നന്ദമയൂഖം: ഭാഗം 20

nanthamayoogham

A Story by സുധീ മുട്ടം

നേരം പുലർന്നപ്പോഴേക്കും കല്ലുവിന്റെ പനി കുറഞ്ഞിരുന്നു... ശരീരത്തിലെ ചൂട് കുറഞ്ഞു.രാവിലെ ഉണർന്ന കല്ലുമോൾ അമ്മയേയും അമ്മൂമ്മയേയും നോക്കി പുഞ്ചിരിച്ചു... ജാനകിയമ്മ കുഞ്ഞിന്റെ നെറ്റിയിൽ കൈവെച്ചു നോക്കി...ചൂട് കുറഞ്ഞിട്ടുണ്ട്. മയൂഖ കുഞ്ഞിനു പാലു കൊടുത്തു. വിശപ്പ് മാറിയ കുഞ്ഞ് കൈകാലിട്ടടിച്ചു കളിച്ചു.എന്നാലും ആ കുഞ്ഞു മുഖം ഇടക്കിടെ അവളുടെ പ്രിയപ്പെട്ട ആരെയോ തിരഞ്ഞു.ആ മുഖം കാണാതെ വന്നതോടെ കല്ലുവിന്റെ മുഖവും മങ്ങി.. എവിടെ പോയിരുന്നാലും നന്ദൻ രാവിലെ തിരിച്ചെത്തുമെന്ന് മയിൽ പ്രതീക്ഷിച്ചു..കല്ലുമോളെ ജീവനാണ്.പിരിഞ്ഞിരിക്കാൻ അവനാകില്ലെന്ന് അവൾക്ക് അറിയാം...

പതിനൊന്ന് മണി കഴിഞ്ഞു ഡ്യൂട്ടി ഡോക്ടർ എത്തി...കല്ലുവിനെ ഡോക്ടർ നന്നായി പരിശോധിച്ചു.ആരോഗ്യനില തൃപ്തികരമായതോടെ ഡിസ്ചാർജ് ചെയ്തു.. ഉച്ചക്ക് മുമ്പായി കല്ലുമോളുമായി ജാനകിയമ്മയും മയൂഖയും വീട്ടിലെത്തി.. നന്ദൻ തിരിച്ചെത്തി കാണുമെന്ന് മയു പ്രതീക്ഷിച്ചു..അവളുടെ പ്രതീക്ഷകളെല്ലാം വ്യഥാവിലായി..അവൻ തിരികെ എത്തിയിരുന്നില്ല... കുഞ്ഞുമായി അവൾ മുറിയിലേക്ക് പോയി..ജാനകിയമ്മ കുറച്ചു കഞ്ഞി ശരിയാക്കി മയുവിനെ വന്നു വിളിച്ചു.. തളർന്നു കിടക്കുന്ന മകളെ കണ്ടു ജാനകിയുടെ അമ്മ മനസ്സ് പിടഞ്ഞു.. അവർക്ക് അവളുടെ സങ്കടം സഹിക്കാൻ കഴിയുന്നില്ല.. "എഴുന്നേറ്റു കഞ്ഞി കുടിക്ക് മോളേ" നോവോടെ അവരവളെ പിടിച്ചു എഴുന്നേൽപ്പിച്ചു..

കരഞ്ഞു കലങ്ങിയ കണ്ണുകൾ കൂടി കണ്ടതും അമ്മയുടെ മനസ്സ് വിങ്ങിപ്പോയി.. രാവിലെ ഒരു ചായ മാത്രമേ അവൾ കുടിച്ചിരുന്നുള്ളൂ...അതും ജാനകിയുടെ ഒരുപാട് നിർബന്ധിച്ചിട്ട്... വേണ്ടെന്ന് ശിരസ്സ് ചലിപ്പിച്ചവളുടെ മുഖം കയ്യിലെടുത്തു ആ നിറുകയിൽ ചുംബിച്ചു.. "അമ്മേടെ മോള് പാവാ..വാ വന്നു കഞ്ഞി കുടിക്ക്..കല്ലുമോളെ ഓർത്തെങ്കിലും... " വിശപ്പ് ഇല്ലമ്മേ" മയൂഖയാകെ തളർന്നു പോയിരുന്നു..നന്ദന്റെ അഭാവം അവളെ അത്രയേറെ തകർത്തു കളഞ്ഞു...ഇന്നലെ നടന്നതിനെ കുറിച്ച് ഒരുപാട് ചിന്തിച്ചു.. മറ്റുള്ളവരുടെ ആക്ഷേപിക്കലിൽ നിന്ന് നന്ദൻ തന്നെ രക്ഷിക്കുകയായിരുന്നില്ലേ...അപ്പോഴത്തെ ദേഷ്യത്തിന് കാണണ്ടാന്ന് പറഞ്ഞെങ്കിലും കുറ്റബോധം ഉടലെടുത്തു..

