മുടന്തിപ്പെണ്ണ്..!!💜: ഭാഗം 11

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"നീയെന്താ അവിടെ നിൽക്കുന്നെ കുഞ്ഞി. കാശിമോന് ചായ കൊണ്ട് കൊടുക്കുന്നില്ലേ നീയ്യ്... " കാർത്യാനി അവളോട് ചോദിച്ചതും അവളൊന്ന് മൂളി. "എങ്കിൽ നിന്ന് താളം ചവിട്ടാതെ കൊടുക്ക് മോളെ.." കർത്യാനി അതും പറഞ്ഞ് അടുക്കളയിലേക്ക് പോയതും അവൾ ദയനീയമായി കയ്യിലെ ചായയിലേക്ക് നോക്കി. ഇന്നലെ ആ സംഭവത്തിന് ശേഷം കാശിയുടെ മുന്നിൽ ചെന്ന് നിൽക്കാൻ ചമ്മൽ തോന്നി അവൾക്ക്. രാവിലെ ചായയും കൊണ്ട് കാശിയുടെ മുന്നിലേക്ക് ചെല്ലാൻ മടിച്ചുനിൽക്കുകയാണ് അവൾ.. ഒടുക്കം അവൾ സ്റ്റൈർ കയറി കാശിയുടെ മുറിയുടെ മുന്നിൽ വന്ന് നിന്നു. വല്ലാത്ത ചടപ്പ് തോന്നി അവൾക്ക്.. രണ്ടും കല്പ്പിച്ചു അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി. മൂടിപ്പുതച്ചു കെടുക്കുന്ന കാശിയെ കണ്ടതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു. "കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. എന്നെ പോലെ കുഞ്ഞിപെണ്ണിനെ കേറി ഉമ്മിച്ചിട്ട്..!! ദുഷ്ടൻ..!!" അവനെ നോക്കി അവൾ പിറുപിറുത്ത് നടക്കാൻ ഒരുങ്ങുമുന്നേ കാശിയവളെ പിടിച്ചുവലിച്ചിരുന്നു. പ്രതീക്ഷിക്കാത്തതിനായതിനാൽ അവൾ ബെഡിലേക്ക് വീണു. കണ്ണ് തുറക്കാതെത്തന്നെ കാശിഅവളെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞുചേർത്ത് പിടിച്ചു. "കാ.. കാശിയേട്ടാ.."

"എന്തോ..." കണ്ണ് തുറക്കാതെ അവൻ അതെ ഈണത്തിൽ വിളി കേട്ടു "എന്നെ വിട്.." ചിണുങ്ങിക്കൊണ്ട് അവൾ അവന്റെ കൈ വേർപെടുത്താൻ ശ്രമിച്ചു. "കൃതിപെണ്ണേ...!!" കണ്ണ് തുറന്ന് കൊണ്ട് അവൾ വിളിച്ചതും അവൾ വെറുതെ ഒന്ന് മൂളി. "ഗുഡ് മോർണിംഗ്...." കണ്ണുകൾ അടച്ചു അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞെങ്കിലും മറുപടി കേൾക്കാതെ വന്നപ്പോൾ അവൻ കണ്ണുതുറന്നു. അവന്റെ കൈ ഇടുപ്പിൽ നിന്ന് വേർപെടുത്താൻ നോക്കുകയാണ് കക്ഷി. "കൃതി പെണ്ണെ.. എങ്ങോട്ടാ ഓടുന്നെ..??" "കാശിനാഥന്റെ ബെഡ്‌റൂമിൽ അയാളുടെ വേലക്കാരി കിടക്കുന്നത് മോശമാണെ.. ആരെങ്കിലും കണ്ടാൽ കാശിനാഥനാണ് നാണക്കേട്..!!" കുസൃതിയോടെ അവൾ പറഞ്ഞതും അവന്റെയുള്ളിൽ വല്ലാതെ നോവുണർന്നു. എങ്കിലും അവനൊന്ന് പുഞ്ചിരിച്ചു. "എനിക്കൊരു മോശവുമില്ല പെണ്ണെ..!!" അവളോട് മറുപടി പറയുമ്പോഴും അവന്റെ കടുംകാപ്പി കണ്ണുകൾ അവളുടെ മുഖമാകെ ഓടിനടന്നു. "കുഞ്ഞി....*" താഴെ നിന്നുള്ള കാർത്യാനിയുടെ ശബ്ദം കേട്ട് അവൾ ഞെട്ടിപിടഞ്ഞെണീറ്റു. ബെഡിൽ നിന്നിറങ്ങി മുറിയിൽ നിന്ന് ഇറങ്ങിയോടി ______💜 "കുഞ്ഞി നീ എവിടെയായിരുന്നു. നിന്നെ അംബികേച്ചി വിളിക്കുന്നുണ്ട് മുൻവശത്ത് നിൽക്കുന്നുണ്ട് ..."

