മുടന്തിപ്പെണ്ണ്..!!💜: ഭാഗം 17

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

എന്ത് കാശി അറിയരുതെന്ന് കരുതിയോ അത് അവനറിഞ്ഞിരിക്കുന്നു.അവളിൽ ഞെട്ടൽ നിറഞ്ഞു. "കുഞ്ഞുങ്ങൾ ഉണ്ടാവാൻ മാത്രമാണോ മനുഷ്യർ കല്യാണം കഴിക്കുന്നത്..?? ഏഹ്..!! നിനക്കെന്താ ബോധമില്ലേ.. കുട്ടികൾ ഉണ്ടാവില്ലെന്ന് കരുതി നാട് വിട്ട് പോയേക്കുന്നു. ഇനി നിനക്ക്‌ കുഞ്ഞ് വേണമെന്ന് ആഗ്രമുണ്ടെങ്കിൽ ഇന്നത്തെ കാലത്ത് അതൊരു പ്രശ്നമേയല്ല.., എത്ര ചികിത്സകളാ ഇന്നുള്ളത്..?? ഇതൊക്കെ നിനക്കറിയുന്നതല്ലേ..? എന്നിട്ടും നീയെന്തിനാ എന്നെ ഇട്ടിട്ട് പോയെ..?" അവന്റെ വാക്കുകളിൽ ദേഷ്യം നിറഞ്ഞു. കൃതിയുടെ കണ്ണ് നിറഞ്ഞുകവിഞ്ഞു. "അത്.. പിന്നെ.. അന്ന് ഹോസ്പിറ്റലിൽ വെച്ച് ഡോക്ടർ അങ്ങനെയൊക്കെ പറഞ്ഞപ്പോ എനിക്ക് വല്ലാത്ത സങ്കടമായി. ഞാൻ കാരണം കാശിയേട്ടന് ബുദ്ധിമുട്ടാക്കണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ പോയത്.എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് അറിഞ്ഞപ്പോ എന്തോ സങ്കടം .., മാത്രമല്ല ഞാനൊരു ചട്ടുകാലി..!!!" ബാക്കിപറയുമെന്നെ കാശിയവളുടെ വാ പൊത്തിയിരുന്നു. "കുറവുകൾ ഇല്ലാത്ത മനുഷ്യരുണ്ടോ പെണ്ണെ..!! ഇതിലും കഷ്ടപാടുള്ള എത്രയോ മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അവരെ വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യശാലികളാണ്. കഴിഞ്ഞത് കഴിഞ്ഞു. അതോർത്ത് വിഷമിക്കണ്ട."

അവളൊന്ന് മൂളി. "മതിയിങ്ങനെ കരഞ്ഞത്. വാ.നമുക്ക് ഒരിടം വരെ പോകാം.." മറുത്ത് എന്തെങ്കിലും പറയുമെന്നെ കാശി അവളുടെ കയ്യും പിടിച്ചു മുറിക്ക് പുറത്ത് കടന്നു.സ്റ്റൈർ ഇറങ്ങുവരുമ്പോൾ കാണുന്ന കാഴ്ച്ച കണ്ടതും കൃതിയുടെ കണ്ണ് മിഴിഞ്ഞു. ഒരു വല്യ ടേബിളിൽ നിറയെ ഇരിക്കുന്ന പഴങ്ങളും ബേക്കറിവിഭവങ്ങളും. മാളു ഏത് ആദ്യം തിന്നുമെന്ന് കൺഫ്യൂഷൻ അടിച്ചിരിക്കുകയാണെങ്കിൽ നൈന രണ്ട് പഴം ഒരേ സമയം വായിൽ കുത്തികയറ്റാനുള്ള തന്ത്രപാടിലാണ്. ഇതേത് ജീവിയാണെന്നുള്ള കണക്കെ രണ്ട് പേരെയും മിഴിച്ചു നോക്കുകയാണ് ആദി. കൃതിക്കും കാശിക്കും ഒരേ പോലെ ചിരിപൊട്ടി. ആദിയെ നോക്കി പോകുകയാണെന്ന് കണ്ണ് കാണിച്ചുകൊണ്ട് കാശി മുറ്റത്തിറങ്ങി ബൈക്കിൽ കയറി. പിന്നിൽ പ്രയാസപ്പെട്ട് ബൈക്കിന്റെ പിന്നിലും കയറിയിരുന്നു. അവളെ നോക്കി ചിരിച്ചുകൊണ്ട് വയറിലൂടെ ചുറ്റിപിടിച്ച കയ്യിലേക്ക് നോക്കി നേരമയായി ചിരിച്ചുകൊണ്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു. ______💜 "സ്ഥലം എത്തി കൃതിപെണ്ണേ..!!" വയറിലൂടെ ചുറ്റിപ്പിടിച്ച കൈകളിൽ തുടരെ തുടരെ തട്ടിക്കൊണ്ട് കാശി പറഞ്ഞതും അവന്റെ തോളിൽ മുഖമമർത്തിയിരുന്ന കൃതി തലയുയർത്തി നോക്കി. തന്റെ വീട്ടിലേക്കുള്ള വഴി.. കണ്ണുകൾ വിടർന്നു.ഉടനടി ആ ബൈക്കിൽ നിന്നവൾ ചാടിയിറങ്ങി. കൗതുകത്തോടെ ചുറ്റും വീക്ഷിച്ചു. തൊട്ടടുത്തുള്ള കാട് കണ്ടതും ചുണ്ടിലൊരു ചിരി മിന്നി..!! ആദ്യമായി കാശിയേട്ടനെ കണ്ട സ്ഥലം..!!

ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം...!! "എന്താ ഇങ്ങനെ നോക്കിനിക്കുന്നെ...??" അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് കുസൃതിയോടെ കാശി ചോദിച്ചതും അവൾ പുഞ്ചിരിയോടെ കണ്ണ് ചിമ്മി. അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ കയ്യും പിടിച്ചു വീടിലേക്ക് നടന്നു. വേലി കടന്നുകൊണ്ട് അവൾ മുറ്റത്തേക്ക് നടന്നു. തന്റെ വീട്..!!! കണ്ണുകൾ അത്ഭുതത്താൽ വിരിഞ്ഞു. നിറം മങ്ങിയ പഴകിയ ഓടുകൾക്ക് പകരം പുതിയ ഓടുകൾ.., വെള്ള. നിറമുള്ള പെയിന്റ് അടിച്ചിട്ടുണ്ട്.., മുറ്റമെല്ലാം തൂത്ത് വാരിയിട്ടുണ്ട്. മുറ്റം പകുതിയോളം പലനിറമുള്ള പൂക്കളുള്ള ചെടികൾ.., റോസ് മുതൽ ചെമ്പരത്തി വരെ.. ആ പഴയ വീടല്ല ഇപ്പോൾ, "നീ പോയ അന്ന് മുതൽ ഞാനിവിടെയാ താമസം..," ചുറ്റും വീക്ഷിക്കുന്ന കൃതിയെ നോക്കി കാശിയത് പറഞ്ഞതും പെണ്ണിന്റെ കണ്ണെല്ലാം ആശ്ചര്യത്തോടെ വിടർന്നു. "വാ കേർ.." അവളെ നോക്കി അതും പറഞ്ഞവൻ മുൻവശത്തേക്ക് കയറി വാതിൽ ചാവികൊണ്ട് തുറന്നു. "ഇതെന്റെ വീടാണോ..?? ഇങ്ങേരുടെ വീടാണോ..??" പെണ്ണിന്റെ മുഖമൊന്ന് കൂർത്തു. അത് കാണെ കാശിക്ക് ചിരി പൊട്ടി. "നിന്റേതും അല്ല എന്റേതും അല്ല.., നമ്മുടെ വീട്.." കണ്ണിറുക്കി പറയുന്നവനെ കാണെ അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് അകത്ത് കയറി.

