മുടന്തിപ്പെണ്ണ്..!!💜: ഭാഗം 9

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

അല്പം മടിച്ചിട്ടാണെങ്കിലും സോന അവന് നേരെ നടക്കാനൊരുങ്ങിയതും മുന്നിൽ കെട്ടികിടക്കുന്ന ചെളിയിൽ ചവിട്ടി നിലത്തേക്ക് മറിഞ്ഞതും ഒപ്പമായിരുന്നു. കൃതിയും മാളുവും പകച്ചുകൊണ്ട് പരസ്പരം നോക്കി. സോനയുടെ മുഖത്തും വസ്ത്രത്തിലും ആകെ ചളി പുരണ്ടു.അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചുതോന്നി. അവൾ ആയാസപ്പെട്ട് നിലത്ത് നിന്നെണീട്ടുകൊണ്ട് കാശിയെ കത്തുന്ന കണ്ണുകളോടെ നോക്കി. "ഡോ... താനെന്നെ മനഃപൂർവം വീഴ്ത്തിയതല്ലേ.?" സോന അവൻ നേരെ കുറച്ചുചാടി. കാശിയുടെ പിരികം സംശയത്തോടെ ചുളിഞ്ഞു. "ഞാനോ..??" കാശിയുടെ ഒന്നുമറിയാത്ത ഭാവം കണ്ട് സോന ഒരുനിമിഷം അന്തിച്ചുപോയി. "താൻ തന്നെ, എന്നെ ഇങ്ങോട്ട് താനല്ലേ വിളിച്ചത്..??" "അയ്യോ ഞാൻ തന്നെയല്ല വിളിച്ചത്. എന്റെ ഫ്രണ്ടിനെയാ.." സോനയുടെ കാറിന്റെ അപ്പുറത്ത് നിന്ന് ആരോടോ സംസാരിക്കുന്ന ഒരുത്തനെ ചൂണ്ടിയാണ് കാശിയത് പറഞ്ഞത്. നിമിക്ഷനേരം കൊണ്ട് അവളുടെ മുഖത്ത് ജാള്യത നിറഞ്ഞു. "മേഡം.., പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകുമോ? നാറ്റം സഹിക്കാൻ പറ്റുന്നില്ല." കാശിയുടെ കൂടെയിരിക്കുന്ന ഒരുത്തൻ മൂക്ക് പൊത്തികൊണ്ട് പറഞ്ഞത് കേട്ട് കാശിക്ക് ചിരിപ്പൊട്ടി.റോഡിന് അടുത്തുള്ളവർ നോക്കുന്നത് പാടെ അവഗണിച്ചു സോന അവനെയൊന്ന് തുറിച്ചുനോക്കി

ചവിട്ടിതുള്ളി കാറിലേക്ക് കയറി കാർ മുന്നോട്ട് എടുത്തു. കാശി മെല്ലെ ഇടങ്കണ്ണിട്ട് കൃതിയെ നോക്കി. തന്നെ നോക്കി പുഞ്ചിരിക്കുന്നവളെ കാണെ അവൻ ദേഷ്യത്തോടെ മുഖം വെട്ടിച്ചതും ആ പെണ്ണിന്റെ മുഖം വീർത്തു. _________💜 "കണ്ണിൽ കാണുന്നവർ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് നീയെന്തിനാ എന്റെ മോനെ എന്തിനാ തല്ലുന്നേ..ഏഹ്..?? അവനൊന്നും ചെയ്തിട്ടില്ല..?" അംബിക കാശിക്കുനേരെ ചീറി.കാശി അവരെ നോക്കി ചുണ്ട് കോട്ടി ആര്യന്റെ മൂക്കിനിടിച്ചതും അവൻ നിലത്തേക് വീണു. അംബിക ഞെട്ടി ആര്യന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ പിടിച്ചു. "കാശി..! എന്റെ മോനെ തല്ലാൻ എന്ത് അവകാശമാ നിനക്കുള്ളത്? കൊറേയായി ഞാൻ സഹിക്കുന്നു.ആ ചട്ടുകാലിയെ ഇവനല്ല ഉപദ്രവിച്ചത്. നിന്നോടാരാ ഈ വിഡ്ഢിത്തരം പറഞ്ഞത്..??" "ആരോ ആയിക്കോട്ടെ. അത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഇവൻ തന്നെയാ കൃതിയെ ഉപദ്രവിച്ചത്. എനിക്കത് ഉറപ്പാ..!! ഇതെന്റെ വീടാ.. ഇവിടെ ആരൊക്കെ താമസിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാ.. ഞാൻ പറഞ്ഞത് അനുസരിച്ചുനിന്നാൽ എല്ലാവർക്കും കൊള്ളാം ഇനി മേലാൽ ഇത് ആവർത്തിച്ചാൽ..!!" ഒരു താകിതെന്നോണം അതും പറഞ്ഞ് കത്തുന്ന കണ്ണുകളോടെ കാശി ആര്യന്റെ വയറ്റിന്നിട്ട് ആഞ്ഞുതൊഴിച്ചു

