മുടന്തിപ്പെണ്ണ്..!!💜: ഭാഗം 13

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

തലയിൽ അസാഹ്യമായ വേദന തോന്നി കൃതി കണ്ണുകൾ വലിച്ചുതുറന്നു.തലയിൽ തുളച്ചുകയറുന്ന വേദന.. "കുഞ്ഞീ..!!" തൊട്ടടുത്ത് നിന്ന് കർത്യാനിയവളെ വിളിച്ചതും അവളുടെ കണ്ണുകൾ വിടർന്നു. തൊട്ടടുത്ത് തന്നെ ആദിയുമുണ്ട്.നിമിഷനേരം കൊണ്ട് ആ പെണ്ണിന്റെ ചുണ്ടുകൾ വിതുമ്പി. കണ്ണ് നിറഞ്ഞു. "ഇപ്പൊ എങ്ങനെയുണ്ടെടാ.. വേദനയുണ്ടോ..??" വെപ്പ്രാളത്തോടെയുള്ള കർത്യാനിയുടെ ചോദ്യം കേൾക്കെ അവൾ പ്രയാസപ്പെട്ട് പുഞ്ചിരിച്ചു. "നിക്ക് ഒരു കുഴപ്പവുമില്ല കർത്യാനിച്ചേച്ചി..!!" അവളുടെ സംസാരം കേൾക്കെ അവർ ആശ്വാസത്തോടെ തലയിൽ തലോടി. കൃതി ചുറ്റും നോക്കി. ഒറ്റ നോട്ടത്തിൽ ആശുപത്രിയാണെന്ന് അവൾക്ക് മനസിലായി. "റോഡിലൂടെ നടന്ന് പോയിരുന്ന കണാരേട്ടനാ നിന്നെ കണ്ടേ. അപ്പൊ തന്നെ അയാൾ മോളെ ആശ്പത്രിയിൽ എത്തിച്ചു. എന്നിട്ട് അയാൾ ഞങ്ങളെ വിളിച്ചു.എങ്ങനെയാ ഞങ്ങൾ ഇവിടേക്ക് ഓടിപിടഞ്ഞു എത്തിയത് എന്ന് ഞങ്ങൾക്ക് പോലും അറിയില്ല " കൃതി ചുറ്റും നോക്കുന്നത് കണ്ട് കർത്യാനി പറഞ്ഞതും അവളൊന്ന് മൂളി. "സത്യത്തിൽ എന്താ ഉണ്ടായേ കുഞ്ഞി..???" ആദി ബെഡിന്റെ ഓരത്തായി ഇരുന്നുകൊണ്ട് ചോദിച്ചതും അവൾ കണ്ണ് മുറുക്കെ അടച്ചു. കഴിഞ്ഞ സംഭവങ്ങൾ ഒരു മിന്നായം കണക്കെ തെളിഞ്ഞുവന്നു.

