മുടന്തിപ്പെണ്ണ്..!!💜: ഭാഗം 12

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"ആദിമോന് മാളുവിനെ ഇഷ്ടമാണത്രെ..!! ഞാനെന്താ പറയുക മോനെ..??" "ഏഹ്.." അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി.ആദിയുടെ തലകുനിച്ചുള്ള ഇരുത്തം കാണെ അബദ്ധം പറ്റിയ കണക്കെ കാശി കണ്ണുകൾ ഇറുക്കിയടച്ചു. "മോളുടെ സമ്മതവും വേണ്ടേ..!!" "അവളോട് ഞാൻ ഗൾഫിൽ പോകുന്നതിന് മുന്നേ സൂചിപ്പിച്ചിരുന്നു. അവൾ എതിര് പറയില്ലെന്നാണ് എന്റെ വിശ്വാസം..!!" കർത്യാനിയോട് ആദി അത് പറഞ്ഞതും കാശി സോഫയിലിരുന്നു. "നിനക്ക് അത്രക്ക് ഇഷ്ടമാണെങ്കിൽ മാളുവിനെ നീ തന്നെ കെട്ടിക്കോ..!!" കാശിയുടെ വാക്കുകൾ കേൾക്കെ ആദിയുടെ കണ്ണുകൾ വിടർന്നു. "കർത്യാനിയമ്മക്ക് പണ്ട് മുതലേ അറിയുന്നതല്ലേ ആദിയെ..!! കല്യാണചിലവ് ഓർത്താണ് ചേച്ചി വിഷമിക്കുന്നതെങ്കിലും ആ കാര്യത്തെ കുറിച് പേടിക്കണ്ട, ഞാൻ നടത്തിക്കോളാം കല്യാണം. അവൾ എന്റെ പെങ്ങളല്ലേ...!!" കർത്യാനിയോട് അതും പറഞ്ഞ് അവൻ ആദിയെ നോക്കി. തന്നെ നന്ദിപൂർവം നോക്കുന്ന ആദിക്ക് തിരിച്ചു ഒരു ചിരി നൽകി അവൻ എണീറ്റ് നടക്കുമ്പോൾ കണ്ടു. തന്നെ കൂർപ്പിച്ചുനോക്കുന്നകൃതിയെ..!! അവന് വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചുകൊടുത്തു. അവനെ നിഷ്കുരണം പുച്ഛിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് ഓടികയറി. അത് കാണെ കാശിയുടെ ചുണ്ടുകൾ വിടർന്നു. _________💜

"Enough അഭി..!! നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ലെന്ന് എനിക്ക് മനസിലായി. ആ ചട്ടുകാലി എന്നെ നാണം കെടുത്തിയിട്ടും നിനക്ക് അവളോട് ദേഷ്യമൊന്നും ഇല്ലല്ലേ..!! എനിക്കറിയാം നിനക്ക് ഇപ്പോളും അവളെ ഇഷ്ടമാണെന്ന്..!!" "No..!! അങ്ങനെ ഒന്നുമില്ല സോന.." കണ്ണീർ ഒലിപിച്ചു അഭിയുടെ മുന്നിലിരിക്കുന്ന സോനയെ അവൻ ആശ്വസിപ്പിച്ചു. "വേണ്ട അഭി.., നിന്റെ ചീപ്പ് ഡ്രാമ കാണാൻ എനിക്ക് താല്പര്യമില്ല. എന്നെ ഇഷ്ടമില്ലാത്ത ഒരുത്തനുമായി ഞാനിനി താമസിക്കുന്നതിൽ ഒരർത്ഥവുമില്ല..!! ഞാൻ തിരിച്ചു ബാംഗ്ലൂരിൽ പോകുകയാ..!!" അഭിയെ വകഞ്ഞുമാറ്റി അവൾ എണീക്കാനൊരുങ്ങിയതും അഭി അവളെ ചേർത്ത് പിടിച്ചു. "No സോന.., എനിക്ക് നിന്നെയാ ഇഷ്ടം.. നിനക്ക് അത് എന്താ മനസിലാവാത്തത്..?? ഏഹ്..? നിനക്കിപ്പോൾ എന്താ വേണ്ടേ..? ആ ചട്ടുകാലിപെണ്ണിനോട്‌ പകരം ചോദിക്കണം.. അല്ലെ.. നോക്കിക്കോ.. നിന്നോട് ചെയ്തതിന് ഞാനവളോട് എണ്ണിയെണ്ണി പകരം ചോദിക്കും..!!" അഭി ഉറച്ച ശബ്ദത്തോടെ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു ചിരി മിന്നി. അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. _____💜

