മുടന്തിപ്പെണ്ണ്..!!💜: ഭാഗം 2

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"അതേയ്.. ഹെലോ... ഒന്നെണീക്കാമോ..." ആരുടെയോ ശബ്ദം കെട്ടവൾ അയാസപ്പെട്ട് കണ്ണുതുറന്നു. തൊട്ടുമുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് അവൾ ഞെട്ടിപിടഞ്ഞെണീറ്റു. വെപ്രാളത്തോടെ കണ്ണുകൾ നാലുപാടും പാഞ്ഞു.ഇരുട്ട് അവിടമാകെ പടർന്നിരുന്നു.ആന്റണിയും ശേഖരനും ബോധമറ്റ് നിലത്ത് കിടക്കുന്നുണ്ട്. ശേഖരന്റെ മുഖത്ത് അങ്ങിങായി ചോര പൊടിഞ്ഞിട്ടുണ്ട്. "ആരാ....?? " തൊട്ടുമുന്നിൽ അവളെ തുറിച്ചുനോക്കുന്നവനെ കണ്ട് അവളങ്ങനെ പേടിയോടെ ചോദിച്ചു. "അതുതന്നെയാ എനിക്കും അറിയേണ്ടത്. ആരാ നീ.. ഈ രാത്രി നിനക്കെന്താ ഇവിടെ കാര്യം? നിന്നെയെന്താ നിന്റെ വീട്ടുകാർ അഴിച്ചുവിട്ടിരിക്കുകയാണോ...?" അവൾ പേടിയോടെ കണ്ണിറുക്കെയടച്ചു. അവളെ ഒന്ന് തറപ്പിച്ചുനോക്കി ഉടുത്തിരുന്ന മുണ്ട് മടക്കികുത്തി അവൻ മുന്നോട്ട് നടന്നു. "അതേയ്.." പിന്നാലെ നടന്നുവന്ന് അവൾ വിളിച്ചതും അവൻ നടത്തം നിർത്തി എന്തെന്ന മട്ടിൽ അവളെ നോക്കി. "അതേയ് എന്നെ വീട്ടിലേക്ക് കൊണ്ട് വിടാമോ.." "പിന്നെ എനിക്കതല്ലെ പണി. ഒന്ന് പോ കൊച്ചേ" അവൻ മുന്നോട്ട് നടക്കാനൊരുങ്ങും മുന്നേ ഒരു തടസ്സം തീർത്ത് അവൾ മുന്നിൽ വന്നുനിന്നതും അവനവളെ തറപ്പിച്ചുനോക്കി. "ഒറ്റക്ക് പോകാൻ പേടിയായിട്ടാ.." കൊച്ചുകുട്ടികളെ പോലെ നിഷ്കളങ്കതയോടെ പറയുന്നവളെ നോക്കി വേണ്ടെന്ന് പറയാനാവന് തോന്നിയില്ല.

പെട്ടെന്ന് അവന്റെ നോട്ടം ചെന്നുനിന്നത് അവളുടെ മുടന്തി കാലിലേക്ക് ചെന്നുനിന്നു. "ചെറുപ്പം മുതലേ ഉള്ളതാ.." അവന്റെ നോട്ടം കണ്ട് ഒരു മങ്ങിയ ചിരിയോടെയവൾ പറഞ്ഞതും അവനവളെ അലിവോടെ നോക്കി. "പെണ്ണായത് കൊണ്ട് ഞാനൊന്നും പറയുന്നില്ല, നിന്റെ വീട് എവിടെയാ..??" അവൾ അടുത്ത് കാണുന്ന തോടിന്റെ മറുവശത്തേക്ക് ചൂണ്ടി.അവളെ ഒന്ന് നോക്കി അവൻ അങ്ങോട്ടേക്ക് നടന്നു. "നിനക്കെന്താ ഇവിടെ കാര്യം..??" "ഞാൻ കവലയിലേക്ക് പോയതാ " വായിൽ വന്ന കള്ളം അവൾ തട്ടിവിട്ടതും അവനവളെ ഇടങ്കന്നിട്ട് നോക്കി. "പിന്നെ എന്തിനാ നീ ആ കാട്ടിലേക്ക് പോയത്..??കവലയിൽ പോയതാണാനെങ്കിലും ഇരുട്ടും മുന്നേ വീട്ടിലേക്ക് വരണം. അതറിയില്ലേ നിനക്ക്..??" "കവലയിൽ നിന്ന് ഞാൻ നേരത്തെ വന്നതാണ്. അപ്പോഴാ ആ ഭാഗത്ത്‌ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. അതാ ഞാൻ അങ്ങോട്ട് പോയത്. പക്ഷെ അത് അവരിൽ ഒരുത്തന്റെ ഫോണിലെ വീഡിയോയിലെ ശബ്ദമായിരുന്നു" ചമ്മിയ ചിരിയോടെ അവളത് പറഞ്ഞതും അവൻ ചിരി കടിച്ചുപിടിച്ചു. "എന്തിനാ ചിരിക്കണേ?" അവന്റെ ചിരി കണ്ട് അവൻ ചോദിച്ചതും അവൻ അവളെ അമർത്തിനോക്കി. "എനിക്കെന്താ ചിരിക്കാനും പാടില്ലേ " അവൻറെ സംസാരം കേട്ടതും അവളുടെ മുഖം വീർത്തു.

