മുഹബത്തിന് മഹർ: ഭാഗം 22

muhabathin mahar

രചന: SINU SHERIN

"എനിക്ക് ശിഫാനയേ ഒത്തിരി ഇഷ്ട്ടമാണ് ആലി. അവളെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നീ എന്നെ സഹായിക്കില്ലേ. " അതിനു എന്ത് മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ തരിച്ചു നിന്നു. ഇല്ലാ... എനിക്കൊരിക്കലും അതിനു കഴിയില്ല. ഞാൻ ജീവനെക്കാളെറെ സ്നേഹിച്ച പുരുഷനെ വേറെ ഒരാൾക്ക്‌ വിട്ടുകൊടുക്കേ..മനസ്സറിഞ്ഞു സ്നേഹിച്ച ഒരാള്ക്കും അതിനു കഴിയില്ല. ഇത്രയും കാലം മനസ്സിൽ കൊണ്ട് നടന്ന എന്റെ അജുനെ ഒരു നിമിഷം കൊണ്ട് ഞാൻ അവൾക്കു വിട്ടുകൊടുക്കേ.....ഇല്ല... എനിക്ക് അതിനൊരിക്കലുo കഴിയില്ല. "ആലി... നീ എന്ത് ആലോചിച്ചു നിൽക്കാ....നിനക്ക് അല്ലാതെ വേറെ ആർക്കും ഇതിന് പറ്റില്ല. നീ വളച്ചു തരണം എന്നൊന്നും ഞാൻ പറയുന്നില്ല. അതൊക്കെ ഞാൻ വളചോളാം. നീ കട്ട സപ്പോർട്ട് ആയി കൂടെ നിന്നു തന്നാ മാത്രം. പ്ലീസ്‌ ആലി... പ്ലീസ്‌..നിന്ടെ അജു അല്ലേ പറയുന്നേ.അവളെ വളക്കാൻ എന്നെ സപ്പോർട്ട് ചെയ്യൂലെ " നിന്നെ ഞാൻ എന്റെ അജുവായ് കണ്ടത് കൊണ്ടാണ് ഇന്നെനിക്കു ഇത്രക്കും വിഷമിക്കേണ്ടി വന്നത്.

അജു... എനിക്ക് നിന്നോട് പറയണം എന്നുണ്ട് ആരും കാണാതെ എന്തിനു നിന്നോട് പോലും പറയാതെ ഈ മനസ്സിൽ കൊണ്ട് നടന്ന മുഹബ്ബത്ത്. പക്ഷെ... എന്തോ എനിക്കതിനു കഴിയുന്നില്ല. അറിയില്ല എന്തുകൊണ്ടാണെന്ന്. ഞാൻ കേറാൻ ആഗ്രഹിച്ച ആ ഹൃദയം ഇന്നു വേറെ ഒരാൾ സ്വന്തമാക്കി എന്നറിഞ്ഞത്‌ കൊണ്ടാണോ.... "ആലി... നീ എന്താ ഒന്നും മിണ്ടാത്തെ..." അജു വീണ്ടും ചോദ്യം ഉയർത്തിയപ്പോയാണ് ഞാൻ ചിന്തകളിൽ നിന്നു ഉണർന്നത്. "അജു... എന്റെ ഫുൾ സപ്പോർട്ടും നിനക്കുണ്ടാകും. പോരെ..." "ഹാ മതി... എന്റെ ആലി ഇത്ര പറഞ്ഞാൽ മതി ബാക്കിയൊക്കെ ഈ അജു നോക്കിക്കോളാം. " അത് പറയുമ്പോൾ അവന്ടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. അതോടൊപ്പം ഈ ഹൃദയം നീറുകയും. എന്തോ പിന്നെ ക്ലാസിൽ കേറാൻ തോന്നീല. ശിഫാനയേ ക്ലാസ്സിലെക്ക് പറഞ്ഞയച്ചു ഞാൻ സനയുടെ കൈ പിടിച്ചു കാന്റീനിലേക്ക്‌ പോയി.

