മുഹബത്തിന് മഹർ: ഭാഗം 17

രചന: SINU SHERIN
പിറ്റേന്ന് കോളേജിൽ ചെന്നത് തന്നെ വലിയ ആകാംശയോടെ ആയിരുന്നു. സനക്ക് അവൾ സ്നേഹിച്ചത് പോലെ റാഷിക്കാനെ കിട്ടി. ഇനി എത്രയും പെട്ടന്ന് എന്റെ ഇഷ്ട്ടം അജുനെ അറിയിക്കണം. ഇനി ഇത് മനസ്സിൽ ഇട്ട് കൊണ്ട് നടക്കാൻ വയ്യ . ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ഞമ്മൾ സ്കൂൾ ഗേറ്റ് കടന്നതും കറക്റ്റ് ആയി ചെന്നു പെട്ടത് പുലി മടയിൽ. പുലി പത്ത് പതിനഞ്ചു ദിവസം പട്ടിണി കിടന്നു പെട്ടന്ന് ഒരിക്കൽ ഇരയെ കിട്ടിയത് പോലെ ഞമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നുണ്ട്. മനസ്സിലായിയില്ലേ... ഞമ്മളെ ആജന്മശത്രു ഷൈമ. ഇവൾ ഇന്നു എന്നെയും കൊണ്ടേ പോകൂ.... ഇവൾക്ക് ഇത് എന്തിന്ടെ കേടാ...ഒരു പ്രശ്നം സോൾവ് ആയിട്ടോള്ളൂ അപ്പോയെക്കും അടുത്തത്. ഇതെന്തൊരു കുരിശാണ് പടച്ചോനെ... എങ്ങനെളും തടി കഴിച്ചിലാക്കുന്നതാണ് ഇന്ടെ തടിക്ക് ഇപ്പൊ ബെറ്റർ. "ഹായ് ഷൈമ... എന്തൊക്കെ വിശേഷം സുഗല്ലേ.. സുഗാണ് എന്ന് കരുതുന്നു. ക്ലാസ്സ് ഒക്കെ എങ്ങനെ പോകുന്നു. ഓ... സോറി... സീനിയർസ് ആയത് കൊണ്ട് അടിപൊളി ആയിരിക്കും ലെ....എന്നാ ശെരിട്ടോ... കൊറച്ചു ബിസി ആണെ പിന്നെ കാണട്ടോ... "
എന്നും പറഞ്ഞു ഞമ്മൾ പോരാൻ നിന്നതും ആ ഷൈമ തെണ്ടി ഞമ്മളെ കയ്യ് പിടിച്ചു ഒറ്റ വലിക്കൽ എന്നിട്ട് ഒളൊരു ഓഞ്ഞ ഡയലോഗും "അങ്ങനെ അങ്ങ് പോയാലോ...ഞങ്ങളല്ലേ നിന്നെ കാണാൻ വന്നത് അപ്പൊ ഞങ്ങൾക്കും ചോദിക്കണ്ടെ നിന്റെ സുഖവിവരങ്ങൾ." "അയ്യോ... എന്നെ കാത്തു നില്ക്കായിരുന്നോ ഞാൻ സത്യാന്നെ അറിഞ്ഞില്ലാട്ടോ... എന്താ പ്രതേകിച്....ഇയ്യ് ഈ കോളേജിൽ നിന്നു പോവാണോ... ഇങ്ങനത്തെ സന്തോഷമുളള കാര്യങ്ങൾ ആണേൽ നേരത്തെ പറയണ്ടേ... " "ആരാ കോളേജിൽ നിന്നു പോകുന്നത് വരുന്നത് എന്നൊക്കെ നമുക്ക് കാണാം ആലിയ... ഓഹ് സോറി ആലിയ അജ്മൽ...അതാണല്ലോ ഇപ്പൊ നിന്റെ നെയിം ലെ.." അവൾ എന്നെ നോക്കി പുച്ഛത്തോടെയാണ് അത് പറഞ്ഞതെങ്കില്ലും കേള്ക്കാൻ നല്ല രസം ഉണ്ടായിരുന്നു. "ആലിയ അജ്മൽ" ഹോ... പടച്ചോനെ എന്നും എന്റെ പേരിനൊപ്പം ഈ പേര് നില നിർത്തനെ...പക്ഷെ ഞമ്മൾ ഇപ്പൊ ചൊർക്ക് നോക്കി നിന്നാൽ ഇവൾ ഇവിടെ കിടന്നു പൂണ്ടു വിളയാടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞമ്മൾ ഓണ് ദി സ്പോട്ടിൽ മറുപടി കൊടുത്തു.
