നന്ദമയൂഖം: ഭാഗം 19

nanthamayoogham

A Story by സുധീ മുട്ടം

"പോയി സർട്ടിഫിക്കറ്റ് എടുത്തിട്ടു വാ മയിലേ..ആരും നിന്നെ തടയില്ല" അപ്പോഴും നന്ദന്റെ നെഞ്ചിലക്ക് ദുർബലയായി തീർന്നവൾ കണ്ണീരൊഴുക്കി നിന്നു..ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല..ആകെയൊരു മന്ദിപ്പ് മാത്രം.. "വാ..മയിലേ" അവൻ ബലമായി അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറി... നന്ദൻ ചോദിക്കുന്നതിനൊക്കെ യാന്ത്രികമായി ഉത്തരം നൽകി... അവളുടെ മുറിയിൽ നിന്ന് സർട്ടിഫിക്കറ്റ് എടുത്തു മയിലിനേയും നെഞ്ചിലക്ക് ചേർത്ത് നടന്നു നീങ്ങിയവനെ തടയാനായി ആരും ധൈര്യപ്പെട്ടില്ല... "എന്റെ പെണ്ണാ ഇവൾ... എന്നുറക്കെ വിളിച്ചു പറഞ്ഞു നാലാൾക്ക് മുമ്പിൽ അവളുടെ കഴുത്തിൽ താലി ചാർത്തിയവൻ മോശക്കാരനാകില്ലെന്ന തിരിച്ചറിവ് എല്ലാവരിലുമുണ്ട്..

" കയറ് മയിലേ" നന്ദൻ കൽപ്പിച്ചതോടെ മരവിച്ച മനസ്സും തളർച്ചയേറിയ ശരീരവുമായി ബൈക്കിന്റെ പിന്നിൽ കയറി.. വീട് എത്തുവോളം പരസ്പരം ഉരിയാടിയില്ല.. ബൈക്കി നിർത്തിയതും വലിയൊരു നിലവിളിയോടെ അകത്തേക്കവൾ ഓടിക്കയറി..നന്ദൻ ഒരു നിമിഷം സ്ത്ംഭിച്ചു നിന്ന ശേഷം മയിലിന്റെ മുറിയിലേക്ക് കയറി.. കിടക്കയിൽ തളർച്ചയോടെ നിറഞ്ഞ അരുവികളുമായി ഇരിക്കുന്ന മയിലിനെ കണ്ടതോടെ നന്ദൻ നിശ്ചലനായി നിന്നു.. "അത് അഴിച്ചു കളഞ്ഞേക്ക് മയിലേ..മറ്റ് വഴിയില്ലായിരുന്നു... വിറയാർന്ന സ്വരത്തിൽ പറഞ്ഞിട്ട് അവൾക്ക് സമീപം ചെന്നു ചരടിലേക്ക് കൈനീട്ടി..

" തൊട്ടുപോകരുത്... കണ്ണുനീരിനിടയിലും മയൂഖയുടെ മിഴിയിൽ തീയാളി...അവളിൽ നിന്നും വമിക്കുന്ന അഗ്നിയുടെ ചൂടിൽ നന്ദൻ വെന്തുരുകി തുടങ്ങി.. "മയിലേ ഞാൻ... നന്ദന്റേയും മിഴികൾ നിറഞ്ഞു..... " നിങ്ങളെന്താ കരുതിയത്...തോന്നുമ്പോഴൊക്കെ എന്തും കാണിക്കാനുളളതാണോ സ്ത്രീയെന്നത്..ഇഷ്ടമുള്ളപ്പോൾ കെട്ടുക...അഴിച്ചു കളയുക...ഞാനെന്താ യന്ത്രപ്പാവയോ... ഇന്നോളം അവളിൽ തെളിഞ്ഞിട്ടില്ലാത്ത ഭാവം മയൂഖയിൽ ഉടലെടുത്തു... അവളുടെ ഭാവപ്പകർച്ചയിൽ വാക്കുകൾ ലഭിക്കാതെ നന്ദനുഴറി തുടങ്ങി... "ഞാൻ.. ഞാൻ.. നന്ദനു വാക്കുകൾക്ക് പഞ്ഞം വന്നു തുടങ്ങി... "

