മുടന്തിപ്പെണ്ണ്..!!💜: ഭാഗം 20

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"ആര്യാ..!! എണീക്ക്.." സോന അവനെ തട്ടിവിളിച്ചു. ഉറക്കം മുറിഞ്ഞ അലസ്യത്തിൽ ആര്യൻ ദേഷ്യത്തോടെ കണ്ണ് തുറന്നെങ്കിലും അടുത്ത് നിൽക്കുന്ന സോനയെ കാണെ അവനൊരാല്പം ചിരി വരുത്താൻ ശ്രമിച്ചു. "ഗുഡ് മോർണിംഗ് ബേബി..!!" അവൾ കൊഞ്ചലോടെ ആര്യന്റെ കവിളിൽ തഴുതി. "ഗുഡ്മോർണിംഗ് ഡാർലിംഗ്.." അവൻ തീർച്ചും വിഷ് ചെയ്ത് ബെഡിൽ നിന്ന് എണീറ്റു. "ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം.." സോനയുടെ കവിളിൽ തട്ടി ആര്യൻ എണീറ്റുപോയതും സോന ചിരിയോടെ കണ്ണുകൾ ഇറുക്കിയടച്ച് തലയണയിൽ മുഖം പൂഴ്ത്തി. ______💜 "ഇതെന്തൊരു കഷ്ടാ... ഈ അമ്പലത്തിലേക്ക് ഇപ്പൊ എന്തിനാ നമ്മൾ വന്നേ..??" കാശിയുടെ വണ്ടി ശിവഷേത്രത്തിലെത്തിനുമുന്നിൽ നിർത്തിയതും കൃതി ചാടി ഇറങ്ങിക്കൊണ്ട് കാശിക്ക് നേരെ ദേഷ്യപ്പെട്ടു. "എന്റെ പെണ്ണിനെ കാണാൻ എന്ത് ഭംഗിയാ ദൈവമെ..!!" പെണ്ണിന്റെ സാരിയിലേക്ക് നോക്കി കണ്ണും വിടർത്തി കാശി ചോദിച്ചതും പെണ്ണിന്റെ മുഖമൊന്ന് അയഞ്ഞു. "ആണോ..??" സ്വയം നോക്കികൊണ്ട് കാശിയോട് അവൾ ചോദിച്ചതും കാശി തലയാട്ടി. "എന്തിനാ ഇങ്ങോട്ട് വനതെന്ന് പറയ് മനുഷ്യാ..!!"

കൃതി അവന്റെ നെഞ്ചിന്നിട്ട് കുത്തിയതും കാശി അവളെ നോക്കി കണ്ണുരുട്ടി നെഞ്ചിൽ ഉഴിഞ്ഞു. "ഔ, എന്തൊരു കുത്താ ഈ കുത്തിയത്..??" "പിന്നെ എന്തിനാ ഇങ്ങോട്ട് വനതെന്ന് പറ..!!" അവൾ നിലത്ത് ആഞ്ഞുചുവട്ടി. പെണ്ണിന്റെ കാട്ടികൂട്ടൽ കാണെ കാശിക്ക് ചിരിപൊട്ടി. "എന്റെ പെണ്ണെ..!! ഇന്ന് ഇവിടെ വെച്ച് നൈനയുടെ കല്യാണം നടക്കും..!!" "ഏഹ്..!!" പെണ്ണിന്റെ രണ്ട് കണ്ണും പുറത്തേക്ക് തള്ളിവന്നു.കാശി ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ വിരൽ കൊണ്ട് തട്ടി ബൈക്കിൽ നിന്നിറങ്ങി അവളുടെ കയ്യും പിടിച്ചു ഷേത്രത്തിലേക്ക് നടന്നു. ഒപ്പം അന്തംവിട്ട് കൃതിയും..!! "ഹായ്.." നൈനയുടെ വിളി കേട്ടതും കാശിയും കൃതിയും നടത്തം നിർത്തി അവളെ നോക്കി പുഞ്ചിരിച്ചു. "ശ്യോ.., ഈ പെണ്ണിനെ കാണാൻ എന്തൊരു ചേലാ.!!" നൈന കുസൃതിയോടെ കൃതിയുടെ കവിളിൽ പിടിച്ചുവലിച്ചു.അടുത്ത നിമിഷം തന്നെ കൃതി തട്ടിമറ്റി. "പോടീ.. നിന്റെ കല്യാണമാണെന്ന് നീയെന്താ പറയാഞ്ഞേ..??" പെണ്ണിന്റെ കണ്ണ് കൂർത്തു. "അയ്യെടാ.., ഇനി നീ എന്നെ കുറ്റം പറഞ്ഞോ, ഞാൻ നിന്നോട് പറയാനിരുന്നതാ, നിന്റെ പുന്നാര കെട്ട്യോനാ എന്നെ വിലക്കിയത് " നൈന കയ്യൊഴിഞ്ഞതും കൃതിയുടെ തുറിച്ചുനോട്ടം കാശിയിലായി.അത് കാണെ കാശി അവളെ നോക്കി ഇളിച്ചുകൊണ്ട് നൈനയെ നോക്കി കണ്ണുരുട്ടി. "നിങ്ങൾ ഇവിടെ നിന്ന് തല്ലുണ്ടാക്കാതെ വന്നെ, എന്റെ ചെക്കനെ കാണണ്ടേ..??"