വീടെല്ലാം അടിമുടി മാറിയിട്ടുണ്ട്. ചെറിയ വീടാണെങ്കിൽ കൂടി എല്ലാ സൗകാര്യവുമുണ്ട് ആ വീട്ടിൽ.., ഒരറ്റത്തായി ഡെയിനിങ് ടാബിൽ, ഒത്ത നടുക്കായി ബ്ലാക്ക് കളർ കുഞ്ഞ് സോഫ.. ജനലൊരം ചേർന്ന് ഒരു കുഞ്ഞിടാബിൽ.അതിൽ അടക്കിവെച്ചിരിക്കുന്ന പുസ്തകങ്ങൾ. "ഇനി മുതൽ നമ്മളിവിടെയാ നിൽക്കുന്നെ..കുറച്ച് കാലം മാത്രം ഈ കൊച്ചുവീട്ടിൽ..!! ഇങ്ങനെ മിഴിച്ചുനോക്കാതെ കാശിയേട്ടന് ഒരു അസ്സൽ ചായ കൊണ്ട് വന്നേ.." തന്നെ തന്നെ നോക്കിനിൽക്കുന്നവളെ നോക്കിയവൻ പറഞ്ഞതും ചമ്മിയ ചിരി ചിരിച്ചു പെണ്ണ് അടുക്കളയിലേക്ക് ഓടികയറി. പ്രതീക്ഷിച്ചത് പോലെ അടുക്കളയും മാറിയിട്ടുണ്ട്. ഒരു റാക്കിൽ നിറയെ ചില്ല് പാത്രങ്ങൾ, ഗ്ലാസുകൾ.. അവൾ ചിരിയോടെ അതിലെല്ലാം കണ്ണോടിച്ചു. ഉപ്പ് മുതൽ കർപ്പൂരം വരെയുണ്ട് അവിടെ.., ഒരിടത്ത് നിറയെ ഉപ്പിലിട്ട മാങ്ങയും പല അച്ചാറുകളും..!! അവൾ കൊതിയോടെ അതിലൊന്ന് തഴുകി. "കൃതിപെണ്ണേ...!!" ഓരോന്നിലും തൊട്ട് തലോടുന്ന കൃതിയെ നോക്കി കാശി വിളിച്ചതും അവളെന്തെന്ന ബാവത്തിൽ അവനെ നോക്കി. "ഒരു മസ്സാല ചായ മതിട്ടോ..!!" അവന്റെ കണ്ണിൽ കുസൃതിയേറി. അവളുടെ ചൊടികൾ വല്ലാതെ വിരിഞ്ഞു. അവളെ നോക്കി കണ്ണിറുക്കി അവൻ അടുക്കള വിട്ട് പുറത്തിറങ്ങിയതും പെണ്ണ് കുലിങ്ങി ചിരിച്ചു.

കവിളിലെ ഗർത്ഥങ്ങളുടെ ആഴം കൂടി..!! ________💜 "കാശിയേട്ടാ കളിക്കല്ലേ.., എന്നെ വിട്.." കാശിയുടെ പിടിയിൽ നിന്ന് കുതറിമാറാൻ ശ്രമിക്കുകയാണ് കൃതി. പിടി മുറുകുകയല്ലാതെ അയയുന്നില്ല. "ഞാൻ നിന്റെ ഭർത്താവല്ലേ പെണ്ണെ.., ഞാൻ കെട്ടിപിടിച്ചാലെന്താ..." കാശിയുടെ സംസാരം കേട്ട് പെണ്ണിന് നാണമൊക്കെ വരുന്നുണ്ടെങ്കിലും പരമാവധി ഗൗരവം മുഖത്തണിഞ്ഞിട്ടാണ് പെണ്ണിന്റെ നിൽപ്പ്..!! "സമയം പാതിരാത്രിയായി. വാ നമുക്ക് കിടക്കാം.." മുറിയിലേക്ക്‌ ചൂണ്ടി കാശി പറഞ്ഞതും പെണ്ണിപ്പോ കരയുന്ന മട്ടിലായി. "ഞാനില്ല.. നിക്കൊന്ന് കുളിക്കണം.." "ഈ രാത്രിയിലോ..??" കാശിയുടെ പിരികം ചുളിഞ്ഞു. "എന്തെ..?? രാത്രിയിൽ കുളിക്കാൻ പാടില്ലെന്നുണ്ടോ...!!" കാശി പറ്റില്ലെന്ന മട്ടിൽ അവളെ കൂടുതൽ ചേർത്ത് പിടിച്ചു. "ടും..ടും...." കൃതി എന്തോ പറയാൻ വാതുറക്കുന്നെ നേരത്താണ് വാതിലിൽ ആരോ ശക്തിയായി മുട്ടിയത്. കാശിയുടെയും കൃതിയുടെയും നെറ്റി ഒരുപോലെ ചുളിഞ്ഞു. "ഇവിടെ ഇരിക്ക്‌.. ഞാൻ പോയി നോക്കിയിട്ട് വരാം.." കാശിയെ സോഫയിൽ ഇരുത്തി അവൾ വാതിൽ തുറന്നു. "അഭിയേട്ടൻ..!!" അവളുടെ ഉള്ള് മന്ദ്രിച്ചു.ആകെ കോലം കേട്ടിട്ടുണ്ട് അഭിയേട്ടൻ. മുഖമെല്ലാം ഒട്ടി മുടിയെല്ലാം പാറിപറന്ന് ആകെ മെല്ലിച്ചുപോയി.. "എന്നെ മറന്നോ നീയ്യ്.." അകത്തേക്ക് കയറി അഭിചോദിച്ചതും അവൾ പ്രയാസപ്പെട്ട് ചിരിച്ചെന്ന് വരുത്തി.

