മുടന്തിപ്പെണ്ണ്..!!💜: ഭാഗം 23

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"ഇതാരാ അഭിയേട്ടാ..??" കൃതിയുടെ ചോദ്യം കേൾക്കെ അഭിയൊന്ന് നിശ്വസിച്ചു കയ്യിലിരിക്കുന്നവളെ നോട്ടം തെറ്റിച്ചു. "ആദ്യം ഞാനിവളെ എവിടെങ്കിലും കൊണ്ട് പോയി കിടത്തട്ടെ.മുടിഞ്ഞ വെയിറ്റ്.." മുഖം ചുളുക്കികൊണ്ട് അഭി പറഞ്ഞതും കൃതി ഉടനടി വാതിലിനുസൈഡിലേക്ക് നീങ്ങിനിന്നു. അഭി കയ്യിലിരിക്കുന്നവളെയൊന്ന് നോക്കി അകത്തേക്ക് കയറി സോഫയിൽ കിടത്തി അവൻ മൂരി നിവർത്തി. ഹാളിലേക്ക് കയറി വന്ന കാശി അമ്പരന്നുകൊണ്ട് അഭിയേയും അവളെയും മാറിമാറി മിഴിച്ചു നോക്കി. "ഇതാരാ അഭി..??" കാശി അഭിയെ നോക്കി നെറ്റിച്ചുളിച്ചുകൊണ്ട് ചോദിച്ചതും അവൻ നടുവിന് കൈ വെച്ച് അവനെ നോക്കി. "ഒന്നും പറയണ്ട. ഇന്ന് ഞാൻ ഹോസ്പിറ്റലിൽ പോയി തിരിച്ചുവരുകയായിരുന്നു. അപ്പോഴാ ഒരുത്തി എന്റെ വണ്ടിയുടെ മുന്നിലേക്ക് ചാടി വീണത് .ആകെ പേടിച്ചിട്ടാണ് നിൽപ്പ്...രക്ഷിക്കാൻ പറഞ്ഞു ബഹളം വെച്ചു. വല്ല ബസ് സ്റ്റാൻഡിൽ ഇറക്കിവിടാൻ പറഞ്ഞു. കൊറേ ഞാൻ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും രക്ഷ ഇല്ല.

സഹികെട്ട് ഞാൻ സമ്മതിച്ചതാ. ബസ്സ് സ്റ്റാൻന്റിൽ എത്തിയപ്പോഴേക്കും ഇവൾ ഉറങ്ങിപ്പോയി. വിളിച്ചെണീപ്പിക്കാൻ തോന്നിയില്ല. എന്ത് വിശ്വസിച്ചാ ഈ പാതിരാത്രി അവളെ ഇറക്കിവിടുക. ആ സ്റ്റാൻഡിലാണെങ്കിൽ കുറച്ചു ആണുങ്ങൾ മാത്രമേ ഉള്ളൂ..!! അത് കൊണ്ട് ഞാൻ ഉണർത്തിയില്ല. എന്റെ വീട്ടിലേക്ക് കൊണ്ട് പോകാനാണെങ്കിൽ അവിടെ ഞാൻ മാത്രമേ ഉള്ളൂ. ഇവൾ ഒരു പെൺകുട്ടിയല്ലേ അതാ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നേ..നാളെ ഇവളുടെ കല്യാണം ആണത്രേ..!!" "കല്യാണമോ..??" അത്ര നേരം മിണ്ടാതെ നിന്നിരുന്ന കൃതിയും കാശിയും അമ്പരന്നുകൊണ്ട് ഒരേ ശബ്ദത്തോടെ ഉറക്കെ ചോദിച്ചതും അഭി അതേയെന്ന് തലയാട്ടി. "ഏതോ ഒരുത്തനുമായി കല്യാണം ഉറപ്പിച്ചിരിക്കുമായിരുന്നത്രെ..!! ആൾ കള്ളുകുടിയനാ. അത്കൊണ്ട് ഇവൾ അവിടെന്ന് ഇറങ്ങിവന്നതാ..!!" "ഇനി വേറെ വല്ല കാമുകനോ മറ്റോ ഉണ്ടാകുമോ..??" കൃതി ചിന്തായിലാണ്ടു. "അങ്ങനെ വരാൻ വഴിയില്ല. കാമുകൻ ഉണ്ടെങ്കിൽ പിന്നെ എന്തിനാ എന്റെ വണ്ടിയുടെ മുന്നിൽ വന്ന് ചാടിയത്. എനിക്ക് അങ്ങനെ തോന്നുന്നില്ല.." "എന്തുണ്ടെങ്കിലും അവൾ ഉണർന്നിട്ട് ചോദിച്ചാൽ മതി. നാളെ രാവിലെ നീ വന്നാൽ മതി.