അങ്ങനെയൊന്നും പറയേണ്ടി ഇരുന്നില്ലെന്ന് അവൾക്ക് തോന്നിപ്പോയി.. "അമ്മേ... നിറകണ്ണുകളുമായി അവൾ അമ്മയെ നോക്കി.. " എനിക്ക് നന്ദനെ കാണണം അമ്മേ..ക്ഷമ ചോദിക്കണം... അവരുടെ നെഞ്ചിൽ മുഖമിട്ടുരുട്ടി സങ്കടപ്പെട്ടു.. "എന്തിനാ മോളെ നമ്മളെ വേണ്ടാത്തവനെ കാണുന്നത്..എവിടെയെങ്കിലും പോകട്ടെ നശൂലം പിടിച്ചവൻ... ജാനകിയമ്മയുടെ ശാപവാക്കുകൾ മയിലിന്റെ നെഞ്ചിൽ തറച്ചു കയറി.. " ഇങ്ങനൊന്നും പറയരുത് അമ്മേ നന്ദൻ പാവമല്ലേ... അപേക്ഷയോടെ കേണു... "നീ ഇങ്ങനെ പറയുന്നത് അവൻ നിന്റെ കഴുത്തിൽ കെട്ടിയ മഞ്ഞച്ചരട് കിടക്കുന്നതു കൊണ്ടാ..അതങ്ങ് വലിച്ചു പൊട്ടിച്ചു കളയ്..."

ദേഷ്യത്തോടെ അവരുടെ വിരലുകൾ മയിലിന്റെ കഴുത്തിനു നേർക്ക് നീണ്ടു..ഞെട്ടലോടെ അവൾ എഴുന്നേറ്റു.. "വേണ്ടമ്മേ വേണ്ടാ... " താലിയൊന്നും ഇല്ലല്ലോ..പിന്നെന്തിനാ..." താലി ഇല്ലെങ്കിലും മഞ്ഞച്ചരട് അഴിച്ചു മാറ്റാൻ മയൂഖക്ക് കഴിഞ്ഞില്ല..നന്ദൻ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ചു തുടങ്ങിയെന്ന് മറ്റാരെക്കാളും നന്നായി അവൾക്ക് മനസ്സിലായി... "വയ്യ..അമ്മേ എനിക്ക് കഴിയില്ല" ജാനകിയമ്മയുടെ മനസ്സിലൊരു തണുപ്പ് വീണു... അവൾ പറയുന്നതിന്റെ പൊരുൾ നന്നായി മനസ്സിലായി..മനസ്സാൽ നന്ദനെ അംഗീകരിക്കുന്നുണ്ട്...പക്ഷേ എല്ലാവുമായി പൊരുത്ത പെടാൻ കുറച്ചു സമയം ആവശ്യമാണെന്ന് അവർക്ക് അറിയാം... "

രണ്ടു മനസ്സുകൾ തമ്മിൽ കൂടിച്ചേരുമ്പോഴെ കഴുത്തിലെ താലിക്കായാലും ചരടിനായാലും അർത്ഥം ഉണ്ടാകൂ...ജാനകിയമ്മ മനസ്സിൽ പറഞ്ഞു... " എങ്കിൽ വന്നു കഞ്ഞി കുടിക്ക്.. ഇല്ലെങ്കിൽ ഞാനത് വലിച്ചു പൊട്ടിക്കും..... മനസ്സിൽ പുഞ്ചിരിച്ചിട്ടു പുറമേക്ക് ഗൗരവം അണിഞ്ഞു..ആന്തലോടെ ചരടിൽ കൈവെച്ചു അവൾ എഴുന്നേറ്റു... "ഞാൻ വരാം അമ്മേ.... ഒടുവിൽ തോൽവി സമ്മതിച്ചു അവൾ കൂടെച്ചെന്നു... അമ്മ ഒരു പ്ലേറ്റിൽ ചൂട് കഞ്ഞി ആറിച്ച് വിളമ്പി മയൂഖക്ക് മുന്നിലേക്ക് നീക്കിവെച്ചു...കണ്ണീരടർന്ന മുഖത്തോടെ അവൾ കഞ്ഞി കോരി കുടിച്ചു.. വിശപ്പില്ല... ചത്തു പോയി..അമ്മയെ ബോധിപ്പിക്കാനായി മാത്രം കഞ്ഞി കുടിച്ചു... " വിശപ്പില്ലാത്ത നീ എന്തിനാ മുഴുവനും കുടിച്ചത്... ഒന്നും മിണ്ടാതെ നിന്ന അവളുടെ അരികിലേക്ക് അമ്മ ചെന്നു..

