മുടന്തിപ്പെണ്ണ്..!!💜: ഭാഗം 4

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"ചേച്ചി ഞനൊരു കാര്യം ചോദിക്കട്ടെ..??" ഉച്ചക്കുള്ള സാമ്പാർ ഉണ്ടാകുന്ന കാർത്യാനിയുടെ പിന്നിൽ നിന്നുകൊണ്ട് കൃതി ചോദിച്ചതും കാർത്യാനി അവളെ എന്തെന്ന രീതിയിൽ നോക്കി. "അതില്ലേ.. ഈ കാശി ആരാ..??" "അത് അറിയാതെയാണോ കാശിയോട് നീ ഇക്കണ്ട വർത്തമാനം പറഞ്ഞത്..??" ഗൗരവത്തോടെ കർത്യാനി ചോദിച്ചതും അവളൊരു ചമ്മിയ ചിരി ചിരിച്ചു.കാർത്യാനി ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി അവളെ നോക്കി. "രാമേട്ടന്റെയും അംബികയുടെയും മൂത്ത മകനാണ് കാശിനാഥൻ എന്ന കാശി.കാശിക്ക് ആറ് വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ മരിക്കുന്നത്. തൂങ്ങി മരിച്ചതെന്നോ മറ്റോ ആണ് കേട്ടത്. രാമേട്ടൻ മരിച്ച് രണ്ടാം നാൾ അംബിക ശേഖരന്റെ കൂടെ ഇറങ്ങിപ്പോയി. ഈ വീട്ടിൽ കാശിയും അവന്റെ അനിയത്തി ദക്ഷയും മുത്തശ്ശിയും മാത്രമായി.അപ്പോഴാണ് ഞാൻ ഈ വീട്ടിലേക്ക് വേലക്കാരിയായി വരുന്നത്. പിന്നീട് കാശിക്ക് ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോഴാണ് അവന്റെ മുത്തശ്ശി മരിച്ചത്. അതിന് ശേഷമാണ് അംബിക ഈ വീട്ടിലേക്ക് വന്നത്. എന്തൊക്കെയായിരുന്നാലും ദക്ഷ ഒരു പെൺകുട്ടിയല്ലേ.. അവൾക്ക് ഒരമ്മയുടെ സംരക്ഷണം വേണ്ടേ.. അത് കൊണ്ട് കാശി എതിർത്തൊന്നും പറഞ്ഞില്ല.കാശി ഇന്നേവരെ അംബികയെ വെറുപ്പോടെയല്ലാതെ നോക്കിയിട്ടില്ല.അംബികയുടെയും ഭർത്താവാണ് ശേഖരൻ. മകനാണ് ആര്യൻ.

ഒരുദിവസം ആര്യനും അവന്റെ കൂട്ടുകാരൻ ശ്യാംമും വീട്ടിലേക്ക് വന്നു.വീട്ടിൽ അംബികയും ഞാനും ദക്ഷയും മാത്രമേ ഉണ്ടായിരുന്നുള്ളു. കാശി പുറത്ത് പോയിരിക്കുകയായിരുന്നു. കാശി ഉണ്ടെങ്കിൽ അവരെ അകത്തേക്ക് കയറ്റില്ല. ശ്യാമിന് അന്ന് ദക്ഷയിൽ ഒരു കണ്ണ് ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഞാനത് കാശിയോട് പറയുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ട് കോളേജ് വിട്ട് എന്റെ ദക്ഷമോൾ വന്നില്ല. വൈകുന്നേരം സമയം ആറ് മണി കഴിഞ്ഞു.കാശി അവളെ ഒരുപാട് അന്വേഷിച്ചു.കോളേജ് ഗ്രൗണ്ടിലും ബസ്സ് സ്റ്റാൻഡിലും കോഫി ഷോപ്പിലുമൊക്കെ.അപ്പോഴാണ് അടുത്ത് ഒരു കുട്ടിക്കാട്ടിൽ നിന്ന് എന്റെ കുട്ടിയെ ആരൊക്കെയോ ചേർന്ന്..." പറഞ്ഞുതീരുമ്പോഴേക്കും കരഞ്ഞുപോയിരുന്നു കർത്യാനി. ഇതെല്ലാം ഒരു ഞെട്ടലോടെ കേട്ടിരുന്ന കൃതിക്ക് ഒരു നിമിഷം ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപോയി...! "ന്നിട്ട്.. ന്നിട്ട് എന്താ ഉണ്ടായേ ചേച്ചി..?" "ദക്ഷമോളെ രക്ഷിക്കാനായില്ല... ഭ്രാന്ത് പിടിച്ചവനെ പോലെയിരുന്നു അന്ന് കാശി.. എനിക്ക് പോലും അവനെ കണ്ട് ഭയം തോന്നി. ദക്ഷയെ കൊന്നത് ആര്യന്റെ കൂട്ടുകാരൻ ശ്യാമായിരുന്നു എന്ന് പറഞ്ഞ് അന്ന് രാത്രി അവൻ ശ്യാമിന്റെ വീട്ടിൽ പോയി അവനെ കുത്തിക്കൊന്നു...!" "ഏഹ്..??"

