മുടന്തിപ്പെണ്ണ്..!!💜: ഭാഗം 18

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"നിനക്കെന്നോട് ദേഷ്യമൊന്നുമില്ലല്ലോ.. എങ്കിൽ,എങ്കിൽ നമുക്ക് കല്യാണം കഴിക്കാം..??" "ഏഹ്ഹ്..??" നിമിഷനേരം കൊണ്ട് അവളിൽ ഞെട്ടൽ നിറഞ്ഞു.അഭി അവളെ നോക്കി തലയാട്ടി അവളെ കെട്ടിപിടിച്ചതും കാശിയുടെ സമനില തെറ്റിയിരുന്നു. "ഡാ..!!" കാശി പാഞ്ഞുച്ചെന്ന് അഭിയുടെ കോളറിൽ കുത്തിപിടിച്ചു കത്തുന്ന കണ്ണുകളോടെ അവനെ തുറിച്ചുനോക്കി. "ഡാ... നീ ആട്ടിപായിച്ച ആ ചട്ടുകാലിപെണ്ണ് തന്നെയാ ഇന്നും അവൾ....!! സാധാരണ നാട്ടുമ്പുറത്ത്കാരി. പട്ടിയെ പോലെ അവളെ ആട്ടിപായിച്ച നീനക്ക് എന്താ ഇവളെ കെട്ടണമെന്ന് ഒരാഗ്രഹം?? നിന്റെ മറ്റവൾ നിന്നെ ഇട്ടേച്ചുപോയപ്പോഴോ..?? എങ്കിൽ ആ ആഗ്രഹം അങ്ങ് പറിച്ചുകളഞ്ഞേക്ക്. Your Time is Over..!! Now She is my Wife....!!" അലറിക്കൊണ്ട് അവൻ കാശി അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി. ചവിട്ടിന്റെ ആഗാതത്തിൽ അഭി പുറത്തേക്ക് തെറിച്ചുവീണു.എങ്കിൽ പോലും നിലത്ത് നിന്ന് പ്രയാസപ്പെട്ട് അഭി എണീറ്റു. അവന്റെ മനസ്സ് അപ്പോഴും കാശിയുടെ വാക്കുകളിൽ ആയിരുന്നു.കണ്ണുകൾ അവളുടെ കഴുത്തിലെ താലിയിലേക്ക് നീണ്ടു. ഒരേ സമയം സങ്കടവും ദേഷ്യവും തോന്നിയവന്. "ഇത് പോലെയാടാ നീ എന്റെ പെണ്ണിനെ ചവിട്ടിപുറത്താക്കിയത്..!! അവളന്ന് നിന്നോട് കെഞ്ചിപറഞ്ഞതല്ലേ..

ഇനി ഒരു നിമിഷം നീയിവിടെ നിന്നാൽ വന്നത് പോലെ രണ്ട് കാലിൽ ഡോക്ടർ തിരിച്ചുപോവില്ല..!!" കാശിയുടെ ശബ്ദം ഉറച്ചതായിരുന്നു. അഭി കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് വേലി കടന്ന് പോയി. "ഓഹ്.. നീയിവിടെ ഉണ്ടായായിരുന്നോ..!!" പിന്നിൽ നഖം കടിച്ചുനിൽക്കുന്നവളെ നോക്കി കാശി ഉച്ചത്തിൽ ചോദിച്ചതും പെണ്ണ് അവനെ ദയനീയമായിനോക്കി. "കാശിയേട്ടാ.. അഭിയേട്ടനെ ചവിട്ടേണ്ടായിരുന്നില്ല..!!" "വേണ്ട. എന്റെ ഭാര്യയെ കെട്ടിപ്പിടിച്ചവനെ ഞാൻ മടിയിൽ ഇരുത്തി താലോലിക്കാം..!! എന്തെ..?? ഞാൻ അവനെ ചവിട്ടിയപ്പോൾ മാത്രമേ നിന്റെ വായ തുറന്നുള്ളൂ. ഞാൻ ആരാണെന്ന് ചോദിക്കുമ്പോൾ ഭർത്താവാണെന്ന് നിനക്ക് പറയായിരുന്നില്ലേ.." അവന്റെ മുഖം ചുവന്നു.മുഷ്ടി ചുരുട്ടി പിടിച്ചു. "അത് പിന്നെ.." കൃതി എന്തോ പറയാൻ വാതുറന്നതും കാശി കൈ കൊണ്ട് വേണ്ടെന്ന് കാണിച്ചു. "എനിക്ക് നിന്റെ വിശദീകരണമൊന്നും കേൾക്കണ്ട. ഞാൻ നിന്റെ ഭർത്താവാണെന്ന് നീ ആദ്യം മനസിലാക്ക്.. എന്നിട്ട് മതി എന്നോടുള്ള സംസാരം..!!" അവളെ തുറുക്കനെ നോക്കി കാശി മുറിയിലേക്ക് കയറിപോയി. കൃതിയുടെ കണ്ണ് നിറഞ്ഞു.എന്തോ ഓർത്ത പോലെ അവൾ ദൃതിയിൽ മുറിയിലേക്ക് കയറി.

