മുടന്തിപ്പെണ്ണ്..!!💜: ഭാഗം 6

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി കാശി വാഷിങ് മെഷീനിന്റെ വയറുകൾ കത്തികൊണ്ട് മുറിച്ചിടുന്നത് കണ്ട് അവളുടെ വായ അറിയാതെ തുറന്ന് പോയി. പെട്ടെന്ന് കാശി തിരിഞ്ഞതും കൃതി ഞെട്ടി. "നിൽക്ക്.." തിരിയാനൊരുങ്ങുമുന്നേ കാശി വിളിച്ചതും അവൾ സ്റ്റക്കായി അവനെ നോക്കി. "നീ എന്താ ഇവിടെ..??" ഒട്ടും ഗൗരവം കുറക്കാതെ കാശി ചോദിച്ചു. "മാങ്ങ പറക്കാൻ വന്നതാ.." "അവിടെ മുഴുവൻ കാടാണല്ലോ..??" കൃതി പറമ്പിലേക്ക് ചൂണ്ടി പറഞ്ഞത് കേട്ട് കാശി പറഞ്ഞതും അവളൊന്നും മിണ്ടിയില്ല. "എന്നാ ഞാൻ വരാം.. വാ " കൃതിയോട് അതും പറഞ്ഞ് കാശി മുന്നോട്ട് നടന്നതും അവൾ അവന് പിന്നാലെ നടന്നു. നടക്കുന്നതിനിടയിൽ അവൻ ചുറ്റും നോക്കി. ഊഞ്ഞാൽ കെട്ടി ആടുന്നതും മുത്തശ്ശി മാങ്ങ പറിച്ചുതരാറുള്ളതും മരത്തിൽ ഓടികളിക്കുന്നതുമായ ആ സുന്ദരമായ ബാല്യത്തിലേക്ക് അവന്റെ മനസ്സ് ചേക്കേറി.... ഒരുപാട് മധുരമേറിയ ഓർമകൾ..!! മാങ്ങ ഉപ്പും മുളകുമിട്ട് കഴിക്കുന്ന, കുട്ടിയും കോലും കളിക്കുന്ന ആ പഴയ കാശിയെ അവനൊരു നിമിഷം ഓർമവന്നു.

ഒരുപോലെ സന്തോഷവും അതിലേറെ വേദനയും തരുന്ന ഓർമകളിലേക്ക് ഒരെത്തിനോട്ടം..!! "ദാ കഴിച്ചോ.." മാങ്ങ കയ്യികലേക്ക് നീട്ടി കൃതി പറഞ്ഞതും അവൻ കണ്ടത് ദാക്ഷയെയാണ്. ആ കുട്ടികുറുമ്പിയെ... "ന്നാ കഴിക്ക്.." വീണ്ടും അവൾ നീട്ടിയതും കാശിക്ക് വേണ്ടെന്ന് പറയാൻ തോന്നിയില്ല. അവനത് വാങ്ങി കടിച്ചതും അതിലെ പുളി കാരണം അവന്റെ മുഖം ചുളിഞ്ഞുപോയി. അവൻ കലിപ്പിൽ കൃതിയെ നോക്കി. അവിടെയും ഇതുതന്നെയാണ് അവസ്ഥ. "നല്ല മധുരം ഉണ്ടാവുന്നതാ.. എന്താണാവോ നല്ല പുളി.." മുഖം ചുളിച്ചവൾ പറഞ്ഞതും അവൻ അവളെ അമർത്തിനോക്കി ബാക്കിയും കഴിക്കാൻ തുടങ്ങി. പുളിയാണെങ്കിൽ കൂടിയും രസമുണ്ട്. ഇടങ്കണ്ണിട്ട് കൃതിയെ നോക്കിയപ്പോൾ മരക്കൊമ്പിൽ കയറിയിരുന്നു മാങ്ങ തിന്നുകയാണ് കക്ഷി. അവനും അവളുടെ കൂടെ മരത്തിൽ കയറിയിരുന്നു.മഴ പെയ്തൊഴിഞ്ഞ അന്തരീക്ഷമായതിനാൽ വല്ലാത്ത തണുപ്പ് രണ്ടുപേരെയും പൊതിഞ്ഞു. കാശി രണ്ട് കയ്യും ഉരസ്സി "അഭിജിത്ത് ആരാ..??"

കാശിയുടെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി. "ഏത്. എനിക്കറിയില്ല.." അവനിൽ നിന്ന് നോട്ടം മാറ്റി അവൾ പറഞ്ഞൊപ്പിച്ചതും കാശി ചിരിച്ചു. "കള്ളം പറയണ്ട. കാർത്യാനിചേച്ചി എല്ലാം പറഞ്ഞു. താനവനെ സ്നേഹിച്ചിരുന്നല്ലേ...??" അവളൊന്ന് മന്ദഹസിച്ചു. "സ്നേഹിച്ചിരുന്നു. ഇപ്പോളില്ല.." ഒറ്റ വാക്കിൽ അതും പറഞ്ഞവൾ മുഖം വെട്ടിച്ചു. "തനിക്കയാളോട് ദേഷ്യമാണോ..??" അവളുടെ ഉള്ളറിയാൻ അല്പം മടിച്ചുകൊണ്ട് അവൻ ചോദിച്ചതും അവൾ മങ്ങിയ ചിരി ചിരിച്ചു. "സ്വപ്നം കാണാൻ ട്ടാക്സ് കൊടുക്കണ്ടല്ലോ എന്നൊക്കെ നമ്മളിൽ പലരും പറയാറില്ലെ. അത് ശരിയല്ല. അർഹതയില്ലാത്തത് ഒന്നുമാഗ്രഹിക്കരുത്.പ്രേത്യേകിച്ചു എന്നെ പോലെ ഭാഗ്യം കെട്ടവൾ..ഒരൊറ്റ ദിവസം കൊണ്ട് അഭിയേട്ടൻ എനിക്കത് പഠിപ്പിച്ചുതന്നു. ഒരു ഡോക്ടറുടെ പെണ്ണായി എന്നെ ചവിട്ടിയരച്ചവരുടെ മുന്നിൽ അഭിമാനത്തോടെ നടക്കണമെന്ന് എന്റെ ആഗ്രഹമായിരുന്നു. പക്ഷെ അതൊന്നും എന്നെ പോലെയുള്ള ചട്ടുകാലിക്ക് സാധ്യമല്ലെന്ന് ഇന്ന് ഞാൻ മനസിലാക്കി.അബിയേട്ടനോട് എനിക്കൊരു ദേഷ്യവുമില്ല. കാരണം അഭിയേട്ടൻ പറഞ്ഞത് സത്യമല്ലെ..? എന്നെ പോലെയുള്ള പെണ്ണിന് ഒരു ഡോക്ടറുടെ പെണ്ണാവാൻ യോഗ്യതയില്ല.. ഏട്ടനല്ലേ അതിന്റെ നാണക്കേട്..?

എനിക്ക് ഒരു കാര്യത്തിലെ സങ്കടമുള്ളു. എന്നെ വേണ്ടെന്ന് പറയുകയാണെങ്കിൽ എനിക്ക് സങ്കടമുണ്ടാവില്ലായിരുന്നു. പക്ഷെ എന്നെ കുത്തിനോവിക്കും വിധമുള്ള അബിയേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ എന്തോ വല്ലാതെ നൊന്തു...." കണ്ണുകൾ നിറഞ്ഞിരുന്നോ ആ പെണ്ണിന്റെ..?? വാക്കുകൾ ഇടറിയിരുന്നോ ഒരിക്കലെങ്കിലും..?? "ഡോ താൻ കരയുകയാണോ..??" അവൾ ഇല്ലെന്ന് തലയാട്ടി. അവൻ കാണുകയായിരുന്നു മനസിലാക്കുകയായിരുന്നു ആ പെണ്ണിനെ, ചട്ടുകാലിയെന്ന് എല്ലാവരും മുദ്രകുത്തിയ ആ പൊട്ടിപെണ്ണിനെ..!! ആ നിമിഷം അവനൊരുപാട് അടുത്തറിയുകയായിരുന്നു അവളെ.. ഒരുപാടൊരുപാട്...! _______💜 "നിനക്ക് നേരത്തെ ഇറങ്ങിക്കൂടെ കൃതി. സമയം ഇരുട്ടി. ഈ ഇരുട്ടിൽ നീയെങ്ങനെ ഒറ്റക്ക് വരാനാ.." കാശി കൃതിയോട് ദേഷ്യത്തോടെ പറഞ്ഞതും കൃതി ഇളിച്ചുകാട്ടി. കൃതിയെ വീട്ടിലേക്ക് കൊണ്ടുപോകുകയാണ് കാശി. സമയം ഇരുട്ടിയിട്ടുണ്ട്.അതിനാണ് ചെക്കൻ കലിപ്പാക്കുന്നത്. "അത് പിന്നെ അംമ്പികചേച്ചി പറഞ്ഞിട്ടുണ്ട് ആറരക്ക് ശേഷമേ പണി കഴിഞ്ഞിട്ട് ഇറങ്ങാൻ പാടൂ എന്ന് അതാ ഞാൻ.." കൃതിയുടെ മറുപടി കേട്ട് കാശിയവളെ കനപ്പിച്ചുനോക്കി. "നിനക്ക് ശമ്പളം തരുന്നത് ഞാനാണോ നിന്റെ അംമ്പികചേച്ചിയാണോ..