താഴെ ചെന്ന പാടെ കർത്യാനി പറഞ്ഞതും അവളൊന്ന് തലയാട്ടി മുൻവശത്തേക്ക് പോയി. "എവിടെയായിരുന്നു ചട്ടുകാലി നീയ്യ്.. വിളിച്ചുവിളിച് തൊണ്ട വേദനിക്കുന്നു.." മുൻവശത്ത് എത്തിയ പാടെ അംബിക അവളെ നോക്കി അലറിയതും അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി.അംബികയുടെ അടുത്ത് തന്നെ നൈനയുമുണ്ട്. "നിന്റെ കാലിന് മാത്രമല്ല നിന്റെ ചെവിക്കും പ്രശ്‌നമുണ്ട്. നിന്റെ ചെവി അടിച്ചുപോയോടി ചട്ടുകാലി...!!" "നിങ്ങളുടെ തൊണ്ട കാറൽ കേട്ടിട്ടാ തള്ളേ എന്റെ ചെവി അടിച്ചുപോയത്...!!" കൃതി പിറുപിറുത്തു. "നീയെന്തെങ്കിലും പറഞ്ഞോ..!!" അവളെ തുറിച്ചുനോക്കി അംബിക ചോദിച്ചതും അവൾ ഇല്ലെന്ന് തലയനക്കി. "ഇല്ലെങ്കിൽ നിനക്ക് കൊള്ളാം..!! ഞാൻ ഒരിടം വരെ പോകുകയാ.. എനിക്കുള്ള ഭക്ഷണം വേണ്ട. മഴ വന്നാൽ പുറത്ത് കിടക്കുന്ന ഡ്രെസ്സുകൾ അകത്തേക്ക് എടുത്തിട്ടോ..!!" കൃതി തലയാട്ടി. "എവിടെക്കാ...??" അവളെയൊന്ന് അമർത്തി നോക്കി അംബിക കാറിൽ കയറാൻ നിൽക്കുമ്പോൾ പെട്ടെന്ന് കാശിയുടെ ശബ്ദം കേട്ടതും മൂവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. ബാൽകണിയിൽ നിൽക്കുന്ന കാശിയെ കാണെ അംബിക പുച്ഛത്തോടെ ചുണ്ട് കോട്ടി. "ഞങ്ങൾ എങ്ങോട്ട് പോയാലും നിനക്കെന്താ.നിന്റെ അമ്മയാണെന്ന് കരുതി ആ അവകാശമൊന്നും നീ എടുക്കണ്ട...!!"" അംബിക ഉച്ചത്തിൽ പറഞ്ഞതും കാശിയുടെ ചുണ്ടിൽ പരിഹാസം തെളിഞ്ഞു.

