നന്ദമയൂഖം: ഭാഗം 23

nanthamayoogham

A Story by സുധീ മുട്ടം

"മയിലേ...... പ്രണയം നിറച്ചയൊരു വിളി ഉയർന്നു ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി... ചിരപരിചിതമായ സ്വരത്തിന്റെ ഉടമയെ വിശ്വസിക്കാനാകാതെ തല ചരിച്ചു നോക്കി.. " ഹൃദയം നിറച്ചൊരു പുഞ്ചിരിയുമായി നന്ദൻ വാതിൽ നിറഞ്ഞു നിൽക്കുന്നു.. കണ്ണുകൾ നനച്ചൊഴുക്കി മിഴിനീരൊഴുകി വീണു കൊണ്ടിരുന്നു... "നന്ദൻ.... മയിലിന്റെ സ്വരമാകെ ചുണ്ടുകൾ മന്ത്രിച്ചതും ശരീരമാകെ വിറച്ചു തുടങ്ങി.. പോകപ്പോകെ മിഴികൾ നിറഞ്ഞു കണ്ണുനീർ കാഴ്ചയെ മറച്ചു... ആർത്തൊരു കരച്ചിലായിരുന്നു.. നെഞ്ച് പൊട്ടി അത്യുച്ചത്തിൽ അലമുറ ഉയർന്നു... "

തന്നെ തനിച്ചാക്കി അകന്നു പോയതിന്റെ പരിഭവും വേദനയും സങ്കടവും എല്ലാം ആ നിലവിളിയിൽ നിഴലിച്ചു... പെയ്ത് തോരാൻ മടിച്ച മിഴികൾ പിന്നെയും തകർത്തു പെയ്തു കൊണ്ടിരുന്നു... ആറ് മിഴികളും ജലസാഗരങ്ങളായി മാറി..മയിലിന്റെ സങ്കടം കണ്ടു നെഞ്ഞ് വിങ്ങി ജാനകിയമ്മ ഏങ്ങലടിച്ചു കരഞ്ഞു... നന്ദനോടുളള അവളുടെ സ്നേഹത്തിന്റെ ആഴം അവർ അനുഭവിച്ചു അറിഞ്ഞു... "ചെല്ല് മോളെ....ഒരുപാട് സങ്കടപ്പെട്ടതല്ലേ" മിഴികൾ തുടച്ചു കല്ലുമോളെയും വാങ്ങി ജാനകിയമ്മ മുറിയിലേക്ക് കയറി... "പറഞ്ഞു തീർക്കട്ടെ പരിഭവങ്ങൾ...പെയ്തു തോരട്ടെ സങ്കടങ്ങൾ... " മയിലേ... നന്ദൻ പതിയെ ചുവടുകൾ വെച്ചു മയിലിനു സമീപമെത്തി....

അവൻ കണ്ടു അവളെ നിറഞ്ഞ മിഴികളോടെ... സീമന്തരേഖയിൽ കുങ്കുമം ചുവപ്പിച്ച്,തന്റെ താലി നെഞ്ചോട് ചേർത്തു പിടിച്ചു നിൽക്കുന്ന മയിലിനെ.. "മയിലേ.... മയൂഖയിൽ നിന്ന് മറുപടി ലഭിക്കാതെ ആയതോടെ നെഞ്ചുരുകി പിന്നെയും വിളിച്ചു... അവൾ അവനെ കണ്ണുനിറച്ചു കണ്ടു...പ്രിയപ്പെട്ട അവളുടെ നന്ദനെ...ശ്വാസം പോലും എടുക്കാൻ മറന്നു പോയിരുന്നു.... " മയിലേ.... നന്ദൻ തോളിൽ കൈ വെച്ചതും ശരീരമൊന്ന് ഞെട്ടി വിറച്ചു അവനിലേക്ക് നിലവിളിയോടെ ചാഞ്ഞു... "നന്ദാ...."

