മുടന്തിപ്പെണ്ണ്..!!💜: ഭാഗം 16

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"എന്നെ വേണ്ടെന്ന് പറയല്ലെടി..!! ഇനിയും വയ്യ ഇങ്ങനെ ഒറ്റപ്പെട്ട് ജീവിക്കാൻ. " ആ കടുംകാപ്പികണ്ണുകൾ നിറഞ്ഞു. മറുതൊന്നും പറയാതെ തന്റെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടികരയുന്നവളെ അവൻ നെഞ്ചോട് ചേർത്ത് നിർത്തി ചുറ്റിവരിഞ്ഞു. "ഇനിയും എന്നെ വിട്ട്പോകല്ലെടാ..!! നിക്ക് ആരൂല്ലാ..!!" "ഇല്ല..!!" അവൾ ഏങ്ങി കരഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞിട്ട് പോലും ആ കണ്ണുകളിൽ വല്ലാത്ത തിളക്കമുണ്ടായിരുന്നു...!! ________💜 "എന്നാലും മോളെന്തിനാ ഇങ്ങനെയൊക്കെ ചെയ്തേ..?? പാവം നീ പോയപ്പോൾ ഒരുപാട് കരഞ്ഞു. അവന് സ്വന്തമെന്ന് പറയാൻ ആരുമില്ലല്ലോ. അമ്മ അവനെ ഒഴിവാക്കി. അച്ഛനും മുത്തശ്ശിയും പെങ്ങളും മരിച്ചു. നീയും അവനെ ഒഴിവാക്കി പോയപ്പോൾ സഹിച്ചില്ല ആ പാവത്തിന്....!! എപ്പോഴും ഒറ്റക്കിരിക്കുന്നത് കാണാം.കാശിയുടെ അവസ്ഥ മനസിലാക്കി നിന്നെ വിളിച്ചുകൊണ്ട് വരാമെന്ന് ഞങ്ങൾ അവനോട് പറഞ്ഞതാ. അവൻ സമ്മതിക്കണ്ടേ.., എന്നെങ്കിലും ഒരിക്കൽ അവനെ തേടി നീ വരുമെന്ന് പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു അവൻ...!!

ഞങ്ങളും അത് പ്രതീക്ഷിച്ചു. നിന്റെ വരവ് കാണാഞ്ഞത് കൊണ്ടാ ആദിമോനും മാളുവും നിന്നെ തേടി അങ്ങോട്ട് വന്നത്.ഒരു വർഷം കഴിഞ്ഞിട്ട് പോലും നിനക്കിങ്ങോട്ട് വരാൻ തോന്നിയില്ലല്ലോ മോളെ..!!" കർത്ത്യാനി അല്പം നീരസത്തോടെ കൃതിയുടെ തലയിൽ തലോടികൊണ്ട് ചോദിച്ചു.തലകുനിച്ചു കണ്ണീർ വാർക്കുകയായിരുന്നു അവൾ അപ്പോഴും..!! അല്ലെങ്കിലും താനെന്ത് പറയാൻ.. താനല്ലേ എല്ലാവരെയും പറ്റിച്ചത്. തെറ്റ് തന്റെ ഭാഗതല്ലേ..!! കൃതിയുടെ ഉള്ള് കുറ്റബോധത്താൽ നീറി. "മോളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല..!! ഒന്നുമില്ലെങ്കിലും ചെറുപ്പം മുതലേ കണ്ട് തുടങ്ങിയതല്ലേ ഞാനവനെ.. അവനിങ്ങനെ നടക്കുമ്പോൾ മാറ്റാരേക്കാൾ വിഷമം എനിക്കുണ്ട്, അതോണ്ട് പറഞ്ഞതാ.. നിന്റെ വരവും കാത്ത് പ്രതീക്ഷയോടെ ഇരിക്കുന്നവനെ കാണുമ്പോൾ പലപ്പോഴും നിന്നോട് ദേഷ്യം തോന്നാറുണ്ട്. ആ പാവത്തിന്റെ പ്രതീക്ഷയെ നീ തോൽപ്പിച്ചുകളഞ്ഞല്ലോ.." "കാശിയേട്ടനല്ല ഞാനാ തോറ്റേ..!! ആ സ്നേഹത്തിന് മുന്നിൽ..!!" പറഞ്ഞുകഴിഞ്ഞപ്പോഴേക്കും കരഞ്ഞുപോയിരുന്നു. അത് കാണെ മാളു അവളെ ചേർത്തുപിടിച്ചു. "ഡീീ..!!" പെട്ടെന്ന് ആരുടെയോ ഉറക്കെയുള്ള ശബ്ദം കേട്ട് കൃതി ഞെട്ടി ശബ്ദം കേട്ടെടുത്തേക്ക് നോക്കി. തന്നെ രൂക്ഷമായി നോക്കി അടുത്തേക്ക് വരുന്ന നൈനയെ കണ്ടതും കൃതി അവളിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു.

