മുടന്തിപ്പെണ്ണ്..!!💜: ഭാഗം 3

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

അവന്റെ കണ്ണുകൾ വിടർന്നു.ആരോ തന്നെ വിടാതെ നോക്കുന്നത് പോലെ തോന്നിയപ്പോഴാണ് കൃതി ചുറ്റും നോക്കിയതും. തന്നെ വിടാതെ നോക്കുന്ന കാശിയെ കാണെ അവളുടെ നേത്രഗോളങ്ങൾ ഞെട്ടലോടെ വിടർന്നു.ഒരു നിമിഷം അവർ പോലുമറിയാതെ കോർത്തു. ഇവനാണോ കാശി..?? അവൾക്ക് വിശ്വാസം വരുന്നുണ്ടായിരുന്നില്ല "കാശിയേട്ടാ.." പെട്ടെന്നാരോ കാശിയെ ഇറുക്കെ പുണർന്നതും ആ ശബ്ദം കേട്ട് രണ്ട് പേരും സ്വബോധത്തിലേക്ക് വന്നു പിടപ്പോടെ നോട്ടം മാറ്റി. വെപ്രാളത്തോടെ കൃതി ബക്കറ്റെടുത്ത് നടന്നു. കാശി നെറ്റിച്ചുളിച്ചു പിന്നിലേക്ക് നോക്കി. തന്നെ പുഞ്ചിരിയോടെ നോക്കുന്നവളെ കാണെ അവനിൽ ഞെട്ടൽ നിറഞ്ഞു. "നൈന..??" "അപ്പൊ മറന്നിട്ടില്ലല്ലേ..?? Yes നൈന തന്നെയാ. നിന്നെ കാണാൻ ഓടി വന്നതാ ഞാൻ.come നമുക്ക് ഒരു ഔട്ടിങ്ങിന് പോകാം " കൊഞ്ചാലോടെ അവൾ കാശിയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു. നിമിഷനേരം കൊണ്ടവൻ അവളുടെ കയ്യ് തട്ടിമാറ്റി. നൈന ഞെട്ടികൊണ്ട് അവനെ നോക്കി. "പ്ലീസ് നൈന. എന്നെ ശല്യം ചെയ്യരുത്. ഞാനൊന്ന് മനഃസമാധാനത്തോടെ ജീവിച്ചോട്ടെ പ്ലീസ്.." പരമാവധി ദേഷ്യം കടിച്ചുപിടിച്ചുകൊണ്ടാണ് അവനത് പറഞ്ഞത്. നൈന പുച്ഛത്തോടെ ചുണ്ട് കോട്ടി.