അവളുടെ മിഴിനീരൊഴുകി നെഞ്ചിൻ കൂട്ടിലേക്ക് വീണതോടെ നന്ദൻ പൊള്ളിപ്പിടഞ്ഞു... അത്രമേൽ ചൂട് വർഷിച്ചിരുന്നു അവളുടെ കണ്ണുനീരിന്.. "എന്തിനേ നന്ദാ തനിച്ചാക്കി അകന്നു പോയത്..ഒരേയൊരു പ്രാവശ്യം വരായിരുന്നില്ലേ..അത്രയും വെറുക്കപ്പെട്ടു പോയോ.... വിങ്ങിപ്പൊട്ടി പിന്നെയും അവളൊഴുകി...മയിലിന്റെ ഓരോ വാക്കുകളും കൂർത്ത മുനയുളള കുപ്പിച്ചില്ലായി നന്ദന്റെ ഹൃദയത്തിലേക്ക് തറച്ചു കയറി മുറിവുണ്ടാക്കി...ആ മുറിവിൽ നിന്നും രക്ത തുളളികളൊഴുകി... " ഒന്നും മനപ്പൂർവ്വം ആയിരുന്നില്ല മയില്ലേ...എന്റെ മയിൽ നല്ല നിലയിലെത്തി കാണണമെന്നൊരു ആഗ്രഹമായിരുന്നു...

"എന്റെ നന്ദനില്ലാതെ മയിലിനു എന്ത് സന്തോഷമാണ് നന്ദാ.. നന്ദനു വാക്കുകൾക്ക് പഞ്ഞം വന്നു തുടങ്ങി... മയിലിനോട് ചെയ്തത് കുറ്റബോധമായി മനസ്സിനെ അലട്ടി തുടങ്ങി... 'ക്ഷമിക്ക് മയിലേ... തൊഴുകൈകൾ ഉയർത്തി... മയിലിനത് നന്നായി നൊന്തു...ഉയർത്തിയ കൈകൾ ബലമായി താഴ്ത്തി.. " എന്നോട് ഇങ്ങനെയൊന്നും പറയല്ലേ നന്ദാ..സഹിക്കില്ല" അവളവനെ പ്രണയത്തിന്റെ നോവോടെ ആഞ്ഞു പുൽകി... നന്ദന്റെ കരങ്ങളും അവളെ വലിച്ചു മുറുക്കി... ഓരോന്നും അവളോട് വിവരിക്കുമ്പോൾ കണ്ഠമിടറി....വാക്കുകൾ ലഭിക്കാതെ വന്നു...

പോട്ടേ.... നന്ദാ...നിന്നെ കാണാതെ വന്നപ്പോഴാ എനിക്ക് മനസ്സിലായത് എന്റെ ഹൃദയത്തിൽ അത്രമേൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞെന്ന്.... പുഞ്ചിരിയോടെ അവന്റെ അധരങ്ങളിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു.... പ്രണയത്തോടെ അവരങ്ങനെ നിന്നു നിറഞ്ഞൊഴുകിയ മനസ്സുമായി... നിമിഷങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.... " ഇനിയെന്നെയും മോളേയും തനിച്ചാക്കി പോകുവോ" നന്ദന്റെ മിഴികളിലേക്ക് അവൾ ഉറ്റു നോക്കി.. "ഇല്ല..എനിക്ക് മതിയായി... മയിലിന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു... 💜💜💜💜💜💜💜💜💜💜💜💜💜💜💜

സ്വയം കുറെ കഴിഞ്ഞിട്ടും നന്ദന്റേയും മയൂഖയുടേയും അനക്കമൊന്നും കേട്ടില്ല..കല്ലുമോൾ ഒന്ന് ഞെരിങ്ങിയതോടെ കുഞ്ഞുമായി ജാനകിയമ്മ ഹാളിലേക്ക് വന്നു...പരിസരം മറന്ന് പ്രണയബദ്ധിരായി ആലിംഗനം ചെയ്തു പുണർന്നു നിൽക്കുന്ന യുവമിഥുനങ്ങളെ കണ്ടു...അവർ സ്വയം മറന്ന് അവരുടെ ലോകത്തിലായിരുന്നു... തിരിഞ്ഞ് നിന്നു ചെറുതായി ചുമച്ചതും ഇരുവരും ഞെട്ടിയകന്നു...അമ്മയെ നോക്കാൻ കഴിയാതെ മയിൽ ലജ്ജയോടെ തല കുനിച്ചു... " മോൾക്ക് വിശക്കുന്നു മോളേ" ഒന്നും സംഭവിക്കാത്ത പോലെ കുഞ്ഞിനെ മയിലിനെ ഏൽപ്പിച്ചു അമ്മ വീണ്ടും മുറിയിലേക്ക് പോയി...

