മുടന്തിപ്പെണ്ണ്..!!💜: ഭാഗം 22

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

രാത്രി ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു കാറിൽ വീട്ടിലേക്ക് പോകുകയാണ് അഭി. കൃത്യോട് മാപ്പ് പറഞ്ഞതിനാൽ അവന്റെയുള്ളിലൊരു ആശ്വാസം നിറഞ്ഞിരുന്നു.കൊറേ നാളുകളായി മനസ്സിൽ കൊണ്ട് നടന്ന ഭാരം ഇറക്കിവെച്ചത് പോലെ...!! പക്ഷെ എന്തോ ശൂന്യതയും..!! അവന്റെ ചിന്ത പലവഴിക്ക് നീങ്ങി. സോനയെ കണ്ടമുതൽ കല്യാണം വരെ.. താൻ ഒന്നിനും കൊള്ളാത്തവനാണെന്ന് ഒരുനിമിഷം അവന് തോന്നിപോയി...!! പെട്ടെന്നെന്തോ അവന്റെ കാറിന് മുന്നിലേക്ക് ചാടിയതും അവൻ ഞെട്ടി ബ്രേക്ക് ചവിട്ടി.ഉയർന്നുവന്ന നെഞ്ചിടിപ്പിനെ കൂട്ടുപിടിച്ചുകൊണ്ടവൻ കാറിൽ നിന്നിറങ്ങി. രണ്ട് കണ്ണും അമർത്തിയടച്ചുകൊണ്ട് ചെവി പൊത്തി മുന്നിൽ കിടക്കുന്നവളെ കാണെ അവന്റെ മുഖം ചുളിഞ്ഞു. ആരുടേയും അനക്കം കേൾക്കാതെ വന്നതും അവൾ കണ്ണുകൾ വലിച്ചുതുറന്നു. തന്റെ മുന്നിൽ നിൽക്കുന്നവനെ കാണെ അവളിൽ ഒരല്പം ആശ്വാസം പടർന്നു. കണ്ണുകൾ വിടർന്നു. "ചേട്ടാ എന്നെ രക്ഷിക്കുമോ..?? എന്നെ ആരേലും പിടിച്ചുകൊണ്ട് പോവും..!!" വെപ്രാളംത്തോടെ തന്റെ ഷർട്ടിൽ പിടിച്ചുകൂലിക്കി പറയുന്നവളെ അഭി മിഴിച്ചു നോക്കി. "ദേ കൊച്ചേ ആളെ മെനക്കെടുത്താതെ ഒന്ന് പോയെ..!!"

അവളുടെ കൈകൾ തട്ടിമാറ്റി അഭി കാറിൽ കയറി. അവളുടെ മുഖം ചുളിഞ്ഞു. പെടുന്നനെ ഏതോ വണ്ടികളുടെ ശബ്ദം കാതിൽ വന്ന് പതിച്ചതും അവളുടെ മുഖത്ത് ഭയമേറി..!! കണ്ണുകൾ നിറഞ്ഞു. "പ്ലീസ് ചേട്ടാ.. കുറച്ചു കഴിഞ്ഞാൽ ആ ജംഗ്ഷനിൽ നിർത്തിയാൽ മതി.." എന്തോ വേണ്ടെന്ന് പറയാനവന് കഴിഞ്ഞില്ല..,വെറുതെയൊന്ന് മൂളി. കേട്ടപാതി കേൾക്കാത്ത പാതി ഓടിവന്ന് കോ ഡ്രൈവർ സീറ്റിൽ ഇരുപ്പുറച്ചു. "നാശം പിടിക്കാനായിട്ട്,വെറുതെ ഓരോന്ന് മനുഷ്യനെ മെനക്കെടുത്താനായിട്ട് ഇറങ്ങിക്കോളും!!" വണ്ടി മുന്നോട്ടെടുത്ത് കൊണ്ട് അവൻ പല്ല് ഞെരിച്ചു സ്വയം പിറുപിറുത്തു. തലതിരിച്ചു നോക്കിയപ്പോൾ പുറത്തേക്ക് നോക്കിയിരിക്കുകയാണ് കക്ഷി. കണ്ണുകൾ വെപ്രാളത്തോടെ ചുറ്റും പായുന്നുണ്ട്. "എവിടുന്ന് ഓടിവന്നതാടി നീ..??" അവൾക്ക് കേൾക്കാൻ പാകത്തിന് അഭി ഉറക്കെ ചോദിച്ചതും അവളവനെ ദേശിച്ചുനോക്കി. "ഓടിവന്നതല്ല, ചാടി വന്നതാ. എന്തേ..??" "ഏഹ്, എന്താടി.. പാവമല്ലെന്ന് കരുതി വണ്ടിയിൽ കെട്ടിയപ്പോൾ എന്റെ തലയിൽ ഡിസ്കോ ഡാൻസ് കളിക്കുന്നോ..??" അവന്റെ കടുപ്പിച്ചുള്ള ചോദ്യം കേൾക്കെ അവൾ സ്വയം തലക്കടിച്ചു. "എന്താ മോൾടെ ഉദ്ദേശം..??"

