നന്ദമയൂഖം: ഭാഗം 1

nanthamayoogham

A Story by സുധീ മുട്ടം

നന്ദമയൂഖം ഭാഗം 01 "ഇറങ്ങിക്കോണം ഇവിടുന്നു..മതി നിന്റെ ഇവിടത്തെ താമസം" എന്നു പറഞ്ഞു മീനാക്ഷിയമ്മ മയൂഖയുടെ ബാഗും തുണികളുമെടുത്ത് വെളിയിലേക്കെറിഞ്ഞു.. "ഭർത്താവ് മരിച്ചു അധികം മാസങ്ങളായില്ല അവൾക്ക് ചൂടു പറ്റാതെ കിടക്കാൻ കഴിയില്ലെന്നായി..അതിനവൾ കണ്ടെതും ഭർത്താവിന്റെ അനിയനെ.ഇത് ഞാനിവിടെ വെച്ചു പൊറുപ്പിക്കില്ല" മീനാക്ഷിയമ്മ കലി തുള്ളി അലറി..അപ്പോഴും ഞാനൊന്നും അറിഞ്ഞതേയില്ലെന്ന ഭാവത്തോടെ മനു ചിരിയോടെ നിന്നു.. "അമ്മേ പ്ലീസ് ഞാൻ പറയുന്നതൊന്ന് കേൾക്കമ്മേ ഞാനല്ല തെറ്റുകാരി.ഞാൻ തെറ്റുകാരി അല്ല." എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനേയും കൊണ്ടവൾ നിലവിളിച്ചു.. "പിന്നെ എന്റെ ഇളയമോനാണോടീ തെറ്റുകാരൻ..നിന്റെ തൊലിവെളുപ്പ് കാട്ടി എന്റെ മോനെ വശത്താക്കിയാൽ സ്വത്തുക്കൾ നിനക്ക് തന്നെ കിട്ടുമല്ലോ നശൂലമേ .അതിനല്ലേടീ ഒന്നും അറിയാത്ത ചെറുക്കനെ പാട്ടിലാക്കിയത്" മയൂഖ നിന്നിടത്തു നിന്നും ഉരുകിപ്പോയി..ഒരിക്കൽ മനസ്സിൽ കരുതാത്തതാണമ്മ വിളിച്ചു പറഞ്ഞു ആക്ഷേപിക്കുന്നത്..അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു.

" എന്റെ മകനെ കൊന്നു തിന്നിട്ടും നിന്നെ ഇവിടെ നിർത്തിയതേ ഞാനുമൊരു പെണ്ണും നീയൊരു പെണ്ണും നിനക്കൊരു പെൺകുഞ്ഞും ആയിട്ടാ..എന്നിട്ടും അവൾക്ക് അഴിഞ്ഞാടാൻ എന്റെ മോനെത്തന്നെ വേണമല്ലേ" കലിയോടെ മീനാക്ഷിയമ്മ മയൂഖയെ പിടിച്ചു മുറ്റത്തേക്ക് തള്ളി. "അയ്യോ എന്റെ പൊന്നുമോളേ" എന്ന് നിലവിളിയോടെ താഴേക്കു വീണു..കുഞ്ഞിനു പരിക്ക് പറ്റാതിരിക്കാൻ മാറോട് ചേർത്തു പിടിച്ചു ഉറക്കെ കരഞ്ഞു.. "അമ്മേ രാത്രിയാണ്..മോളേയും കൊണ്ട് ഞാൻ രാവിലെ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം..ഒരുരാത്രി കൂടി ഇവിടെ കഴിയാൻ അനുവദിക്കണേ" മുന്നിൽ മറ്റു വഴികളില്ലാതെ മണ്ണിൽ കിടന്നു കൊണ്ട് തന്നെ ദയനീയമായി അപേക്ഷിച്ചു.. "ഒരുനിമിഷം പോലും നിന്നെയിവിടെ കണ്ടു പോകരുത്..അഴിഞ്ഞാട്ടക്കാരി" അയൽപ്പക്കത്ത് ചില തലകൾ പൊന്തിത്തുടങ്ങി...മീനാക്ഷിയമ്മേ ഭയന്ന് ആരും വഴക്കിൽ ഇടപെട്ടില്ല.ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമേയല്ലെന്നായിരുന്നു ചില കൂട്ടർ.. "എന്തു കണ്ടോണ്ട് നിൽക്കുവാടാ ഇങ്ങോട്ട് കയറി വാടാ" മീനാക്ഷിയമ്മ അലറിയതോടെ മനു പെട്ടെന്ന് അകത്തേക്ക് ചാടിക്കയറി..മയൂഖക്ക് മുന്നിൽ വാതിൽ ശക്തമായി അടഞ്ഞു... നെഞ്ചിലൊരു വിങ്ങൽ വന്ന് നിറഞ്ഞത് അവളറിഞ്ഞു..നിലക്കാത്ത കണ്ണീരോടെ കല്ലുവിനേയും ചേർത്തു പിടിച്ചു എഴുന്നേറ്റു..

