My Better Half: ഭാഗം 3

my better half

രചന: അപ്പു

* Appu..💙 * കൃതി..... പൊന്നു... പൊന്നു കനാലിൽ വീണു....😰😰(ഒരു കുട്ടി ഓടിവന്നു പറഞ്ഞു... അത് കേട്ടതും കൃതിയും കുട്ടികളും അവിടെ നിന്ന് പുറത്തേക്ക് ഓടി... പേട്ടന്ന് തന്നെ പുറത്ത് കുട്ടികളുടെ ബഹളം കൂടി വന്നു എല്ലാവരും കനലിന്റെ അവിടേക്ക് ഓടി.... കനലിന്റെ അവിടെ എത്തിയതും അവിടമാകെ കുട്ടികളാണ് ദൂരെ നിന്നും മോളേ. എന്നു വിളിച്ചു കരഞ്ഞു കൊണ്ട് വീണ കുട്ടിയുടെ അമ്മ ഒടി വരുന്നുണ്ട്... കാണുബോൾ തന്നെ പേടിയാവുന്ന ഒരു വലിയ കാനാൽ ആയിരുന്നു അത് കുത്തി ഒഴുകുന്ന വെള്ളവും... ടാ ഹരി ഇനി നോക്കിട്ട് കാര്യമില്ല ചാടം.... (കിച്ചു... ആ ആ കുട്ടിയുടെ ജീവൻ എങ്ങനെയെങ്കിലും രക്ഷിക്കണം....

(ഹരി. ഗ്ലും.... രണ്ടു പേരും ചാടാൻ നിന്നപ്പോഴേക്കും ആരോ വെള്ളത്തിലേക്ക് ചാടിയിരുന്നു... കൃതി...... പെട്ടന്ന് അവിടെ നിൽക്കുന്ന കുട്ടികളെല്ലാം അങ്ങനെ വിളിച്ചതും.. ഹരിക്കും കിച്ചുവിനും മനസിലായി ചാടിയത് കൃതികയാണെന്ന്.... ചുറ്റും കൂടിയ എല്ലാവരും പേടിച് നിൽപ്പുണ്ട് കൃതിയുടെ അച്ഛനും ആകെ പേടിച്ച് നിൽപ്പുണ്ട് പെട്ടന്ന് ഹരിയും കാർത്തിയും വെള്ളത്തിലേക്ക് ചാടാൻ നിന്നു.. പെട്ടന്നാണ് വെള്ളത്തിൽ നിന്ന് അവൾ പൊങ്ങിയത്.... വീണ്ടും അവൾ വെള്ളത്തിൽ മുങ്ങി... കുറെ നേരത്തിനു ശേഷം കുത്തിയോലിക്കുന്ന കനലിന്റെ ഓരത്തെ ഒരു പാറയിൽ അവൾ പിടി മുറുക്കി നിന്നു ... ഒരു കയ്യിൽ ആ കുട്ടിയുമുണ്ടായിരുന്നു.... പെട്ടന്ന് തന്നെ കിച്ചു കനലിന്റെ അരികിലൂടെ ഇറങ്ങി... കൃതിയുടെ കയ്യിൽ മുറുകെ പിടിച്ചു...

അവൾ ആ കുഞ്ഞിനെ അവന്റെ കയ്യിൽ കൊടുത്തു... അവൻ ഒരു കൈ കൊണ്ട് കുഞ്ഞിനെ പിടിച്ച് മറ്റേ കൈ അവൾക് കൊടുത്തു... അപ്പോഴേക്കും ഹരിയും വന്നു കുഞ്ഞിനെ അവന്റെ കയ്യിൽ നിന്ന് വാങ്ങി... അവന്റെ കയ്യിൽ പിടിച്ച് കൃതി മുകളിലോട്ട് കേറി..... Are you ok... (കിച്ചു... മ്മ്... കൃതി ഒന്ന് മൂളുക മാത്രം ചെയ്തു അവൾ നല്ലപോലെ കിതക്കുന്നുണ്ടായിരുന്നു .... എല്ലാവരും പെട്ടന്ന് തന്നെ കുഞ്ഞിന്റെ അടുത്തേക്ക് പോയി കുഞ്ഞിനെ അമ്മ വാങ്ങി നെഞ്ചോടുചേർത്തു കരയുകയാണ്... പെട്ടന്ന് ഹരി അവരുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തിരികെ വാങ്ങി അടുത്തുള്ള വീട്ടിലേക്ക് കേറി അവിടത്തെ തിണ്ണയിൽ മോളെ കിടത്തി.... ഞങ്ങൾ വരുമ്പോൾ വഴി പറഞ്ഞുതന്ന കുട്ടികളിലെ ചെറിയ കുട്ടിയായിരുന്നു വെള്ളത്തിൽ വീണത്.. കാർത്തി..........