"വല്ല ബസ്സ് സ്റ്റാൻഡ് കണ്ടാൽ എന്നെ ഇറക്കിവിട്ടാൽ മതി. ഞാൻ എങ്ങോട്ടെങ്കിലും പൊക്കോളാം..!!" അവനെ നോക്കാതെ തന്നെ അവൾ പറഞ്ഞതും അഭിയുടെ നെറ്റിച്ചുളിഞ്ഞു. " ബസ്സ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോക്ക് കാശില്ലാത്തത് കൊണ്ട് എന്റെ വണ്ടിയിൽ കയറിയതാണോ കൊച്ചേ..??" "അല്ലല്ല എന്റെ കല്യാണമാ നാളെ.." വല്യ കാര്യത്തോടെ അവളത് പറഞ്ഞതും അഭി ഞെട്ടി അവളെ മിഴിച്ചുനോക്കി.അവന്റെ നോട്ടം കണ്ടതും അവൾ എന്താണെന്ന് പിരികം പൊക്കി. "ആഹാ അങ്ങനെ വരട്ടെ.., വല്ല ചെക്കൻ മാരെയും പ്രേമിച്ചു കല്യാണതലേന്ന് ഒളിച്ചോടാനുള്ള പ്ലാൻ ആണല്ലേ. നിന്നെ പോലെയുള്ള വരെ കേട്ടാനും ആണുങ്ങളുണ്ടല്ലോ ഈശ്വരാ...!! അല്ല ആ മണകുനാജ്ഞൻ കാമുകന്റെ പേരെന്താ..??" ഓരോന്ന് സ്വയം ഊഹിച്ചെടുത്ത് കൊണ്ട് അവളെ നോക്കിയവൻ ചോദിച്ചതും അവളവനെ മിഴിച്ചുനോക്കി. മനസാ വാചാകാ കർണാ അറിയാത്ത കാര്യമാ ഈ തെണ്ടി പറയുന്നേ..!! "ഡോ താനെന്തൊക്കെയാ പറയുന്നെ?? ആര് ഒളിച്ചോടിയെന്നാ..!! താന് ആൾ കൊള്ളാല്ലോ..!! ഞാൻ ഒളിച്ചോടുകയൊന്നുമല്ല, ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആളെ എനിക്കിഷ്ടമല്ല, കള്ളുകുടിയൻ ശ്യാം..,

എനിക്കവനെ വേണ്ട അതാ ഞാൻ ഓടിവന്നേ.." "ഓഹോ, അപ്പൊ തലക്ക് സ്ഥിരതയില്ലാത്ത കള്ളുകുടിയനാണല്ലേ നിന്നെ കെട്ടാന് പോകുന്നെ.., അത് എനിക്കിഷ്ടായി. അല്ല നിന്റെ പേരെന്താ..??" "ഗൗരി..*" "ഗൗരി. ഗൗരി ശ്യാം..!! നല്ല പേരാണല്ലോ.. കള്ള് കുടിയന്മാരെയെങ്കിലും നിനക്ക് കിട്ടിയില്ലേ. അവനെ പോയി കേട്ടന്റെ കൊച്ചേ..!!" അവന്റെ സംസാരം പിടിക്കാത്ത മട്ടെ അവൾ ചുണ്ട് രണ്ട് വശത്തേക്കും കോട്ടി മുഖം വെട്ടിച്ചു പുറത്തേക്ക് നോക്കിയിരുന്നു. "തെണ്ടി...!!" സ്വയമേ അവനെ തെറി വിളിച്ചുകൊണ്ട് അവൾ പുറത്തേക്ക് നോട്ടം പായിച്ചു. "എന്തെങ്കിലും പറഞ്ഞായിരുന്നോ..??" "ഏയ്, താനില്ലെങ്കിൽ ഞാനിവിടെ വണ്ടി അന്വേഷിച്ചു തെണ്ടി നടന്നേനെ എന്ന് പറയുകയായിരുന്നു.." അവനെ നോക്കി അവിഞ്ഞ ഇളിയോടെ ഗൗരി പറഞ്ഞതും അഭി ആയിക്കോട്ടെ എന്ന മട്ടിൽ അവളെ നോക്കി ചിരിച്ചു. അതിന് തിരിച്ചും ഒരു ചിരി പാസാക്കി aval പുറത്തേക്ക് നോട്ടം പായിച്ചു. ______💜 കൊറേ നേരത്തെ യാത്രക്ക് ശേഷം അഭിയുടെ കാർ ഒരു ബസ് സ്റ്റാൻഡിനുമുന്നിൽ വന്ന് നിന്നു. അവൻ ചുറ്റുമോന്ന് കണ്ണോടിച്ചു. രാത്രിയായത് കൊണ്ട് അധികം ആളുകളൊന്നുമില്ല.