വല്ലാത്ത ഭയം അവളെ മൂടി. "കുഞ്ഞീ.." ആദിയുടെ വിളി കേട്ട് അവൾ കണ്ണ് തുറന്നു. "നിക്കൊന്നും അറിയില്ല ആദിയേട്ടാ..!! ഞാൻ നമ്മുടെ വീടിന്റെ അടുത്തൂടെ പോകുകയായിരുന്നു. അപ്പൊ പെട്ടെന്ന് ഒരു കാർ വന്നെന്നെ ഇടിച്ചു. ഞാൻ റോഡിലേക്ക് തെറിച്ചുവീണു. അപ്പോഴേക്കും എന്റെ കണ്ണിൽ ഇരുട്ട് കയറി ബോധം പോയി." "എന്ത് വണ്ടിയാ നിന്നെ ഇടിച്ചേ.. ആരാ അത് ഓടിച്ചതെന്ന് നീ കണ്ടോ..??" പ്രതീക്ഷയോടെ ആദി അവളുടെ മുഖത്തേക്ക് നോക്കി.ഒന്നും മിണ്ടാതെ ഇരിക്കുന്ന കൃതിയെ കാണെ അവന്റെ മുഖത്ത് ഒരു നിരാശ പടർന്നു. "പേടിക്കേണ്ട പെണ്ണെ..!! നിനക്ക് ഒന്നുല്ല. തലയിൽ നിന്ന് കുറച്ച് ബ്ലഡ്‌ പോയി. അത്രയേ ഉള്ളൂ..!!" നെറ്റിയിലെ കെട്ടിൽ വിരലുകൊണ്ട് തടവുന്ന കൃതിയെ നോക്കി കർത്യാനി പറഞ്ഞതും അവൾ പുഞ്ചിരിച്ചു. "മുത്തശ്ശിയോ ആദിയേട്ടാ..??" "മുത്തശ്ശിയോട് ഞങ്ങൾ പറഞ്ഞില്ല. വെറുതെ എന്തിനാ അതിനെ പേടിപ്പിക്കുന്നെ..??" അവളൊന്ന് മൂളിയാതെ ഉള്ളൂ. വെറുതെ അവൾ ചുറ്റും നോട്ടം പായിച്ചു. റൂമിന്റെ ഒരു മൂലയിൽ ചുവന്ന് കലങ്ങിയ കണ്ണും മുഷിഞ്ഞ ഷർട്ടും ഇട്ട് നിൽക്കുന്ന കാശിയിലേക്ക് അവളുടെ കണ്ണ് പോയി. കൺതടം വീർത്തിട്ടുണ്ട്.., തന്റെ നോട്ടത്തിനായി പ്രതീക്ഷിച്ചു നിൽക്കുയാണവൻ....!!

അവളുടെ നോട്ടം തന്നിലേക്കാണെന്നറിഞ്ഞതും ആ ചുവന്ന് കലങ്ങിയ കടുംകാപ്പികണ്ണുകൾ വിടർന്നു. അവളുടെ നെറ്റിലെ കെട്ട് അവനെ ചുട്ടുപൊള്ളിക്കാൻ പാകത്തിനുള്ളതായിരുന്നു. 'അവളെ വഴിയിൽ ഇറക്കിവിടാതെ വീട്ടിലേക്ക് ഇറക്കിവീട്ടിരുന്നെങ്കിൽ....!!" അവന്റെ ഉള്ള് അലറികരഞ്ഞു. തന്നെ നോക്കുന്ന കൃതിയെ അവൻ അലിവോടെ നോക്കി. "കൃതി നിനക്കിപ്പോ എങ്ങനെയുണ്ട്..??" മാളുവിന്റെ ശബ്ദം കെട്ട് അവൾ ഞെട്ടി കാശിയിൽ നിന്ന് നോട്ടം മാറ്റി.വാതിലിനടുത്ത് നിൽക്കുന്ന മാളുവിനെ നോക്കി പുഞ്ചിരിച്ചു.കയ്യിൽ ഒരു ലോഡ് കവറും പിടിച്ച നിൽക്കുകയാണ് കക്ഷി..!! "നിക്ക് ഒന്നുല്ല പെണ്ണെ..!! നീയെന്തിനാ ഈ ഫ്രൂട്ട്സ് ഒക്കെ വാങ്ങിക്കൊടുന്നെ...??" "അയ്യടാ ഇത് നിനക്കൊന്നുമല്ല.. എന്റെ ബെസ്റ്റിക്ക് വയ്യല്ലോ. So ഞാൻ അവൾക്ക് കാവൽ ആയി നിൽക്കണ്ടേ.. എനിക്ക് ഇവിടെ ഇരുന്നാൽ ബോർ അടിക്കില്ലേ.. അത്കൊണ്ട് എനിക്ക് തിന്നാൻ വാങ്ങിയതാണ് ഇത്.." കയ്യിലെ കവർ ഉയർത്തി മീനു പറഞ്ഞതും ആദി അവളെ തലയിൽ കോട്ടി അവളെ തുറിച്ചുനോക്കി. "ഒരാൾ വയ്യാതെ കിടക്കുമ്പോൾ തന്നെ നിനക്ക് ഇങ്ങനെ നിലവാരമില്ലാതെ ചളി അടിക്കണമല്ലേ.. " ആദിയുടെ സംസാരം കേൾക്കെ മാളു അവനെ തുറിച്ചുനോക്കി തലയൊന്ന് തടവി അടുത്തുള്ള കസേരയിൽ ഇരുന്ന് ആപ്പിൾ വിഴുങ്ങാൻ തുടങ്ങി. അത് കാണെ കൃതി ചിരിച്ചുപോയി. "ഇങ്ങനെയൊരു പെണ്ണ്..!!" ആദി അവളെ നോക്കി പിറുപിറുത്തു.