(ഹരി.. ടാ പെട്ടന്ന് വണ്ടിന്ന് എന്റെ ബാഗ് എടുക്ക്..(ഹരി... അതും പറഞ്ഞു ഹരി കുഞ്ഞിന്റെ വയറിൽ അമർത്തി വെള്ളം പുറത്തേക്ക് കളയാൻ നോക്കി... അപ്പോഴേക്കും കിച്ചു വന്നു ബാഗ് കൊടുത്തു... അതിൽ നിന്നും സ്റ്റെതസ്കോപ്പ് വച്ച് കുഞ്ഞിനെ ഹരി നോക്കി....ഒരു ഇൻജെക്ഷനും എടുത്തു... പേടിക്കാനൊന്നും ഇല്ല കുട്ടി ഇപ്പൊ ഓക്കെ ആണ്...🙂 ചളിവല്ലതും അകത്‌ചെന്നിട്ടുണ്ടെങ്കിൽ ശര്ദിക്കാൻ ചാൻസ് ഉണ്ട്... അധികമായി വല്ലതും ഉണ്ടങ്കിൽ ഹോസ്പിറ്റലിൽ കാണിച്ചാൽ മതി... ഒന്ന് ഉറങ്ങി നീച്ചാൽ ശരിയായിക്കോളും.......🙂പിന്നെ കട്ടിയില്ലാത്ത ഭക്ഷണം കൊടുത്താൽ മതി കഞ്ഞിയോ മറ്റോ... (ഹരി... ആ അമ്മ അവനോട് നന്ദി പറഞ്ഞു.... കിച്ചു ചുറ്റും കൃതിയെ നോക്കിയെങ്കിലും അവളെ അവിടെ കാണാൻ സാധിച്ചില്ല...

സ്വന്തം ജീവൻ പോലും നോക്കാതെ ആ കുഞ്ഞിനെ രക്ഷിച്ച അവളെ എല്ലാവരും അഭിനതന്ദിക്കുകയായിരുന്നു...കുഞ്ഞിന്റെ അമ്മ അവളെ കെട്ടിപിടിച്ചു കൊറേ കരഞ്ഞു നന്ദി പറഞ്ഞു... ഏല്ലാവർക്കും മുമ്പിൽ നിറ പുഞ്ചിരിയായി അവളും.... കാർത്തി (കിച്ചു.) അതെല്ലാം നോക്കികാണുകയായിരുന്നു... ഇതുവരെ അനുഭാവികാത്ത ഒരു ഫീൽ അവനെ വന്നു പൊതിയുന്നത് അവൻ അറിഞ്ഞു.... അവളുടെ കയ്യിലും മറ്റും ചെറിയ പൊറലുകൾ പറ്റിയിരുന്നു അതിൽ നിന്നെല്ലാം ചോരയും വന്നിരുന്നു അതൊക്കെ കണ്ടതും കാർത്തിക്ക്‌ എന്തോ വിഷമമായെങ്കിലും ആ മുറിവുകൾ എല്ലാം മറന്ന് കുഞ്ഞിനെ നോക്കി നിൽക്കുകയായിരുന്നു കൃതി. ആകെ നനഞ്ഞതുകൊണ്ട് അധികം അവിടെ നിൽക്കാതെ അവൾ വേഗം വീട്ടിലേക്ക് പോയി.. .......