. "ആാാഹ്..!" ആര്യൻ അലറി.അവരെ രണ്ട് പേരെയും തുറിച്ചുനോക്കി കാശി സ്റ്റൈർ കയറിപ്പോയി.എല്ലാം കണ്ട് അന്ധം വിട്ട് വാതിൽ പടിയിൽ നിൽക്കുന്ന കൃതിയെ അംബികയും ആര്യനും ദഹിപ്പിച്ചുനോക്കി. അവൾ അല്പം പേടിയോടെ അടുക്കളയിലേക്ക് ഓടികയറി. __________💜 ""അഴുക്കുള്ള വെള്ളത്തിൽ കുളിക്കല്ലേ ജാനു നാറ്റമടിക്കും... മ്മ്.. അഴുക്കുള്ള വെള്ളത്തിൽ കുളിക്കല്ലേ ജാനു നാറ്റമടിക്കും... മ്മ്മ്.... "" പിറ്റേന്ന് രാവിലെ അടുക്കളയിൽ നിന്ന് പാട്ടുപാടുകയാണ് കൃതിപെണ്ണ്..!! ഒപ്പം കാശിക്കുള്ള മസാലചായ ഉണ്ടാക്കുന്നുമുണ്ട്. "കുഞ്ഞി.. നീ ഇങ്ങനെ പാടാതെ കാശിമോനുള്ള ചായ കൊടുക്കെടി പെണ്ണെ.." കാർത്യാനി പാത്രം കഴുകൊണ്ടിരിക്കെ അവളോടായി പറഞ്ഞതും കാശിയുടെ പേര് കേൾക്കെ അവൾ ചുണ്ട് രണ്ട് ഭാഗത്തേക്കും കോട്ടി. "ഒരു കാശിമോൻ..!" ഓരോന്ന് പിറുപിറുത്തുകൊണ്ട് അവൾ ചായ ഗ്ലാസ്സിലേക്ക് പകർത്തി. "ഒന്നവിടെ നിന്നെ..!!" അടുക്കളയിൽ നിന്ന് പുറത്ത് കടന്ന് സ്റ്റൈർ കയറാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ നിന്ന് ആരുടെയോ ശബ്ദം കേട്ട് അവളൊന്ന് നിന്നു. തിരിഞ്ഞുനോക്കുമ്പോൾ നൈന കയ്യിൽ ഒരു ഗ്ലാസും പിടിച്ചുനിൽക്കുന്നുണ്ടവൾ. "എങ്ങോട്ടാ ചവിട്ടിതുള്ളി..?? " അവളെ മൊത്തതിൽ കണ്ണുഴിഞ്ഞുകൊണ്ട് നൈന ചോദിച്ചതും അവൾ ഒന്ന് ചിരിച്ചുകൊടുത്തു.

"അത് പിന്നെ കാശിയേട്ടനുള്ള ചായ." "ആരാടി നിന്റെ കാശിയേട്ടൻ..?? അവളുടെ ഒരു കാശിയേട്ടൻ," നൈന അവൾക്ക് നേരെ കുറച്ചുചാടി. പെണ്ണോന്ന് ഞെട്ടി. "അത് പിന്നെ..." "കൊറേയായി ഞാൻ കാണുന്നു. കാശിയോടുള്ള നിന്റെ ചായ്‌വ്. കൂടുതൽ കാശിയുമായി മോൾ അടുക്കല്ലേ. ഇനി മുതൽ കാശിക്കുള്ള ചായ ഞാൻ കൊടുത്തോളാം. നീ ബുദ്ധിമുട്ടണമെന്നില്ല. വേലക്കാരി വേലക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി. അടുക്കളയിൽ പോയി പണിയെടുക്കെടി ചട്ടുകാലി..!!" നൈന അവൾക്ക് നേരെ അലറിയതും അവൾ തലയാട്ടി. "ഇത് നൈനയല്ല, ചൈനയാ ചൈന...!!" കൃതി സ്വയം പിറുപിറുത്തു. "എന്താടി പിറുപിടുക്കുന്നെ..??" തനിയെ പിറുപിറുക്കുന്ന കൃതിയെ നോക്കി സോന ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് ചുമലനക്കി. അവളെ ഒന്നമർത്തി നോക്കി നൈന സ്റ്റൈർ കയറാൻ തുടങ്ങി. കുണുങ്ങി കുണുങ്ങി പോകുന്ന. നൈനയെ നോക്കി കൊഞ്ഞനം കുത്താൻ കൃതി മറന്നില്ല. "ഛെ.. അയാൾക്ക് എന്നോടുള്ള ദേഷ്യം ഇന്ന് തീർക്കണമെന്ന് കരുതിയാ. അതൊക്കെ ഈ പൂട്ടിഭൂതം കുളമാക്കിയല്ലോ ദേവി.." "കുഞ്ഞി....!!" നൈനയെ മനസ്സാൽ പ്രാകുന്ന സമയത്താണ് ഏറെ പരിചയമുള്ള ശബ്ദം കൃതിയുടെ ചെവിട്ടിലെത്തിയത്. അവൾ നെറ്റിച്ചുളിച്ചു ബാക്കിലേക് നോക്കി.

