മുടന്തിപ്പെണ്ണ്..!!💜: ഭാഗം 8

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"അംബികേച്ചി..." എല്ലാ വസ്ത്രങ്ങളും കഴുകി വശം കേട്ട് വരുന്ന അംബികയുടെ പിന്നിൽ നിന്ന് കൃതി വിളിച്ചതും അവർ നടത്തം നിർത്തി പിന്നിലേക്ക് നോക്കി. ഞൊണ്ടി ഞൊണ്ടി വരുന്ന കൃതിയെ കാണെ അവരുടെ മുഖം വലിഞ്ഞുമുരുകി. "എന്താ തമ്പുരാട്ടി...?" കളിയാക്കളോടെയാണ് അംബികയുടെ ചോദ്യം. "ഞാനൊന്ന് കവല വരെ പോയിട്ട് വരട്ടെ. വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു." അല്പം മടിയോടെ അവൾ ചോദിച്ചതും അംബിക പല്ലിറുമ്പി അവളെ തുറിച്ചുനോക്കി. "അച്ചോടാ പാവം കുട്ടി. നിനക്ക് വേറെ പണിയില്ലേ കുട്ടി. ഇവിടെ ഒരുപാട് പണിയുണ്ട് നിനക്ക്. അത് ചെയ്‌താൽ മതി" "അത് തീരുമാനിക്കാൻ നിങ്ങളാരാ..??" പെടുന്നനെയുള്ള കാശിയുടെ ശബ്ദം കേട്ട് അംബികയുടെ കൃതിയും പിന്നിലേക്ക് നോക്കി.സ്റ്റൈർ കയറി വരുന്ന കാശിയെ കണ്ട് അംബികയുടെ മുഖം വിളറിവെളുത്തു. കാശി അംബികയുടെയും കൃതിയുടെയും അടുത്ത് വന്നുനിന്ന് കൃതിയെ കനപ്പിച്ചു നോക്കി.കൃതിയുടെ പേടിയോടെ തല താഴ്ത്തി. "ഇതെന്റെ വീട്,എന്റെ ജോലിക്കാർ.ഇവിടെ എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് ഞാനാ.. അത് ഒരു തവണ ഞാൻ പറഞ്ഞതല്ലേ.ഇനിയും എന്നെകൊണ്ട് ഇത് പറയിപ്പിച്ചാൽ ഈ മുഖമായിരിക്കില്ല എന്റെ.."

അംബികയുടെ മുഖം നോക്കിയാണ് കാശിയത് പറഞ്ഞത്. നിമിഷനേരം കൊണ്ട് അവരുടെ മുഖം വലിഞ്ഞുമുറുകി. കാശിയെയും കൃതിയെയും തുറുക്കനെ നോക്കി അവർ ചവിട്ടി തുള്ളി മുറിയിലേക്ക് പോയി. "നിന്നോടും കൂടിയ പറഞ്ഞെ, ഞാനല്ലേ നിനക്ക് ശമ്പളം തരുന്നേ,അത്കൊണ്ട് ഞാൻ പറഞ്ഞത് കേട്ടാൽ മതി, ഇനി മേലാൽ അവരുടെ അടുത്തെങ്ങാനും പോയെന്ന് ഞാനറിഞ്ഞാൽ..." ഒരു താകീതെന്ന പോലെ അവനവളോട് പറഞ്ഞതും അവൾ തലയാട്ടി. "നിന്റെ കഴുത്തിലെന്താ കൃതി..??" അവളൊന്ന് ഞെട്ടി. ആര്യന്റെ നഖം ആഴ്ന്ന പാടിലൂടെ അവൾ വിരലോടിച്ചു. "അത്.. പണി എടുക്കുമ്പോളെങ്ങാനും പറ്റിയതാവും.." കൃതി പറഞ്ഞൊപ്പിച്ചതും വിശ്വാസമാവാത്തത് പോലെ കാശി അവളെ ചൂഴ്ന്ന് നോക്കി. "അല്ലാതെ ആര്യൻ ഉപദ്രവുച്ചതല്ലല്ലേ..??" കാശി അവളെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞതും അവളൊന്ന് ഞെട്ടി. "നീ എന്തിനാ മറച്ചുവെക്കുന്നെ കൃതി..?? എന്നോട് ഇതെല്ലാം കർത്യാനി ചേച്ചി പറഞ്ഞതാ..ഇന്ന് രാവിലെ എന്നോട് നീ സംസാരിച്ചതാണല്ലോ അപ്പോഴൊന്നും നീ ഇതിനെപ്പറ്റിയൊന്നും പറഞ്ഞില്ലല്ലോ.." വലിഞ്ഞുമുറുകിയ മുഖത്തോടെ പറയുന്ന കാശിയെ കാണെ അവളിൽ പേടി നിറഞ്ഞു. "അത് പിന്നെ. " എന്തോ പറയാനൊരുങ്ങുമുന്നേ കാശി അവന്റെ മുറിയിൽ കയറി വാതിൽ കൊട്ടിയടച്ചു.

