മുടന്തിപ്പെണ്ണ്..!!💜: ഭാഗം 15

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

[ഒരു വർഷത്തിന് ശേഷം...] "എവിടെകിടക്കുകയായിരുന്നു കണ്ണാ.. ഞാനെത്ര നേരായി കാത്തുനിൽക്കുന്നു. ഞങ്ങളൊക്കെ അമ്പലത്തിലേക്ക് പ്രാർത്ഥിക്കാൻ വരുമ്പോൾ നീ മാത്രം കണ്ട പെണ്ണുങ്ങളെയും വായിനോക്കി അമ്പലം ചുറ്റികറങ്ങുന്നു.. കണ്ടോ ഞാൻ യാമിനിയമ്മയോട് പറയും..!!" ഭീഷണിയോടെ കണ്ണനെ നോക്കിപേടിപ്പിച്ചുകൊണ്ട് കൃതി അമ്പലപടികൾ ഇറങ്ങിനടന്നു. മുടന്തി മുടന്തി സാവധാനം ഇറങ്ങുന്നവളെ കാണെ കണ്ണൻ ഓടിച്ചെന്ന് അവളെ ചേർത്തുപിടിച്ചു. "നിനക്ക് കാലിന് വയ്യാത്തതല്ലേ കൃതി പിന്നെയെന്തിനാ ഇങ്ങനെ വേഗം നടക്കുന്നെ...??" മറുപടിയായി കൃതിയവനെ ദേശിച്ചുനോക്കി. "നിന്നോട് എത്ര പറഞ്ഞാലും മനസിലാവില്ലേ..!! നേരം വൈകി. നീ ഒരാൾ കാരണം.ഇങ്ങനെയാണെങ്കിൽ ഞാനിനി നിന്നെ അമ്പലത്തിലേക്ക് കൊണ്ട് വരില്ല..!!" "കൊല്ലം ഒന്നായി നീ ഇത് പറയുന്നു. പക്ഷെ അമ്പലത്തിൽ പോകുമ്പോൾ മുടങ്ങാതെ നീയെന്നെ വിളിക്കുകയും ചെയ്യും.." കണ്ണൻ അടക്കിപിടിച്ചുചിരിച്ചു. കൃതിയുടെ നോട്ടം കാണെ അവൻ ചിരി പരമാവധി അടക്കിപിടിച്ചു.

"ഞാൻ വെറുതെ അമ്പലം ഒക്കെ ചുറ്റിനടന്നതാ.. വായിനോട്ടമൊക്കെ ഞാൻ പണ്ടേ വിട്ടു. എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടാ..!!അവളെ കണ്ടത് മുതലാ മനസ്സിനൊരു ആശ്വാസം പോലെ. അടിവയറ്റിൽ മഞ്ഞുവീണത് പോലെ " രഹസ്യമായി കണ്ണനത് പറഞ്ഞതും കൃതി അവന്റെ തലയിൽ ഒന്ന് കൊട്ടി. "ഇത് തന്നെയല്ലേടാ എല്ലാ പെൺകുട്ടിളെ കാണുമ്പോഴും നീ പറയാറ്..!!" "ആണോ മുത്തേ..!!" കണ്ണൻ വിത്ത്‌ ചമ്മിയ ഇളി. "എന്ത് ചെയ്യാനാ കൃതി. ഒരു പെണ്ണിന്റെ അടുത്ത് നിന്നാൽ അപ്പോഴേക്കും എനിക്ക് റൊമാൻസ് വരും..!!" കണ്ണൻ കണ്ണിറുക്കി പറഞ്ഞതും അവളറിയാതെ ചിരിച്ചുപോയി. "കുഞ്ഞീ.." ആ വലിയ വീടിന്റെ മുറ്റത്തേക്ക് നടക്കുമ്പോഴാണ് ആ വിളി അവൾ കേട്ടത്. ആദിയേട്ടൻ..!! "കുഞ്ഞീ..!!" നാളുകൾക്ക് ശേഷമുള്ള വിളി...!! ആദി ഓടിവന്ന് അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു. "