"ഹാ... അതെടി എന്റെ പേര് ഇപ്പൊ അത് തന്നെയാ..അതിനു നിനക്ക് എന്താഡി." " അതികം ഷൈൻ ചെയ്യാൻ നില്ക്കണ്ട. അങ്ങനെ എങ്ങാനും നിന്നാലും അവസാനം ഷൈൻ ചെയ്യാൻ മോൾ ഉണ്ടാവില്ല " "ഞാൻ എനിക്ക് ഇഷ്ട്ടമുളള പോലെ ഷൈൻ ചെയ്യും അത് ചോദിക്കാൻ നീ ആരാഡി.. " "നിന്റെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോടി. അഹങ്കരിക്കാൻ ഉള്ളവര്ക്ക് ആണെങ്കിൽ കുഴപ്പം ഇല്ല. നിനക്കോക്കെ അഹങ്കരിക്കാൻ എന്താ ഉള്ളത്. ഒന്നിനും കൊള്ളാത്ത ഓഞ്ഞ ലുക്ക് ആണോ. നീ ഒരിക്കൽ എങ്കിലും കണ്ണാടിയിൽ നോക്കിട്ടുണ്ടോ.പിന്നെ നിനക്ക് ആകെ ഉള്ളത് കോളേജ് ഹീറോ ആയ അജു നിന്റെ കൂടെ ഉള്ളതാണ്. ഇത്രയും സുന്ദരികലാൽ നിറഞ്ഞു നിൽക്കുന്ന ഈ കോളേജിൽ അവന്ക് കിട്ടിയത് നിന്നെ. വെറും തേർഡ് റൈറ്റ് കോളനി ആയ നി.....ന്നെ.. "
എന്നും പറഞ്ഞു അവൾ എന്നെ പിടിച്ചു ഒറ്റ തള്ള്. അവൾ പറഞ്ഞ ഓരോ വാക്കും ഞമ്മളെ ഹൃദയത്തെ നോവിച്ചുവെങ്കിൽ പോലും അത് പുറത്തു കാട്ടാൻ ഞാൻ നിന്നില്ല. ഇത്പോലെയുള്ളവരുടെ മുന്പിൽ മുട്ടുമടക്കിയാൽ പിന്നെ മുട്ടുനിവർതാൻ സമയമുണ്ടാവില്ല. അതുകൊണ്ട് ഇവളോട് പ്രതികരിച്ചെ മതിയാകു. "അഹങ്കാരം...ഈ വാക്കിനെ എന്റെ ജീവിതത്തിൽ കൊണ്ട്വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കൽ പോലും അഹങ്കാരം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.പിന്നെ കണ്ണാടി..എന്റെ സൗന്ദര്യതെ ഞാൻ മറ്റൊരാളുമായി താരതമ്യo ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഞാൻ ആയാൽ മതി. എന്റെ ലുക്ക്... സോറി... നിന്റെ ഭാഷയിൽ പറഞ്ഞാൽ ഓഞ്ഞ ലുക്ക്... ഈ ലുക്കിൽ ജീവിക്കാൻ ആണ് എനിക്കിഷ്ട്ടം." എന്നും പറഞ്ഞു ഞമ്മൾ തിരിഞ്ഞുനടന്നു.
വേഗം ഡയലോഗ് അവസാനിപ്പിചില്ലേൽ പിന്നെ അജു വന്നു ആ ഷൈമയെ തല്ലി ആക അലമ്പ് ആവും. അതിനു മുൻപ് പ്രശ്നം പരിഹരിച്ചു പോകുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെയാണ് ഞമ്മൾ വേഗം തിരിഞ്ഞു നടന്നതും. ഇല്ലേൽ ഇവളുടെ എല്ല് ഞാനിന്നു അരിപ്പൊടി ആകീന്ന്. പക്ഷെ പെട്ടന്ന് ഒരു കാര്യം ഓർമ വന്നപ്പോലെ ഞമ്മൾ തിരിച്ചു ഓളെ അടുത്തേക്ക് തന്നെ ചെന്നു. "പിന്നെ നീ ആരോ പറ്റിയോ പറഞ്ഞിരുന്നല്ലോ ആ... അജു...അവന്റെ കാര്യത്തിൽ എനിക്ക് ഒരു അട്വിസ് മാത്രേ നിനക്ക് തരാൻ ഒള്ളു. ലുകിൽ അല്ല മോളെ കാര്യം വർക്ക്‌ൽ ആണ് കാര്യം" എന്നും പറഞ്ഞു ഞമ്മൾ തല ഒന്ന് തൊട്ട് കാണിച്ചുകൊടുത്തു. ഇനി അജുനെയും കാക്കുമാരെയും കാണാൻ ടൈം ഇല്ല. ആ പണ്ടാറകാലത്തി ഷൈമനെ കൊണ്ട് ഉണ്ടായ ഒരു കഷ്ട്ടപ്പാടെ. ഞമ്മൾ അങ്ങനെ ഓരോന്ന് ആലോചിച്ചു ക്ലാസ്സ് എത്തി. ഇന്റെർവൽ ആവോളം തട്ടിമുട്ടി എങ്ങനെ ഒക്കേ നീക്കി. ബെല്ൽ അടിക്കുന്ന ശബ്ദം കേട്ടതും സനയുടെ കൈ പിടിച്ചു ഒരൊറ്റ ഓട്ടം ഓടി. ഞങ്ങളെ ചീനിമരച്ചോട്ടിൽക്ക്.
