നന്ദമയൂഖം: ഭാഗം 11

nanthamayoogham

A Story by സുധീ മുട്ടം

"മധുവേട്ടാ.... നീട്ടിയൊരു വിളിയായിരുന്നു...ജോലിക്ക് പോകാനിറങ്ങിയ മധു തിരിഞ്ഞു നിന്നു.. " എന്താ കൊച്ചേ... "എനിക്ക്... എനിക്ക്... " നിനക്ക്..എന്തുപറ്റി... മധുവേട്ടനരികിലേക്ക് കൂടുതൽ ചേർന്നു നിന്നു.. "അതേ .... " ഡീ പെണ്ണേ കാര്യമെന്താണെന്ന് പറയ്..കൊഞ്ചാതെ... "ജോലി കഴിഞ്ഞു വരുമ്പോൾ വൈകുന്നേരം രണ്ടു ചൂടു പരിപ്പുവട വാങ്ങീട്ട് വരാമോ?.. പുതുമോടി മാറും മുമ്പേ ജോലിക്ക് പോയി തുടങ്ങി... അതിലൊരു പരിഭവവും മയൂഖ കാണിച്ചില്ല.. " ഇത്രയേയുള്ളോ കാര്യം‌..വൈകിട്ട് വരുമ്പോൾ കൊണ്ട് വരാം" അടക്കിപ്പിടിച്ചു കവിളിലൊരുമ്മയും നൽകി ആൾ പോയതും നോക്കി അങ്ങനെ നിന്നു...പിന്തിരിഞ്ഞ് മുറിയിലേക്ക് ചെന്നതോടെയൊരു ശൂന്യത അനുഭവപ്പെട്ടു...

മധുവേട്ടൻ എപ്പോഴും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയി..നടക്കില്ലെന്ന് അറിയാം..എങ്കിലും മോഹിക്കാമല്ലോ... മുറിയിൽ നിന്ന് നേരെ അടുക്കളയിൽ കയറി... അമ്മ ജോലിത്തിരക്കിലാണ്.. "മാറമ്മേ..ഞാൻ ചെയ്തോളാം... " മോളു പോയി റെസ്റ്റ് എടുത്തോളൂ...അമ്മക്ക് ചെയ്യാവുന്ന പണിയേയുള്ളൂ... "അമ്മ റെസ്റ്റ് എടുക്കൂ..ഇനി എല്ലാം ഞാൻ ചെയ്തോളാം... സ്നേഹപൂർവ്വം അമ്മയെ ശാസിച്ചിട്ട് പണികൾ ചെയ്തു തുടങ്ങി.... ഉച്ചക്കു മുമ്പേ ജോലിയെല്ലാം ഒതുക്കി..അമ്മയുടെയും മധുവേട്ടന്റെയും അനിയൻ മനുവിന്റെയും തുണികൾ കൂടി കഴുകി വിരിച്ചതോടെ പണികൾ കഴിഞ്ഞു.. ഉച്ചയൂണിനു ശേഷമൊന്ന് മയങ്ങി..വൈകുന്നേരം ആയതോടെ വെളിയിലറങ്ങി വഴിയിലേക്ക് നോക്കി നിന്നു...

പ്രിയപ്പെട്ടവൻ വരുന്നതും കാത്ത്... മധുവേട്ടനെ ദൂരെ നിന്നു കണ്ടതോടെ അരികിലേക്ക് ഒരോട്ടമായിരുന്നു..ആൾക്ക് അരികിലെത്തി അണച്ചു നിന്നു.. ആളുടെ കയ്യും കോർത്തു പിടിച്ചു അകത്തേക്ക് കയറി.. അതൊരു സുഖമുള്ളൊരു അനുഭൂതി ആയിരുന്നു... മുറിയിൽ കയറിയ ഉടനെ കൈ നീട്ടി.. " എവിടെ ഞാൻ പറഞ്ഞ സാധനം... "താൻ കണ്ണടക്ക്... മധുവേട്ടൻ പറഞ്ഞതോടെ കണ്ണുപൂട്ടി നിന്നു...ഉടനെ കൈ വെള്ളയിലൊരു പൊതിവെച്ചു തന്നു... കണ്ണുകൾ തുറന്നു പൊതി അഴിച്ചു.കൊതിയൂറും മണം മുറിയിൽ നിറഞ്ഞു.... രണ്ടിനു പകരം മൂന്നു പരിപ്പുവട.... " നല്ല ഏട്ടൻ... കെട്ടിപ്പിടിച്ചു ചുണ്ടിലൊരു ഉമ്മ കൊടുത്തിറ്റ് അതുമായി മുറിവിട്ടറങ്ങി.. "നീ എവിടേക്കാ.. "