സുഖമാണോ കുഞ്ഞി..??" ഒരേട്ടന്റെ കരുതൽ..!! അവൾ ആണെന്ന് തലയാട്ടി. ആദിയൊന്ന് ചിരിച്ചുകൊണ്ട് അവളുടെ കയ്യും പിടിച്ചു ആ വലിയ വീടിന്റെ അകത്തേക്ക് കയറി. എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ വിതുമ്പി..!! പെട്ടെന്നാണ് അവളുടെ മുഖത്ത് ആരോ ആഞ്ഞടിച്ചത്. കൃതി ഞെട്ടി മുഖമുയർത്തി. അവളെ ചുട്ടുകൊല്ലാൻ പാകത്തിന് കത്തുന്ന കണ്ണുകളോടെ നോക്കുന്ന മാളുവിനെ കാണെ അവൾ പ്രയാസപ്പെട്ട് ഉമിനീറിറക്കി. "എവിടെയായിരുന്നെടി പിശാഷേ..?? കുറച്ച് കാലം നിൽക്കുകയൊള്ളു എന്നൊക്കെ പറഞ്ഞിട്ട് കൊല്ലം ഒന്നായില്ലേ ഞങ്ങളെയൊക്കെ വിളിച്ചിട്ട്..!!" മാളുവിന്റെ മുഖം വലിഞ്ഞുമുറുകി.കൃതിയുടെ നിറഞ്ഞ കണ്ണുകൾ കാണെ മാളുവിന്റെ മുഖത്ത് സങ്കടം നിറഞ്ഞു. "കുഞ്ഞീ.." ഒരു നിമിഷം പാഴാക്കാതെ മാളു അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു. തിരികെ അവളും.. "ആഹാ ആരൊക്കെയാ ദേവി വന്നിരിക്കുന്നെ..??" ഗാഭീര്യമുള്ള ശബ്ദം കേൾക്കെ മാളുവും കൃതിയും അടർന്നുമാറി സ്റ്റൈറിലേക്ക് നോട്ടം തെറ്റിച്ചു. ഒരു നീല സാറിയുടുത്ത 40,45നോട്‌ അടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീയെ കാണെ മൂവരുടെയും കണ്ണുകൾ വിടർന്നു. ഐശ്വര്യമർന്ന മുഖം. നീട്ടിവരച്ച കുറി. വിടർത്തിയിട്ട. മുടി.പ്രസ്സന്നമായ പുഞ്ചിരി.

"എപ്പോ വന്നു.??" ചുണ്ടിലെ പുഞ്ചിരി നിലനിർത്തികൊണ്ട് ആദിയെയും മാളുവിനെയും നോക്കിയവർ ചോദിച്ചു. "ഇപ്പൊ എത്തിയൊള്ളു യാമിനിയമ്മേ.?? അമ്മക്കെങ്ങനെയാ സുഖമാണോ.." ആദിയാണത് ചോദിച്ചത്.അവർ അവനെ നോക്കി കണ്ണ് ചിമ്മി. "സുഖം തന്നെ മോനെ. നിങ്ങൾക്കോ..??" "ഞങ്ങൾക്കും സുഗം തന്നെയാ.." മാളു പറഞ്ഞതും അവർ അവളെ നോക്കി ചിരിച്ചു. "നിങ്ങൾ ഇവിടെ ഇരിക്ക്. ഞാനൊരു ഉഷാർ ചായ കൊണ്ട് വരാം.." അതും പറഞ്ഞ് യാമിനി തിരിഞ്ഞുനടന്നതും മാളുവും ആദിയും അവരെ കണ്ണെടുക്കാതെ നോക്കിനിന്നു. "വാ. എന്റെ മുറി കാണിച്ചുതരാം..!!!" മാളുവിനെയും ആദിയെയു വലിച്ചു മുറിയിലേക് നടന്നതും മാളുവും ആദിയും പരസ്പരം നോക്കി ചിരിച്ചു. "നീ എന്ന് മുതലാ ദാവണിയൊക്കെ മാറ്റി ചുരിദാർ ഇട്ടുതുടങ്ങിയെ..??" അവളെ മൊത്തത്തിൽ കണ്ണുഴിഞ്ഞുകൊണ്ട് മാളു ചോദിച്ചതും കൃതി കണ്ണ് ചിമ്മി കാണിച്ചു. "ഒക്കെ യാമിനിയമ്മ വാങ്ങിച്ചുതന്നതാ. ദാവണി ഇടാൻ പോലും കക്ഷി സമ്മതിക്കാറില്ല..!!"

