്കിലും ആരും ആ വാതിൽ തുറന്നില്ല.

തളർന്ന മനസ്സോടെ അവൾ തിരിഞ്ഞുനടന്നു. സന്ധ്യ ആയി. കിളികൾ കൂടണയുന്നു. അന്തരീക്ഷത്തിൽ ഇരുട്ട് പടർന്നു. അവൾ ഞെട്ടി ചുറ്റും നോക്കി. അബിയേട്ടൻ വന്നെന്ന് അറിഞ്ഞപ്പോൾ സമയം പോലും നോക്കാതെ ഓടിവന്നതാണിവിടേക്ക്.... പേടിയോടെ അവളുടെ നേത്രഗോളങ്ങൾ നാലുപാടും ചലിച്ചു. കവലയിൽ ആളുകളെല്ലാം കുറവാണ്. പേടിയോടെ അവൾ വീട്ടിലേക്ക് നടന്നു. ചുറ്റും മരങ്ങൾ നിറഞ്ഞ റോഡിലൂടെ ഞൊണ്ടി ഞൊണ്ടി അവൾ വേഗത്തിൽ നടന്നു.ഓരോ നിമിഷം കഴിയുംതോറും ഇരുട്ട് കൂടികൊണ്ടെ ഇരുന്നു. ഒരു ചെറിയ തോട് കടന്നുവേണം വീട്ടിലോട്ട് പോകാൻ.തോടിന്റെ മുകളിൽ വെച്ചിരുന്ന മരംകൊണ്ട് ഉണ്ടാക്കിയ പാലത്തിലൂടെ നടക്കാൻ ഒരുങ്ങവേയാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ അവളുടെ ചെവിയിൽ തുളച്ചുകയറിയത്.അവൾ ഞെട്ടി ചുറ്റും നോക്കി.ഇരുട്ട് അവിടെയൊട്ടാകെ പടർന്നിരുന്നു.ചുറ്റും ആരുമില്ല..

തോന്നൽ ആകാമെന്ന് സ്വയം ആശ്വസിച്ചു അവൾ പാലത്തിലേക്ക് കയറാൻ ഒരുങ്ങവേ വീണ്ടും ആ കുഞ്ഞിന്റെ കരച്ചിൽ അവളുടെ കാതിൽ വന്നുപതിച്ചു.രണ്ടും കല്പ്പിച്ചു അവൾ ശബ്ദം കേട്ട വശത്തേക്ക് മിഴികൾ ചലിപ്പിച്ചു.മരങ്ങൾ കൊണ്ട് തിങ്ങിയ കാട് പോലൊരു സ്ഥലമായിരുന്നു അത്. ഉമിനീർ ഇറക്കി അവൾ കാടിന്റെ ഉള്ളിലേക്ക് കയറി.അവളുടെ ഉള്ള് ഞെട്ടിവിറച്ചു.കള്ള് കുടിച്ച് ബോധമില്ലാതെ കിടക്കുന്ന നാലഞ്ചുപേർ..മുഖം വ്യക്തമല്ല.. ഒരുത്തൻ ഫോണിൽ ഒരു വീഡിയോ കാണുന്നുണ്ട്.അതിൽ നിന്നാണ് കുഞ്ഞിന്റെ ശബ്ദം.അവൾ ഒരു കയ്യാൽ വായ പൊത്തി ശബ്ദമുണ്ടാക്കാതെ തിരിഞ്ഞുനടക്കാൻ ഒരുങ്ങാവേയാണ് അയാൾ തലയുവർത്തിനോക്കിയത്. "ആഹാ.. ഇതാര്.. കൃതിക പെണ്ണോ..?? എന്താ ഈ വഴിയൊക്കെ.." വശ്യമായ ചിരിയോടെ അയാൾ എണീറ്റത്തും ആ മുഖം കാണെ തലകറങ്ങുന്നത് പോലെ തോന്നി അവൾക്ക്.

"ആന്റണി ." പേടിയോടെ തിരിഞ്ഞോടാൻ ശ്രമിക്കവേ അവന്റെ കൈ അവളുടെ കയ്യിൽ പിടുത്തമിട്ടു. "അങ്ങനെയങ്ങ് പോയാലോ.., ഇച്ചായൻ ഒന്ന് കാണട്ടെ " അവളെ പിടിച്ചുവലിച്ചുകൊണ്ട് ആന്റണി പറഞ്ഞതും അവൾ പൊട്ടികരഞ്ഞു. ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് രണ്ട് പേര് എണീറ്റു. തൊട്ടുമുന്നിൽ നിൽക്കുന്ന കൃതികയെ കാണെ അവരുടെ ചുണ്ടുകൾ ക്രൂരമായി ചിരിച്ചു. "ആഹാ.. ഇതാര് തമ്പുരാട്ടിയോ.. " പ്രേത്യേക ചിരിയോടെ അവരിൽ ഒരാൾ അവളുടെ ഇടുപ്പിൽ പിടിമുറുക്കി.അവൾ അവരിൽ നിന്ന് കുതരാൻ ശ്രമിച്ചെങ്കിലും അവരുടെ കൈകരുത്തിനുമുന്നിൽ അവൾക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.. "കിടന്ന് പിടക്കാതെടി.. എന്നെ തമ്പുരാട്ടിക്ക് മനസിലായില്ലേ.. ഞാൻ ശേഖർ... അന്ന് ബസ്സിൽ വെച്ച് ഞാൻ നിന്റെ ദേഹത്ത് ഒന്ന് തൊട്ടതിന് നീ എന്നെ കവിളത്ത് അടിച്ചില്ലെടി പു*₹#₹%മോളെ.. ഇപ്പോഴെന്തേ അടിക്കുന്നില്ലേ....??" "ന്നെ വിട് പ്ളീസ്..

എന്നെ ഒന്നും ചെയ്യല്ലേ.." അവൾ പൊട്ടികരഞ്ഞുകൊണ്ട് കൈകൂപ്പി.. അത് കാണെ അവരുടെ ചുണ്ടുകളിൽ പരിഹാസം തെളിഞ്ഞു. ഷേഖറിന്റെ കണ്ണുകൾ അവളുടെ വെണ്ണപോലെയുള്ള മേനിയിൽ കുരുങ്ങിനിന്നു. ഒരു നിമിഷം പോലും പാഴാക്കാതെ അയാൾ അവളുടെ കഴുത്തിൽ മുഖം പൂഴ് ത്തിയതും പെട്ടെന്നാരോ അയാളെ ചവിട്ടിവീഴ്ത്തിയതും ഒപ്പമായിരുന്നു. ചവിട്ടിന്റെ ആഗാധത്തിൽ അയാൾ തെറിച്ചുവീണു. പെട്ടെന്നവളുടെ കണ്ണുകളിൽ ഇരുട്ട് കയറി. നിമിഷനേരം കൊണ്ട് ഞെട്ടറ്റ താമരതണ്ടുപോലെ ആരുടെയോ കൈകളിൽ അവൾ ബോധം മറിഞ്ഞുവീണിരുന്നു. (തുടരും )

Share this story