എന്തിനാ നന്ദാ..എന്നോടിങ്ങനെ പെരുമാറിയത്...മധുവേട്ടന്റെ ഓർമ്മകളിൽ നിന്നും വിട്ടുണർന്നട്ടില്ല.ഇതുവരെ.. എന്നിട്ടും നീ എന്താ ചെയ്തത്..എന്റെയീ നശിച്ച ശരീരമാണോ നിന്റെ ലക്ഷ്യം... അശക്തയായി മയിൽ നന്ദന്റെ നെഞ്ചിലക്ക് വീണു...പിന്നെയും ഹൃദയം തകർന്ന നിലവിളി ഉയർന്നു തുടങ്ങി... "മയിലേ.. ഞാൻ... അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല... എങ്ങനെയോ പറഞ്ഞൊപ്പിച്ചു... " പിന്നെ പിന്നെ എന്താ കരുതിയത്... അവന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചു കണ്ണുനീരൊഴുക്കി..തളർന്നു വീണവളെ നിലത്തേക്ക് പതിക്കാതെ കൈകളിൽ താങ്ങിപ്പിടിച്ചു.. "മയിലേ എഴുന്നേൽക്ക്..

ബോധരഹിതയായവളെ കിടക്കയിലേക്ക് കിടത്തി വെപ്രാളപ്പെട്ടു..അവളുണരാൻ വൈകുന്തോറും നന്ദനിലിൽ ആധിയേറി..ഒരുമൊന്ത വെളളം നിറച്ചെടുത്തു വന്ന് കൈകളിൽ ഒഴിച്ചു മയിലിന്റെ മുഖത്ത് കുടഞ്ഞു...പതിയെ അവൾ ഇമകൾ ചലിപ്പിച്ചു.. " ഇറങ്ങിപ്പോ എനിക്ക് കാണേണ്ട നിങ്ങളുടെ മുഖം.... വേദനായാൽ മയിൽ അലറിപ്പറഞ്ഞു...നോവോടെ നന്ദൻ എഴുന്നേറ്റു... ഒന്നും മനപ്പൂർവ്വം ആയിരുന്നില്ല..പക്ഷേ മയിലിന്റെ അവ ഗണ സഹിക്കാൻ കഴിയുന്നില്ല... നിറഞ്ഞ മിഴികളോടെ നന്ദൻ മുറിയിലേക്ക് നടന്നു...അപ്പോഴും ഒന്നും ഉൾക്കൊളളാനാകാതെ മയൂഖയെന്ന പെണ്ണ് പിടഞ്ഞു മരിച്ചു കൊണ്ടിരുന്നു..

മയൂഖയും നന്ദനും വരുന്നതിനു കുറച്ചു മുമ്പാണ് കല്ലുമോളുടെ വിശപ്പടക്കി സാവിത്രിയുടെ വീട്ടിലേക്ക് ജാനകിയമ്മ പോയത്...അവർ വരുമെന്ന് അറിയാവുന്നതിനാൽ വീട് പൂട്ടിയിരുന്നില്ല.കറക്കവും കഴിഞ്ഞു അമ്മൂമ്മയും കൊച്ചുമോളും വീട്ടിലേക്ക് വന്നു കയറി.. "പോയിട്ട് എന്തായി മോളെ... മുറിയിലേക്ക് വന്നപ്പോൾ മയു കമഴ്ന്നു കിടക്കുന്നത് കണ്ടു... അമ്മയുടെ ശബ്ദം കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി.. " അമ്മേ.... കരഞ്ഞു കലങ്ങിയവളുടെ മുഖം കണ്ടതോടെ അവരിലൊരു ആന്തലുണ്ടായി..

"എന്തുപറ്റി മോളെ... മറുപടി കൊടുക്കാതെ അമ്മയിൽ അഭയം തേടി സങ്കടങ്ങളത്രയും ഒഴുക്കി കളയാൻ ശ്രമിച്ചു.. " എന്തുപറ്റിയെടീ.. "ഒന്നൂല്ലാ അമ്മേ" അമ്മക്ക് മുഖം കൊടുക്കാതെ തല കുനിച്ചു നിന്നു.... പോയിടത്ത് എന്തോ നടന്നെന്ന് ഊഹിച്ചു..മകളുടെ മനസ്സ് തണുക്കട്ടെ..അവൾ തുറന്നു പറയും... "മോൾക്ക് പാല് കൊടുക്ക്" കുഞ്ഞിനെ വാങ്ങും മുമ്പേ സാരിത്തലപ്പ് ഒതുക്കി...മഞ്ഞച്ചരട് അമ്മ കാണാതിരിക്കാനായി.... മകളെ വാങ്ങി മടിയിലിരുത്തി കുഞ്ഞിനു പാലൂട്ടി തുടങ്ങി.... അപ്പോഴും ഓർമ്മകൾ മറ്റ് എവിടെയോ കൂടുകൂട്ടി... ജാനകിയമ്മ നന്ദന്റെ മുറിയിലേക്ക് ചെന്നു... അവനും കിടക്കുകയായിരുന്നു...