"നിന്റെ പെങ്ങൾ മരിച്ചെന്ന് കരുതി നീയെന്തിനാ നിന്റെ ജീവിതം നശിപ്പിക്കുന്നത്..?? അതാണെനിക്ക് മനസിലാവാത്തത്. മരിക്കേണ്ടവർ മരിക്കും. എന്ന് കരുതി നീ നിന്റെ ജീവിതം കളയരുത്. ഒരു പെങ്ങളും ആങ്ങളയും..." നിമിഷനേരം കൊണ്ട് അവനടിമുടി തരിച്ചുകയറി.മുഖം വലിഞ്ഞുമുറുകി. "എനിക്ക് പറ്റില്ല. ഇനി എന്നെ ശല്യം ചെയ്യരുത്. ഇത് അവസാനത്തെ വാക്കാണ്. ഇനിയും എന്നെ ശല്യം ചെയ്യാനാണ് ഉദ്ദേശമെങ്കിൽ ഈ കാണിക്കുന്ന റെസ്‌പെക്ട് പിന്നീട് ഞാൻ തരില്ല " പരമാവധി ശബ്ദം താഴ്ത്തിയാണ് കാശിയത് പറഞ്ഞെങ്കിലും ആ ശബ്ദത്തിന് വല്ലാത്ത കടുപ്പമുണ്ടായിരുന്നു. നൈന ഒരു നിമിഷം പതറാതിരുന്നില്ല. അവന്റെ വലിഞ്ഞുമുറുകിയ മുഖം കാണെ മറ്റൊന്നും ആലോചിക്കാതെയവൾ തിരിച്ചുനടന്നു. അവളെ നോക്കി പുച്ഛിച്ചുകൊണ്ട് അവൻ അലക്കുകല്ലിന്റെ ഭാഗത്തേക്ക് നോക്കി. കൃതിയെ കാണാതായതും അവന്റെ കണ്ണുകൾ അവൻ പോലുമറിയാതെ നാലുപാടും സഞ്ചരിച്ചു. മുറ്റത്തേക്കിറങ്ങി അവൻ ചുറ്റും നോക്കി. അയയിൽ വസ്ത്രങ്ങൾ വിരിച്ചിടുന്ന കൃതിയെ കാണെ അവന് ആശ്വാസത്തോടെ അങ്ങോട്ട് നടന്നു. അവളോട് സംസാരിക്കണമെന്ന് തോന്നിയെങ്കിലും അവൻ വേണ്ടെന്ന് തോന്നി മാവിനടിയിൽ കൊഴിഞ്ഞുവീഴുന്ന മാങ്ങകൾ പെറുക്കുന്ന കർത്യാനിചേച്ചിയുടെ അടുത്തേക്ക് നടന്നു.നടത്തം അങ്ങോട്ടാണെകിലും കണ്ണ് മുഴുവൻ കൃതിയിലായിരുന്നു.

"എന്താ ചേച്ചി തിരക്കിട്ട പണിയിലാണല്ലോ??" കാശിയുടെ ശബ്ദം കേട്ട് അവർ തലയുവർത്തി അവനെ നോക്കി പുഞ്ചിരിച്ചു. "ഒന്നുല്ല കുഞ്ഞേ.. എന്തോരം മാങ്ങയാ കൊഴിഞ്ഞുവീഴുന്ന്ത്. ഞാനതൊക്കെ പെറുക്കുകയായിരുന്നു." അവനൊന്ന് ചിരിച്ചു മരത്തിനടിയിലിരുന്നു "കാർത്യാനി ചേച്ചി, ഞാനൊരു കാര്യം ചോദിക്കട്ടെ.." അയയിൽ വസ്ത്രം വിരിക്കുന്ന കൃതിയെ നോക്കി കാർത്യാനി ചേച്ചിയോടായി അവൻ ചോദിച്ചതും അവർ എന്തെന്നnരീതിയിൽ അവനെ നോക്കി. "അതാരാ..??" കൃതിയെ തന്നെ വിടാതെ നോക്കി അവൻ ചോദിച്ചതും കാർത്യാനി വെറുതെ ചിരിച്ചു. "അതാണ് കുഞ്ഞി." "ഏഹ് വേലക്കാരിയോ..??" വിശ്വാസം വരാതെ അവൻ ചോദിച്ചതും കാർത്യാനി അതേയെന്ന് തലയനക്കി. "അവൾ ആളെങ്ങനെയാ?" "പാവം കൊച്ചാടാ . അച്ഛനും അമ്മയുമില്ലാതെ വളർന്ന പാവം അനാഥകുട്ടി. ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന പൊട്ടിപെണ്ണ്..!!" അവൻ അത്ഭുതത്തോടെ അവരെ നോക്കി. അമ്മയും അച്ഛനുമില്ലാത്ത കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ ഉള്ളിലൊരു നോവുപോലെ.. "സ്വന്തമെന്ന് പറയാൻ ഒരു മുത്തശ്ശിയെ ഉള്ളൂ. ചോർന്നൊലിച്ച ഒരു ചെറ്റകുടിലാ രണ്ട് പേരും ജീവിക്കുന്നെ, മാത്രമല്ലാ ആ മുടന്തികാലും വെച്ച് എത്ര മാത്രം ആ കുഞ്ഞ് കഷ്ടപ്പെടുന്നുണ്ടെന്നറിയുമോ?

