നന്ദമയൂഖം: ഭാഗം 25

nanthamayoogham

A Story by സുധീ മുട്ടം

സീറ്റിൽ തിരികെ വന്നു ഇരിക്കുമ്പോഴും വീണ്ടും കണ്ണുകൾ നിറഞ്ഞു.. "ഒരുവാക്ക് പറഞ്ഞില്ലന്നോർത്ത് മനസ്സിനോടെ പിന്നെയും പരിഭവം പറഞ്ഞു.. നന്ദന്റെ ക്ലാസ് കഴിഞ്ഞതോടെ അവിടെ ഇരിക്കുവാൻ തോന്നിയില്ല..മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുമെന്ന് കരുതി വീട്ടിലേക്ക് പോന്നു..നന്ദൻ വിളിക്കാതിരിക്കാനായി ഫോൺ സ്വിച്ച് ഓഫ് ചെയ്തു.. " എന്താ മോളേ..നേരത്തെ..നന്ദൻ എവിടെ?.. മയിലിനെ കണ്ടതും ജാനകിയമ്മ തിരക്കി.. "വല്ലാത്ത തലവേദന അമ്മേ..അതാ ഇങ്ങുപോന്നത്... അമ്മയോട് കളളം പറഞ്ഞതിൽ വേദന തോന്നി...ആദ്യമായാണ് ഇങ്ങനെ പെരുമാറുന്നത്.. " എനിക്കൊന്ന് കിടക്കണം അമ്മേ... "മോള് പോയി കിടന്നോളൂ...

അമ്മയുടെ അനുമതി ലഭിച്ചതോടെ മുറിയിലെത്തി.. കല്ലുമോൾ ഉറങ്ങുന്നത് കണ്ടു.. കുഞ്ഞിനു സമീപായി അവൾ കിടന്നു...മനസ്സിലൊരു തേക്കം വന്നു നിറഞ്ഞതും ശബ്ദമില്ലാതെ കരഞ്ഞു..മിഴിയിണകളിൽ നിന്ന് കണ്ണുനീർ തലയണയിലേക്ക് ഒലിച്ചിറങ്ങി.. നന്ദനും മയിലിനും ഇടയിലൊരു സൗന്ദര്യ പിണക്കം ഉണ്ടായെന്ന് ജാനകിയമ്മക്ക് മനസ്സിലായി... അവൾ പറഞ്ഞത് കളവാണെന്ന് അറിയാമെങ്കിലും വേദനിപ്പിക്കാൻ തുനിഞ്ഞില്ല..അവൾക്ക് അതിനു വ്യക്തമായ കാരണം കാണുമെന്ന് അറിയാം...

നന്ദൻ ഇതൊന്നും അറിയാതെ ഉച്ചയൂണിനു മുമ്പായി മയിലിന്റെ ക്ലാസിലെത്തി...അവളെ കാണാതെ വന്നതോടെ ക്ലാസിലെ കുട്ടികളോട് തിരക്കി.. " സാറിന്റെ ക്ലാസ് കഴിഞ്ഞതോടെ ചേച്ചി ഇറങ്ങിയല്ലോ... അവന്റെ നെഞ്ചൊന്നാളി... വേഗം മയിലിന്റെ ഫോണിലേക്ക് വിളിച്ചു. സ്വിച്ച്ഡ് ഓഫ് എന്ന മറുപടി കിട്ടി..ഉടനെ അമ്മയെ വിളിച്ചു..അവൾ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതോടെ ആശ്വാസമായി... പ്രിൻസിയോട് പറഞ്ഞിട്ട് ഉച്ചയൂണു പോലും കഴിക്കാതെ നന്ദൻ വീട്ടിലെത്തി..

കല്ലുമോൾ കട്ടിലിൽ തനിച്ചു കിടന്നു കളിക്കുന്നു... മയിൽ മറ്റൊന്നും ശ്രദ്ധിക്കാതെ കമഴ്ന്നു കിടക്കുന്നു..നെഞ്ഞൊന്ന് പൊള്ളിയാ കിടപ്പ് കണ്ടപ്പോൾ... "മയിലേ.... അവൾക്ക് അരികിലിരുന്നു വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല...അതവനെ ശരിക്കും വേദനിപ്പിച്ചു... അച്ഛ വന്ന സന്തോഷത്തിൽ കല്ലുമോൾ നന്ദനിലേക്ക് വലിഞ്ഞു കയറി... കുഞ്ഞിനെ കൊഞ്ചിച്ചു പുറത്തേക്കിറങ്ങി...അപ്പോഴും നെഞ്ചിലെ നീറ്റൽ അടങ്ങിയിരുന്നില്ല... ജാനകിയമ്മ വന്നതോടെ നന്ദൻ കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു മയിലിനു സമീപം ചെന്നു.. " മയിലേ തലവേദന കുറവുണ്ടോ?"