തന്നെ നോക്കുക കൂടി ചെയ്യാതെ ബെഡിന്റെ ഓരത്തായി കിടക്കുന്നവനെ കാണെ പെണ്ണിന്റെ ഉള്ളിലൊരു നോവ് പടർന്നു. മറ്റൊന്നും ആലോചിക്കാതെ അവൾ ദൃതിയിൽ അടുക്കളയിലേക്ക് പോയി സ്ലാബിൽ ഇരുന്നിരുന്ന ഫോൺ കയ്യിലെടുത്ത് മാളുവിന് ഡയൽ ചെയ്തു. "എന്താടി എന്റെ ചെക്കനുമായി സംസാരിക്കാൻ പോലും മര്യാദക്ക് നീ സമ്മതിക്കില്ലേ..?? " ഫോൺ അറ്റൻഡ് ചെയ്ത പാടെ മാളുവിന്റെ അലർച്ച കേട്ടതും കൃതി പല്ല് കടിച്ചു. "ഞാൻ ഒരു കാര്യം അറിയാനാ വിളിച്ചത്..??" "എന്ത് കാര്യം..??" മാളുവിന്റെ പിരികം ചുളിഞ്ഞു. "അഭിയേട്ടൻ എവിടെയാ..??" ഒന്നും അറിയാത്ത മട്ടിൽ അവൾ ചോദിച്ചതും മാളു കോട്ടിച്ചിരിച്ചു. "എന്തിനാടി.. നിന്റെ പഴയ കാമുകനെ കാണാതെ നിനക്ക് ഉറക്കം വന്നില്ലെന്ന് തോന്നുന്നു.." അവളെ കളിയാക്കുന്നത് പോലെ മാളു ചോദിച്ചതും കൃതി പല്ല് ഞെരിച്ചു. "നീ പറയുന്നുണ്ടോ ഇല്ലയോ..??" "നീ പോയതിന് ശേഷം അഭിയേട്ടന്റെയും ആ കൊനയുടെയും കല്യാണം ഉറപ്പിച്ചു. നാടുനീളെ നടന്ന് മരുമോളെ പൊക്കിപറയലാ തള്ളക്ക് പണി. അതിന്റെ അഹങ്കാരമൊന്ന് കാണേണ്ടത് തന്നെയാ. വല്യ പന്തലൊക്കെ കെട്ടി വല്യ ആഘോഷമാക്കാൻ തീരുമാനിച്ചിരുന്നതാ.കഷ്ടകാലത്തിന് കല്യാത്തിന്റെ തലേദിവസം സോന എസ്‌കേപ്പ് അടിച്ചു.

നാണം കേട്ട് നിൽക്കുന്ന ആ തള്ളയുടെയും മോന്റെയും ആ അളിഞ്ഞ മോന്ത ഒന്ന് കാണേണ്ടത് തന്നെയാ ." അതും പറഞ്ഞ് മാളു പൊട്ടിച്ചിരിച്ചതും കൃതി ശ്വാസം വലിച്ചുവിട്ട് ഫോൺ കട്ട്‌ ചെയ്തു. ഉള്ളിൽ പുച്ഛവും പരിഹാസവും നിറഞ്ഞു. ഫോൺ തിരികെ വെച്ച് മുറിയിലേക് കയറിനോക്കുമ്പോൾ മലർന്നു കിടക്കുന്നുണ്ട് കാശി .തന്നെ കണ്ടതും മുഖം തിരിച്ചു ഒരൊറ്റ തിരിഞ്ഞുകിടപ്പായിരുന്നു കക്ഷി. അവളുടെ ചുണ്ട് കൂർത്തു. "കാശിയേട്ടന് എന്നോട് പിണക്കാണോ..??" ഒന്നും മിണ്ടുന്നില്ല. അവൾ ചുണ്ട് ചുളുക്കി തിരിഞ്ഞുകിടന്നു. "കൃതിപെണ്ണെ..!!" കാതരികിൽ പ്രിയപെട്ടവന്റെ ശബ്ദം..!! അവളൊന്ന് മൂളി. "സാരല്യ പെണ്ണെ..എനിക്ക് ദേഷ്യം വന്നിട്ടല്ലേ.." കാശി അതും പറഞ്ഞവളെ ചുറ്റിപിടിച്ചു "ഇപ്പോ ദേഷ്യം പോയോ..??" "ആ പോയി. പക്ഷെ കുഞ്ഞ് സങ്കമുണ്ട്.." "എന്താ?? ". അവളുടെ മുഖം ചുളിഞ്ഞു. "കാത്ത് കത്തിരുന്ന. My ഫസ്റ്റ് നൈറ്റ്‌ കുളമായി..!!" അവന്റെ കണ്ണിൽ കുസൃതിയേറി. പെണ്ണിന്റെ മുഖം ചുവന്ന് തുടുത്തു. നാണം മറക്കാനെന്നോണം അവളവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. "സാരമില്ല. ഇനിയും സമയമുണ്ടല്ലോ." താളത്തിൽ കുസൃതിയോടെ പറയുന്നവന്റെ വാക്കുകൾ കേൾക്കെ പെണ്ണ് കുലുങ്ങിച്ചിരിച്ചു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story