ജീവിക്കാൻ മാർഗമില്ലാണ്ടാ വീട്ടുവേലക്ക് അവൾ വരുന്നത്." അവളെ നോക്കി കാർത്യാനി സങ്കടത്തോടെ പറഞ്ഞതും അവന്റെ ഉള്ളിലും വേദന പടർന്നു. മുടന്തികാലും വെച്ച് വേച്ചുവെച്ചു നടക്കുന്നവളെ അവൻ അലിവോടെ നോക്കി. ഒന്ന് നിശ്വസിച്ചുകൊണ്ട് അവൻ അവളിൽ നിന്ന് നോട്ടം മാറ്റി മരത്തിലേക്ക് നോക്കി. നിറയെ മാങ്ങകൾ നിറഞ്ഞുനിൽക്കുന്നത് കണ്ട് അവൻ മറ്റൊന്നും ആലോചിക്കാതെ അതിലേക്ക് പിടിച്ചുകയറി. കൃതി ഇടങ്കണ്ണിട്ട് അവനെ നോക്കുന്നത് കണ്ട് അവൻ പരമാവദി ചിരി കടിച്ചുപിടിച്ചു.പെട്ടെന്ന് അവനൊരു കുസൃതി തോന്നി. അവൻ ഇടങ്കണ്ണിട്ട് കർത്യാനിയെയും കൃതിയെയും നോക്കി. കാർത്യാനി നിലത്ത് വീണ മാങ്ങകൾ പെറുക്കുന്ന തിരക്കിലാണ്. കൃതി വസ്ത്രം അയയിൽ വിരിക്കുന്നതിലും. ഒരുപാട് വസ്ത്രങ്ങൾ ഉള്ളതിനാൽ വലിയ അയിലാണത്.അതിന്റെ ഒരറ്റം കാശി നിൽക്കുന്ന മാവിലും ഒരറ്റം അകലെയുള്ള തെങ്ങിലുമാണ് കെട്ടിയിട്ടിരിക്കുന്നത്. അവൻ കുസൃതിയോടെ അവൾ കാണില്ലെന്ന് ഉറപ്പ് വരുത്തി കയെത്തിച്ചു ആ കെട്ടഴിച്ചു.പെട്ടെന്ന് ആ അയിൽ കിടന്നിരുന്ന വസ്ത്രങ്ങൾ മുഴുവൻ നിലത്തേക്ക് വീണു. ഇന്റർലോക്ക് ഇട്ടക്കാരണം നിലത്ത് മണ്ണൊന്നുമില്ലയൊരുന്നു.കൃതി ഞെട്ടി നിലത്ത് കിടക്കുന്ന വസ്ത്രങ്ങൾ നോക്കി.