മുറ്റത്ത് തന്നെ പുഞ്ചിരിയോടെ നോക്കിനിൽക്കുന്ന ആദിയെ കാണെ അവളുടെ കണ്ണുകൾ വിടർന്നു. അടക്കാനാവത്ത് സന്തോഷത്തോടെയവൾ ആദിയുടെ അടുത്തേക്കോടി. "ആദിയേട്ടനോ.." മുറ്റത്തേക്കറങ്ങി അടക്കാനാവാത്ത സന്തോഷത്തോടെയാനവൾ ചോദിച്ചത്. "എന്നെ കണ്ടിട്ട് മനസിലാവുന്നില്ലേ കുഞ്ഞിക്ക്.." അവളുടെ തലയിലൊന്ന് കൊട്ടിക്കൊണ്ടാണ് അവൻ ചോദിച്ചത്. "അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ...?? എവിടെയായിരുന്നു. എന്നെ കാണാൻ വരാൻ തോന്നിയല്ലോ..??" അല്പം നീരസത്തോടെ കൃതി പറഞ്ഞു. "എന്റെ പെങ്ങളൂട്ടിയെ അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ?? " "എന്നാ വന്നേ..??" "ഇന്നലെ, അമ്മയെയും നിന്നെയും മാളൂനെയും ഒക്കെ കാണാൻ തോന്നി അതാ വന്നേ.., വീട്ടിൽ ചെന്നപ്പോൾ മുത്തശ്ശി പറഞ്ഞു നീ ഇവിടെയാണെന്ന്. അപ്പൊ ഇങ്ങോട്ട് വന്നു. ഇനി കുറച്ച് കഴിഞ്ഞേ തിരിച്ചുപോകുന്നുള്ളു.." "ഹൈ.. സത്യമാ പറയുന്നെ..??" "ആടി പെണ്ണെ. ഇതെന്താ കയ്യിൽ..??" കൃതിയുടെ കയ്യിലിരിക്കുന്ന ചായയിലേക് ചൂണ്ടിയാണ് ആദി ചോദിച്ചത്. "ഇതോ?? ഞാൻ ഉണ്ടാക്കിയ മസാല ചായയാ. ദാ.." കൃതി അതും പറഞ്ഞുകൊണ്ട് ചായ നീട്ടിയതും അല്പം പോലും മടി കൂടാതെ അവൻ അത് വാങ്ങി കുടിച്ചു. "എത്ര കാലമായി കുഞ്ഞിടെ മസാലചായ കുടിച്ചിട്ട്.."