"നിന്റെ വിശപ്പ് ഓർക്കണ്ടാ..പക്ഷേ എന്റെ പേരക്കുട്ടിക്ക് വിശക്കാൻ പാടില്ല... മെല്ലെ ഒന്നു തല കുലുക്കി കല്ലുമോളുടെ അരികിലേക്ക് പോയി... 💜💜💜💜💜💜💜💜💜💜💜💜💜💜💜 നന്ദൻ ഇല്ലാതെ രണ്ടാഴ്ച കടന്നു പോയി... കല്ലുമോൾ ഇപ്പോൾ നന്ദനെ തിരക്കി കരയാറില്ലെങ്കിലും ഇടക്കിടെ അച്ഛയെ ഓർത്തു ചുണ്ടുകൾ കൂർപ്പിക്കും..ജാനകിയമ്മക്ക് സങ്കടമുണ്ട്.. എങ്കിലും ഉള്ളിലടക്കി പിടിക്കും... മയിലിന്റെ ഓർമ്മയിൽ നിന്നും മാത്രം നന്ദൻ മാഞ്ഞിരുന്നില്ല...അവനെ ഓർത്തു കണ്ണീരൊഴുക്കാത്ത ദിനങ്ങളില്ല..അവനെയൊന്ന് കണ്ടിരുന്നെങ്കിൽ പാതി ചത്ത മനസ്സിനൊരു പുനർജ്ജീവനേകുമായിരുന്നെന്ന് സങ്കടത്തോടെ ഓർത്തു... അന്നൊരു ദിവസം ഞായറാഴ്ച രാത്രിയിൽ....

നന്ദൻ വീട്ടിൽ നിന്ന് പോയതോടെ ജാനകിയമ്മ മയൂഖയുടെ മുറിയിലേക്ക് താമസം മാറ്റി..രാത്രിയിൽ മുറിയിൽ കല്ലുമോൾക്കൊപ്പം കിടക്കുകയാണു ഇരുവരും.. " നാളെ രാവിലെ കുളിച്ചു റെഡിയാകണം... മയിൽ ആശ്ചര്യപ്പെട്ടു അമ്മയെ നോക്കി... "കോളേജിൽ അഡ്മിൻ കിട്ടോന്ന് നോക്കണം‌‌.. മയിൽ ഞെട്ടിപ്പോയി..അങ്ങനെയൊന്ന് അവൾ മറന്നിരുന്നു..പെട്ടെന്ന് അവൾക്ക് നന്ദനെ ഓർമ്മ വന്നു.. പഠിക്കാനായി ഏറ്റവും ഉത്സാഹിച്ചതും പ്രോൽസാഹിപ്പിച്ചതും അവനാണ്..ഇന്ന് അവൻ ഇവിടെ ഇല്ല.. " ഞാൻ പഠിക്കാൻ പോണില്ല അമ്മേ..ചെറിയ ഒരു ജോലി കണ്ടെത്തണം.. കല്ലുമോളെ നന്നായി വളർത്തണം.. ഇത്രയേ ആഗ്രഹമുള്ളൂ... "