പിന്നീട് വീട്ടിലേക്ക് തന്നെ പോയി അവിടെ കുറച്ചുനേരം സംസാരിച്ചു ജാതകവും അവർ വാങ്ങി... പോകാൻ നേരം ഹരിയുടെ കണ്ണുകൾ ചുറ്റും ദച്ചുവിനെ തിരഞ്ഞു... അവൾ അവനെ തന്നെ നോക്കി നില്കുകയായിരുന്നു... ഹരി അവളെ നോക്കി ചെറുതായൊന്നു ചിരിച്ചു അവൾ തിരിച്ചു അവനും ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു.... കിച്ചു പൂവാൻ നേരം കൃതിയെ നോക്കിയെങ്കിലും അവൾ അവിടെ ഉണ്ടായിരുന്നില്ല..... 😒 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ടാ എന്താടാ നിന്റെ മുഖം പെട്ടന്ന് വാടിയെ....(ഹരി... പോരുമ്പോ അവളെ കാണാൻ പറ്റില്ലെടാ...ഇനിപ്പോ എന്ന...😓(കിച്ചു ... പക്ഷെ ഞാൻ കണ്ടു ചിരികേം ചെയ്തു 😍.. (ഹരി... എഹ് നീ കൃതിയെ കണ്ടോ...🤔(കിച്ചു. കൃതിക അല്ല ദർശനയെ അല്ല ദച്ചുവിനെ....

😊(ഹരി... 😍ഹർഷിദ് ദർശന.... 😍😍ദർശന ഹർഷിദ്. ആഹ്.. 😍😍 നല്ല മാച്ച് ഉണ്ടല്ലേ... (ഹരി... 😍കാർത്തിക് കൃതിക...😍😍... കൃതിക കാർത്തിക്...😍 അത്രക്കൊന്നും നിന്റെ ഇല്ല...😏 (കിച്ചു... ഓഹ് ഓഹ്...☺️☺️ അല്ല എന്താണ് മോനെ ഉദ്ദേശം നീ ഉറപ്പിച്ചോ അവളെ തന്നെ മതിയെന്ന്.... (ഹരി... പിന്നല്ലാൻഡ്... നമ്മൾ പോലും ആ കനാൽ കണ്ട് ഒന്ന് പതറി... അപ്പൊ സ്വന്തം ജീവൻ പോലും നോക്കാതെ അവൾ ആ കുഞ്ഞിനെ രക്ഷിച്ചിലെ.... അവൾ നല്ല കുട്ടിയാ... നമ്മുടെ കുടുംബത്തിന് ചേരും... (കിച്ചു... ഹരിയെ ഹോസ്പിറ്റലിൽ ഇറക്കി കിച്ചുവും വല്യച്ഛനും വീട്ടിലേക്ക് പോയി... 💞💞💞💞💞💞💞💞💞💞💞💞💞💞💞 "ടാ എന്നിട്ട് നിനക്ക് കുട്ടിയെ ഇഷ്ട്ടപെട്ടോ എന്താ പേര്...." രാത്രി വീടിന്റെ ബാൽകാണിയിൽ ഇരിക്കുകയാണ് ഹരിയും കാർത്തിയും ഹരി ഫോണിൽ സിദ്ധുവിന് വീഡിയോ കാൾ ചെയ്യുകയാണ്.... .

പേര് ദർശന... നല്ല കുട്ടിയാന്ന തോന്നുന്നേ കോളേജിലെ ടീച്ചർ ആണ്..😍😍(ഹരി... ജാതകം നോകിച്ചോ.... (സിദ്ധു... ഇല്ലടാ നാളെ അച്ഛൻ നോക്കിക്കാൻ പോകുന്നുണ്ട്‌... (ഹരി... അല്ല...നമ്മടെ കത്തിടെ ശബ്തൊന്നും കേൾക്കുന്നില്ലലോ 🧐... എവടെ കാർത്തി....🧐🧐 (സിദ്ധു... വർക്ക്‌ ചെയ്യന്നു പറഞ്ഞു ലാപും പിടിച്ച് സ്വപ്നം കണ്ടിരിക്കുകയാ.. 😂 അത് പറഞ്ഞപ്പോഴാ സിദ്ധു ചെക്കൻ ഇപ്പൊ ഫുൾ ബിസി അല്ലെ... നമ്മുടെ കത്തി ഉള്ളിൽ ഒരു സ്പാർക് കേറികൂടിണു..🤭🤭(ഹരി... ദേ ഹരി സിദ്ധു നിങ്ങളോട് രണ്ടാളോടും ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ കത്തി എന്ന് വിളിക്കലെന്നു...😠(കിച്ചു.... കത്തിയേ കത്തിന്ന് അല്ലാണ്ട് എന്താ വിളികണ്ട് കത്തിയെ.....😌😉(സിദ്ധു.... പോടാ പോടാ...😠 പിന്നെ പുരുഷുന് അവിടെ യുദ്ധം ഒന്നും ഇല്ലേ...😉😉(കിച്ചു... യുദ്ധോക്കെ അവടെ നിക്കട്ടെ നീ ആദ്യം ആ കുട്ടിയെ കുറിച് പറ ഇത്രയും. നാൾ സിംഗിൾ ആയി നടന്ന ബിസ്നെസ്സ് മാന്റെ ഉള്ളിൽ സ്പാർക് Wow....!

