നന്ദമയൂഖം: ഭാഗം 14

nanthamayoogham

A Story by സുധീ മുട്ടം

മയു ആകെ ഭയന്നു പോയി...ജാനകിയമ്മ തെറ്റിദ്ധരിക്കുമോന്ന്.. "മോളെ കുഞ്ഞിനു പാലു കൊടുക്കെടീ.. ചുണ്ടു പിളർത്തി തുടങ്ങിയ കല്ലുമോളെ അവളെ ഏൽപ്പിച്ചു... അമ്മയെ ഇടക്കൊന്നു പാളി നോക്കി..യാതൊരു ഭാവമാറ്റവും കണ്ടില്ല്..അവൾക്ക് ആശ്വാസമായി.. " അമ്മേ ഞാനിറങ്ങാ.. നന്ദൻ ഉറക്കെ പറഞ്ഞത് കേട്ടു ജാനകിയമ്മ അവനരികിലേക്ക് ചെന്നു... "ഡാ വൈകിട്ട് വരുമ്പോൾ ഇതൊക്കെ വാങ്ങീട്ട് വരണം... കയ്യിലിരുന്ന ചെറിയ ലിസ്റ്റ് മകനു നേരെ നീട്ടി... " എന്തുവാ അമ്മേ" "എല്ലാം അതിനകത്ത് എഴുതിയട്ടുണ്ട്...മോൾക്ക് കുറച്ചു സാധനങ്ങൾ ആവശ്യമുണ്ട്..

" ശരി... എന്താണെന്ന് കൂടി വായിച്ചു നോക്കാതെ പോക്കറ്റിലേക്കിട്ടു നന്ദൻ വെളിയിലേക്ക് ഇറങ്ങി...അവൻ നടന്നു പോകുന്നത് ജനാലയിലൂടെ മയൂഖ കാണുന്നുണ്ടായിരുന്നു... പാലു കുടി കഴിഞ്ഞു മോളുറങ്ങി..കുഞ്ഞിനെ കിടത്തിയിട്ട് മയൂഖ അടുക്കള പണി ഏറ്റെടുത്തു ..ചുറു ചുറുക്കോടെ അവളോരോ ജോലിയും ഓടി നടന്ന് ചെയ്തു.. കല്ല് മോൾ ഉണർന്നപ്പോൾ ജാനകിയമ്മ അവളെ കുളിപ്പിക്കുന്ന ജോലി ഏറ്റെടുത്തു..കുളി കഴിഞ്ഞു വിശപ്പടക്കിയ കുഞ്ഞിനെയും എടുത്തു അവർ കളിപ്പിക്കാൻ തുടങ്ങി.. "നീ കുളിക്കുന്നില്ലേ മോളെ..." "ഈ തുണി കൂടിയൊന്ന് തിരുമ്മി ഇടട്ടെ അമ്മേ..എന്നിട്ട് മേലു കഴുകാം...

അവളുടേയും കുഞ്ഞിന്റെയും അമ്മയുടെയും തുണികൾ തിരുമ്മിയിട്ടു.. " നന്ദന്റെ തുണികൾ കാണുവോ... അവനില്ലാത്ത കൊണ്ട് മുറിയിലേക്ക് കയറി... തുണികൾ ഓരോന്നും എടുത്തു.. മനോഹരമായി സൂക്ഷിച്ചിരിക്കുന്ന മുറിയിലെ ഷെല്ഫിൽ നിരവധി പുസ്തകങ്ങൾ ഇരിക്കുന്നത് കണ്ണുകൾ ഉടക്കി...അതോടെ അവളുടെ മിഴികളൊന്ന് വിടർന്നു.. "വായന ഒരു ലഹരിയാണ്...ഒരു ഉന്മാദ ലഹരി...എത്ര വായിച്ചാലും മടുക്കില്ല...മയൂവിനു അറിയാം... തുണികൾ കുത്തി പിഴിഞ്ഞിട്ട് ബുക്ക്സ് എടുത്തു നോക്കാമെന്നു കരുതി തിരികെ പോന്നു...നന്ദന്റെ തുണികൾ കൂടി കഴുകിയിട്ടിട്ട് മേലു കഴുകി അവന്റെ മുറിയിലേക്ക് കയറി...