"അല്ലെങ്കിലും നിങ്ങളുടെ മകനെന്നുള്ള അവകാശമൊന്നും എനിക്ക് വേണ്ട.. നിങ്ങൾ എങ്ങോട്ട് പോയാലും എനിക്കൊന്നുമില്ല.പക്ഷെ എന്റെ കാറിൽ കയറണ്ട...!!" കാശിയുടെ ഉറച്ച ശബ്ദം കേൾക്കെ അംബിക അവനെ തുറിച്ചു നോക്കി. "ഇത്ര കാലം ഞങ്ങൾ ഈ കാറിലാ പോയിരുന്നത്... " അംബികയും വിട്ട് കൊടുത്തില്ല. "അത് എന്റെ ഔദാര്യം. എന്ന് കരുതി ഇനിയും ആ ഔദാര്യം എന്നിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കണ്ട...." അംബികയുടെ മുഖം വലിഞ്ഞുമുറുകി. "ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ അമ്മയല്ലേ..!!" "അത് കൊണ്ട് മാത്രമാ ഇന്ന് നിങ്ങൾ ഈ വീട്ടിൽ നിൽക്കുന്നത്.നിങ്ങൾ അല്ലെ ഇപ്പോൾ പറഞ്ഞത് അമ്മയാണെന്ന് കരുതി അവകാശമൊന്നും എടുക്കണ്ടെന്ന്..!! അത് തന്നെ... മകനാണെന്ന് കരുതി നിങ്ങളും ആ അവകാശം എടുക്കണ്ട..!!" അംബിക പറഞ്ഞ അതെ ഡയലോഗ് കാശി പറഞ്ഞതും അംബികയുടെ മുഖം ചുവന്നു.എന്തോ പറയാൻ ആഞ്ഞതും നൈന അവരുടെ കൈ പിടിച്ചു ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. അതെല്ലാം കാണെ കൃതിയുടെ ഉള്ളം സന്തോഷത്തോടെ തുടിച്ചു. "സഹിച്ചോ.. ന്നെ ചട്ടുകാലിന്ന് വിളിച്ചില്ലേ. നിങ്ങൾക്ക് ഇങ്ങനെ തന്നെ വേണം.." നടന്ന് പോകുന്ന അംബികയെ നോക്കി കൃതി പിറുപിറുത്തു. "കൃതിപെണ്ണേ....!!" അവരെ നോക്കിനിൽക്കെയാണ് കാശിയുടെ ശബ്ദം അവൾ കേട്ടത്. എന്തെന്ന മട്ടിൽ അവൾ കാശിയെ നോക്കി. കാശി ഉടനെ സൈറ്റ് അടിച്ചതും പെണ്ണിന്റെ മുഖം ആകെ വിളറിവെളുത്തു. മറ്റൊന്നും ചിന്തിക്കാതെ അകത്തേക്ക് ഓടികയറുന്ന കൃതിയെ കാണെ അവന് ചിരി വന്നു...!!

_______💜 "വലിയമ്മേ, ഒരു കാര്യം അറിഞ്ഞോ..." അടുക്കളയിലേക്ക് വന്ന് മാളു സന്തോഷത്തോടെ ചോദിച്ചതും കർത്യാനിയും കൃതിയും എന്തെന്ന രീതിയിൽ അവളെ നോക്കി.കാർത്യാനിയുടെ ചേച്ചിയുടെ മോളാണ് മാളു. ചേച്ചി മതം മാറി ഹിന്ദു ആയതാണ്. അവരുടെ മോളാണ് മാളവിക. കൃതിയുടെ ഉറ്റസുഹൃത്ത്. "ആദിയേട്ടന് വന്നു...!!" വലിയതെന്തോ കണ്ടെത്തിയ മട്ടിൽ മാളു പറഞ്ഞതും കൃതിയും കർത്യാനിയും മൂളി. "ഇത്രയും നല്ല കാര്യം പറഞ്ഞിട്ടെന്താ നിങ്ങൾക്ക് സന്തോഷം ഇല്ലാത്തെ.." "ഞങ്ങൾ അറിഞ്ഞു.." ഒരേ സ്വരത്തിൽ കൃതിയും കർത്യാനിയും പറഞ്ഞതും മാളുവിന്റെ മുഖം മങ്ങി. "നിങ്ങൾ എങ്ങനെയാ അറിഞ്ഞേ...?? എന്നിട്ട് നിങ്ങൾ എന്താ എന്നോട് പറയാതിരുന്നേ..??" "ആദിയേട്ടൻ ഞങ്ങളെ ഇന്നലെ രാവിലെ കാണാൻ വന്നിരുന്നു.പിന്നെ വൈകീട്ട് ആദിയേട്ടനെ ഞാൻ കാണാനും പോയിരുന്നു. " കൃതിയത് പറഞ്ഞതും മാളുവിന്റെ മുഖം മങ്ങി.കർത്യാനി അവളെ തലയിലൊന്ന് കൊട്ടി ഹാളിലേക്ക് പോയി. "എന്നാലും എന്നെ കാണാൻ വരാത്തത് എന്തായിരിക്കും.." "മിനിഞ്ഞാന്ന് വന്നിട്ടല്ലേ ഉള്ളൂ. ഏട്ടന് തിരക്കുണ്ടായിരിക്കും." കൃതി അവളെ നോക്കി പറഞ്ഞെങ്കിലും മാളുവിന്റെ മുഖത്ത് കാര്യമായ തെളിച്ചമുണ്ടായില്ല. അത് കാണെ കൃതിയുടെ നെറ്റിച്ചുളിഞ്ഞു. "നീ എന്തിനാ മാളു. ഇത്ര ടെൻഷൻ ആകുന്നെ...??" കൃതിയുടെ ചോദ്യം കേൾക്കെ മാളു ഒന്നുമില്ലെന്ന് തോളനക്കി.