കാന്റീനിൽ എത്തുന്ന വരെ എന്തിനാ ഇപ്പൊ കാന്റീനിൽ പോകുന്നെ എന്ന ചോദ്യം ചോദിച്ചു സന എനിക്കൊരു സ്വയ്ര്യം തന്നീലാ. അവിടെ എത്തി ഞമ്മൾ അവളെ കൈ വിട്ടു അവിടെ കണ്ട ഒരു ബെഞ്ചിൽ പോയിരുന്നു തല കുനിച്ചു കരഞ്ഞു. "ആലി... ഇയ്യ്‌ എന്തിനാ ഇപ്പോ കരയുന്നെ. നീ അജുനോട്‌ സംസാരിച്ചു തിരിച്ചു വന്നത് മുതൽ ഞാൻ ശ്രദ്ധിക്കാണ്.നിന്ടെ മുഖം ആകെ വാടിയിരിക്കുന്നത്. എന്താ പെണ്ണെ.. എന്താ നിന്ടെ പ്രശ്നം. " ഞമ്മൾ ഓൾക്ക് മറുപടി ഒന്നും കൊടുക്കുന്നില്ല എന്ന് കണ്ടത് കൊണ്ടാണോ എന്നറിയില്ല അവൾ വീണ്ടും ചോദ്യം ചോദിച്ചു കൊണ്ടിരുന്നു. "എന്താ നീ ഒന്നും മിണ്ടാത്തെ. ഇങ്ങനെ കിടന്നു മോങ്ങാൻ ആണോ നീ ഇവിടേക്ക് വന്നത്. നീ കിടന്നു മോങ്ങുന്നത് കാണിച്ചു തരാനാണോ നീ എന്നെ ഇവിടെ വലിച്ചു കൊണ്ട് വന്നത്. നീ എന്തെങ്കിലും ഒന്നു വായ തുറന്ന് പറയ് എന്റെ ആലി..

" ഞാൻ മെല്ലെ തല പൊക്കി നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികളാലുo വിതുമ്പുന്ന ചുണ്ടുകളാലുo അവളോട്‌ പറഞ്ഞു "ഞാൻ എന്താ നിന്നോട് പറയേണ്ടത്‌ സന.ഞാ...ൻ...ഞാൻ ജീവനതുല്യം സ്നേഹിച്ച ആൾക്ക് വേറെ....വേറെ... ഒരാളെ ഇഷ്ട്ടമാണെന്നോ. അതോ എന്റെ മനസ്സിൽ അവൻക്കുള്ള സ്ഥാനം പോലെ അവന്ടെ മനസ്സിൽ എനിക്ക് സ്ഥാനം ഇല്ലന്നോ... നീ പറ ഞാൻ എന്താ നിന്നോട് പറയേണ്ടത്. " എന്നും പറഞ്ഞു ഞാൻ വീണ്ടും പൊട്ടി കരഞ്ഞു. എന്റെ മറുപടി കേട്ട് സന ആകെ ഞെട്ടിയീട്ടുണ്ട്. "എന്ത്... നീ പറഞ്ഞു വരുന്നത് അജുന് വേറെ ഒരാളെ ഇഷ്ട്ടാണ്ന്നോ... ഞാൻ ഒരിക്കലും ഇത് വിശ്വസിക്കില്ല. " "വിശ്വസിക്കണം സന...എന്നോട് അവൻ നേരിട്ട് പറഞ്ഞു. ഞാൻ അവനെ സപ്പോർട്ട് ചെയ്യണം എന്ന് " "ആലി... എന്നാലും അജു.. ആരെയ... ആരെയ അവൻ സ്നേഹിക്കുന്നത് ??" "ശിഫാന.."