"അച്ഛ..അച്ഛ.. നന്ദനെ കണ്ടതും കുഞ്ഞു മിഴികൾ വിടർത്തി അവനിലേക്ക് ചാഞ്ഞു... വിശപ്പ് കല്ലുമോൾ മറന്നത് പോലെ ആയിരുന്നു അച്ഛയെ കണ്ടതോടെ... നന്ദൻ കൈ നീട്ടിയതോടെ അമ്മയിൽ നിന്നു അച്ഛയിലേക്ക് ചാടി കയറി ഞെളിഞ്ഞിരുന്നു മയിലിനെ നോക്കി... " ദാ...അമ്മേ എന്റെ അച്ഛ വന്നൂലൊ... "ഹും അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ...അച്ഛയെ കണ്ടപ്പോൾ അവൾക്ക് അമ്മയെ വേണ്ടാ... മയൂഖ ചുണ്ടുകൾ കൂർപ്പിച്ചു മുഖം കോട്ടിയതും കല്ലുമോൾ ഉറക്കെ ചിരിച്ചു... " ഇപ്പോൾ അച്ഛയും മോളും ഒന്ന്...ഞാൻ പുറത്ത്... മയിൽ തമാശയോടെ പറഞ്ഞത് നന്ദന്റെ നെഞ്ചിൽ കൊണ്ടു... "മയിലേ ... " സോറി നന്ദാ.. ഞാനൊരു താമാശക്ക്... "

അങ്ങനെയൊന്നും തമാശക്ക് പോലും വേണ്ടെടോ... " ഹ്മ്മ്ം... മിഴികൾ നനഞ്ഞെങ്കിലും സന്തോഷത്തോടെ മൂളി... മൂവരും കൂടി നന്ദന്റെ മുറിയിലേക്ക് കയറി... നന്ദ കുഞ്ഞിനെ എടുത്തു പാൽ കൊടുത്തു... "ഇവിടെ ഇരിക്ക് നന്ദാ... നന്ദനെ വലിച്ചു വലത് വശത്തേക്ക് ഇരുത്തി തോളിലേക്ക് തല ചായിച്ചു... അവൻ ഇടത് കരമെടുത്ത് മോളേയും അവളേയും തന്നിലേക്ക് ചേർത്തു പിടിച്ചു... വയറ് നിറഞ്ഞതോടെ കല്ലു പാൽകുടി മതിയാക്കി അച്ഛയിലേക്ക് വലിഞ്ഞു കയറി.. " അച്ഛയും മോളും കൂടി ഇരിക്ക്...ഞാൻ അടുക്കളയിൽ കയറട്ടെ... മയിൽ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി..നന്ദനു ഇഷ്ടമുള്ള കറികൾ വെച്ചുണ്ടാക്കി..

"നന്ദൻ ഫ്രഷായിട്ട് വാ... തോർത്ത് എടുത്തു അവനു നേരെ നീട്ടി.... നന്ദൻ ഫ്രഷായി വന്നതോടെ കുളിക്കാനായി അവളും പോയി... അമ്മയേയും കൂട്ടി ഒരുമിച്ച് ഇരുന്ന് നന്ദനും മയിലിനും ഊണു കഴിച്ചു.. ജോലികളെല്ലാം ഒതുക്കി വന്നപ്പോൾ അമ്മക്കൊപ്പം ആയിരുന്ന കല്ലുമോൾ ഉറങ്ങിയിരുന്നു.. " മോള് കിടക്കുന്നില്ലേ" "കുറച്ചു കൂടി കഴിയട്ടേ അമ്മേ ..പഠിക്കാനുണ്ട്... മയൂഖ ബുക്കുമായി ഇരുന്നു...അതിലൊന്നും ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല..മനസ്സിൽ നിറയെ നന്ദനാണ്..അവന്റെ ഗന്ധമാണ് അന്തരീക്ഷത്തിനു പോലും... ഒരുപാട് സംസാരിക്കാനുണ്ട് ഇനിയും...പറഞ്ഞും കണ്ടും കൊതി തീർന്നില്ല..ഇടക്കിടെ അമ്മയെ അവളൊന്ന് നോക്കും...