നിമിഷനേരം കൊണ്ട് ആ പെണ്ണിന്റെ മുഖമൊന്ന് മങ്ങി...!! _______💜 "ഡീ പെണ്ണെ കുറെ നേരായി ഞാൻ ശ്രദ്ധിക്കുന്നു. എന്ത് പറ്റി നിനക്ക് ?? മുഖമൊക്കെ വാടിയിട്ടുണ്ടല്ലോ..." റോഡിനരികിൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ മാളു പറഞ്ഞത് കേട്ടാണ് തൊട്ടടുത്ത് ആൽമരച്ചുവട്ടിലിരുന്നു കൂട്ടുകാരോട് സംസാരിക്കുന്ന കാശിയിൽ നിന്നവൾ കണ്ണ് മാറ്റിയത്. "എന്താ കൃതി..??" മാളു വീണ്ടും ചോദിച്ചതും കൃതി ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു. മാളു അവളെയൊന്ന് അമർത്തി നോക്കി മറ്റെങ്ങോ നോട്ടം പായിച്ചു. കൃതി ഇടങ്കണ്ണിട്ട് കാശിയെ നോക്കി. തന്നെയൊന്ന് നോക്കിയിട്ട് പോലുമില്ലെന്ന് ഓർക്കേ അവളുടെ ചുണ്ട് കൂർത്തുവന്നു. "അല്ലെങ്കിൽ.. ന്നെ വേണം.. ഒരു പ്രശ്നവും ഉണ്ടാവേണ്ടെന്ന് കരുതിയാ പറയാതിരുന്നേ. അല്ലെങ്കിലും നിക്കെന്താ.." കൃതി കാശിയെ നോക്കി പിറുപിറുത്തു. "എന്തോന്നെടി പിറുപിറുക്കുന്നെ..??" മാളു അവളെ കണ്ണുരുട്ടികൊണ്ട് ചോദിച്ചതും അവൾ ഒന്നും ഇല്ലെന്ന മട്ടിൽ തോളനക്കി. പെട്ടെന്നാണ് ബെൻസ് കാർ അവളുടെ മുന്നിലൂടെ പോയത്.റോഡ് സൈഡിലുള്ള ചളിവെള്ളത്തിലൂടെ പോയതിനാൽ ചളി മുഴുവനും കൃതിയുടെ ദവാണിയിൽ വന്നുപതിച്ചു.അവൾ ഞെട്ടിപ്പോയി.നിമിഷനേരം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞത്തൂവി.

മാളു മരത്തിന് പിറകിൽ നിന്നിരുന്നത് കൊണ്ട് അവളുടെ മേൽ ചളി പറ്റിയില്ല. "കൃതി.." മാളു കൃതിയെ ചേർത്ത് നിർത്തിയതും അവൾ മാളുവിനെ നോക്കി പ്രയാസപ്പെട്ട് ചിരിച്ചെന്ന് വരുത്തി ദാവണി കുടഞ്ഞു. "സോനാ..*" മാളുവിന്റെ നാവിൽ നിന്ന് ആ പേര് കേട്ടതും അവൾ ഞെട്ടികൊണ്ട് ബെൻസ് കാറിൽ നിന്നിറങ്ങി അവരെ നോക്കിനിൽക്കുന്ന പെണ്ണിനെ നോക്കി.സോനയെ അറിയാമെങ്കിലും ആദ്യമായി കണ്ട ഷോക്ക് അവൾക്കുണ്ടായിരുന്നു. "ഹെലോ.." കൃതിയെ ഒരു പുച്ഛത്തോടെ നോക്കിനിൽക്കെയാണ് കാശിയുടെ ശബ്ദം സോനയുടെ ചെവിയിൽ വന്നുപതിച്ചത്. അവൾ പിരികം ചുളിച്ചു മരത്തിന് ചുവട്ടിലിരിക്കുന്ന കാശിയെ നോക്കി.അവൻ കൈകൊണ്ട് വരാൻ ആംഗ്യം കാണിച്ചതും സോന നെറ്റിച്ചുളിച്ചു. അല്പം മടിച്ചിട്ടാണെങ്കിലും സോന അവന് നേരെ നടക്കാനൊരുങ്ങിയതും മുന്നിൽ കെട്ടികിടക്കുന്ന ചെളിയിൽ ചവിട്ടി നിലത്തേക്ക് മറിഞ്ഞതും ഒപ്പമായിരുന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story