വിശ്വാസം വരാതെ അവൾ ചോദിച്ചതും കർത്യാനി അതേയെന്ന് തലകുലുക്കി സാരിതലപ്പുകൊണ്ട് മുഖം തുടച്ചു കൃതിയെ നോക്കി അവർ പ്രയാസപ്പെട്ടു ചിരിച്ചു. "ന്നിട്ട് അയാൾ ഇത്ര കാലം എവിടെയായിരുന്നു..??" "ഒരാളെ കൊന്നില്ലേ. അത്കൊണ്ട് കോടതി ആറ് കൊല്ലം ശിക്ഷിച്ചു.ഇന്നലെയാ അവന്റെ ശിക്ഷയുടെ കാലാവധി കഴിഞ്ഞത്" നെടുവീർപ്പോടെ കർത്യാനി പറഞ്ഞുനിർത്തി.അപ്പോഴും എല്ലാം കേട്ട് തറഞ്ഞുനിൽക്കുകയാരുന്നു കൃതി.നിമിഷനേരം കൊണ്ട് അവളുടെ മുട്ടിടിക്കാൻ തുടങ്ങി. "കൊ.. കൊലപ്പാതകിയോ..??" വിക്കി വിക്കി കൃതി ചോദിച്ചതും കർത്യാനി അതേയെന്ന് തലകുലുക്കി. "കൊലപാതകി തന്നെയാ അവൻ. സ്വന്തം പെങ്ങളെ കൊന്നവനെ കൊന്ന. കൊലപാതകി. നിനക്കെന്താ പേടിയുണ്ടോ കുഞ്ഞി..?" കളിയാലേ അവർ ചോദിച്ചതും കൃതി ഇല്ലെന്ന് തലയനക്കി. "പേ..പേടിയോ.. എനിക്കോ ഏയ് ഞാൻ അത്തരക്കാരിയൊന്നുമല്ല..!" അതും പറഞ്ഞ് ദാവണിയും പൊക്കി ഓടുന്നവളെ കർത്യാനി മിഴിച്ചുനോക്കി. ________💜 "എന്റെ മോനെ ഇത്തിരി ചോർ കൂടെ കഴിക്ക്.ആകെ ക്ഷീണിച്ചുപോയി എന്റെ മോൻ.." ഉച്ചക്ക് കാശിയെ ചോർ കഴിക്കാൻ നിർബന്ധിക്കുകയാണ് കാർത്യാനി. അവൻ സ്നേഹത്തോടെ നിരസിക്കുന്നുമുണ്ട്. തൊട്ടടുത്ത് വെള്ളവും പിടിച്ചുനിൽക്കുന്നുണ്ട് കൃതി. പേടിച്ചിട്ട് ഗ്ലാസ്സിലെ വെള്ളമെല്ലാം തുളുമ്പിപോകുന്നുണ്ട്. കാർത്യാനി കാശിയെ കുറിച്ച് പറഞ്ഞത് മുതൽ വിറക്കുകയാണ് കക്ഷി..!