"എന്തായാലും രണ്ട് ദിവസം ഇവിടെ കിടന്നിട്ട് പോയാൽ മതി.." തലയിൽ തുടരെ തുടരെ തലോടി കർത്യാനി പറഞ്ഞത് കേട്ട് അവളൊന്ന് മൂളി.കണ്ണുകൾ തന്നെ പ്രണയത്തോടെയും വാത്സല്യത്തോടെയും നോക്കുന്നവനിലേക്ക് പാഞ്ഞു. അവനൊരു ചിരി സമ്മാനിച്ചുകൊണ്ട് അവൾ പതിയെ കണ്ണുകൾ അടച്ചു നിദ്രയെ പുൽകി. _________💜 "അഭി നീയറിഞ്ഞോടാ ആ ചട്ടുകാലിക്ക് ഒരു ആക്സിഡനെന്റ്...!! എന്തായാലും നന്നായി. അവളുടെ അഹങ്കാരത്തിന്. അത് വേണം..!!" അഭിയുടെ റൂമിൽ കയറിവന്ന് സീത പറഞ്ഞതും അഭിയുടെ അടുത്തിരുന്നിരുന്ന സോന ഞെട്ടി. "എന്തായാലും ചാത്താ മതിയായിരുന്നു.." സീത സോനക്ക് ചായ നൽകി പിറുപിറുത്തുകൊണ്ട് മുറിയിൽ നിന്ന് പോയതും അവൾ ഞെട്ടി അഭിയെ നോക്കി. "എന്റെ പെണ്ണിനെ വേദനിപ്പിച്ചവളെ ഞാനങ്ങനെ വെറുതെ വിടുമോ..??" കണ്ണിറുക്കികൊണ്ട് അഭി പറഞ്ഞതും സോനയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ________❤ രണ്ട് ദിവസം ശരവേഗം കടന്ന് പോയി. കൃതി ഡിസ്റ്റർജ് വാങ്ങി വീട്ടിലേക്ക് തിരിക്കുകയാണ്.കൂട്ടത്തിൽ കാശിയുടെ മുഖം മാത്രം വല്ലാതെ മങ്ങിയിട്ടുണ്ട്. തന്നെ ഇത്ര ദിവസം ആയിട്ടും ഒന്ന് നോക്കുകകൂടി ചെയ്യാത്ത കൃതിയെ കാണെ അവനിൽ വല്ലാത്ത വേദന പടർത്തി. ഉള്ള് ചുറ്റുപൊള്ളുന്നുണ്ട്..