"ശിഫാനയോ...അവൻ എന്തിനാ അവളെ... നിന്നെ ഇന്നലെ പരിഹസിച്ചതും ഈ ശിഫാനയുടെ പേര് പറഞ്ഞിട്ടല്ലേ.. " "ഹ്മ്മ്..." "എനിക്ക് ഇപ്പൊ രണ്ടിൽ ഒന്ന് അറിയണം. നീയീ ജന്മത്തിൽ നിന്ടെ ഇഷ്ട്ടം തുറന്ന് പറയും എന്നെനിക്കു പ്രതീക്ഷയില്ല. അതുകൊണ്ട് ഇന്നു തന്നെ ഞാൻ അവനോടു പറയും എന്റെ ആലി അവനെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് " എന്നും പറഞ്ഞു സന അവിടെ നിന്നും എണീറ്റ് പോകാൻ നിന്നു ഞാൻ അപ്പൊ തന്നെ അവള്ടെ കൈ പിടിച്ചു പറഞ്ഞു "വേണ്ട സന...അജു... അവൻ ഒരിക്കലും തെറ്റ് കാരനല്ല. ഞാനാ തെറ്റ്കാരി. അവനെ ഒരുപാട് സ്നേഹിച്ചിട്ടും ഒരിക്കൽ പോലും എന്റെ ഇഷ്ട്ടം ഞാൻ അവനെ അറിയിച്ചില്ല. ഇഷ്ട്ടമാണ് എന്ന്‌ തെളിയിക്കാനുള്ള ഒരു കാര്യവും ഞാൻ അവൻ മുന്നിൽ ഇത് വരെ ചെയ്തിട്ടില്ല. അപ്പൊ അവൻ എങ്ങനെ അറിയാനാ ഈ ഞാൻ അവനെ സ്നേഹിക്കുന്ന കാര്യം "

"ആലി... എന്നാലും.. " "വേണ്ട സന...ഇപ്പൊ അവന്റെ മനസ്സിൽ എനിക്കൊരു സ്ഥാനമുണ്ട്. ഞാൻ അവനെ സ്നേഹിക്കുന്നു എന്നെങ്ങാനും അവനറിഞാൽ ചിലപ്പോൾ ആ മനസ്സിൽ എനിക്കുള്ള സ്ഥാനം പോയേക്കാം. അവനെ സ്നേഹിക്കുന്ന ആയിരം പെൺകുട്ടികളിൽ ഒരാളായി എന്റെ സ്ഥാനം ചുരുങ്ങിയേക്കാം. ഇത് ഈ പൊട്ടിപെണ്ണിന്റെ മനസ്സിൽ തോന്നിയ ചെറിയ ഒരു ഭ്രാന്തായി ഞാൻ കൂട്ടികോളാo... അല്ലെങ്കിലും ഞാൻ ഓര്ക്കണമായിരുന്നു എനിക്കൊന്നും അവനെ സ്നേഹിക്കാനോ സ്വന്തമാക്കാനോ ഉള്ള അര്ഹത ഇല്ല എന്ന്. " "ആലി ഇന്നാ നിന്ടെ ഫേവറെറ്റു പരിപ്പുവട. " എന്നും പറഞ്ഞു കാന്റീനില്ലേ അനൂപ്‌ ചേട്ടൻ ഞങ്ങളെ ടേബിലിൽ വന്നു രണ്ടു പരിപ്പുവടയും ചായയും വെച്ചു. എന്നും കോളേജിൽക്ക് വരുമ്പോൾ ഒരു പരിപ്പ്‌വടയെങ്കിലുo അനൂപ്‌ ചേട്ടന്ടെ കയ്യിൽ നിന്നു വാങ്ങിച്ചു തിന്നില്ലേങ്കിൽ ഞമ്മല്ക്ക് പിന്നെ അന്ന് ക്ലാസ്സിൽ ഇരിക്കാൻ ഒരു സുഖം ഉണ്ടാവൂല. എന്ടെയും അജുന്റെയും ഫേവരെറ്റു ആണ് പരിപ്പുവട.

ഞങ്ങൾ ഇവിടെ വന്നു ഇരുന്നാൽ മാത്രം മതി. അനൂപ്‌ ചേട്ടൻക്ക് അറിയാം ഞങ്ങൾക്ക് എന്താ ആവിശ്യം എന്ന്. "അനൂപേട്ട.. എനിക്ക് ഇപ്പൊ ചായ വേണ്ട. ഇന്നു വയറു ഫുൾ ആണ് " "അത് പറഞ്ഞാ പറ്റില്ല. രണ്ടാളും ഇത് കഴിച്ചിട്ട് ഇവിടുന്നു പോയാൽ മതി. ഇത് ഇന്നു അനൂപ്‌ ചേട്ടന്ടെ വക ഫ്രീ ആണ്. നീ തന്നെ അല്ലേ ആലി പറയാറ് ഫ്രീയായി കിട്ടുന്ന ഒരു സാധനവും നമ്മൾ വേസ്റ്റ് ആക്കരുത് എന്ന്. അപ്പൊ ഇത് വേസ്റ്റ് ആകാതെ കഴിച്ചിട്ട് പോയാൽ മതി.." പിന്നെ അനൂപ്‌ ചേട്ടനെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞമ്മൾ അതെടുത്തു കഴിക്കാന് തുടങ്ങി. എത്ര കഴിച്ചിട്ടും ചങ്കിൽ നിന്നു അങ്ങട്ട് ഇറങ്ങുന്നില്ല. "സന..എനിക്ക് മതി... ഇത് തിന്നാൻ പറ്റുന്നില്ല. ചങ്കിൽ എത്തുമ്പോ ഒരു വേദന. ബാക്കി നീ കഴിച്ചോ " എന്നും പറഞ്ഞു ഞമ്മൾ പ്ലേറ്റ് അവൾക്കു നേരെ നീട്ടി. "ചങ്കിൽ മാത്രമോള്ളൂ വേദന അതോ മനസ്സിലും ഉണ്ടോ. "