അവളുടെ കാട്ടിക്കൂട്ടലൊക്കെ കണ്ട് കാശിക്ക് ചിരി വരുന്നുണ്ടെങ്കിലും അവൻ പരമാവധി ഗൗരവം നടിച്ചുനിന്നു. "നീ കഴിച്ചോടി.." അവളെ പേടിപ്പിക്കാൻ വേണ്ടി അവൻ ഒച്ചയിടുത്ത് ചോദിച്ചതും അവൾ ഇല്ലെന്ന് തലയനക്കി. "എന്നാ ഇവിടെ ഇരിക്ക്.." അടുത്തുള്ള കസേര ചൂണ്ടി കാശി പറഞ്ഞതും കൃതി അനുസരണയുള്ള കുട്ടിയായി ഇരുന്നു.കർത്യാനി ഒരു പാത്രത്തിൽ ചോർ വിളമ്പി അവൾക്ക് മുന്നിൽ വെച്ചുകൊടുത്തു. "ഞാൻ കഴിക്കട്ടെ..?" നിഷ്കളങ്കതയോടെ സമ്മതം ചോദിക്കുന്നവളെ കാണെ അവൻ തലയാട്ടി. കേട്ട പാതി കേൾക്കാത്ത പാതി വാരിവലിച്ചു കഴിക്കുന്നത് കാണെ അവളെ ഒരുനിമിഷം കാശി വാത്സല്യത്തോടെ നോക്കി...! കാർത്യാനിയെ നോക്കിയപ്പോൾ ആ കണ്ണുകളും അവളിൽ തന്നെയാണ്. കൃതിയെ ഒന്നും കൂടി നോക്കി അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. പെട്ടെന്നാണ് നൈനയും അംബികയും മുൻവശതുനിന്ന് ഹാളിലേക്ക് കയറിവന്നത്.അവരെ കണ്ടപാടേ കാശി പുച്ഛത്തോടെ മുഖം കോട്ടി. "ആന്റി.. എന്നാ എന്റെ വീട്ടിക്ക് വരുമോ.." "ഞാനില്ല മോളെ.ഞാനൊന്ന് കുളിച്ചിട്ട് വരാം " മുകളിലേക്കുള്ള സ്റ്റൈർ കയറുന്നതിനിടെ അംബിക നൈന ചോദിച്ചതിന് മറുപടി പറഞ്ഞതും കാശി ഇരുന്നിടത്ത് നിനെണീറ്റു. "അതെ ഒന്ന് നിന്നെ..!!" കാശിയുടെ സ്വരം കേട്ട് അംബികയും നൈനയും നടത്തം നിർത്തി അവനെ നോക്കി. "ഇനിമുതൽ തോന്നിയ പോലെ കുളിക്കാനൊന്നും പറ്റില്ല,

ഒരു ദിവസം കൊറേ തവണ കുളിക്കുന്ന സ്വഭാവം ഉള്ള ആളാണ് നിങ്ങൾ എന്ന് എനിക്കറിയാം.അത് കൊണ്ട് സ്വന്തം ഡ്രസ്സ്‌ സ്വയം തന്നെ കഴുകി വൃത്തിയാക്കി വെക്കേണ്ടി വരും." "അത് പറയാൻ നീയാരാടാ..?? ഞാൻ തോന്നുമ്പോൾ ഡ്രസ്സ്‌ മാറും.എനിക്ക് അലക്കാൻ സൗകര്യമില്ല..!!" അംബിക അവനുനേരെ ചീറിയതും കാശി പുച്ഛത്തോടെ ചുണ്ട് കോട്ടി. "അനുസരിക്കാൻ പറ്റിയില്ലെങ്കിൽ ഇറങ്ങിക്കോ ഇവിടെ നിന്ന് തള്ളയും കെട്ട്യോനും മകനും....!! ഇതെന്റെ വീടാ.. എന്റെ തീരുമാനങ്ങളെ ഇവിടെ നടക്കൂ..." ഉറച്ച ശബ്ദത്തോടെ കാശി പറഞ്ഞതും അംബിക വിളറിവെളുത്തു. മറ്റൊന്നും ചിന്തിക്കാതെ അവർ നൈനയുടെ കയ്യും പിടിച്ചു ദൃതിയിൽ പടികൾ കയറി മുറിയിലേക്ക് നടന്നു. ഇതെല്ലാം കണ്ട് ആനന്ദിച്ചുനിൽക്കുകയാണ് കൃതി. ഇനി അലക്കേണ്ടി വരില്ലല്ലൊയെന്ന് ആലോചിക്കുംതോറും അവളിൽ ആശ്വാസം നിറഞ്ഞു. കാശി തിരിഞ്ഞുനോക്കുമ്പോൾ അംബിക പോയ വഴിയേ നോക്കി എന്തോ ആലോചിക്കുന്ന അവളെയാണ് കാണുന്നത് . അവൻ ടേബിളിൽ കൈ കൊണ്ട് ആഞ്ഞടിച്ചതും കൃതി ഞെട്ടി സ്വബോധത്തിലേക്ക് വന്ന് കാശിയെ നോക്കി. "തിന്ന് കഴിഞ്ഞോ..??" കടുപ്പത്തോടെ അവൻ ചോദിച്ചതും അവൾ തലയാട്ടി. പാത്രത്തിൽ ബാക്കിയുള്ള ചോറും വായിലാക്കി ദാവണിയും പൊക്കിയോടുന്നവളെ അവൻ ഒരുനിമിഷം ഇതെന്ത് ജീവിയെന്ന കണക്കെ മിഴിച്ചുനോക്കി...!!......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story