ഒന്നുമറിയാത്ത മട്ടിൽ മറ്റൊങ്ങോ നോക്കിനിൽക്കുന്ന കാശിയെ കാണെ അവൾക്ക് ദേഷ്യവും സങ്കടവും ഇറച്ചുകയറി. "ഡോ.. താനെന്താ ചെയ്തേ..?? എന്തിനാ അയിലിലെ കെട്ട് അഴിച്ചത്..?" അവനുനേരെ അലറിക്കൊണ്ട് അവൾ ചോദിച്ചതും കാശി മാവിൽ നിന്ന് ചാടിയിറങ്ങി ഗൗരവത്തോടെ രണ്ട് കയ്യും പിണച്ചുകെട്ടി അവളെ ഉറ്റുനോക്കി. "കുഞ്ഞി. ചിലപ്പോൾ തന്നെ വീണതായിരിക്കും " കർത്യാനി അവന്റെ പക്ഷം പിടിച്ചതും അവൾ പുച്ഛത്തോടെ രണ്ട് ഭാഗത്തേക്കും ചുണ്ട് കോട്ടി. "ചേച്ചി ഇതിലെടപെടേണ്ടാ, എനിക്കറിയാം ഇയാൾ മനപ്പൂർവം ചെയ്തത് തന്നെയാ. നിങ്ങൾക്ക് പിന്നെ കുഴപ്പമില്ലല്ലോ. ഞങ്ങൾ നിങ്ങളുടെ വേലക്കാരിയല്ലേ, സോറി നിങ്ങളുടെ വീട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ അടിമ അല്ലെ..?? അടിമകളാണെന്ന് കരുതിയാ ഞങ്ങളോട് നിങ്ങൾക്കൊരു വിലയുമില്ലാത്തത്. ഞാനിന്നൊരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. ദേഹമെല്ലാം തളരുന്നുണ്ട്.മുത്തശ്ശിക്ക് വയ്യാതെ കിടക്കുകയാ.. അത്കൊണ്ട് മുത്തശ്ശിക്കുള്ള ഭക്ഷണമെല്ലാം ശെരിയാക്കി വെച്ചിട്ടാ ഞാൻ ഇങ്ങോട്ട് ഓടിവന്നേ.എപ്പോ തുടങ്ങിയ പണിയാ ഞാൻ. എന്റെ കാലൊക്കെ കടഞ്ഞിട്ടും ഞാനിതൊക്കെ ചെയ്യുന്നത് ഞാൻ നിങ്ങളുടെ വേലക്കാരിയായത്കൊണ്ടാ. എന്ന് കരുതി എന്തിനാ എന്നെ ദ്രോഹിക്കുന്നെ..??"

അത്രയും പറഞ്ഞപ്പോഴേക്കും കരഞ്ഞുപോയി പെണ്ണ്..! കണ്ടുനിന്ന കാശിയിലും അത് വല്ലാതെ നോവുണർത്തി. അവൻ സ്വയം പഴിച്ചുകൊണ്ട് അവളെ ദയനീയമായി നോക്കി. നിറഞ്ഞുവന്ന കണ്ണുനീർ അമർത്തിത്തുടച്ചു അവൾ തിരിഞ്ഞുനടക്കാനൊരുങ്ങവെ അവൾ വീഴാൻ പോയതും കർത്യാനി അവളെ താങ്ങിപിടിച്ചു. അവരെ നോക്കി പ്രയാസപ്പെട്ട് ചിരിച്ചെന്ന് വരുത്തി അവൾ അലക്കുകല്ലിനുമുകളിൽ തളർച്ചയോടെ ഇരുന്നു.വിശന്നിട്ട് തലയെല്ലാം കറങ്ങുന്നത് പോലെ... പ്രയാസപ്പെട്ട് അവൾ തലയുവർത്തി നോക്കിയതും അയിൽ വലിച്ചുകെട്ടി നിലത്ത് വീണ ഡ്രെസ്സുകൾ വിരിച്ചിടുന്ന കാശിയെയാണ് അവൾ കാണുന്നത്. അവൾ ഒരുനിമിഷം അമ്പരന്നുപോയി. അവളെ ഇടങ്കണ്ണിട്ട് നോക്കുന്ന കാശിയെ കണ്ടതും അവൾ പുച്ഛിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. ഒരു വിധം എല്ലാ വസ്ത്രങ്ങളും വിരിച്ചിട്ട് കാശി തലയുവർത്തിയതും എന്തോ കാര്യമായി ആലോചിക്കുന്ന കർത്യാനിയെയാണ് അവൻ കാണുന്നത്. "എന്നാലും ആരായിരിക്കും അയിൽ പൊട്ടിച്ചിട്ടുണ്ടാകുക...??" പിറുപിറുത്തുകൊണ്ട് കർത്യാനി അത് പറഞ്ഞതും അവൻ കുസൃതിയോടെ അവരുടെ കവിളിൽ തട്ടി അകത്തേക്ക് ഓടികയറി. അവൻ പോകുന്നത് നോക്കി കർത്യാനി ഒന്നും മനസിലാവാതെ അന്തിച്ചുപോയി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story