നടന്ന് ഭർത്താവിനെ അടക്കിയ സ്ഥലത്ത് ചെന്നു മുട്ടുകുത്തി വിമ്മിക്കരഞ്ഞു.. "ഞാൻ തെറ്റുകാരി അല്ല മധുവേട്ടാ..ഏട്ടന്റെ മരണശേഷം മനുവിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നതോടെ പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തതാ..ഇന്നു കരുതിക്കൂട്ടി എന്നെ കയറിപ്പിടിച്ചതാ...ഞാൻ തെറ്റുകാരിയല്ല മധുവേട്ടാ" നെഞ്ച് നീറിയവൾ വിമ്മിപ്പൊട്ടി... ഓരോ സങ്കടങ്ങളുടേയും കെട്ടഴിക്കുമ്പോൾ കരഞ്ഞു നിലവിളിച്ചു. "നമ്മുടെ പൊന്നുമോളെ ഓർത്താ മധുവേട്ടാ ഞാൻ ജീവിക്കുന്നത്..അല്ലെങ്കിൽ കൂടെ വന്നേനെ" കുഞ്ഞിനെ മുത്തം നൽകിയവൾ വിതുമ്പി...കല്ലുമോൾ കരഞ്ഞു കൊണ്ടിരുന്നു.. മയൂഖ കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ശ്രമിച്ചു.. "പോകുവാ മധുവേട്ടാ..എങ്ങോട്ടെക്കേന്ന് അറിയില്ല..മോളെ വളർത്തണം..അത്രയുമേ ചിന്തിക്കുന്നുള്ളൂ" കരയുന്ന കുഞ്ഞിനു മുലപ്പാൽ കൊടുത്തു ഉറക്കി...മധുവിന്റെ കുഴിമാടത്തിൽ നോക്കി യാത്ര പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.. "ഈശ്വരാ.. റോഡിലെങ്ങും ആരുമില്ല..ഈ രാത്രിയിൽ എങ്ങോട്ടു പോകും..സ്വന്തം വീട്ടിലേക്ക് ആയാലും രാവിലയെ പറ്റൂ...വീട്ടിൽ നിന്ന് ആരെയെങ്കിലും വിളിക്കാമെന്നു കരുതിയാൽ അനിയന്റെ ദുർമുഖം കാണേണ്ടി വരും.. "മോളെ..." ഇരുട്ടിൽ നിന്നാരോ വിളിച്ചു..