പ്രിയപ്പെട്ട എഴുത്തുകാരുടെ നിരവധി പുസ്തകങ്ങൾ അവിടെ കണ്ടു..വായിച്ചതും വായിക്കണമെന്ന് ആഗ്രഹിച്ചതും...അതിൽ നിന്ന് ഒരെണ്ണം എടുത്ത് അവൾ വായനയിൽ ലയിച്ചു ചേർന്നു.. നന്ദൻ ഉച്ചയൂണു കഴിക്കാനായി എത്തിയതൊന്നും അറിഞ്ഞില്ല.. മുറിയിലെത്തിയ നന്ദൻ മയുവിനെ കണ്ടു ഒരുനിമിഷം തരിച്ചു നിന്നു... വായനയുടെ ലോകത്താണവൾ...അവനൊന്ന് മുരടനക്കിയതും ചാടിപ്പിടഞ്ഞ് എഴുന്നേറ്റു വെപ്രാളത്തോടെ നോക്കി... " ഞാൻ... ഞാൻ.. പുസ്തകങ്ങൾ കണ്ടപ്പോൾ... സ്വരമാകെ വിറച്ചു... "അതിനെന്താ വായിച്ചോളൂ... നന്ദൻ സൗമ്യമായി പറഞ്ഞു...

അവൾക്കത് വിശ്വസിക്കാനായില്ല..അവനെ മറി കടന്ന് പുറത്തേക്ക് പോകാനുളള ധൈര്യവും ഇല്ലായിരുന്നു... അവനത് മനസ്സിലായതും മാറി നിന്നു.. " ദാ അമ്മ വാങ്ങാൻ പറഞ്ഞതാ... സമീപം എത്തിയ അവൾക്ക് നേരെ പൊതി നീട്ടി..മടിയോടെ വാങ്ങിയിട്ട് മുറിയിലേക്കൊരു ഓട്ടമായിരുന്നു...അവിടെ എത്തി അവളാ പൊതി അഴിച്ചതും മുഖം വിടർന്നു... "കണ്മഷി, പൊട്ട്,പൗഡർ കരിവള..കുഞ്ഞിനുളള പാമ്പേഴ്സ് എല്ലാം ഉണ്ട്... അവസനത്തെ പായ്ക്കറ്റ് പൊട്ടിച്ചതും ഒന്നു ഞെട്ടി..രണ്ടു പായ്ക്കറ്റ് വിസ്പർ...നന്ദനാണു വാങ്ങിയതെന്ന് ഓർത്ത് അന്ധാളിച്ചു... " അമ്മേ ഊണെടുത്ത് വെയ്ക്ക്.. പെട്ടെന്ന് നന്ദന്റെ ശബ്ദം ഹാളിൽ മുഴങ്ങി...

അമ്മ ഇവിടെ ഇല്ലല്ലോന്ന് ഓർത്തു..വീണ്ടും അവന്റെ സ്വരം കേട്ടു...നിവർത്തി ഇല്ലാതെ അവൾ അടുക്കളയിൽ കയറി അവനുള്ള ചോറും കറിയും വിളമ്പി കൊടുത്തു.. "അമ്മ എവിടെ... " കുഞ്ഞുമായി പുറത്തേക്ക് പോയി... അവനെ നോക്കാതെ മറുപടി കൊടുത്തു... നന്ദൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു... കൈ കഴുകി തിരികെ വന്നു...അവൾ പാത്രങ്ങൾ എടുത്തു വെച്ചു കഴിഞ്ഞപ്പോൾ കല്ലുവുമായി ജാനകിയമ്മ കയറി വന്നു.. "ഊണു കഴിച്ചോടാ... " അമ്മ ഇത് എവിടെ ആയിരുന്നു... "ഞങ്ങൾ വെറുതെ കറങ്ങാൻ പോയി..ഇല്ലേടീ പെണ്ണേ.. കുഞ്ഞ് ഒന്നിളകി...അവളുടെ ശ്രദ്ധ നന്ദനിൽ ആയിരുന്നു....