മൂന്നും അവിടെ ഇരുന്ന് എന്തോ കത്തി അടിച്ചിരിക്കാണ്. ഞങ്ങളെ രണ്ടാളെയും കണ്ടതും മൂന്നും മുഖം തിരിച്ചു. "രാവിലെ വരാത്തതിന്ടെ ദേഷ്യം ആയിരിക്കും ലെ.."ഞമ്മൾ അവരുടെ അടുത്തു ഇരിക്കുമ്പോ ചോദിച്ചു. "അതെല്ലോ... എവിടെയായിരുന്നു രണ്ടും " ജാസിക്കയാണ് " അത് പിന്നെ... ഞങ്ങൾക്ക് എയുതാൻ ഉണ്ടായിരുന്നു. ഇന്നു സുബ്മിറ്റ് ചെയ്യേണ്ടതായിരുന്നു. അതാണ്... "ഞമ്മൾ എന്തൊക്കെ പറഞ്ഞു അങ്ങട്ട് പൂർത്തിയാക്കി. "ഓഹ്..അതായിരുന്നോ... അല്ലാതെ ഷൈമ ഉടക്കിന് വന്നോണ്ട് അല്ല.. " ജാസിക്കാന്റെ പെട്ടന്നുള്ള പറച്ചിൽകേട്ട് ഞമ്മൾ ആകെ ചമ്മി നാറി എന്ന് വേണം പറയാൻ. അപ്പൊ ഇവരെല്ലാം അറിഞ്ഞിട്ടുണ്ട്. അജുനെ നോക്കിയപ്പോൾ കലിപ്പിൽ ഫോണിൽ തോണ്ടുന്നുണ്ട്. അത് കണ്ടപ്പോ തന്നെ മനസ്സിലായി എന്നോടുള്ള ദേഷ്യമാണ് ആ പാവം ഫോണിനോട് തീർക്കുന്നത് എന്ന്. "അത്...വല്യ പ്രശ്നം ഒന്നുമില്ല. ചെറുതായിട്ട്... " എന്ന് പറഞ്ഞു ഞമ്മൾ അജുനെ നോക്കിയപ്പോയും മൂപ്പർക്ക് ഒരു ഭാവവിത്യാസവുമില്ല.
ആ പയേ പോലെതന്നെ മൂന്നുപ്പേരുo ഭയങ്കര ശുണ്ടിയിൽ ആണ് ഇരിക്കുന്നത്. ജാസിക്കയാണ് പിന്നിം സംസാരിക്കുകഎങ്കിലും ചെയ്യുനത്. ബാക്കി രണ്ടും ഹേ....ഹേ.. ഞമ്മൾ സനയെ ഇനി എന്ന പണ്ണുവേ...എന്ന രീതിയിൽ നോക്കിയപ്പോൾ ഓൾ എന്നെ നോക്കി കണ്ണിറുക്കി റാഷിക്കാനെ സോപ്പ് ഇട്ട് അവിടുന്ന് കൊണ്ട്പോകുന്നുണ്ട്. ഹൌ... അങ്ങനെ റാഷിക്കാന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ഇനി ജാസിക്കയും അജുവും. ജാസിക്ക പതയും പക്ഷെ അജു... നോ...വേ.. "സത്യായിട്ടും....ഇതൊക്കെ അല്ലേ രസം..." എന്നും പറഞ്ഞു ഞമ്മൾ ഞമ്മളെ മൈക്ക് ഓണ് ആക്കാൻ നിന്നതും. അജുന്റെ കമന്റും പെട്ടന്നായിരുന്നു. അത് കേട്ടതും എന്താ അതിനു മറുപടി പറയാ എന്നെനിക്കു അറിയില്ലായിരുന്നു. ഞമ്മളെ മൈക്ക് താനേ ഓഫ് ആയി..... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.