ഞാനാണ് നിനക്ക് ശമ്പളം തരുന്നത്. നീ എന്റെ വീട്ടിലല്ലേ പണി ചെയ്യുന്നത്. അത്കൊണ്ട് ഞാൻ പറയുന്നത് കേട്ടാൽ മതി. ഇനി മുതൽ അഞ്ചുമണിക്കുള്ളിൽ പണി കഴിഞ്ഞ് വീട്ടിലേക്ക് പോകണം" കാശിയുടെ കടുപ്പമേറിയ വാക്കുകൾ കേട്ട് അവളുടെ കീഴ്ച്ചുണ്ട് പുറത്തേക്കുന്തി. അവളെയൊന്ന് അമർത്തിനോക്കി അവൻ മുന്നോട്ട് നടന്നു. അത് കണ്ട് വേഗം അവനൊപ്പമെത്തി. "ഇനി മുതൽ എനിക്ക് ശമ്പളം തരുന്ന മുതലാളി പറയുന്നത് പോലെ അഞ്ചുമണിക്കുള്ളിൽ പണികഴിഞ്ഞു വീട്ടിലേക്ക് പോകുന്നതാണ്. പോരെ മുതലാളി.." കുസൃതിയോടെ കൃതി പറഞ്ഞതും ചിരി വരുന്നുണ്ടെങ്കിൽ കൂടി കാശി അവളെ അമർത്തിനോക്കി. അവന്റെ നോട്ടം കണ്ട് അവൾ പൊട്ടിവരുന്ന ചിരി അടക്കിപ്പിടിച്ചുകൊണ്ട് അവൾ വായ പൊത്തി. "വീടെത്തി പൊക്കോ.." അവളുടെ വീടിന് മുന്നിലെത്തി കാശി പറഞ്ഞതും കൃതി വേലി കടന്ന് അകത്തേക്ക് കയറി. "പോട്ടെ.." അവളെ നോക്കിനിൽക്കുന്ന കാശിയെ നോക്കിയവൾ കുസൃതിയോടെ ചോദിച്ചതും കാശിയൊന്ന് മൂളി. "ശെരിക്കും പോകുവെ.."