ആ ശബ്ദം കേട്ട ഭാഗതെക്ക് ഞമ്മൾ ഒന്ന് തിരിഞ്ഞ് നോക്കി. വേറെ ആരുമല്ല അനൂപ്‌ ചേട്ടൻ ആണ്. അപ്പൊ ചേട്ടൻ ഞങ്ങൾ പറഞ്ഞതെല്ലം കേട്ടിട്ടുണ്ടാവോ "ആലി... നിങ്ങൾ സംസാരിച്ചതെല്ലാം ഞാൻ കേട്ടു.എനിക്ക് ഒത്തിരി ഇഷ്ട്ടായിരുന്നു നിങ്ങൾ രണ്ടുപേരെയും. നിങ്ങൾക്കിടയിലെ സ്നേഹം കണ്ട്‌ പലപ്പോയും ഞാൻ സന്തോഷിച്ചിട്ടുണ്ട്. ഇത്രക്കും അടുത്ത കൂട്ടുക്കാരെ ഞാൻ എവിടെയും കണ്ടിട്ടില്ലായിരുന്നു. ഇപ്പൊ നീ അവനെ ഓർത്തു ദുഖിക്കുന്നുണ്ടെങ്കിൽ ഒരിക്കൽ അവൻ നിന്നെ ഒര്തും ദുഖിക്കും. " ഞമ്മൾ അനൂപ്‌ ചേട്ടൻ നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു അവിടെ നിന്നും ഇറങ്ങി. അനൂപ്‌ ചേട്ടൻ പറഞ്ഞത് ശെരിയാവാം

പക്ഷെ എനിക്കെന്തോ അത് അംഗീകരിക്കാന് കഴിയുന്നില്ല. കാരണം ഞാൻ ഇനിയും അവനെ ഓർത്തു സങ്കടപ്പെട്ടാലുo അവൻ എന്നെ ഓർത്തു സങ്കടപെടില്ല. അതെനിക്ക് ഉറപ്പാണ്. "ആലി... അപ്പൊ ഇനി നീ അവരുടെ ലവ്നെ സപ്പോർട്ട് ചെയ്യാൻ പോവാണോ " സനയാണ് "പിന്നല്ലാതെ.... ഞാൻ കുറച്ചു സങ്കടപ്പെട്ടാലുo വേണ്ടില്ല. അജു സന്തോഷമായിരിക്കണം. കാരണം എന്റെ ജീവൻ അവനാണ്. അപോ അവൻ സന്തോഷായിട്ട് ഇരുന്നാലല്ലേ എനിക്ക് സന്തോഷമായിട്ട് ഇരിക്കാൻ പറ്റൂ. " എന്ന് ഞമ്മൾ അവളോടെ പറഞ്ഞു ചിരിക്കാൻ ശ്രമിച്ചു. പക്ഷെ അവിടെയും പടച്ചോന് എന്നെ കൈ വിട്ടു. ചിരിക്ക് പകരം കണ്ണ് നീരാണ് എന്റെ അധരങ്ങള്ളിൽ കൂടി ഒഴുകിയത്‌. ഓരോ വാക്കിനൊപ്പം ഓരോ കണ്ണ്നീര് തുള്ളി ഉതിർന്ന്‌ വീണപ്പോൾ ഞാൻ തന്നെ സംശയിച്ചു ഇത്രയൊക്കെ കണ്ണുനീർ എനിക്ക് ഉണ്ടായിരുന്നോ എന്ന്........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story