എന്നിട്ടും കൃതി സംശയരൂപേണേ മാളുവിനെ ചൂഴ്ന്ന് നോക്കി. ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ലെന്ന് മനസിലായതും മാളു ഒരവിഞ്ഞ ഇളിയോടെ ഇറങ്ങിയോടി. "എന്തോ ചീഞ്ഞുനാറുന്നുണ്ടല്ലോ..!!" മാളു ഇറങ്ങിപോകുന്നതും നോക്കി കൃതി മനസ്സിൽ പറഞ്ഞു. എന്തോ കാര്യമായ മാറ്റമുണ്ട് പെണ്ണിന്..!! "കുഞ്ഞീ..." മാളുവിനെ കുറിച് ആലോചിക്കുമ്പോഴാണ് കർത്ത്യാനിയുടെ വിളി അവൾ കേട്ടത്. കയ്യിലിരുന്ന സിപ്പപ്പ് സ്ലാബിൽ വെച്ച് ദാവണിത്തുമ്പിൽ കൈത്തുടച്ച് ഹാളിലേക്ക് നടന്നു. അവിടെയെങ്ങും കാണാത്തത് കൊണ്ട് അവൾ വേഗം മുൻവശത്തേക്ക് ചെന്നു. അകത്തേക്ക് കയറിവരുന്ന ആദിയെ കാണെ അളുടെ കണ്ണ് വിടർന്നു. "ഞാൻ കർത്യാനിചേച്ചിയുടെ വീട്ടിലേക്ക് പോയിരുന്നു. അവിടെ ആരും ഇല്ലെന്ന് അപ്പുറത്തെ വീട്ടിലെ ചേച്ചി പറഞ്ഞു. അതാ ഇങ്ങോട്ട് വന്നേ.." അടുത്ത് നിൽക്കുന്ന കർത്യനിയോടായി അവനത് പറഞ്ഞു അകത്തേക്ക് കയറി. "ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടായിരുന്നു.." അല്പം മടിയോടെ ആദി പറഞ്ഞതും കൃതിയുടെ മുഖം ചുളിഞ്ഞു. "ആദിയേട്ടന് ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്തിനാ ഒരു മുഖവുര..??" അവനൊന്ന് ചിരിച്ചതെ ഉള്ളൂ... "മോനിരിക്ക്.. ഇവിടെ ഇപ്പൊ കാശി മാത്രമേ ഉള്ളൂ. ബാക്കി ഉള്ളവരൊക്കെ പുറത്ത് പോയി.." "ആ. അവർ നടന്ന് പോകുന്നത് ഞാൻ കണ്ടു.അതാ ഞാൻ വന്നേ.. നിക്ക് മാളുവിനെ ഇഷ്ടാ ചേച്ചി..!! ഞാനവളെ കല്യാണം കഴിച്ചോട്ടെ..!!??"