അമ്മക്കും മനുവിനും കൂടി കൊടുക്കട്ടെ... "അത് നിനക്കായി മാത്രം വാങ്ങിയതാ... " സാരമില്ല ഏട്ടാ നമ്മളല്ലേ അവർക്ക് കൊടുക്കേണ്ടത്... ചിരിയോടെ മുറിവിട്ടിറങ്ങി ഒരെണ്ണം വീതം അമ്മക്കും മനുവിനും കൊടുത്തിട്ട് മധുവേട്ടനരുകിലെത്തി...ശേഷിച്ചതിൽ നിന്ന് രണ്ടായി പകുത്തത് ഏട്ടന്റെ നാവിൽ വെച്ചു കൊടുത്തു..ആളുടെ കണ്ണുകൾ നിറഞ്ഞു.. "നീ കഴിച്ചോടീ... " ഏട്ടനും കൂടി കഴിക്കുമ്പോഴല്ലേ എനിക്ക് സന്തോഷമാകൂ... നിറ ചിരിയോടെ കെട്ടിപ്പിടിച്ചു... പിന്നീടോരോ ദിവസവും വഴിക്കണ്ണുമായി കാത്തു നിൽക്കും...പറയാതെ ആൾ വാങ്ങി വരും..പരിപ്പുവടയുടെ എണ്ണം കൂട്ടിയട്ട്... ഓർമ്മകൾ വിങ്ങലായി വീണ്ടും മനസ്സിൽ നിറഞ്ഞതോടെ ഉറക്കെയൊന്ന് പൊട്ടിക്കരയാൻ കൊതിച്ചെങ്കിലും അടക്കി പിടിച്ചു..

"മധുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു ജീവിതം നയിക്കേണ്ടി വരില്ലായിരുന്നു... കണ്ണുകൾ അമർത്തി തുടച്ചിട്ട് മുറിയിൽ നിന്ന് ഇറങ്ങി...അമ്മയുടെ മുറിയിലേക്ക് പോയി.. " ദാ അമ്മേ നന്ദൻ തന്നതാ... പൊതി അമ്മക്ക് നേരെ നീട്ടി... "മോൾക്കുളളതാ...നീ കഴിച്ചോളൂ .. മയൂഖ അത്ഭുതപ്പെട്ടു അമ്മയെ മിഴിച്ചു നോക്കി.. " വൈകിട്ട് നിനക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങീട്ട് വരണമെന്ന് നന്ദനോടെ പറഞ്ഞു വിട്ടിരുന്നു.. അമ്മയുടെ സംസാരം കേട്ടു അവളന്തിച്ചു നിന്നു..മനസ്സറിഞ്ഞത് പോലെ നന്ദൻ പരിപ്പുവട തന്നെ വാങ്ങീട്ട് വന്നു...അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. "എന്തുപറ്റി മോളെ..കണ്ണൊക്കെ നിറഞ്ഞൂലൊ.... " ഒന്നൂല്ലാ അമ്മേ..സന്തോഷം കൊണ്ടാ...

ഇതുപോലൊരു അമ്മയെ ഓർത്ത്... അത്രയും പറഞ്ഞിട്ട് പരുപ്പുവടയിൽ നിന്നും പകുതി അമ്മക്ക് നേരെ നീട്ടി.. "നീ കഴിക്കെടീ കൊച്ചേ... " അമ്മ കൂടി കഴിക്ക്..എന്നാലല്ലേ എനിക്കും സന്തോഷമാകൂ.. ഈ പ്രാവശ്യം ജാനകിയമ്മയുടെ മിഴികളാണ് നിറഞ്ഞത്....മയൂഖ വീണ്ടും നിർബന്ധിച്ചതോടെ അവരതു വാങ്ങി.. ബാക്കി ഇരുന്ന ഒരെണ്ണം അമ്മയുടെ കയ്യിൽ കൊടുത്തു.. നന്ദനു കൊടുത്തേക്കെന്നും പറഞ്ഞു.. "നീ തന്നെ കൊടുത്തേക്ക് മോളെ... പെട്ടന്നൊരു പരിഭ്രമം മുഖത്തു വന്നു മൂടി...അവൾക്ക് എന്തെങ്കിലും പറയാൻ കഴിയും മുമ്പേ നന്ദൻ അങ്ങോട്ടേക്ക് കയറി വന്നു..അവൾ മിഴികൾ താഴ്ത്തി നിന്നു.. " അമ്മേ കുറച്ചു ചായ കിട്ടോ..കട്ടനായാലും മതി..നല്ല ക്ഷീണം..