"എന്തുപറ്റിയെടാ രണ്ടിനും...അവിടെ പ്രശ്നം വല്ലതും ഉണ്ടായോ... നന്ദൻ മെല്ലെ എഴുന്നേറ്റു.... അവന്റെ മിഴികളും നിറഞ്ഞിരുന്നു... അവരൊന്നു അമ്പരന്നു നോക്കി... " എന്തുപറ്റി രണ്ടാൾക്കും... "അമ്മേ...എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്... ഇല്ലെങ്കിൽ ശ്വാസം മുട്ടി ചത്തു പോകും.. " നിനക്കും മോൾക്കും എന്താടാ പറ്റിയത്.. അമ്മ മകനു അരികിലിരുന്നു...അമ്മയുടെ കരതലം കയ്യിലെടുത്തു ചുണ്ടോട് ചേർത്തവൻ വിതുമ്പി കരഞ്ഞു..ഇടറിയ സ്വരത്തോടെ നടന്നതെല്ലാം വിവരിച്ചു.. "എടാ മഹാപാപി നീ എന്റെ കൊച്ചിനോടെന്തിനാടാ ചതി ചെയ്തത്... അലർച്ചയോടെ ചാടി എഴുന്നേറ്റു.... വീശിയ കരതലം മകന്റെ മുഖത്ത് ആഞ്ഞു പതിച്ചു..

"മധുവിന്റെ താലി ഇപ്പോഴും അവളുടെ കഴുത്തിലുണ്ട്...ജീവനോടെ ഒരുപെണ്ണിനെ കൊല ചെയ്തില്ലേടാ മഹാപാപി..ആ കുഞ്ഞ് എത്രയേറെ നീറി ഒടുങ്ങിയട്ടുണ്ടാകുമെന്ന് നിനക്ക് അറിയോ... അമ്മയുടെ തുടരെയുളള അടിയേറ്റിട്ടും തടഞ്ഞില്ല..ചെയ്ത തെറ്റിന്റെ ആഴം ഇപ്പോൾ ശരിക്കും മനസ്സിലാകുന്നുണ്ട്... " എനിക്ക് നിന്നെയിനി കാണേണ്ടാ...ഇറങ്ങിപ്പൊയ്ക്കോ..ഇങ്ങനെയൊരു മകനെ ഞാൻ പ്രസവിച്ചിട്ടില്ല... ജാനകിയമ്മയുടെ കണ്ണുകൾ കുതിച്ചു ചാടി.. മകനായാലും പൊറുക്കാൻ കഴിയുന്ന തെറ്റല്ല അവൻ ചെയ്തത്... ജാനകിയമ്മ മുറിയേക്ക് പോയി...ഒരേ കിടപ്പ്..എഴുന്നേറ്റില്ല..പകൽ എരിഞ്ഞൊടുങ്ങി സന്ധ്യയായതും ഇരുൾ വളർന്നതും അറിഞ്ഞില്ല...

രാത്രി ആകാറായതോടെ മയൂഖ എഴുന്നേറ്റു ലൈറ്റ് ഇട്ടു.. മോൾ ഉറക്കം കഴിഞ്ഞു എഴുന്നേറ്റു കരച്ചിലായി..എന്നും ഇതേ സമയം അവൾ നന്ദന്റെ കയ്യിലാണ്..അവൾക്ക് അച്ഛയെ കാണണം... മയൂഖ എത്രയൊക്കെ ശ്രമിച്ചിട്ടും കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ കഴിഞ്ഞില്ല..ഒടുവിൽ നിവൃത്തി ഇല്ലാതെ അവന്റെ മുറിയിലേക്ക് ചെന്നു.. മുറി മുഴുവനും ഇരുട്ടിലാണ്.അകത്തു കയറി ലൈറ്റ് ഇട്ടു..മുറിയിൽ നന്ദനില്ല.. "ഇത് എവിടെ പോയി..പതിവ് ഇല്ലാത്തതാണ്.. അവളൊന്ന് അമ്പരന്നു..കല്ലുമോളുടെ കരച്ചിലിന്റെ ശക്തി കൂടി... മയിൽ നന്ദനെ തിരഞ്ഞിട്ടും കാണാതെ അമ്മയുടെ അടുത്തേക്ക് ഓടി.. കല്ലുവിന്റെ കരച്ചിൽ കേട്ടു ജാനകിയമ്മ വേഗം എഴുന്നേറ്റു മോളെ വാങ്ങി...