"ഇനി മുതൽ നിന്റെ കണ്ണ് കാശിയുടെ മേൽ ഉണ്ടാകണം..!! അവൻ എവിടെയൊക്കെ പോകുന്നു എന്നെല്ലാം നീ അറിയണം. നിന്നോട് സ്‌നേഹമുള്ളത് കൊണ്ടാ എന്റെ ഉറ്റ സുഹൃത്തിന്റെ മോളായത് കൊണ്ട് എന്റെ മോന് വേണ്ടി ഞാൻ നിന്നെ തിരഞ്ഞെടുത്തത് നൈന..!!" നൈന ഒന്ന് മൂളിയതെ ഉള്ളൂ.. "എന്താടി നിനക്കൊരു താല്പര്യക്കുറവ്..??" അംബിക അവളെ ചൂഴ്ന്ന് നോക്കി. "എന്തോ... കാശിയേട്ടനെ എനിക്ക് കിട്ടില്ലെന്ന്‌ തോന്നുകയാ..??" നൈനയുടെ നിരാശയോടുള്ള വാക്കുകൾ കേൾക്കെ അംബികയുടെ പിരികം ചുളിഞ്ഞു. "എന്താ മോളെ നീയി പറയുന്നേ...?? കാശി നിന്നെ കല്യാണം കഴിച്ചാൽ നമ്മൾ രക്ഷപെട്ടു. " നൈനയുടെ അമ്മ അവളോട് പറഞ്ഞതും അവൾ മടുപ്പോടെ മുഖം ചുളിച്ചു. "കണ്ടോ നിന്റെ അമ്മക്ക് വിവരമുണ്ട്. നിനക്ക് അതില്ലാതെ പോയി. എത്രയും പെട്ടെന്ന് കാശിയെ സ്വന്തമാക്കി അവന്റെയൊപ്പം സുഖമായി ജീവിക്കാൻ നോക്ക്..!!" അതും പറഞ്ഞു പോകുന്ന അംബികയെ നൈന നിസ്സഹായതയോടെ നോക്കി. ________💜

"ഇയാളൊന്ന് നിർത്തുന്നുണ്ടോ..!!" ബൈക്കിന്റെ ബാക്കിലിരുന്ന് കൃതി അലറിയതും കാശി വണ്ടി റോഡ് സൈഡിൽ നിർത്തി. വീട്ടിലേക്കുള്ള സാധങ്ങൾ വാങ്ങാൻ കവല വരെ പോയി വരികയായിരുന്നു കൃതി. കാശിയുടെ ഭീഷണിയിൽ അടിയറവ് വെച്ച് അവന്റെ ബൈക്കിന്റെ പിന്നിൽ കേറിയതാണ് കക്ഷി. കാശിയാണെങ്കിലോ ആവശ്യമില്ലാതെ ബ്രേക്ക് പിടിച്ചും സ്പീഡ് കൂട്ടിയും കുറച്ചും പെണ്ണിനെ വട്ടാകുന്നു..!! "നിക്ക് ഒക്കെ മനസിലാവുന്നുണ്ട്..!! ബൈക്കിൽ കയറിയപാടെ തുടങ്ങിയ ഇയാളുടെ ഞരമ്പ് രോഗം., വൃത്തികെട്ടവൻ ദുഷ്ടൻ..!!" ബൈക്കിൽ നിന്നിറങ്ങി കൃതി അവന് നേരെ കുറച്ചുചാടിയതും കാശി ഒന്നുമറിയാത്ത പാവത്തെപോലെ നിഷ്കളങ്കത വാരിവിതറി. "ഞാനോ..?? ഞാനെന്ത് ചെയ്തെന്നാ പെണ്ണെ നീ പറയുന്നെ..!! ബ്രേക്ക് പിടിക്കുന്നത് ഒരു തെറ്റാണോ..!!??" കൃതിയുടെ കണ്ണ് മിഴിഞ്ഞുവന്നു. "വേണ്ട വേണ്ട അഭിനയം വേണ്ട.. നിന്റെ കൂടെ വരില്ലെടാ ദുഷ്ടാ ഞാൻ..!! ഇത് വരെ എത്തിയില്ലേ.. ഞാനിനി നടന്ന് പൊക്കോളാം!!" അവനെ കൂർപിച്ചുനോക്കി അവൾ കവറും പിടിച്ചു മുന്നോട്ട് നടന്നു.

ഇനിയവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായതും കാശി വണ്ടി എടുത്ത് പോയി. "ഹും..!! എന്നെ പോലെയുള്ള കുഞ്ഞിപ്പെണ്ണിനെ കേറി ഉമ്മിച്ചിട്ട് ഒരു കൂസലുമില്ലാതെ പോകുന്നത് കണ്ടില്ലേ.. മരംകൊത്തി മോറൻ..!!" ബൈക്ക് ഓടിച്ചു പോകുന്ന കാശിയെ നോക്കി അവൾ ആരോടെന്നില്ലാതെ പിറുപിറുത്തു.ഒറ്റക്ക് നടക്കുന്ന കൃതിയെ കാണെ കുറച്ചകലെ ജീപ്പിൽ ഇരിക്കുന്നവന്റെ കണ്ണ് തിളങ്ങി. ഒരു നിമിഷം പഴാക്കാതെ ആ ജീപ്പ് കൃതിയെ ലക്ഷ്യം വെച്ച് ചീറിപ്പാഞ്ഞു ആ പെണ്ണിനെ ഇടിച്ചുവീഴ്ത്തി. ഇടിയുടെ ആഗാതത്തിൽ ആ പെണ്ണ് തെറിച്ച് റോഡിൽ വീണു. തല അടുത്തുള്ള കല്ലിൽ ശക്തിയായി ഇടിച്ചു. അവളുടെ കണ്ണുകൾ തുറിച്ചുവന്നു. രക്തം ശരവേഗത്തിൽ തലയിൽ നിന്ന് പുറത്തേക്കൊഴുകി.പതിയെ പതിയെ ആ കണ്ണുകളിൽ ഇരുട്ട് കയറി. ബോധം മറഞ്ഞുവെങ്കിൽ പോലും രക്തം നിർത്താതെ അവിടമൊട്ടാകെ പരന്നു..!!..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story