സ്ടീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ ആളെ വ്യക്തമായതും മനസ്സിൽ ആശ്വാസം അനുഭവപ്പെട്ടു.. "രാധേച്ചി... " എല്ലാം കേട്ടു മോളെ...മധു ഉളളപ്പോൾ എന്ത് ജീവനായിരുന്നു മീനാക്ഷിയമ്മക്ക്" മധു ജീവിച്ചിരുന്നപ്പോൾ മരുമകൾ മകളായിരുന്നു.. കൈവെളളയിലാണു കൊണ്ടു നടന്നത്.. "മോളുവാ രാത്രിയിലെങ്ങും പോകണ്ടാ..ഒരുപെൺകുട്ടി തനിച്ചു കണ്ടാൽ രാവിലെ അവളുടെ പല്ലും നഖവും മുടിയും മാത്രമേ കിട്ടൂ..ഉളള സ്ഥലത്ത് കിടക്കാം" മധുവിന്റെ അയൽപ്പക്കത്ത് ആണ് ഭർത്താവ് മരിച്ചു പോയ രാധ താമസിക്കുന്നത്...ചെറിയ ഒരു കൂര..കൂടെ രണ്ടു പെണ്മക്കളും... രാധ മയൂഖയേയും കല്ലുമോളെയും അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.. "മോളെന്തെങ്കിലും കഴിച്ചോ?" ഒന്നും കഴിച്ചിരുന്നില്ല..വിശപ്പില്ല..മനസമാധാനം ഉണ്ടായാലല്ലേ വിശപ്പ് കാണൂ.. "വിശപ്പില്ല ചേച്ചി" മയൂഖ ഒഴിയാൻ ശ്രമിച്ചു.. "വിശന്നു കിടക്കരുത് മോളെ കല്ലു മോൾക്ക് പാലു കൊടുക്കേണ്ടതല്ലേ..കുറച്ചു കഞ്ഞിയെങ്കിലും കുടിക്ക്" കല്ലുമോളെ നോക്കിയതും നെഞ്ചൊന്ന് പിടച്ചു...പാവം പൊന്നുമോൾ..കുനിഞ്ഞ് നെറ്റിയിൽ ചുംബിച്ചതും കല്ലുമോളൊന്ന് അനങ്ങി കിടന്നു... രാധ കൊണ്ടുവന്നു വെച്ച കഞ്ഞി വിശപ്പില്ലെങ്കിലും കല്ലുമോൾക്കായി കഴിച്ചു... രണ്ടു മുറിയുളള ചെറിയ കൂരയിലെ ഒരുമുറി മോൾക്കും മയൂഖക്കുമായി നൽകി.. രാത്രി കിടന്നിട്ട് മയൂഖക്ക് ഉറക്കം വന്നില്ല ..ഓരോന്നും ആലോചിച്ചു കിടന്നു..

ഇടക്കിടെ കണ്ണുനീർ പൊഴിക്കുകയും ചെയ്തു.. രാവിലെ എഴുന്നേറ്റു രാധേച്ചിയോടു നന്ദിയും പറഞ്ഞു മയൂഖ അവളുടെ വീട്ടിലേക്ക് പോയി.ദൂരെ നിന്നേ കണ്ടു അച്ഛൻ പടിവാതിലിൽ കാത്തു നിൽക്കുന്നത്..എല്ലാ സങ്കടങ്ങളും അർപ്പിക്കും പോലെ തേങ്ങിക്കരഞ്ഞു കൊണ്ട് ഓടിച്ചെന്നു... "അച്ഛാ..." നിറമിഴികളോടെ വിളിച്ചു... "ആരാടീ നിന്റെ അച്ഛൻ...ആരാന്ന്.." ഇതുവരെ പരിചയമില്ലാത്ത അച്ഛന്റെ സ്വരം കേട്ടു ഞെട്ടിപ്പകച്ചു പോയി.. "എന്തിനാടീ ഇങ്ങോട്ട് വന്നത്..ബാക്കിയുള്ളവരെ കൂടി നാണം കെടുത്താനോ..നിന്റെ അഴിഞ്ഞാട്ടം രാവിലെ മനു അവിടുന്നു വിളിച്ചു പറഞ്ഞു.." അച്ഛനു പിന്നിൽ തീ പാറുന്ന മിഴികളുമായി അനിയൽ നിൽക്കുന്നു.. അമ്മ മാത്രം കണ്ണീരൊപ്പി അലിവോടെ നോക്കി... "അവകാശപ്പെട്ടതൊക്കെ തന്നാ കല്യാണം കഴിപ്പിച്ച് വിട്ടത്..ഇവിടെ നിനക്കൊരു അവകാശവും ഇല്ല..ഇങ്ങോട്ട് കയറുകയും വേണ്ടാ" അച്ഛൻ തീർപ്പു കൽപ്പിച്ചതോടെ ആ പാവം പെണ്ണ് പിടഞ്ഞു മരിച്ചു കഴിഞ്ഞു... ഓടി വന്നു വിഷമം പറയുന്ന മകളെ ചേർത്തു നിർത്തേണ്ട കരങ്ങൾ തന്നെ ആട്ടിപ്പായിക്കുന്നു...മയൂഖയുടെ നെഞ്ഞ് വിങ്ങിപ്പൊട്ടി... ഒരുഗതിയും ഇല്ലാതെ അവൾ തിരിഞ്ഞു നടന്നു...അതേ സമയം തന്നെ കല്ലുമോൾ ഉണർന്നു കരയാൻ തുടങ്ങി... തുടരും... ഇഷ്ടം ആയാൽ സപ്പോട്ട തരണേ.... A story by സുധീ മുട്ടം

Share this story