ഒരു തല്ലിനുള്ള സ്കോപ്പ് ഉണ്ടെന്ന് മനസിലായതും നൈന വേഗം രണ്ടെണ്ണത്തിനെയും പിടിച്ചുവലിച്ചു ഷേത്രത്തിലേക്ക് കയറി. അകത്ത് കയറിയപ്പോൾ ആദിയും മാളുവും കർത്യനിയും ആദിയുടെ അമ്മയും എല്ലാവരുമുണ്ട്.ഒക്കെ കൂട്ടം കൂടി നിൽക്കുകയാണ്. "മാറിക്കെ മാറിക്കെ.., എന്റെ ചെക്കനെവിടെ..??" നൈന അവരുടെ ഇടയിൽ കയറി അവരയെല്ലാം മാറ്റി നിർത്തി. "ദേ ഇതാണ് എന്റെ ചെക്കൻ..?" നൈന തിരിഞ്ഞുനിൽക്കുന്ന ചെക്കനെ തിരിച്ചുനിർത്തി അത് പറഞ്ഞതും കൃതി അവനെ സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ട പോലെ.., "നോക്കണ്ട ഉണ്ണി. ഇത് ഞാൻ തന്നെയാ..." തന്നെ സക്സൂക്ഷം നോക്കുന്ന കൃതിയെ നോക്കി കണ്ണൻ പറഞ്ഞതും കൃതി കണ്ണും വിടർത്തി അവനെ നോക്കി. "കണ്ണൻ..!!" "Yes കണ്ണൻ..," "അപ്പൊ എന്നെ എല്ലാവരും പറ്റിക്കുകയായിരുന്നല്ലേ..??" കൃതി ആദിയെയും മാളുവിനെയും തുറിച്ചുനോക്കിയതും രണ്ട് പേരും പരസ്പരം നോക്കി ചിരിച്ചു. "ആഹാ, ഇത് നല്ല കഥ, നിന്നോട് ഞാനെത്ര പറഞ്ഞിട്ടുണ്ട് എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന്.. നീയല്ലേ മൈൻഡ് ചെയ്യാതെ നടന്നെ.." കണ്ണന്റെ പറച്ചിൽ കേട്ടതും സ്വയം തലതല്ലി പൊളിക്കാനാണ് ആദ്യം കൃതിക്ക് തോന്നിയത്.

"ഞാൻ സ്ഥിരം ലൈബ്രറിയിൽ പോകുന്ന കാര്യം നിനക്കറിയില്ലേ.., അവിടെ വെച്ചു കണ്ട് മുട്ടിയതാ നൈനയെ. ആദ്യം സൗഹൃതമായിരുന്നെങ്കിൽ പിന്നീടത് പ്രണയമായി മാറി. പതിയെ നൈന അവളുടെ വീട്ടിലെ കാര്യമൊക്കെ എന്നോട് പറഞ്ഞു. അങ്ങനെയാ നീ കാശിയേട്ടൻ സ്നേഹിക്കുന്ന പെണ്ണാണെന്ന് എനിക്ക് മനസിലായത്." കണ്ണന്റെ സംസാരം കേട്ട് കൃതി നൈനയെ നോക്കി. "അതേടാ.. നീ കാശിയേട്ടനെ വിട്ട് പോയതിന് ശേഷം ഞാൻ കാശിയേട്ടനെ ശല്യം ചെയ്തുനടന്നു. ഒടുക്കം സഹികെട്ട് കാശിയേട്ടൻ എന്നെ തല്ലി. ഞാൻ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയി നടന്ന കാര്യങ്ങൾ അച്ചനോടും അമ്മയോടും പറഞ്ഞു. അവന്റെ കാൽ പിടിച്ചിട്ടാണെങ്കിലും അവന്റെ ഭാര്യയായി ആ വീട്ടിൽ കയറിപറ്റണമെന്നാണ് അമ്മയും അച്ചനോടും പറഞ്ഞത്. അന്ന് ഞനൊരുപാട് കരഞ്ഞു. എന്നെ സമാധാനിപ്പിക്കുക കൂടി ചെയ്യാതെ അവന്റെ കാല് പിടിക്കാൻ പറഞ്ഞേക്കുന്നു. വീട്ടിലിരുന്ന് പ്രാന്ത് പിടിച്ചപ്പോൾ ഞാൻ ലൈബ്രറിയിലേക്ക് പോകും. പുസ്തകം വായിക്കാനല്ല. മനസ്സിനൊരു സമാധാനം കിട്ടാൻ. അങ്ങനെയാണ് കണ്ണനെ കണ്ട് മുട്ടിയത്. പിന്നെ ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു. വീട്ടിൽ ചെന്ന് പറഞ്ഞപ്പോൾ മുഖമടിച്ചൊരു അടിയായിരുന്നു