"മോളേ കുറച്ചു കട്ടൻ ചായ ഇടാമോ...എനിക്ക് നടുവിനൊരു വേദന.. " ഇടാം അമ്മേ... നന്ദനെ നോക്കാതെ അടുക്കളയിലേക്ക് പോയി..വേഗം ചായയിട്ട് തിരികെ വന്നു.മുറിയിൽ നന്ദനെ കണ്ടില്ല. അമ്മക്ക് ഒരു ഗ്ലാസ് ചായ കൊടുത്തു.. "നന്ദൻ എവിടെ അമ്മേ.. " മുറിയിൽ കാണും.അങ്ങോട്ട് കൊടുത്തേക്ക്." മയൂഖയിൽ പരിഭവമേറി‌..അമ്മയോട് ഒന്നും പറയാതെ തിരിഞ്ഞു നടന്നു...ആളെ അഭിമുഖികരിക്കാൻ വല്ലാത്തൊരു വൈക്ലബ്യം... നന്ദന്റെ മുറിക്ക് മുന്നിലെത്തി അകത്തേക്ക് എത്തി നോക്കി..മുറിയിലെങ്ങും അവനെ കണ്ടില്ല...ആശ്വാസത്തോടെ മുറിയിലേക്ക് കയറി.. ടേബിളിൽ വെക്കാമെന്ന് കരുതിയ നിമിഷത്തിലാണു നന്ദൻ മുറിയിലേക്ക് കയറി വന്നത്..

മയൂഖയൊന്നു നടുങ്ങിയുണർന്നു... അവനിലൊരു പുഞ്ചിരി വിടർന്നു.. "ചായ ഇങ്ങു തന്നേക്കു... ശരീരത്തിലൊരു വിറയൽ പടർന്നു കയറി... കൈകൾ വിറയ്ക്കാൻ തുടങ്ങി.വേഗം അവൾക്ക് അരികിലെത്തി അതു വാങ്ങി.. " ചായ മുഴുവനും പോയല്ലോ... "അത്...അത്... അവളാകെ വിറച്ചു തുടങ്ങി... ജയനിൽ നിന്നുള്ള അനുഭവം ഇപ്പോഴും നെഞ്ചിലൊരു പൊളളലായി കിടപ്പുണ്ട്... " അതേ ഞാൻ പിടിച്ചു തിന്നത്തൊന്നും ഇല്ല... അവൻ പുഞ്ചിരിയോടെ പറഞ്ഞു.. "ഞാൻ പോകുവാ... പെട്ടെന്ന് പുറത്തേക്കിറങ്ങി.. " താനൊന്ന് നിന്നേ... കാലിൽ ചങ്ങലപ്പൂട്ട് വീണതു പോലെ നിന്നുപോയി... "എന്താ തന്റെ പേര്... "മ..യൂ...ഖ.. വിറയലോടെ പറഞ്ഞിട്ട് വേഗം പുറത്തേക്ക് നടന്നു...

അവൾക്ക് അവിടെ നിൽക്കാനുള്ള ധൈര്യം ഇല്ലായിരുന്നു... " മയൂഖ..... നന്ദനൊന്നു നടുങ്ങിപ്പോയി..വീണ്ടും വീണ്ടും അവനാ പേര് ഉച്ചരിച്ചു... "മയൂഖ... പോകപ്പോകെ കണ്ണുകൾ നിറഞ്ഞു വന്നു.... അപ്പോഴും അവന്റെ നെഞ്ചിലൊരു നീറ്റലായി സ്നേഹിച്ചവളുടെ മുഖം തെളിഞ്ഞു...അവൾ പറഞ്ഞ വാക്കുകളും.. """ഇന്നലെ പെണ്ണുകാണാൻ വന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ചു... """"ഞാൻ തീരുമാനിച്ചു നന്ദാ...നമ്മൾ ഇവിടെ പിരിയുകയാണു..ഇനിയെന്നെ കാണാനോ വിളിക്കാനൊ ശ്രമിക്കരുത്‌‌‌.... """എനിക്കിനി ആലോചിക്കാൻ ഒന്നുമില്ല... ഇവിടെ നമ്മുടെ ബന്ധം അവസാനിക്കുന്നു........................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story