തല്ക്കാലം അവൾ ഇവിടെ നിൽക്കട്ടെ. നീ അവളെ മുറിയിൽ കിടത്തിക്കോ..!!" "അത് വേണ്ട കാശി,കാണുന്നത് പോലെയല്ല മുടിഞ്ഞ വൈറ്റ് ആണ് ഈ പെണ്ണിന്. തൽക്കാലം ഇവിടെ കിടക്കട്ടെ.." മുഖം ചുളിച്ചു അഭി പറഞ്ഞതും രണ്ട് പേരും ചിരിച്ചുപോയി. "ഞാൻ നാളെ വരാം..!!" അതും പറഞ്ഞ് അഭി ഇറങ്ങിപോയതും കാശിയും കൃതിയും ഒരുപോലെ സോഫയിൽ കിടക്കുന്നവളിലേക്ക് നോട്ടം തെറ്റിച്ചു. _______💜 "ഞാൻ ഇപ്പൊ എവിടെയാ..?? സത്യം പറ. നിങ്ങളൊക്കെ എന്നെ എവിടെക്കാ തട്ടികൊണ്ട് വന്നേ..?? ഇന്നലെ എന്നെ കൊണ്ട് വന്നവനെവിടെ..?? " ഗൗരി ഉറഞ്ഞുതുള്ളിക്കൊണ്ട് പറഞ്ഞു. നോട്ടം മുഴുവൻ അടുത്ത് നിൽക്കുന്ന കൃതിയിലാണ്. ഇന്ന് രാവിലേ തുടങ്ങിയ ബഹളമാണ് കക്ഷി. ഒരുവിധം കൃതി അവളെ ഉന്തിതള്ളി കുളിക്കാൻ പറഞ്ഞുവിട്ടു. ഉടുക്കാൻ അവളുടെ ഡാർക്ക്‌ ഗ്രീൻ ചുരുതാറും കൊടുത്തു. കുളി കഴിഞ്ഞ് ഇറങ്ങി വന്ന ശേഷമുള്ള ഡയലോഗാണ് പെണ്ണിന്റെ. "ഗൗരി എന്നല്ലേ നിന്റെ പേര്..??" അഭി പറഞ്ഞത് ഓർത്ത് കൊണ്ട് കൃതി ചോദിച്ചതും ഗൗരി ഉടനടി തലയാട്ടി. പെട്ടെന്നാണ് ബുള്ളറ്റിന്റെ ശബ്ദം രണ്ട് പേരും കേട്ടത്. കേട്ടപാതി കൃതിയുടെ മുഖം വിടർന്നു.

"ബഹളം വെക്കണ്ട, നിനക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അവനോട് ചോദിച്ചോ..!!" അതും പറഞ്ഞുകൊണ്ട് ഗൗരിയുടെ കയ്യും പിടിച്ച് കൃതി അവളെ ഹാളിലേക്ക് കൊണ്ട് പോയി. പ്രതീക്ഷിച്ചത് പോലെ രണ്ട് പേരും ചിരിച്ചും കളിച്ചും വരുന്നുണ്ട്. ഹാൾ ചുറ്റും കണ്ണോടിച്ചിരുന്ന ഗൗരിയുടെ നോട്ടവും അവരിലായി.നിമിഷനേരം കൊണ്ട് അവളുടെ ചുണ്ട് കൂർത്തു. "ആഹാ എണീറ്റോ തമ്പ്രാട്ടി..!!" ഗൗരിയെ കണ്ടപാടേ അഭി കളിയാലേ ചോദിച്ചതും അവളവനെ തുറുക്കനെ നോക്കി. "നിന്റെ കാമുകൻ ഇത് വരെ വന്നില്ലേ, വന്നാൽ ഇയാൾ സ്ഥലം കാലിയാക്കുമല്ലോ അല്ലെ..??" "ഡാ തെ.." "Dr.. അഭിജിത്ത്.." അവൾ പറയുന്നത് എന്താണെന്ന് അറിയാവുന്നത് കൊണ്ട് ഇടയിൽ കയറി അഭി അങ്ങനെ പറഞ്ഞതും അവൾ ആയിക്കോട്ടെ എന്ന മട്ടിൽ തലയാട്ടി. "Ok ഡോക്ടർ അഭിജിത്ത്, എനിക്ക് കാമുകനൊന്നുമില്ല. I am single.." വല്യ കാര്യത്തിൽ ഗൗരി പറഞ്ഞതും അഭി ആണോ എന്ന മട്ടിൽ അവളെ നോക്കി. അതിന് ഗൗരി തലയാട്ടിയതും അഭി താടിക്കും കൈ കൊടുത്ത് സോഫയിൽ ഇരുന്നു.രണ്ടിന്റെയും കാട്ടികൂട്ടൽ കാണെ കാശിക്കും കൃതിക്കും ചിരി പൊട്ടി. "സിംഗിൾ ചേച്ചി പിന്നെ എന്തിനാ വീട്ടിൽ നിന്ന് ചാടിയത്..??"