അമ്മയുടെ പ്രതികരണം.കണ്ടവന്റെ കാൽ പിടിക്കാൻ പറയുന്ന വീട്ടുകാരെ കൂടെ ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയപ്പോൾ ഞാൻ വീട്ടിൽ നിന്നിറങ്ങി കാശിയേട്ടന്റെ വീട്ടിലേക്ക് ചെന്നു. കാശിയേട്ടൻ തന്നെയാ പറഞ്ഞെ കണ്ണേട്ടനെ എനിക്ക് കെട്ടിച്ചുതരാന്ന്.." പറഞ്ഞുതീർന്നതും നൈനയുടെ കണ്ണ് നിറഞ്ഞു. "നീയിങ്ങനെ കണ്ണീരൊലിപ്പിക്കല്ലെ.., നോക്കിനിൽക്കാതെ വേഗം കല്യാണം കഴിക്കെടാ..". നൈനയുടെ കവിളിലൊന്ന് തട്ടി മാളു പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി ചിരിച്ചു. "കെട്ടട്ടെ..,??" "ആ കെട്ടിക്കോ..!!" താലിയുവർത്തി പിടിച്ചുകൊണ്ട് കണ്ണൻ ചോദിച്ചതും എല്ലാവരും കോറസ് പോലെ ഉറക്കെ പറഞ്ഞു.അത് കേട്ടതും മറ്റൊന്നും ചിന്തിക്കാതെ തലതാഴ്ത്തി നഖം കടിച്ചുനിൽക്കുന്നവളുടെ കഴുത്തിൽ താലിയണിയിച്ചു. _______💜 "ദേ കാശിയേട്ടാ ഇങ്ങനെ ഒട്ടിനിൽക്കാതെ ഒന്ന് നീങ്ങിനിന്നെ.., കൊറേ നേരായി ഞാൻ ശ്രദ്ധിക്കുന്നു." കൃതി അടുത്ത് നിൽക്കുന്ന കാശിയെ തള്ളിമാറിയതും അവൻ അവളെ ദയനീയമായി നോക്കി. "എന്താടി, ഞാൻ നിന്റെ ഭർത്താവല്ലേ " "ആണോ..??" അവൾ കണ്ണും വിടർത്തി ചോദിച്ചതും അവനുടനെ കണ്ണുരുട്ടി. "രണ്ട് പേരും തല്ലുണ്ടാകാതെ വന്നേ, ഞങ്ങൾ പോട്ടെ.."

ഷേത്രത്തിൽനിന്ന് ഇറങ്ങിക്കൊണ്ട് മാളു പറഞ്ഞതും കൃതി കാശിയെ നോക്കി കണ്ണുരുട്ടി അവരുടെ അടുത്തേക്ക് നടന്നു. "നിങ്ങൾ ബൈക്കിലല്ലേ വന്നേ.. ഞങ്ങൾ കാറിലാ വന്നേ. ഞങ്ങൾ വീട്ടിയിലേക്ക് പോവുകയാ. നിങ്ങൾ ബൈക്കിൽ വന്നോ.." നൈന പറഞ്ഞതിന് അവളൊന്ന് തലയാട്ടിയതും ആദി ചിരിച്ചുകൊണ്ട് കാർ സ്റ്റാർട്ട്‌ ആക്കി വണ്ടിയെടുത്തു. പിറകെ മാളുവിന്റെ കാറും പോയതും അവളൊന്ന് നീട്ടിശ്വാസം വലിച്ചു. "അവരൊക്കെ പോയി. നമ്മുക്കിനി സ്വസ്ഥമായി റൊമാൻസിക്കാം..!!" കള്ളചിരിയോടെ കാശി മീശ പിരിച്ചു.അവനെ തുറിച്ചുനോക്കി അവന്റെ കവിളിലൊന്ന് കുത്തി അവൾ ബൈക്കിനടുത്തേക്ക് നടന്നു. പിന്നാലെ ഓരോന്ന് പറഞ്ഞുകൊണ്ട് അവനും. "കൃതി.." ബൈക്കിനടുത്തെത്തിയതും പെട്ടെന്നാരോ വിളിച്ചതും ഒപ്പമായിരുന്നു. രണ്ട് പേരും തിരിഞ്ഞുനോക്കിയതും അടുത്തേക്ക് നടന്നുവരുന്ന അഭിയെയാണ് കാണുന്നത്.കാശിയുടെ മുഖം ഉടനടി വലിഞ്ഞുമുരുകി. "എന്താടാ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞങ്ങളെ ശല്യം ചെയ്യരുതെന്ന്..??" ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story