അത് നീയല്ല തീരുമാനിക്കുക..ഞാനാണ്.. നിന്റെ ജോലി പഠിക്കുക എന്നതാണ്.. " അമ്മേ.. ഞാൻ... മയൂഖ അവിശ്വസനീയതോടെ ജാനകിയെ നോക്കി കണ്ണുമിഴിച്ചു... അമ്മ ഒരുപാട് മാറിയിരിക്കുന്നു... അവൾ സങ്കടത്തോടെ ഓർത്തു.. പതിവുപോലെ അമ്മ സ്നേഹം കാണിക്കാറില്ല..റഫ് ആയിട്ടാണ് പലപ്പോഴും പെരുമാറ്റം.. എന്നാലൊട്ട് സ്നേഹത്തിനു കുറവുമില്ല. നന്ദൻ പോയതോടെയാണു അമ്മക്കീ മാറ്റം മുഴുവനും വന്നത്...ദയനീയമായി കേഴുന്ന മയിലിനെ നോക്കി അമ്മ മനസ്സിൽ പറഞ്ഞു.. "നീ പാവമാ മോളെ...സ്നേഹത്തോടെ പറഞ്ഞാൽ നീ കണ്ണുനീരു പൊഴിക്കും..കരഞ്ഞിരുന്നാൽ നീയെങ്ങും എത്തില്ല..അല്ലാതെ അമ്മക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല‌..ഇപ്പോഴും നിറ്യെ നിറ്യെ സ്നേഹമാ... "

പഠിക്കാനുളള ചിലവിനെ ഓർത്ത് നീ തല പുകക്കണ്ടാ...അതൊക്കെ ഞാൻ നോക്കിക്കോളാം" അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവർ കണ്ണുകൾ അടച്ചു..ഒരുകയ്യാൽ കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ചു.... മയിലിനു കിടന്നിട്ട് ഉറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു...നെഞ്ചിലൊരു ഭാരം വന്നു നിറയുന്നത് അവളറിഞ്ഞു... ഇനി മുതൽ അമ്മയേയും കുഞ്ഞിനേയും തനിച്ചാക്കി കുറെ മണിക്കൂർ കഴിയേണ്ടി വരുമല്ലോന്ന് ഓർത്ത് മനസ്സ് വിങ്ങിപ്പൊട്ടി.. പുലർച്ചെ ജാനകിയമ്മ എഴുന്നേറ്റു.. കൂടെ മയൂഖയെയും ഉണർത്തി... "കുളിച്ചു ഒരുങ്ങി വാ.. രാവിലെ ഇറങ്ങണം... മനസ്സില്ലാ മനസ്സോടെ മയൂഖ എഴുന്നേറ്റു കുളിച്ചു വന്നു..അവൾ ഒരുങ്ങുന്ന സമയം കൊണ്ട് ജാനകിയമ്മയും ഫ്രഷായി വന്നു.. മോളെ ഉണർത്തി ചൂടു വെളളയിൽ തുണി മുക്കി തുടച്ചെടുത്തു കുഞ്ഞിനു പുതിയ ഉടുപ്പിട്ടു.. "എന്റെ കുഞ്ഞിപ്പെണ്ണിന്റെ വയറ് വേഗം നിറയ്ക്ക്...

മോളെ മയുവിനു കൈമാറിക്കൊണ്ടു പറഞ്ഞു... അവൾ കല്ലുവിനു പാലു കൊടുത്തു... നേരം വെളുത്തതോടെ മയൂഖയേയും കുഞ്ഞിനേയും കൂട്ടി ജാനകിയമ്മ വീട് പൂട്ടിയിറങ്ങി...യാത്ര പോകുവാണെന്ന് മനസ്സിലായതും കല്ലുമോൾ ഇളകി മറിഞ്ഞു... " മോൾ ചെന്ന് പ്രർത്ഥിച്ചിട്ട് വാ... അടുത്തുള്ള ചെറിയ ഭഗവതി ക്ഷേത്രത്തിനു മുന്നിലായി നിന്നു മയൂഖ കൈകൾ കൂപ്പി... "അമ്മേ എത്രയും പെട്ടെന്ന് നന്ദനെ തിരികെ കൊണ്ടു വരണേ...എവിടെ ആയാലും ആൾക്ക് വരാൻ മനസ്സ് ഉണ്ടാകണേ... മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു.. " എനിക്കൊന്ന് കാണണം അമ്മേ...എന്റെ നന്ദനെ...കണ്ടില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി ചത്തു പോകും... അവളുടെ മിഴിയിണകളിലൂടെ നോവ് പുറത്തേക്കൊഴുകി.................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story