അവൻ കൈ നീട്ടിയതും കാത്തിരുന്ന പോലെ പാഞ്ഞു കയറി.. " അച്ഛേടെ സുന്ദരിക്കുട്ടി... അടുക്കളയിൽ നിന്നും വന്ന മയുവിന്റെ നെഞ്ചിനകത്തത് തുളച്ചു കയറി.. അവളൊന്ന് വല്ലാതായി... നന്ദനും കല്ലുവും അതൊന്നും ശ്രദ്ധിച്ചില്ല...അവർ അവരുടെ ലോകത്തായിരുന്നു...അച്ഛനും മകളും മാത്രമുള്ള ലോകത്ത്... നന്ദനോടുളള കല്ലുമോളുടെ അടുപ്പം മയുവിനെ അത്ഭുതപ്പെടുത്തി...മനുവിനോടു പോലും മോൾക്കത്ര കാര്യമില്ല... അവൾ അവരുടെ കളിചിരികൾ നോക്കി നിന്നു പോയി.. "അച്ഛ പോയിട്ട് വരാം... അതുവരെ നല്ല കുഞ്ഞായി ഇരിക്കണം...ട്ടൊ.. കുഞ്ഞുമായി പിന്തിരിഞ്ഞ നന്ദൻ മയുവിനെ കണ്ടൊന്ന് ഞെട്ടി...

അവളൊന്ന് ഏങ്ങലടിച്ചു മുറിയിലേക്ക് കയറിയതും അവൻ വല്ലാതായി.. മയുവിനു ഒട്ടും ഇഷ്ടമയില്ലെന്ന് കരുതി അവൻ സങ്കടപ്പെട്ടു... നന്ദൻ കുഞ്ഞുമായി അവൾക്കൊപ്പം ചെന്നു.. " സോറി മയിലേ... ഞാനറിയാതെ... നന്ദന്റെ വായിൽ നിന്നും മയിൽ എന്ന് വീണതും ഓർമ്മകളിൽ അവളൊന്ന് പിടഞ്ഞു വീണു... "മയിൽ.... മധുവേട്ടൻ മാത്രം ആരും കേൾക്കാതെ വിളിക്കുന്ന പേരാണത്... " എന്നെ അങ്ങനെ വിളിക്കരുത് പ്ലീസ്... അലറിക്കരഞ്ഞു തൊഴു കൈകളുമായി അവനു നേരെ തിരിഞ്ഞു...അവളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി.... "സോറി... അവൻ ക്ഷമ ചോദിച്ചപ്പോഴേക്കും മിഴികൾ തുളുമ്പിയിരുന്നു....

നന്ദൻ കല്ലു മോളെ കിടക്കയിൽ കിടത്തിയട്ട് ഇറങ്ങിപ്പോയി...അച്ഛ തനിച്ചാക്കി പോയതിന്റെ പ്രതിഷേധം കുഞ്ഞ് കരഞ്ഞു തുടങ്ങി.... " കരയാതെ മോളെ... കുഞ്ഞിനെ എടുത്തു മുലയൂട്ടുവാൻ ശ്രമിച്ചെങ്കിലും അവൾ നിർത്താതെ കരഞ്ഞു.... മോളുടെ കരച്ചിൽ കേട്ടതും സഹിക്കാൻ കഴിയാതെ ഓടി വന്നു നന്ദൻ കുഞ്ഞിനെ എടുത്തു കവിളിൽ ചുംബിച്ചു.. "അച്ഛേടെ പൊന്ന് കരയാതെടീ...അച്ഛ ഇവിടെ ഉണ്ട്... കുഞ്ഞിനെ തോളിലിട്ട് പുറത്ത് ചെറുതായി തട്ടി ആശ്വസിപ്പിച്ചു പുറത്തേക്കിറങ്ങി... " മോളെ ... ജാനകിയമ്മ മുറിയിലെത്തി.. "അമ്മേ... കണ്ണുനീരോടെ അമ്മയിലേക്ക് ചാഞ്ഞു... "

നന്ദനെ കുറ്റപ്പെടുത്തരുത് മോളെ...അങ്ങനെ അവൻ അറിയാതെ വിളിച്ചതാ... അവളിലൊരു ഞെട്ടലുണ്ടായി... "അവൻ കുറെക്കാലം ഒരുപെണ്ണിനെ സ്നേഹിച്ചു...അവളുടെ പേരും മയൂഖ എന്നാ‌‌.അവന്റെ മാത്രം മയിൽ..ആ ഓർമ്മയിൽ വിളിച്ചതാ.... കേട്ടത് വിശ്വസിക്കാനാകാതെ മയു തരിച്ചു നിന്നു... പതിയെ അവളൊന്ന് ആടിയുലഞ്ഞു ജാനകിയമ്മയിലേക്ക് വീണു... " നന്ദനെ വിഷമിപ്പിച്ചതിൽ അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി... "പാവം നന്ദൻ‌...താനൊന്നും അറിയാതെ അവനെ സങ്കടപ്പെടുത്തി... അവൾ പോലും അറിയാതെ അവളിലൊരു നോവുണർന്നു........................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story