"ഡാ തെ.. ഡോക്ടർ അഭിജിത്ത്. ഞാനെത്ര വട്ടം പറഞ്ഞു എന്റെ കല്യാണം ഉറപ്പിച്ചു. ആ പയ്യനെ എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ.. ബ്ലാ.." ശര്ദിക്കുന്നത് പോലെ ഗൗരി ആക്ഷനിട്ടതും അഭി ചിരി കടിച്ചുപിടിച്ചു. കാശിയാണെങ്കിലും കൃതിയെ നോക്കി നിങ്ങൾ രണ്ടും പെർഫെക്ട് മാച്ചാണെന്ന് ആക്ഷൻ ഇടുന്നുണ്ട്. അതിന് പെണ്ണിന്റെ വക കണ്ണുരുട്ടലുമുണ്ട്. "കള്ളുകുടിയൻ പെണ്ണ് പിടിയൻ അലവലാതി ശ്യാം..!!" "നിന്റെ അച്ചനോടും അമ്മയോടും ഈ ബന്ധത്തിന് താൽപര്യമില്ലെന്ന് പറയാമായിരുന്നില്ലേ..??" ഗൗരി പ്രാകുന്നതിനിടയിൽ കയറി കൃതി ചോദിച്ചതും നിമിഷനേരം കൊണ്ട് ആ മുഖം വാടി. "അച്ചനും അമ്മയും മരിച്ചുപോയി..!!" ഗൗരി പറഞ്ഞതും മൂവരും ഞെട്ടി. ചോദിക്കണ്ടേയിരുന്നില്ലന്ന് ഒരുനിമിഷം കൃതിക്ക് തോന്നിപോയി..!! "അമ്മ എനിക്ക് പത്ത് വയസ്സുള്ളപ്പോൾ മരിച്ചുപോയി. ഞാൻ ഒരു മോളാ. എന്നെ നോക്കാൻ ആരുമില്ലെന്ന് കണ്ടതും അച്ഛൻ വേറെ കെട്ടി വാസുകിയമ്മയെ..!! എന്നെ കണ്ണെടുത്താൽ കണ്ടൂടാ. അവർക്ക് ആദ്യ ഭർത്താവിൽ നിന്ന് രണ്ട് മക്കളുണ്ട്.

ആനന്ദനും ശ്യാംമും.വാസുകിയമ്മയെ ഭർത്താവ് ഉപേക്ഷിച്ചുപോയതാ. രണ്ട് വർഷം മുന്നെയാ അച്ഛൻ മരിച്ചത്. ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു.അനന്ദേട്ടനും ശ്യാംമും ഏത് നേരവും കള്ളും കുടിച്ചു നടക്കും. അനന്ദേട്ടൻ രണ്ട് ദിവസം മുന്നേ ഒരുത്തിയുമായി കയറുവന്നിട്ടുണ്ട്. ആരാ എന്താ എന്നൊന്നുമറിയില്ല. ഞാൻ അന്വേഷിക്കാനും പോയില്ല. എന്റെ അമ്മ ക്രിസ്ത്യാനിയും അച്ഛൻ ഹിന്ദുവുമാണ്. വേറെ മതത്തിൽ നിന്ന് കെട്ടിയ കാരണം അച്ഛനെ വീട്ടിൽ നിന്ന് പുറത്താക്കി. അമ്മക്ക് സ്വന്തമെന്ന് പറയാൻ ഒരു അമ്മയെ ഉണ്ടായിരുന്നുള്ളൂ. അത്യാവശ്യം സ്വത്തുകളുമുണ്ടായിരുന്നു അമ്മക്ക്.ഞങ്ങൾ ഇപ്പോൾത്തമസിക്കുന്ന വീടും സ്ഥലവും.അതൊക്കെ ഇപ്പൊ എന്റെ പേരിലാ. അത്കൊണ്ട് ശ്യാമിനും വാസുകിയമ്മക്കും പണ്ട് മുതലേ എന്നോടും എന്റെ സ്വത്തുകളോടും ഒരു കണ്ണുണ്ടായിരുന്നു. അത്കൊണ്ടാണ് എന്നെ ശ്യാമിന് കെട്ടിച്ചുകൊടുക്കാൻ പോണേ..!! ഇന്ന് ക്ഷേത്രത്തിൽ വെച്ചിട്ടാ കല്യാണം.!!" അഭിയും കൃതിയും കാശിയും ഞെട്ടിനിൽക്കുയായിരുന്നു അപ്പോഴും.