അവൻ തളച്ചെരിച്ചു അടുത്ത് ഇരിക്കുന്നവളെ നോക്കി. അവന്റെ കണ്ണ് ബുൾസൈ പോലെ തള്ളി. നല്ല സുഖത്തിൽ ഉറങ്ങിക്കുകയാണ് കക്ഷി. അവൻ ചുറ്റും കണ്ണോടിച്ചു അവളെ തട്ടിവിളിച്ചു. ചത്താലും കണ്ണ് തുറക്കില്ലെന്ന മട്ടിൽ കിടക്കുകയാണ് പെണ്ണ്...!! ഇവിടെ ഇറക്കിവിട്ടാലും ഇവളെവിടെ പോകാനാ..?? പെൺകുട്ടിയാണ് പരിചയമില്ലാത്ത സ്ഥലമാണ്, പോരാത്തതിന് രാത്രിയും..!! എന്ത് ചെയ്യുമെന്നറിയാതെ അവൻ കുഴഞ്ഞു. ഇറക്കിവിടാൻ തോന്നുന്നില്ല. തന്റെ വീട്ടിൽകൊണ്ട് പോവാമെന്ന് ഒരു നിമിഷം തോന്നി.അമ്മയില്ലത്തതാണ്, ഞാൻ ഒറ്റക്ക് ഉള്ള സ്ഥലത്ത് എങ്ങനെ ഇവളെ കൊണ്ട് പോകാനാ..?? അത് കൊണ്ട് ആ ശ്രമം അവൻ ഉപേക്ഷിച്ചു. പെട്ടെന്നെത്തോ ഓർമ വന്നതും അവന്റെ മുഖം വിടർന്നു. ഉറങ്ങികിടക്കുന്നവളെയൊന്ന് നോക്കി അവന് വണ്ടിയെടുത്തു. ________💜 "ആഹാ, എന്റെ പെണ്ണ് പായസമൊക്കെ ഉണ്ടാക്കുമോ..?? " അടുക്കളയിൽ തിരക്കിട്ട പണി ചെയുന്ന പെണ്ണിന്റെ ഇടുപ്പിലൂടെ ചുറ്റിവറിഞ്ഞുകൊnd കാശി ചോദിച്ചതും അവൾ ചിരിയോടെ ഒരു ഗ്ലാസ് പായസം അവന്റെ കയ്യിൽ വെച്ചുകൊടുത്തു. ബാക്കി അവളും കുടിക്കാൻ തുടങ്ങി.

"ബട്ട്‌, എനിക്കിത് വേണ്ട വേറെ മതി...!!" കയ്യിലെ ഗ്ലാസ്‌ സ്ലാബിൽ വെച്ചുകൊണ്ട് മുഖം ചുളിച്ച് അവൻ പറഞ്ഞതും കൃതിയുടെ മുഖം വാടി. "അതിന് പായസം കഴിഞ്ഞു കാശിയേട്ടാ..!! വേറെ ഇല്ല " "വേറെ വേണ്ട എനിക്ക് അത് മതി." കൃതിയുടെ മുഖത്തേക്ക് ചൂണ്ടി കാശി അത് പറഞ്ഞതും അവളുടെ കണ്ണ് ബുൾസൈ പോലെ തള്ളിവന്നു.ഞൊടിയിടയിൽ കാശി അവളുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞ് തന്റെ ഇണയുടെ അധരം കവർന്നു.അവൾ ഞെട്ടി അവനെ തള്ളിമാട്ടിയതും കാശി പിന്നിലേക്ക് വെച്ചുപോയി. അവനെ നോക്കാൻ ശക്തിയില്ലാത്ത പോലെ അവൾ അടുക്കളയിൽ നിന്ന് പുറത്ത് കടന്നു ആശ്വാസതത്തോടെ നെഞ്ചിൽ തടവി.പെട്ടെന്ന് മുൻവശത്തെ വാതിലിലാരോ മുട്ടിയതും അവൾ പിരികം ചുളിച്ചു വാതിൽ തുറന്നു.ഉറങ്ങികിടക്കുന്ന ഒരു പെണ്ണിനേയും പൊക്കി നിൽക്കുന്ന അഭിയെ അവൾ അന്തം വിട്ട് നോക്കിനിന്നു...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story