"എന്തിനാടി നീയിപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തെ..!! അവിടെ കിടന്ന് ചാവായിരുന്നില്ലേ.." കൃതിയുടെ ചുമലിൽ പിടിച്ചമർത്തി കത്തുന്ന കണ്ണുകളോടെ അവൾ പറഞ്ഞതും കൃതി അവളെ ദയനീയമായി നോക്കി. "ഞാനെന്താ നൈന ചെയ്തേ..?? എന്തിനാ എന്നോടിത്ര ദേഷ്യം.." "കാരണം നീ കാശിയേട്ടനെ ഒഴിവാക്കിപോയത് കൊണ്ട്..!!" നൈനയുടെ വാക്കുകൾ കേൾക്കെ കൃതിയുടെ കണ്ണ് മിഴിഞ്ഞു. നിമിഷനേരം കൊണ്ട് അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി മുഴങ്ങി. "നീ പോയപ്പോ കാശിയേട്ടനെ ഇവൾ നടന്ന് ശല്യം ചെയ്തു. ദേഷ്യം കൊണ്ട് കാശിയേട്ടൻ ചെകിട്ടത്ത് ഒന്ന് കൊടുത്തു. അതോടെ പെണ്ണിന് ബോധം വന്നു." കളിയാൽ മാളു പറഞ്ഞതും നൈന അവളെ കനപ്പിച്ചുനോക്കി. "എന്നെ പറ്റിക്യായിരുന്നുല്ലേ..!!" കൃതിയുടെ മുഖം കൂർത്തു.അത് കാണെ മാളുവും നൈനയുടെ അവളെ നോക്കി പല്ലിളിച്ചു. "നീ പേടിക്കണ്ട. നിന്റെ ചെക്കനെ ഞാൻ കൊണ്ട് പോവില്ല. എനിക്ക് വേറെ ചെക്കനുണ്ട്..!!" നൈന കള്ളച്ചിരിയോടെ പറഞ്ഞതും മാളു അടക്കിപിടിച്ചുചിരിച്ചു. "നീ എന്തിനാടി ചിരിക്കുന്നേ..??" അവളുടെ ഇളി ഇഷ്ടപെടാഞ്ഞ മട്ടെ നൈന ചോദിച്ചതും മാളു ചിരി കടിച്ചുപിടിച്ചു. "നിന്നെപ്പോലെ ഒരു പിശാഷിനെ അവനെങ്ങനെ സ്നേഹിക്കാൻ തോന്നിയാണാവോ..??

ബൈ ദുബായ് ചെക്കൻ എങ്ങനെയാ എന്നെ പോലെ ഗ്ലാമർ ആണോ..??" "പോടീ. നിന്റെ പോലെ അണ്ണാൻ ചപ്പിയ മുഖമല്ല എന്റെ ചെക്കന്റെ.., ആൾ മൊഞ്ചനാ.." നൈനയും വിട്ട് കൊടുത്തില്ല. "കുഞ്ഞീ.. നിന്നെ കാശി വിളിക്കുന്നുണ്ട്.." കളിയാക്കലും പാര വെക്കലും തകൃതിയായി നടക്കുമ്പോഴാണ് അതും വിളിച്ചുകൂവി ആദി സ്റ്റൈർ ഇറങ്ങിവന്നത്. അവളെ നോക്കി ആക്കിചിരിക്കുന്നവരെ തുറിച്ചുകൊണ്ട് അവൾ വേഗം സ്റ്റൈർ ഓടികയറി. _________💜 മുറിയിലേക്ക് കയറി കൃതി ചുറ്റും നോക്കി.ഒരൊറ്റ ഈച്ചൻകുഞ്ഞ് പോലുമില്ല. നെറ്റിച്ചുളിച്ചുകൊണ്ട് പിന്നിലേക്ക് തിരിഞ്ഞപ്പോഴാണ് തന്നെ പുഞ്ചിരിച്ചുകൊണ്ട് രണ്ട് കയ്യും നെഞ്ചിൽ പിണച്ചുകെട്ടി നിൽക്കുന്ന കാശിയെ അവൾ കാണുന്നത്. എന്തോ ഇത് വരെയില്ലാത്ത വെപ്രാളം തോന്നിപോയി അവൾക്ക്...!! ഒരുകണിക പോലും തന്നിൽ നിന്ന് നോട്ടം മാറ്റാതെ പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്നവനെ കാണെ അവൾ പിടച്ചിലോടെ നോട്ടം മാറ്റി.കൊറേ നേരമായിട്ടും യാതൊരു അനക്കവും കാണാതെ വന്നതും അവൾ ഇടങ്കണ്ണിട്ട് അവനെ നോക്കി.ഇപ്പോഴും തന്നെ കണ്ണിമവെട്ടാതെ നോക്കിയിരിക്കുകയാണവൻ..

"എന്താ ഇങ്ങനെ നോക്കണെ..??" "എന്റെ ഭാര്യയെ നോക്കാൻ ആരുടേങ്കിലും സമ്മതം വേണോ..??" അവന്റെ കണ്ണിൽ കുസൃതിയേറി..!! "ഭാര്യ.." അവളുടെ ഉള്ള് മന്ദ്രിച്ചതിനൊപ്പം ചുണ്ടിൽ മനോഹരമായ പുഞ്ചിരി സ്ഥാനം പിടിച്ചു. കവിളിലെ ഗർത്ഥങ്ങളുടെ ആഴം കൂടി..!! "നീ ചുരുദാറൊക്കെ ഇട്ട് തുടങ്ങിയോ..??" "യാമിനിയമ്മ വാങ്ങിത്തന്നതാ..!! " അവൾ ഉത്സാഹത്തോടെ പറഞ്ഞു. "സത്യത്തിൽ ഞാനൊരു കാര്യം ചോദിക്കാനാ നിന്നെ വിളിച്ചേ.." കാശിയുടെ വാക്ക് കേൾക്കെ അവളുടെ പിരികം ചുളിഞ്ഞു. പക്ഷെ പിന്നീട് അവൻ പറയുന്ന വാക്കുകൾ കേൾക്കെ അവളുടെ ഉള്ള് ഞെട്ടിവിറച്ചു. "ഡോക്ടർ നിനക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് പറഞ്ഞെന്ന് കരുതി നാട് വിട്ട് പോകാൻ മാത്രം ബുദ്ധി നിനക്ക് എവിടുന്ന് കിട്ടി..??"......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story