ചുരിദാർ വിടർത്തിപിടിച്ചുകൊണ്ടുള്ള കൃതിയുടെ സംസാരം കേൾക്കെ ആദിയും മാളുവും പുഞ്ചിരിച്ചു. "ഞങ്ങൾ വന്നത് നിന്നെ കൊണ്ട് പോവാനാ കൃതി. നിനക്ക് നാട്ടിലേക്ക് പോകണ്ടേ..?!" കൃതി ഒരുനിമിഷം ഞെട്ടി. ഓർക്കാൻ ആഗ്രഹിക്കാത്ത പലതും അവളുടെ മനസ്സിൽ മിന്നിമറഞ്ഞു. "ഞാനില്ല ആദിയേട്ടാ..!!" കൃതിയുടെ ശബ്ദം ഉറച്ചതായിരുന്നു. അവൾ അവരെയൊന്ന് നോക്കി തിരിഞ്ഞ് നടക്കാകാനൊരുങ്ങിയതും മാളു അവളുടെ കയ്യിൽ പിടിച്ചുനിർത്തി. "എന്താടി ഈ നാട് കണ്ടപ്പോൾ നീ ജനിച്ചുവളർന്ന നിന്റെ നാട് കണ്ണിൽ പിടിക്കാതെയായോ..??" മാളു പരിഹാസത്തോടെ ചോദിച്ചതും കൃതി അല്ലെന്ന് തലയനക്കി. "നീ വേണമെങ്കിൽ ഞങ്ങളെ മറന്നോ. പക്ഷെ നിന്റെ ഒരു വിളിക്കായി ഇപ്പോഴും കാത്തിരിക്കുന്ന ഒരു മനുഷ്യൻ അവിടെയുണ്ട്. നീ മറന്നോയെന്ന് അറിയില്ല. കാശിയേട്ടൻ " കൃതിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.മാളുവിന്റെ നോട്ടം താങ്ങാനാവാതെ അവൾ മിഴികൾ താഴ്ത്തി. "അറിയാം മേലാഞ്ഞിട്ട് ചോദിക്കുകയാ നിനക്ക് എന്തിന്റെ അഹങ്കാരമാ..?? നിന്നെപ്പോലെ ഒരു ചട്ടുകാലിയെ കെട്ടാൻ മാത്രം എന്റെ ചേട്ടൻ ഗതികെട്ടിട്ടില്ല..!!" മാളു ചീറി.

മാളുവിന്റെ വായിൽ നിന്ന് ആദ്യമായി കേട്ട ആ വാക്കുകളിൽ തറഞ്ഞുനിൽക്കുകയായിരുന്നു കൃതി അപ്പോഴും..!! "നിക്ക് കാശിയേട്ടനെ കാണണം..!!" ഇനിയും കാശിയെ വേദനിപ്പിക്കാൻ ആവാത്തതിനാൽ കൃതി പറഞ്ഞതും മാളു പുച്ഛത്തോടെ ചുണ്ട് കോട്ടി. "വേണമെന്നില്ല.. കാശിയേട്ടന്റെയും നൈനയുടെയും കല്യാണമാണ് നാളെ..!!" അരുതാത്തത് എന്തോ കേട്ടത് പോലെ അവൾ ഞെട്ടി.കണ്ണുകൾ നിറഞ്ഞു. "എന്തൊക്കെയായാലും നീ കുറെ നാൾ ആ വീട്ടിൽ പണിക്ക്‌ നിന്നതല്ലേ..,കാശിയേട്ടൻ നിന്നെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.കാശിയേട്ടന്റെ കല്യാണത്തിന് നീ വന്നേ തീരു. നീ വരുന്നുണ്ടോ അതോ അഹങ്കാരവും തലയിലേറ്റി ഇവിടെ നിൽക്കുന്നോ..??" "ഞാൻ വരാം.." അതും പറഞ്ഞ് ധൃതിയിൽ പോകാനുള്ള സാധനങ്ങൾ എടുത്തുവെക്കുന്ന കൃതിയെ കാണെ ആദിയും മാളുവും പരസ്പരം നോക്കി ചിരിച്ചു. _______💜 "ആഹാ എത്തിയോ..?? ഇപ്പോഴെങ്കിലും നിനക്ക് ഇങ്ങോട്ട് വരാൻ തോന്നിയല്ലോ.." ചുറ്റുപാടും കണ്ണും വിടർത്തി നോക്കുന്ന കൃതിയുടെ തലയിൽ വാത്സല്യത്തോടെ തലോടി ആദിയുടെ അമ്മ പറഞ്ഞതും അവൾ നേർമയായി പുഞ്ചിരിച്ചു. "എന്ത് ചെയ്യാനാ അമ്മേ.. വലിയ ഫ്ലാറ്റും വീടുകളും കണ്ടപ്പോൾ ചിലവർക്കൊന്നും നമ്മുടെ നാടൊന്നും പിടിക്കില്ല..