വീണ്ടും അവളുടെ കുസൃതി നിറഞ്ഞ സ്വരം..! വല്ലാത്ത വാത്സല്യം തോന്നി കാശിക്ക് അവളോട്..! "പൊക്കോ.." "ശെരിക്കും പോകുമേ..?" "*കേറി പോടീ *" ചെവി പൊട്ടും വിധം കാശി അലറിയതും അവൾ പൊട്ടിച്ചിരിച്ചു ജീവനുംകൊണ്ട് അകത്തേക്ക് ഓടികയറി. അവൾ പോയതും അത്ര നേരം പിടിച്ചുവെച്ച ചിരി പൊട്ടിച്ചിരിയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല.. ______💜 "എടാ.. നിങ്ങക്കറിയോ നമ്മുടെ കൂട്ടത്തിൽ ഏറ്റവും ഭാഗ്യവാനാരാണെന്ന്..??" സിഗരറ്റ് വലിച്ചുകൊണ്ട് ബൈക്കിന്റെ മുകളിലിരുന്ന് ഒരുത്തൻ കൂട്ടത്തിലുള്ളവരോട് ചോദിച്ചതും ആര്യനുൾപടെ എല്ലാവരും അവനെ നോക്കി. "ആരാടാ..??" ആര്യന്റെ ഒപ്പമിരിക്കുന്നവൻ ചോദിച്ചതും അവനൊന്ന് ചിരിച്ചു. "ആര്യൻ.." ആര്യന് നേരെ ചൂണ്ടി അവൻ പറഞ്ഞതും ആര്യന്റെ മുഖമൊന്ന് ചുളിഞ്ഞു. "ഞാനോ. അതിന് മാത്രം എനിക്കെന്ത് ഭാഗ്യമാ ഉള്ളത് ശരത്തെ ..??" "നിനക്ക് സഞ്ചരിക്കാൻ ഒരുപാട് കാറും ബൈക്കുമുണ്ട്. ഒരുപാട് പൈസയുണ്ട്.. പിന്നെ..??" "പിന്നെ??" "പിന്നെ അനുഭവിക്കാൻ ഒരുപെണ്ണുണ്ട് " "പെണ്ണോ..??"

കൂടെയുള്ളവർ സംശയത്തോടെ ചോദിച്ചതും ശരത്ത് അതേയെന്ന് തലയാട്ടി. "ആ ഡാ ആ കൃതിക.." "ഏത് ആ ചട്ടുകാലിയോ..??" കൂട്ടത്തിലൊരുത്തൻ പുച്ഛത്തോടെ ചോദിച്ചു. "ചാറ്റുകാലിയായാൽ എന്താ മോനെ. അസ്സൽ പീസല്ലേ അവൾ. വെളുത്ത് തുടുത്ത പെണ്ണ്.." ശരത്തിന്റെ ഉള്ളിൽ അവളുടെ രൂപം തെളിഞ്ഞുവന്നു. "എന്നാലും എന്റെ ആര്യാ, നീയൊരു ആണാണോ..? അവളെപോലൊരുത്തിയെ കിട്ടിയിട്ടും നിനക്ക് ഒന്നിനും പറ്റിയില്ലല്ലോടാ..?" "പ്പാഹ് നാ*#%&& ഞാൻ ആണുതന്നെയാടാ.. നിനക്കെന്താ സംശയമാണോ..??" കയ്യിലിരുന്ന ബിയറിന്റെ കുപ്പി വലിച്ചെറിഞ്ഞു ശരത്തിന്റെ കോളറിൽ കുത്തിപിടിച്ചു ആര്യൻ.. "അതേടാ സംശയം തന്നെയാ. അവളെപോലൊരുത്തിയെ കിട്ടിയിട്ടും.. ഛെ.., നാണക്കേട്.." "പഹ് നിർത്തെടാ നായെ.. ഞാൻ കാണിച്ചുതരാടാ %₹&₹& " അവന്റെ നെഞ്ചിൽ ഇടിച്ചുകൊണ്ട് ആര്യൻ ബൈ‌ക്കെടുത്ത് മുന്നോട്ട് കുതിച്ചു. നിമിഷനേരം കൊണ്ട് ശരത്തിന്റെ ചൊടികളിൽ പരിഹാസം തെളിഞ്ഞു...! _______💜 ടിം ടിം.. വാതിലിലാരോ മുട്ടുന്നത് കേട്ടാണ് കൃതി ഉറക്കത്തിൽ നിന്ന് ഉണർന്നത്. അവൾ കണ്ണ് ചിമ്മിതുറന്ന് ചുറ്റും നോക്കി. "ഈ നേരത്ത് ഇതാരാണാവോ..??" സ്വയം പറഞ്ഞ് അവൾ ലൈറ്റ്ട്ട് മുറിയിൽ നിന്നിറങ്ങി ഹാളിലേക്ക് പോയി വാതിൽ തുറന്നതും തൊട്ട് മുന്നിൽ മദ്യത്തിന്റെ ആസക്തിയിൽ കുഴഞ്ഞാടി നിൽക്കുന്നവനെ കണ്ട് അവളുടെ ഉള്ള് ഞെട്ടിവിറച്ചു. "ആര്യൻ..*"....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story