"നിന്റെ പേരെന്താ..??" പാലം കടന്ന് നടക്കുന്നതിനിടയിൽ അല്പം മടിച്ചിട്ടാണെങ്കിലും അവൻ ചോദിച്ചതും അവളുടെ മുഖം വിടർന്നു. "*കൃതിക വിശ്വനാഥൻ *" കൗതുകത്തോടെ അവനവളുടെ മുഖത്തേക്ക് നോക്കി. ഇളംനീല കളറുള്ള ദാവണിയും അരയോളം വിടർത്തിയിട്ട മുടിയും ആരെയും മയക്കുന്ന നുണക്കുഴികളും.. വല്ലാത്തൊരു വശ്യതയുണ്ടവൾക്ക്.... അത് പോലെ ആ പേരിനും.. മുന്നോട്ട് നടക്കുന്നവളുടെ ചലനങ്ങൾ കൗതുകത്തോടെ അവന്റെ കാപ്പിക്കണ്ണുകൾ ഒപ്പിയെടുത്തു. "ഇയാള്ടെ പേരെന്താ " നടക്കുന്നതിനിടെ അവൾ ചോദിച്ചതും അവൻ പെടുന്നനെ അവളിൽ നിന്ന് നോട്ടം മാറ്റി. "എന്നതിനാ തനിക്ക് എന്റെ പേര്..?" കൃതി ഒന്നുമില്ലെന്ന് ചുമൽ പൊക്കി. അവൻ അവളെയൊന്ന് അമർത്തിനോക്കി മുന്നോട്ട് നടന്നു. "ഇയാൾക്ക് എന്റെ പേരും വീടും നാടുമൊക്കെ അറിയണംമല. ഞാൻ ചോദിച്ചാലോ ഏഹേ.." രണ്ട് വശത്തേക്കും ചുണ്ട് കോട്ടി അവൾ പിറുപിറുത്തു. "എന്തേലും പറയാനുണ്ടെങ്കിൽ ഉറക്കെ പറയണം " കൃതിയെ നോക്കി കനപ്പിച്ചുനോക്കി അവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു അവന്റെ പിന്നാലെ നടന്നു. "ന്റെ കുട്ട്യേ.. എവിടെ ആയിരുന്നു നീയ്യ്.. മനുഷ്യനെ തീ തീറ്റിക്കാനായിട്ട്. ഞാനപ്പോഴേ പറഞ്ഞതല്ലേ പിന്നെ പോവാമെന്ന് "

വെപ്രാളംത്തോടെ മുത്തശ്ശി ഓടിവന്ന് അവളുടെ നെറുകിൽ തലോടികൊണ്ട് പറഞ്ഞതും അവൾ പല്ലിളിച്ചു.അവരെ കണ്ടപ്പോൾ അവന്റെ അച്ഛമ്മയെ അവനോർമ വന്നു.അവനേറ്റവും കൂടുതൽ സ്നേഹിക്കുന്ന അവന്റെ അച്ഛമ്മയെ.. "ഇതാരാ മോളെ.." "ഇതുവരെ ഇയാളാ എന്നെ കൊണ്ടാക്കിയേ.. " കൃതി അത് പറഞ്ഞതും മുത്തശ്ശി അവനെ നോക്കി പുഞ്ചിരിച്ചു. "കയറിട്ടു പോകാം " ഒരു ചെറിയ ഒരുനല വീട് ചൂണ്ടി അവരത് പറഞ്ഞതും അവൻ വേണ്ടെന്ന് തലയനക്കി.മുത്തശ്ശി അവനെ നോക്കി ചിരിച്ചു വീട്ടിലേക്ക് നടന്നതും കൃതി അവനെ നോക്കി. കണ്ട് പരിചയമുള്ളത് പോലെ.. പക്ഷെ എവിടെയാണെന്ന് ഓർമയില്ല.. "എന്താ..??" അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചതും അവളൊന്നുമില്ലെന്ന് തലയനക്കി. "കയറിപോടി..." അവൾക്ക് നേരെ അലറി അവൻ പറഞ്ഞതും അവൾ ചെവി പൊത്തിപിടിച്ചു അകത്തേക്ക് ഓടികയറി. അവളുടെ ഓട്ടം കണ്ട് ചിരി കടിച്ചുപിടിച്ചു അവൻ തിരിഞ്ഞുനടന്നു. **************** "ആ പുന്നാര മോൻ എത്തിയോ..? കണ്ട് കൊലപാതകിമാർക്ക് വന്നുതാമസിക്കാനുള്ള സ്ഥലമല്ല ഇത്. ഇറങ്ങിപ്പോടാ " ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോഴാണ് ഉച്ചത്തിലുള്ള സ്വരം അവന്റെ ചെവിയിൽ പതിച്ചത്. മുൻവശത്ത് നിൽക്കുന്ന അംബികയെ കാണെ അവന്റെ ചുണ്ടുകളിൽ പരിഹാസം തെളിഞ്ഞു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story