" കൃതിയെ ഇടങ്കണ്ണിട്ട് നോക്കി മാളു പറഞ്ഞതും കൃതിയുടെ ചുണ്ട് കൂർത്തു. "അവൾ വെറുതെ പറഞ്ഞതാ മോൾ കാര്യമാക്കണ്ട..!!" മാളുവിന്റെ കയ്യിലൊന്ന് തല്ലി ആദിയുടെ അമ്മ പറഞ്ഞതും അവളൊന്ന് ചിരിച്ചെന്ന് വരുത്തി. "കർത്യാനിച്ചേച്ചിയോ..??" "അവൾ കാശിയുടെ വീട്ടിലാ. കല്യാണതിരക്കൊക്കെയല്ലേ..!!" കൃതിയൊന്ന് മൂളി. "അല്ലാ അവിടെയൊക്കെ എങ്ങനെയാ. സുഖമായിരുന്നോ..??" "ആഹ് നല്ല ആളുകളാ അമ്മേ. വല്യ സ്നേഹാ എന്നോട്. കൊറേ കുട്ടികളുണ്ട് അവിടെ. പിന്നെ കണ്ണനും. എന്റെ അതെ പ്രായ കണ്ണന്.എന്നെ വല്യ കാര്യാ..!!" വാതോരാതെ പറയുന്ന കൃതിയെ കാണെ അവരുടെ ഉള്ളിൽ ഒരാശ്വാസം നിറഞ്ഞു. പരസ്പരം വിശേഷം പറഞ്ഞ് അവരാദിവസം തള്ളിനീക്കി. _________💜 "ഇന്ന് ഇവിടെ കല്യാണം നടക്കുന്നില്ലേ.." ആദിയേട്ടൻനും മാളുവും പറഞ്ഞത് പ്രകാരം ശിവഷേത്രത്തിൽ കയറി ഒരു വാത്സര്യരോട് കൃതി ചോദിച്ചതും അയാൾ ചിരിച്ചുകൊണ്ട് പതിയെ തലയാട്ടി. "എന്നിട്ട് ഇവിടെ ആരെയും കാണുന്നില്ലല്ലോ..!!" ചുറ്റും കണ്ണോടിച്ചുകൊണ്ടുള്ള കൃതിയുടെ ചോദ്യത്തിന് അയാൾ ചെറുച്ചിരി ചിരിച്ചു എണീറ്റുപോയി.സംശയത്തോടെ ആ പെണ്ണിന്റെ പിരികകൊടികൾ ചുളിഞ്ഞു. മാളുവും ആദിയേട്ടനും വരാൻ വയ്ക്കുമെന്ന് പറഞ്ഞുകൊണ്ട് നേരത്തെ പറഞ്ഞുവിട്ടതാണവളെ..

"ദേവ്യേ.. ഇവിടേക്ക് തന്നെയല്ലേ മാളു വരാൻ പറഞ്ഞത്. ഇനി അവൾക്ക് പേര് മാറിയതാണോ..!!" നഖം കടിച്ചുകൊണ്ട് പെണ്ണ് ആരോടെന്നില്ലാതെ പിറുപിറുത്തു.ഇട്ടിരുന്ന ശാളിൽ കൈകൊണ്ട് പിച്ചിവലിച്ചു. ഒരു കടുംനീല ലോങ്ങ്‌ ടോപ് ആണ് പെണ്ണ് ധരിച്ചിരിക്കുന്നത്. അതിനോടൊത്ത് മാച്ച് ആയ ബ്ലൂ ആൻഡ് ഗ്രീൻ കളർ മിക്സഡ് നെറ്റ് ശാളും. മുടിയെല്ലാം വിടർത്തിയിട്ട് നെറ്റിയിലൊരു കുഞ്ഞിപ്പൊട്ടും തൊട്ട് സുന്ദരിയായിട്ടുണ്ടവൾ..!! "മുഹൂർത്തം ആവുന്നുള്ളു കുട്ട്യേ.., പോയി തൊഴുതോളൂ.." ചുറ്റും നോക്കുന്നവളുടെ അടുക്കൽ ചെന്ന് ആ വാൽസ്യാർ പറഞ്ഞതും അവളൊന്ന് മൂളി.ഉള്ളിലൊരു നീറ്റൽ പോലെ..!! കാശിയേട്ടൻ വേറെറൊരാൾക്ക് സ്വന്തമാകുന്നത് കാണാനുള്ള ശക്തി തരണേ ദേവി..!! കണ്ണുകൾ നിറഞ്ഞുപോയി ആ പെണ്ണിന്റെ..!! പെട്ടെന്നെന്തോ കഴുത്തിൽ മുറുകുന്നത് പോലെ.. അവൾ ഞെട്ടി കണ്ണുകൾ തുറന്നു. തന്റെ മുന്നിൽ നിൽക്കുന്ന ആ കടുംകാപ്പികണ്ണുകൾ കാണെ ഹൃദയം നിശ്ചലമായത് പോലെ..!! കണ്ണുകൾ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നീണ്ടു. അതിൽ എഴുതിയിരിക്കുന്ന പേരുകൾ കാണെ അവളുടെ കണ്ണുകൾ വിടർന്നു. "കാശ്ശിനാഥൻ..!!" .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story