ചായ കുടിക്കുന്നതിനിടെ അവൻ പറഞ്ഞതും കൃതിയൊന്ന് ചിരിച്ചു. "എങ്ങനെയുണ്ട്..??" "നിന്നെ പോലെ തന്നെ കൊള്ളില്ല. ബ്ലാ.." ശർദ്ധിക്കുന്നത് പോലെ കാണിച്ചുകൊണ്ട് ആദി പറഞ്ഞതും പെണ്ണിന്റെ മുഖം വീർത്തു. "ആണോ. ഞഞായി.. കൊറേ കാലം ഇത് തന്നെയല്ലേ നീ കുടിച്ചിരുന്നത്. ഇപ്പൊ വലിയ പഠിപ്പായപ്പോ ജാഡ വന്നുതുടങ്ങി. മര്യാദക്ക് കുടിച്ചോ.." കൈ ചൂണ്ടി ഭീഷണിപ്പെടുത്തുന്ന കൃതിയെ കാന്നെ ആദിക്ക് ചിരിവന്നു. "ഞാൻ വെറുതെ പറഞ്ഞതാടി പെണ്ണെ. നല്ല രസമുണ്ട്..!" "ആണോ.." കേട്ടപാടെ അവൾ കണ്ണും വിടർത്തി ചോദിച്ചു. "ആന്നെ.. സുന്ദരിമാർ ഉണ്ടാക്കിയ സാധനങ്ങളൊക്കെ നല്ല രസമാ.." ആദിയുടെ സംസാരം കേൾക്കെ കുലുങ്ങിചിരിച്ചു പെണ്ണ്..!! _______💜 മുറിയിൽ ഇരുന്ന് പുസ്തകം വായിക്കുകയാണ് കാശി. കയ്യിൽ പുസ്തകം ഉണ്ടെങ്കിലും കണ്ണ് മുഴുവൻ വാതിലിലേക്കാണ്. കൃതിയെ പ്രതീക്ഷിച്ചിരിപ്പാണ് കക്ഷി..!! മസാല ചായയുമായി അവൾ വരുമെന്ന് അവന് ഉറപ്പാണ്. ഇന്നലെ മുതൽ മിണ്ടിയിട്ടില്ല പെണ്ണിനോട്.. തന്നോട് എന്തെങ്കിലും മിണ്ടാൻ വരുമ്പോൾ ഒഴിഞ്ഞുമാറാറാണ് പതിവ്. അത് കാണുമ്പോൾ ആ കുഞ്ഞിമുഖമൊന്ന് വീർക്കും.. അത് കാണാൻ തന്നെ വല്ലാത്ത ചേലാണ്....!! ആ പെണ്ണിനെ ഓർക്കേ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു മനോഹരമായ പുഞ്ചിരി വിരിഞ്ഞു..!! വീണ്ടും വീണ്ടും ആ കടുംകാപ്പി കണ്ണുകൾ വാതിലിനടുകേക്ക് പാഞ്ഞു. നിരാശയായിരുന്നു ഫലം..!

പെട്ടെന്ന് വാതിലിനടിക്കെ കാലനക്കം കേട്ട് അവൻ ആവേശത്തോടെ അങ്ങോട്ട് നോക്കിയതും കൃതിക്ക് പകരം നിൽക്കുന്ന നൈനയെ കാണെ അവന്റെ മുഖം മങ്ങി. "എന്താ..??" ഗൗരവത്തോടെ കാശി ചോദിച്ചു. നൈന പുഞ്ചിരിച്ചുകൊണ്ട് കയ്യിലെ ഗ്ലാസും പിടിച്ചു അവനടുത്തേക്ക് നടന്നു. "ചായ.." കയ്യിലെ ചായ അവന് നേരെയവൾ നീട്ടി. ഒരു പ്രശ്നത്തിന് കാശിക്ക് താല്പര്യമില്ലത്തിനാൽ അവനൊന്നും മിണ്ടാതെ ചായ വാങ്ങി. എങ്കിലും കണ്ണുകൾ വാതിൽ പടിയിലേക്ക് നീണ്ടു. "ഛെ.. എന്താ ഇത്..??" ചായ ഒരിറക്ക് കുടിച്ചപ്പോഴേക്കും അവൻ ദേഷ്യത്തോടെ ചോദിച്ചതും നൈനയുടെ പിരികകൊടികൾ ചുളിഞ്ഞു. "എന്തെ കാശിയേട്ടാ..?? ചായ പോരെ..?" "എനിക്ക് രാവിലെ മസാല ചായ വേണം.." "മസാല ചായയോ..?? മസാല ചായ കുടിക്കുന്ന പതിവ് കാശിയേട്ടന് ഇല്ലല്ലോ..??" "എനിക്ക് തോന്നുമ്പോൾ ഞാൻ പലതും കുടിക്കും. നീയൊന്ന് പോവുമോ.." കാശി അവളെ തുറികനെ നോക്കി അലറിയതും നൈന പല്ലിറുമ്പി ദേഷ്യം നിയന്ദ്രിച്ചു മുറി വിട്ട് പുറത്തിറങ്ങി. കാശി ദേഷ്യത്തോടെ ബെഡിലേക്ക് മലർന്നു കിടന്നു. പെട്ടെന്നാണ് ആരുടെയോ പൊട്ടിച്ചിരിയും അടക്കിപിടിച്ച സംസാരങ്ങളും അവൻ കേട്ടത്. അവന്റെ പിരികം ചുളിഞ്ഞു. കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് അത് കൃതിയുടെ ശബ്ദമാണെന്ന് അവന് മനസിലായത്. മറ്റൊന്നും ചിന്തിക്കാതെ അവൻ ജനലിനടുത്തേക്ക് പോയി പുറത്തേക്ക് നോക്കി. മുറ്റത്ത് ചായ കുടിക്കുന്ന ഒരുത്തനെയും അടുത്ത് എന്തൊക്കെയോ പറഞ്ഞ് കുളിങ്ങിച്ചിരിക്കുന്ന കൃതിയെയും കാണെ അവന് ജനൽ കമ്പികളിൽ പിടിമുറുക്കി. ആ കടുംകാപ്പികണ്ണുകൾ ഇടുങ്ങി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story