"നിന്റെ പേരിൽ ഉള്ള വീടും സ്ഥലവും വിട്ടിട്ട് നീയെന്തിനാ പോണേ, അതൊക്കെ നിന്റെതല്ലേ.." "എനിക്ക് സ്വത്തുക്കൾ ഒന്നും വേണ്ട. എനിക്ക് കുറച്ച് മനഃസമാധാനത്തോടെ ജീവിച്ചാൽ മതി." കൃതി ചോദിച്ചതിന് മറുപടിയായി ഗൗരി പറഞ്ഞതും മൂവരും അവളെ അലിവോടെ നോക്കി. "അത് പാടില്ല. നീ പോയാൽ അവിടെ അവർ അവരുടെ സൗകര്യത്തിൽ ജീവിക്കും. നിന്റേതൊക്കെ എന്തിനാ മറ്റുള്ളവർക്ക് കൊടുക്കുന്നെ..?? ഞാൻ പറയുന്നത് കേൾക്ക്. നീ ഇന്ന് അവിടെ പോവണം.." "വേണ്ട. എന്നെ വേറെ എവിടെങ്കിലും ആക്കിയാൽ മതി. എനിക്ക് അവനെ കല്യാണം കഴിക്കണ്ട..!!" അവൾ വാശിയോട് പറഞ്ഞു. "നിനക്ക് അവനെ കല്യാണം കഴിക്കണ്ടെങ്കിൽ വേണ്ട. പക്ഷെ നിന്റെ സ്വത്തുക്കൾ ആർക്ക് വിട്ട് കൊടുക്കരുത്. അതിന് നീ അങ്ങോട്ട് പോയെ പറ്റു...!!" അഭി അതും പറഞ്ഞുകൊണ്ട് അവളെ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ട് പോയി. പോകുന്ന പോക്കിൽ കാശിയെ നോക്കി സൈറ്റ് അടിക്കാനും അവൻ മറന്നില്ല. _______💜

"വീടെത്തി. ഇനി തമ്പുരാട്ടി ഇറങ്..!!" ഗൗരി പറഞ്ഞ വഴി പ്രകാരം അവളുടെ വീടിന് മുന്നിൽ വണ്ടി അവളോട് അത് പറഞ്ഞതും ഗൗരി ഇളകാതെ അവിടെ തന്നെ ഇരുന്നു. "ഡി പെണ്ണെ..!! നീ ഇറങ്ങുന്നില്ലെ..??" "എനിക്ക് ശ്യാമിനെ കെട്ടണ്ട..!!" അവളുടെ കണ്ണ് നിറഞ്ഞു. "ശ്യാമിനെ കെട്ടി ജീവിച്ചൂടെ നിനക്ക്..??" "പോടാ തെ.." പറഞ്ഞത് മുഴുവക്കാതെ അവൾ മുഖം തിരിച്ചു. "Ok. നിനക്ക് അവനെ കെട്ടണ്ടെങ്കിൽ വേണ്ട. പിന്നെ ആരെയാ കെട്ടണ്ടെ..??" പിരികം പൊക്കി അഭി ചോദിച്ചതും അവൾ പുറത്തേക്ക് മിഴികൾ നട്ടു. അത് കാണെ അവൻ കുസൃതിയോടെ അവളുടെ മുഖം അവന് നേരെ തിരിച്ചുകൊണ്ട് ആ കവിളിൽ അമർത്തി ചുംബിച്ചു. പെണ്ണിന്റെ മുഖം ബുൾസൈ കണക്കെ തള്ളിവന്നു. പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ തിരിഞ്ഞുപോലും നോക്കാതെ അവൾ ഡോർ തുറന്ന് ഇറങ്ങിയോടി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story