കേക്കട്ടെ നിന്റെ സ്പാർക്കിനെ കുറിച് (സിദ്ധു... എന്ത് പറയാൻ... കണ്ടു ഇഷ്ട്ടപെട്ടു...😍😍ഹരി കാണാൻ പോയ കുട്ടിയുടെ ചേച്ചിയാ... പേര് കൃതിക... (കിച്ചു.. എന്ത് കത്രികയോ...😂😂(സിദ്ധു... കത്രികയല്ല... വെട്ട്കത്തി...😬😬 നിനോടൊക്കെ പറഞ്ഞ എന്നെവേണം തല്ലാൻ😠😠.. ഞാൻ പൂവാ.😏.. നിങ്ങൾ രണ്ടും തള്ളി മറിക്ക്..😏😏... (കിച്ചു... ഏയ്യ് ഏയ്യ് പിണങ്ങി പൂവലേ കത്തിയെ....😁കത്തിയും കത്രികയും നല്ല മാച്ച് അല്ലെ സിദ്ധു.......🤭(ഹരി... 😂😂.... (സിദ്ധു പോടാ 😏പോടാ 😏... (കിച്ചു.. അവരോട് അതും പറഞ്ഞു കാർത്തി നേരെ റൂമിലേക്ക് പോയി... റൂമിന്റെ ചുമരിലയി തൂക്കിയ പെയിന്റിംഗിൽ അവന്റെ കണ്ണുകൾ ഉടക്കി കുറെ നേരം ആ പെയിന്റിംഗിൽ തന്നെ നോക്കി നിന്ന് അതിലുടെ വിരലുകൾ ഓടിച്ചു...... പിന്നീട് ബെഡിൽ വന്നുകിടന്ന് ഫോൺ കയ്യിൽ എടുത്തു വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.... മെസ്സേജ് ടൈപ് ചെയ്തു... "" * ❤️

An another beautiful day in my life.... Love you so much 😘 My better half... ❤ * "" പതിയെ ഫോൺ ബെഡിലേക്ക് ഇട്ട് അവൻ കണ്ണടച്ചു കിടന്നു...... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ബാൽകാണിയിൽ നിന്ന് വീശി അടിക്കുന്ന കാറ്റിനെ ഇരുകൈകൊണ്ടും വരവേറ്റു നിന്നവൾ ആകാശത്ത് നിറഞ്ഞുനിൽക്കുന്ന നക്ഷത്രകൂട്ടങ്ങളെ നിറകണ്ണുകൾ കൊണ്ട് നോക്കിനിന്നു .... പെട്ടന്നാണ് അവളുടെ ഫോണിൽ മെസ്സേജ് ടോൺ വന്നത്... നിറഞ്ഞു നിന്ന കണ്ണുകൾ പതിയെ തുടച്ചുകൊണ്ട് അവൾ ഫോൺ എടുത്തു നോക്കി മെസ്സേജ് കണ്ടതും നിറഞ്ഞുനിന്ന ആ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം വന്നു ആരെയും മയക്കുന്ന പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു... അതിലെ അവസാന വാക്ക് അവളുടെ മനസ്സിൽ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു. എത്ര കേട്ടാലും മതിവരാത്ത പോലെ... ❤️ * My better half... * ❤️.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story