മുടന്തിപ്പെണ്ണ്..!!💜: ഭാഗം 7

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"ഈ നേരത്ത് ഇതാരാണാവോ..??" സ്വയം പറഞ്ഞ് അവൾ ലൈറ്റിട്ട് മുറിയിൽ നിന്നിറങ്ങി ഹാളിലേക്ക് പോയി വാതിൽ തുറന്നതും തൊട്ട് മുന്നിൽ മദ്യത്തിന്റെ ആസക്തിയിൽ കുഴഞ്ഞാടി നിൽക്കുന്നവനെ കണ്ട് അവളുടെ ഉള്ള് ഞെട്ടിവിറച്ചു. "ആര്യൻ..*" "അപ്പൊ എന്നെ അറിയാലേ.." വല്ലാത്ത ചിരിയോടെ അതും പറഞ്ഞ് അവൻ അകത്തേക്ക് കാലെടുത്ത് വെച്ചതും അവൾ ശ്രമിക്കുമുന്നേ അവന്റെ കരുത്തുറ്റ കൈകൾ അവളുടെ ദവാനിശീലയിൽ പിടുത്തമിട്ടുകൊണ്ട് അവളെ വലിച്ചുചേർത്തു. "എങ്ങോട്ട് പോവുകയാടി പു#₹& മോളെ" അവന്റെ നഖങ്ങൾ അവളുടെ മിനുസ്സമാർന്ന കവിളിലും കഴുത്തിലും ആഴ്‌ന്നിറങ്ങി. വേദനകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. സർവശക്തിയുമെടുത്ത് അവനെ തള്ളിമാറ്റി അവൾ ഹാളിലേക്കോടി. ശബ്ദം കേട്ട് മുറിയിൽ നിന്ന് ഹാളിലേക്ക് വന്ന മുത്തശ്ശി കാണുന്നത് പൊട്ടികരച്ചിലോടെ തന്റെ മേലേക്ക് ചായുന്ന കൃതിയെയാണ്. പിന്നാലെ വരുന്ന ആര്യനെ കണ്ട് അവരുടെ ഉള്ള് ഞെട്ടിവിറച്ചു. അവരുടനെ പൊട്ടികരയുന്ന കൃതിയെ അടക്കിപിടിച്ചു. "എന്താടാ നിനക്ക് വേണ്ടത് ചെറ്റേ, ഇറങ്ങിപ്പോടാ.." അവർ അവനുനേരെ ചീറി. "ഇറങ്ങിപ്പോകാനല്ല തള്ളേ ഞാൻ കയറിവന്നത് " പുച്ഛത്തോടെ അവരോട് അതും പറഞ്ഞവൻ അവരിൽ നിന്നവളെ അടർത്തിമാറ്റി അവരെ നിലത്തേക്ക് തള്ളി.ആര്യന്റെ കൈക്കുള്ളിൽ നിന്ന് കൃതി കൂതറാൻ ശ്രമിച്ചു. "എന്താടി കിടന്ന് പിടക്കുന്നെ, അടങ്ങിനിൽക്കേടി "

ആര്യൻ അലറുകയായിരുന്നു.എന്നാൽ തോൽക്കാൻ സമ്മതിക്കാതെ കൃതി അവനെ തള്ളിമാറ്റി റൂമിലേക്ക് ഓടികയറി. എന്ത് ചെയ്യുമെന്നറിയാതെ അവൾ കുഴഞ്ഞു. "മോളെ കൃതി. ഈ സമയത്ത് ഇവിടെ ആരും വരില്ല. നിന്നെ എന്റെ കയ്യിൽ നിന്ന് ആർക്കും രക്ഷിക്കാൻ കഴിയില്ല..." ആര്യനിൽ ക്രൂരത നിറഞ്ഞു. കട്ടിലിന്റെ രണ്ട് സൈഡികളിമായി അവർ നിന്നു. അവളുടെ മുഖത്ത് ഭയമാണെങ്കിൽ അവനിൽ വശ്യതയായിരുന്നു. ആകെയുള്ള അപ്പുറത്തെ വീട്ടിലെ സാറേച്ചി തലേന്ന് മക്കളുമൊത്ത് അവരുടെ ദൂരെയുള്ള വീട്ടിലേക്ക് പോയെന്ന് ആലോചിക്കുംതോറും ആകെയുള്ള പ്രതീക്ഷയും അസ്തമിച്ച മട്ടെ അവളുടെ കണ്ണുകളിൽ വാശിയോട് പെയ്‌തു. അടുത്ത് വരുന്ന ആര്യന്റെ മുഖത്തേക്ക് അടുത്ത് വെച്ചിരുന്ന ജഗ്ഗിലെ വെള്ളമൊഴിച്ചു അവൾ ഹാളിലേക്ക് ഓടി പുറത്തേക്കുള്ള വാതിലിന്റെ മറവിൽ അവൾ ഒളിച്ചിരുന്നു. അങ്ങോട്ടായി ഓടിയെത്തിയ ആര്യൻ അവളെ കാണാത്തതിനാൽ പുറത്തേക്കിറങ്ങിയതും മറ്റൊന്നുമാലോചിക്കാതെ അവൾ ആ വാതിൽ കൊട്ടിയടച്ചു. _______💜 "മതി കുഞ്ഞി കരഞ്ഞത്. അവൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ മോളെ," പൊട്ടിക്കരയുന്ന കൃതിയെ ആശ്വസിപ്പിച്ചുകൊണ്ട് കർത്യാനി പറഞ്ഞു. ആര്യൻ പോയതിന് ശേഷം കൃതി വിളിച്ചുവരുത്തിയതാണ് അവരെ.