വാതിലിനടുത്ത് നിൽക്കുന്ന അഭിയെ കണ്ടതും കാശി അമ്പരന്ന് ഇരുന്നിടത്ത് നിന്ന് എണീറ്റു.അതെ സമയം അഭിയുടെ നോട്ടവും കാശിയിലെത്തി. "ഇവനെന്താ ഇവിടെ..??" കാശിയെ തുറിച്ചുനോക്കികൊണ്ട് അഭി ചോദിച്ചതും കൃതി അവനിൽ നിന്ന് നോട്ടം മാറ്റി കാശിയെ നോക്കി. അഭി വന്നത് ഇഷ്ടപ്പെടാത്ത മട്ടെ ചെക്കന്റെ മുഖം ആകെ ചുവന്നിട്ടുണ്ട്. "അത് പിന്നെ ചുമ്മാ വന്നതാ.." എന്തോ അവൾക്കങ്ങനെ പറയാനാ തോന്നിയത്. കൃതിയിലേക്ക് നോട്ടം തെറ്റിച്ചുകൊണ്ട് അഭി ഒന്ന് മൂളി. "നിനക്ക് സുഖമാണോ..?? എവിടെയായിരുന്നു. നിന്നെ കാണാതെ ഞാൻ എത്രമാത്രം ടെൻഷൻ അടിച്ചെന്ന് അറിയോ..??" വേവലാതിപെട്ടുള്ള അഭിയുടെ വാക്ക് കുറച്ചൊന്നുമല്ല കൃതിയെ ആശ്ചര്യപെടുത്തിയത്. തന്നെ ആട്ടിപ്പായിച്ച അഭിയാണോ ഇതെന്ന് അവൾക്ക് ഒരുനിമിഷം അവൾക്ക് തോന്നിപോയി. "നീയെന്താ ഒന്നും പറയത്തെ..??" അഭി ഒന്നുകൂടി ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു. "എനിക്ക് സുഖം തന്നെ ആണ് ഏട്ടാ.. ഏട്ടനോ..?? " "എനിക്കും സുഖം തന്നെയാ കൃതി. നിനക്ക് എന്നോട് ദേഷ്യമില്ലല്ലോ..!!" അല്പം മടിച്ചുമടിച്ചിട്ടാണ് അഭിയത് ചോദിച്ചത്. "ദേഷ്യമോ..?? എനിക്കോ..? ഞാൻ അതൊക്കെ അപ്പോഴേ വിട്ടതാ.എനിക്കിപ്പോ അഭിയേട്ടനോട് ഒരു ദേഷ്യവുമില്ല." കൃതിയുടെ വാക്കുകൾ കുറച്ചൊന്നുമല്ല അഭിയെ സന്തോഷിപ്പിച്ചത്. "നിനക്കെന്നോട് ദേഷ്യമൊന്നുമില്ലല്ലോ.. എങ്കിൽ,എങ്കിൽ നമുക്ക് കല്യാണം കഴിക്കാം..??"......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story