" അമ്മേ നന്ദനെ കാണുന്നില്ല‌... വേദന കലർന്ന സ്വരം ഒഴുകി..നന്ദനെ കാണാതെ ആയതോടെ മയിലിൽ സങ്കടം വർദ്ധിച്ചു.. ഓരോന്നും പറഞ്ഞതോർത്തു വിഷമം തോന്നി..ഇപ്പോൾ അവനെ കാണാത്തതിൽ... ജാനകിയമ്മ അവളെ സൂക്ഷിച്ചു നോക്കി... മകൻ കെട്ടിയ മഞ്ഞച്ചരട് മയൂഖയുടെ കഴുത്തിൽ കിടക്കുന്നത് കണ്ടു.. അവൾ ഇതുവരെ അതഴിച്ചു മാറ്റിയട്ടില്ല.. "അമ്മേ നന്ദനെവിടെ... മയിൽ നിലവിളിച്ചു.... " അവൻ പോയി കാണും... "എങ്ങോട്ട്... വിശ്വാസം വരാതെ അമ്മയെ തുറിച്ചു നോക്കി... "

നിന്നെ ദ്രോഹിച്ചതിനു ഇറങ്ങി പോകാൻ പറഞ്ഞു.. അവൻ പോയി കാണു.. ദയയുടെ കണിക പോലും ഇല്ലാതെ ജാനകിയമ്മ ഉറച്ച സ്വരത്തിൽ പറഞ്ഞു... "എന്തിനാമ്മേ നന്ദനെ ഇറക്കി വിട്ടത്...പാവമല്ലേ നന്ദൻ... അവൾ ഉറക്കെ കരഞ്ഞു.. എന്നിട്ടും ജാനകിയമ്മയിൽ മനസ്സ് അലിഞ്ഞില്ല...കരയുന്ന കുഞ്ഞിനെ വാങ്ങി ജാനകിയമ്മ കരച്ചിലടക്കാൻ ശ്രമിച്ചു... തളർന്നു പോയ മയിൽ വന്നു കിടക്കയിലേക്ക് വീണു പൊട്ടിയൊഴുകി...നന്ദനെ കുറ്റപ്പെടുത്തിയതിനു വിങ്ങിപ്പൊട്ടി.. രാത്രി പിന്നെയും വളർന്നു.. അച്ഛയെ കാണാതെ ആയതോടെ കല്ലുമോൾ കരച്ചിൽ നിർത്തിയില്ല‌..കരഞ്ഞു തളർന്നു കുഞ്ഞുറുങ്ങി..

രാത്രിയുടെ യാമത്തിൽ കല്ലുമോൾക്ക് നന്നായി പനിച്ചു തുടങ്ങി.. " വാ മോളെ ഹോസ്പിറ്റലിൽ പോകാം... ഉറങ്ങാതെ കുഞ്ഞിനു കാവലിരുന്ന മയൂഖയും ജാനകിയമ്മയും കൂടി കല്ലുവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..ഡ്രിപ്പ് ഇട്ട് കുഞ്ഞിനെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തു... ഒരുപകൽ കൊണ്ട് നന്ദൻ തനിക്ക് എത്രമാത്രം നോവ് സമ്മാനിച്ചുവോ അത്രയേറെ ഒരുരാവു കൊണ്ട് അവന്റെ സാമീപ്യം എത്രയോളം വലുതായിരുന്നെന്ന് മയൂഖ തിരിച്ചറിഞ്ഞു.... ശരിക്കും അവന്റെ അഭാവം അവളെ അത്രമേൽ ആഴത്തിൽ വേദനിപ്പിച്ചു കളഞ്ഞു.............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story