"നിക്ക് ഇത് കാണാനുള്ള ശേഷി ഇല്ലന്റെ ദേവ്യെ . ഇന്റെ കുട്ട്യേ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ....?? " ബെഡിന്റെ ഓരതിരിക്കുന്ന മുത്തശ്ശി ആരോടെന്നില്ലാതെ പദം പറഞ്ഞു. നിശബ്ദമായി തേങ്ങുന്ന കൃതിയെയും മാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന മുത്തശ്ശിയെയും കാണെ കാർത്യാനിയുടെ ഉള്ളിലും വല്ലാത്ത നോവുണർന്നു. _______💜 "ഇ.. ഇതാരാ ഈ വയർ പൊട്ടിച്ചേ.." വാഷിംഗ്‌ മെഷീനിലെ പൊട്ടിയ വയറിലേക്ക് നോക്കി അമ്പരപ്പോടെ കർത്യാനി ചോദിച്ചതും മറ്റെങ്ങോ നോക്കിയിരുന്ന നൈന അവരിലേക്ക് നോട്ടം പായിച്ചു. പൊട്ടിയ വാഷിംഗ്‌ മെഷീനിലെ വയർ കാണെ അവൾ ഞെട്ടികൊണ്ട് അവരിൽ നിന്ന് അത് വാങ്ങി. "കണ്ടിട്ട് ആരോ കത്തികൊണ്ട് മുറിച്ചത് പോലെയില്ലേ..??" പൊട്ടിയ വയർ തിരിച്ചും മറിച്ചും നോക്കികൊണ്ട് നൈന പറഞ്ഞപ്പോഴാണ് അംബികയും അത് ശ്രദ്ധിക്കുന്നത്.എലിയോ മറ്റു ജന്തുക്കളോ കടിച്ചുപൊട്ടിച്ചവുമെന്ന് കരുതിയിരുന്ന അംബിക അതിലേക്ക് സൂക്ഷിച്ചുനോക്കി. "എന്നാലും ആര് മുറിക്കാനാ...??" നൈന പുരികം ചുളിച്ചുകൊണ്ട് ചോദിച്ചതും അംബിക എന്തോ കണ്ടെത്തിയ മട്ടിൽ നൈനയെ നോക്കി.

"വേറാരുമല്ല.. അവൾ തന്നെ ആ ചാറ്റുകാലി.." "ആര് കൃതിയോ..??" നൈന ഞെട്ടികൊണ്ട് ചോദിച്ചതും അംബിക അതേയെന്ന് തലകുലുക്കി. "കാശി എന്നോട് അലക്കാൻ പറയുമ്പോൾ ഞാൻ കണ്ടതായിരുന്നു അവളുടെ മുഖത്തെ തെളിച്ചം. ഞാൻ വാഷിംഗ്‌ മെഷീനിൽ അലക്കുമെന്ന് കരുതിയാ ആ അസത്ത് ഇങ്ങനെ ചെയ്തത്..ഇനി ഞാനെങ്ങനെ അലക്കും. ഇത് മുഴുവൻ അലക്കണം.." അംബിക കൂട്ടിയിട്ട അവരുടെ വസ്ത്രങ്ങളിലേക്ക് നോക്കി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു. "നൈന മോളെ , നീ ഇതൊന്ന് അല ....." "അയ്യോ, ഞാൻ ഭക്ഷണം കഴിച്ചില്ല. ഞാൻ പോയിട്ട് ഭക്ഷണം കഴിച്ചിട്ടുവരാം.." അംബിക എന്തോ പറയാൻ തുടങ്ങുമുന്നേ നൈന അതും പറഞ്ഞുകൊണ്ട് തടിതപ്പി അകത്തേക്ക് ഓടിക്കയറി. കയ്യിലിരുന്ന വയർ ആരോടോ ഉള്ള ദേഷ്യത്തിൽ അംബിക കയ്യിലിട്ട് ഞെരിച്ചു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story