ജാനകിയമ്മ അതെല്ലാം കാണുന്നുണ്ടായിരുന്നു... കുറച്ചു സമയം കൂടി കഴിഞ്ഞ ശേഷം അമ്മക്കൊപ്പം മാറി കിടന്നു...നന്ദനു അരികിലേക്ക് പോകാൻ കഴിയാതെ മനസ്സ് വിങ്ങി...പോയാൽ അമ്മയെന്ത് കരുതുമെന്ന് അവൾ വിചാരിച്ചു... " നീ ഉറങ്ങിയില്ലേ മോളെ... മയിലൊന്നു ഞെട്ടി... "ഉറക്കം വരുന്നില്ല അമ്മേ... " കുഞ്ഞ് ഇവിടെ കിടന്നോട്ടെ...നീ ഉറക്കം വരുന്നത് വരെ നന്ദനുമായി സംസാരിച്ച് ഇരിക്ക്... അവളുടെ മനസ്സ് മനസ്സിലാക്കിയാണു അമ്മ പറഞ്ഞത്...എന്നിട്ടും മടിച്ചു കിടന്നു... "ചെല്ല് മോളെ...അവനും നിന്നെ പ്രതീക്ഷിക്കുന്നുണ്ടാകും... ജാനകിയമ്മയുടെ നിഗമനം ശരിയായിരുന്നു...ഉറക്കം വരാതെ നന്ദൻ തിരിഞ്ഞ് മറിഞ്ഞു കിടന്നു...

മുറിയിലൂടെ സ്വസ്ഥതയില്ലാതെ നടന്നു... " മയിലിനെ കാണാതെ,,, സംസാരിക്കാതെ ഉറക്കം വരില്ലെന്ന് പൂർണ്ണമായും ബോദ്ധ്യപ്പെട്ടു... നന്ദൻ ഹാളിലേക്ക് ഇറങ്ങിയ നിമിഷത്തിലാണു അവളും വന്നത്.. "അമ്മ ഉറങ്ങിയോ മയിലേ" "ഇല്ല...എന്റെ വീർപ്പുമുട്ടൽ കണ്ടു അമ്മയാ പറഞ്ഞത് ഉറക്കം വരും വരെ നന്ദനുമായി സംസാരിച്ച് ഇരിക്കാൻ... " അതേതായാലും നന്നായി... അല്ലേലും അമ്മമാർക്ക് മക്കളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയും... "വാ... മയിലേ... നന്ദൻ കൈ നീട്ടിയതും കാത്തിരുന്ന പോലെ അവനിലേക്ക് ചാഞ്ഞു..... " മയിലേ.... സ്വരത്തിലൂടെ പ്രണയമൊഴുകി... "എന്തോ കുറുകലോടെ വിളി കേട്ടു... നന്ദൻ അവളുടെ കവിളിൽ ചുംബിച്ച ശേഷം കോരിയെടുത്തു മുറിയിലേക്ക് പോയി..അവന്റെ മാറിലേക്ക് ഒട്ടിയവൾ കിടന്നു...

ഒരുപാട് സംസാരിക്കാനുണ്ട്... പക്ഷേ വാക്കുകൾ മാത്രം പുറത്തേക്ക് വന്നില്ല.. ഒടുവിൽ മിഴികളിൽ നോക്കി മൗനമായി ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ചു പ്രണയം പരസ്പരം കൈ മാറി... നന്ദൻ മയിലിനെ കരവലയത്തിലാക്കി നെറ്റിൽ അരുമയോടെ ചുംബിച്ചു... കഴുത്തിൽ കിടന്ന കുഞ്ഞു താലി കൈ വെളളയിലെടുത്തു തഴുകി മൃദുവായി ഉമ്മ വെച്ചു... അവന്റെ ചുണ്ടുകൾ കഴുത്തിലൂടെ മുകളിലേയ്ക്ക് നീങ്ങി അധരങ്ങളെ കവർന്നതോടെ മയിലൊന്നു പിടഞ്ഞു പോയി... നീണ്ട നാളുകൾക്ക് ശേഷം ഒരു പുരുഷ സ്പർശം... അവന്റെ ചുടു നിശ്വാസം..ശരീരമാകെ പൂത്തു തളിർക്കുന്നത് അവളറിഞ്ഞു... നന്ദന്റെ ഗന്ധത്തെ നാസികയിലൂടെ ആവാഹിച്ചു അന്തരാത്മാവിലേക്ക് ഇറക്കി... പ്രണയത്തോടെ മയിലിന്റെ കൈകൾ നന്ദനെ വരിഞ്ഞു മുറുക്കി...................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story