നിമിഷനേരം കൊണ്ട് കർത്യാനിയും കൃതിയും ഞെട്ടി. "മോനെ അത്... ഞങ്ങളെ പോലെയുള്ളവർ എങ്ങനെയാ മോനെ പോലെ.." കർത്യാനി എന്തോ പറയാനാജ്ഞതും ആദി കയ്യുയർത്തി അത് തടഞ്ഞു. "അവളുടെ വീടിനെയല്ല ഞാൻ കെട്ടുന്നത്. അവളെയാണ്.ചെറുപ്പം മുതലേ മനസ്സിലിട്ടുനടന്നതാ ഞാനവളെ. കൃതിയെ പെങ്ങളെ പോലെ കണ്ടിരുന്നെങ്കിലും എന്തോ അവളെ മാത്രം അങ്ങനെ കാണാൻ പറ്റിയിരുന്നില്ല. ഒരു ജോലി ആയിട്ട് മതി നിങ്ങളോടൊക്കെ പറയൽ എന്ന് തോന്നിയിട്ടാണ് ഞാൻ പഠിപ്പ് കഴിഞ്ഞ് ജോലിക്ക് വേണ്ടി നടന്നിരുന്നത്. ഇപ്പൊ എനിക്ക് നല്ല ജോലിയായി. തരക്കേടില്ലാത്ത വരുമാനവും ഉണ്ട്.. എനിക്ക് തന്നൂടെ അവളെ..!! ദൃതിയൊന്നും ഇല്ല. എത്ര വൈകിയാലും കുഴപ്പമില്ല.സ്ത്രീ ധനവും വേണ്ട...!!" അഭി പ്രതീക്ഷയോടെ കൃതിയുടെയും അംബികയുടെയും മുഖത്തേക്ക് നോക്കി. "മോളോട് ചോദിച്ചിട്ട്...!! "ആ. അവളുടെ സമ്മതം ഞാൻ ചോദിക്കാം. പക്ഷെ ആദ്യം എനിക്ക് നിങ്ങളുടെ സമ്മതം വേണം...!! അതിന് ശേഷം അമ്മയുമായി ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വരാം..!!" കർത്യാനി എന്ത് പറയുമെന്ന് അറിയാതെ കുഴങ്ങി. ഒന്നും പറയാതെയുള്ള അവരുടെ നിൽപ്പ് കാണെ ആദിയുടെ മുഖം മങ്ങി. അവൻ സോഫയിൽ നിന്നെണീറ്റ് കൃതിയുടെ കയ്യ് രണ്ടും കൂട്ടിപിടിച്ചു. "നീ എന്തേലും പറയ്യ് കൃതി.., എനിക്ക് അത്രക്ക് ഇഷ്ടം ആയത് കൊണ്ടാ.. പൊന്ന് പോലെ ഞാൻ നോക്കിക്കോളാം.. എതിർ പറയരുത്...!!" ______💜

"നീ എന്തേലും പറയ്യ് കൃതി.., എനിക്ക് അത്രക്ക് ഇഷ്ടം ആയത് കൊണ്ടാ.. പൊന്ന് പോലെ ഞാൻ നോക്കിക്കോളാം.. എതിർ പറയരുത്...!!" സ്റ്റൈർ ഇറങ്ങി വരുമ്പോഴാണ് ആരുടെയോ ശബ്ദം കാശി കേട്ടത്. അവൻ നെറ്റിച്ചുളിച്ചു സ്റ്റൈർ ഇറങ്ങി ചുറ്റും നോക്കി. കൃതിയുടെ കയ്യ് രണ്ടും കൂട്ടിപിടിച്ചു പറയുന്ന ആദിയെ കാണെ അവന് ഞെട്ടി. "ആദിയേട്ടാ.. അത്..." എന്ത് പറയുമെന്ന് അറിയാതെ കുഴയുന്ന കൃതിയെ കാണെ അവന്റെ തൊണ്ട വറ്റിവരണ്ടു. "എനിക്ക് എന്തെങ്കിലും കുറവ് ഉണ്ടോ കൃതി.. നിനക്ക് ചെറുപ്പം തൊട്ടേ അറിയുന്നതല്ലേ എന്നെ..!!? നിക്ക് അത്രക്ക് ഇഷ്ടായിട്ടാ...!!" ആദിയുടെ ഓരോ വാക്കുകളും അവനെ ചുട്ട് പൊള്ളിക്കാൻ പാകത്തിനുള്ളതായിരുന്നു.. "അത്രക്ക് ഇഷ്ടമാന്നെകിൽ, ഞാനൊന്നും എതിർ പറയുന്നില്ല..!!" കൃതിയുടെ വാക്കുകൾ കേൾക്കെ അവന്റെയുള്ളിൽ കൂരമ്പ് കുത്തിയിറക്കിയ പ്രതിനിധി ആയിരുന്നു. ഹൃദയം അലമുറയിട്ട് കരയാൻ തുടങ്ങി. അവനെന്ത് സംഭവിക്കരുതെന്ന് കരുതിയോ അത് തന്നെ സംഭവിച്ചു....!!! അപ്പൊ കൃതിക്ക് അവനെ ഇഷ്ടമായിരുന്നോ..?? എന്നിട്ട് അവളെന്നോട് പറഞ്ഞിരുന്നില്ലല്ലോ..?? അവന്റെയുള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. പെട്ടെന്ന് കൃതിയുടെ നോട്ടം തന്നിലേക്ക് പാളി വീണതും അവൻ മുഖം വെട്ടിച്ചു സ്റ്റൈർ കയറി മുറിയിലേക്ക് പോയി തലയണയിൽ മുഖമമർത്തികിടന്നു. സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു അവന്..!!

"കാശിയേട്ടാ..!!" കൃതിയുടെ ശബ്ദം കാതിലേക്ക് തുളച്ചുകയറിയതും മറ്റൊന്നും ആലോചിക്കാതെ അവനവളെ ബെഡിലേക്ക് വലിച്ചിട്ടു. അതിന് മുകളിലായി അവനും സ്ഥാനം പിടിച്ചു. കൃതിയുടെ ഉണ്ടകണ്ണുകൾ പുറത്തേക്ക് തള്ളിവന്നു. "കാശി..!!" അവളെന്തോ പറയാനാഞ്ഞതും കാശിയുടെ ചുണ്ടുകൾ അതിന്റെ ഇണയെ പുൽകിയിരുന്നു. അവൾ ഞെട്ടിപ്പോയി. ഓരോ നിമിഷവും കഴിയുംതോറും ചുണ്ടുകൾ അവളിൽ കൂടുതൽ ആഴ്ന്നിറങ്ങി....!! "എനിക്ക് നിന്നെയാ ഇഷ്ടം..!! വേറെ ഒരുത്തനും ഞാൻ നിന്നെ വിട്ട് കൊടുക്കില്ല കൃതി..!!" ചുണ്ടുകൾ വേർപെടുത്തി കിതപ്പോടെ അതും പറഞ്ഞു കാശി കാറ്റുപോലെ മുറിയിയ നിന്ന് ദൃതിയിൽ പുറത്തിറങ്ങി. കണ്ണ് നിറഞ്ഞിരുന്നോ അവന്റെ..!!?? വാക്കുകൾ ഇടറിയിരുന്നോ ഒരിക്കലെങ്കിലും..!!?? "കാശിമോനെ..!!" മുൻവശത്ത് ഇരിക്കുന്ന ആദിയെയും കർത്യാനിയെയും വകവെക്കാതെ ദൃതിയിൽ പുറതേക്ക് നടക്കവേയാണ് കർത്യാനിയുടെ ശബ്ദം അവനെ പിടിച്ചുനിർത്തിയത്. "ആദിമോന് മാളുവിനെ ഇഷ്ടമാണത്രെ..!! ഞാനെന്താ പറയുക മോനെ..??" "ഏഹ്.." അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി.ആദിയുടെ തലകുനിച്ചുള്ള ഇരുത്തം കാണെ അബദ്ധം പറ്റിയ കണക്കെ കാശി കണ്ണുകൾ ഇറുക്കിയടച്ചു..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story