"എന്താ കൃതി നിന്റെ മുഖം ആകെ വാടിയിട്ട്..?? എന്ത് പറ്റിയെടാ..??" ഡിസ്റ്റർജ് വാങ്ങി വീട്ടിലേക്ക് തിരിക്കുമ്പോഴാണ് കാറിൽ വെച്ച് മാളു കൃതിയോടായി ചോദിച്ചത്. "ഇത്ര ദിവസമായിട്ടും മുത്തശ്ശി എന്നെ കാണാൻ വന്നില്ലല്ലോ..?? " നിരാശയോടെയുള്ള കൃതിയുടെ സംസാരം കേൾക്കെ മൂവരും ഞെട്ടി. "അത് പിന്നെ.. മുത്തശ്ശിക്ക് വയ്യല്ലോ കുഞ്ഞി, വെറുതെ എന്തിനാ മുത്തശ്ശിയെ വരിത്തിക്കുന്നെ..," ഡ്രൈവിംഗ് ചെയ്ത് കൊണ്ടിരിക്കെ ആദി പറഞ്ഞൊപ്പിച്ചതും കൃതി ഒന്നും മിണ്ടാതെ പുറത്തേക്ക് നോട്ടം പായിച്ചു. കാശിയും പുറത്തേക്ക് നോക്കി. എങ്കിലും ആ കടുംകാപ്പി കണ്ണുകൾ ആ പെണ്ണിലേക്ക് പാളി വീണുകൊണ്ടിരുന്നു. തന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ..!! തന്നെ അറിയാതെ പോലും നോക്കാത്ത കൃതിയെ കാണെ കാശിയിൽ വല്ലാത്ത നോവുണർത്തി..!! കാർ ചെറുതായി ഒന്ന് കുലുങ്ങിയതും കാശി വെപ്പ്രാളത്തോടെ കൃതിയെ ചേർത്ത് പിടിച്ചു. പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ കൃതി അവനിൽ നിന്ന് വിട്ടിരുന്നതും അവന്റെ മുഖം മങ്ങി.കണ്ണ് നിറഞ്ഞു. ആരും കാണാതിരിക്കാൻ അവൻ പുറത്തേക്ക് നോട്ടം പായിച്ചു.

പരസ്പരം ഒന്നും മിണ്ടാതെ രണ്ട് ദിശയിലേക്ക് നോക്കിനിൽക്കുന്ന കൃതിയെയും കാശിയെയും കാണെ മാളുവിന്റെയും ആദിയുടെയും പുരികം സംശയത്താൽ ചുളിഞ്ഞു. ആദി ഇടം കണ്ണിട്ട് കാശിയെ ചൂണ്ടി എന്താണെന്ന് മാളുവിനോട് ചോദിച്ചതും അവൾ അറിയില്ലെന്ന് ചുമലനക്കി. രണ്ട് പേരുടെയും മൗനം അവരിൽ സംശയം വർധിപ്പിച്ചു. "കുഞ്ഞി ഇറങ്.. വീടെത്തി.. " കണ്ണടച്ചിരിക്കുന്ന കൃതിയുടെ തോളിൽ തട്ടി മാളു വിളിച്ചതും അവൾ കണ്ണ് തുറന്നു പുറത്തേക്ക് ഇറങ്ങി. പക്ഷെ പ്രതീക്ഷിക്കാതെ തന്റെ വീടിന്റെ മുന്നിൽ തിങ്ങിനിറഞ്ഞ ആളുകളെ കാണെ കൃതിയൊന്ന് ഞെട്ടി. "ആദിയേട്ടാ,മാളു..," കൃതിയുടെ വിളി കേട്ടിട്ടും ഒരക്ഷരം ഉരിയാടാതെ നിൽക്കുകയായിരുന്നു ഇരുവരും..,കാരണമറിയാതെ ആ പെണ്ണിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. "മാളു. എന്റെ വീട്ടിലെന്താ ഇത്ര തിരക്ക്. മുത്തശ്ശി എവിടെയാ..??" മാളുവിനെ കുലിക്കികൊണ്ട് കൃതി ചോദിച്ചതും മാളു ദയനീയമായി അവളെ നോക്കി. ", മുത്തശ്ശിക്ക് ഒരു അറ്റാക്ക്. ഇന്ന് രാവിലെ മുത്തശ്ശി നമ്മളെ വിട്ട് പോയെടി..!!!" "മുത്തശ്ശി....!!!!".തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story