അവൾക്ക് അരികിലിരുന്നു നെറ്റിയിൽ വെറും കൈവെയ്..പ്രതിഷേധമെന്നോണം മയിൽ കൈ തട്ടിയകറ്റി.. "എന്താ മയിലേ ഇങ്ങനെ... എഴുന്നേറ്റു വാ പെണ്ണേ... ബലമായി പിടിച്ചു എഴുന്നേൽപ്പിച്ചു നെഞ്ചിലേക്കിട്ടു...കുതറി മാറാൻ ശ്രമിച്ചവളെ വിടാതെ പിടിച്ചു നിർത്തി..മാറിൽ നനവ് ഒഴുകിയതോടെ മയിലിന്റെ മുഖം കൈ വെളളയിൽ കോരിയെടുത്തു..നിറഞ്ഞൊഴുകിയ മിഴികൾ പിന്നെയും കുതിച്ചു ചാടി... " ഒരുവാക്ക് പറയാരുന്നില്ലേ ... അവളുടെ ചുണ്ടുകൾ വിങ്ങിപ്പൊട്ടിയതും നെഞ്ച് നീറി... "എന്റെ മയിലേ നിനക്കൊരു സർപ്രൈസ് തന്നതല്ലേ...ഇങ്ങനെ ആകുമെന്ന് കരുതിയില്ല...സോറി.. " വേണ്ടാ എനിക്കൊന്നും കേൾക്കേണ്ടാ...

നന്ദനിൽ നിന്നും അകന്നു മാറി ജനലഴികളിൽ പിടിച്ചു നിന്നു...അവൻ അവളുടെ അരികിലെത്തി ഇടുപ്പിലൂടെ കൈ ചുറ്റി വയറിമേൽ കൈകൾ അമർത്തി പിൻ കഴുത്തിൽ ചുംബിച്ച ശേഷം വലത് ചെവിയിൽ മൃദുവായി കടിച്ചു...അവളൊന്ന് പിടഞ്ഞുണർന്നു.. "ഡീ പെണ്ണേ ചുമ്മാ കുറുമ്പ് എടുക്കാതെ മര്യാദക്ക് തിരിഞ്ഞ് നിൽക്കെടീ... എന്നിട്ടും പ്രതിഷേധിച്ചു നിന്നവളെ പൊക്കിയെടുത്തു കിടക്കയിലേക്ക് കിടത്തി അവളുടെ മുകളിലേയ്ക്ക് അവനും വീണു.. " അയ്യോ അമ്മേ എന്നെ കൊല്ലുന്നേ... മയൂഖ അലറിയതും അവൻ അവളുടെ വായ് പൊത്തിപ്പിടിച്ചു.. "മിണ്ടാതെ കിടക്കെടീ... " ഞാൻ മിണ്ടും... വാശിയോടെ പറഞ്ഞു..

"എന്നാൽ മിണ്ടിക്കോ... മയിൽ ശരിക്കും ചമ്മിപ്പോയി..അവളാ ചമ്മൽ മറയ്ക്കാനായി ശ്രമിച്ചു.. " എന്നാലും എന്നോടൊരു വാക്ക് പറഞ്ഞില്ലല്ലോ... പരിഭവം പറഞ്ഞ ചുണ്ടുകളെ പൂർണ്ണമായും അതിനു അനുവദിക്കാതെ നന്ദന്റെ അധരങ്ങൾ കവർന്നെടുത്തു...പതിയെ അവളും അതിലലിഞ്ഞു ചേർന്നു... നന്ദന്റെ കരങ്ങൾ മേനിയിൽ കുസൃതി കാട്ടി തുടങ്ങിയതോടെ പുളഞ്ഞു പോയി... "നന്ദാ വേണ്ടെടാ ആരെങ്കിലും കാണും... സ്വര പതറി ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി... " കാണട്ടെ അതിനു എനിക്കെന്താ... മയിലിന്റെ ചുണ്ടുകളെ കവർന്ന ശേഷം കഴുത്തിലൂടെ അവന്റെ അധരങ്ങൾ താഴേക്കിറങ്ങി...

വസ്ത്രങ്ങൾക്ക് സ്ഥാന ചലനം സംഭവിക്കുന്നത് അറിഞ്ഞ് അവനെ തള്ളിയകറ്റി എഴുന്നേറ്റു.. അപ്പോഴും ശരീരം വല്ലാതെ വിറയ്ക്കുന്നത് അവളറിഞ്ഞു... വസ്ത്രങ്ങൾ നേരെയാക്കി മിഴികൾ കൂർപ്പിച്ചു നന്ദനെ ദേഷിച്ചു നോക്കി..വില്ലുപോലെ പിരികക്കൊടികൾ ഉയർത്തിയ മയിലിനെ നോക്കി പുഞ്ചിരിച്ചു.. "അപ്പോൾ മിണ്ടാനും പിണക്കം മാറ്റാനും അറിയാം.. " നീ പോടാ..എന്റെ ഇഷ്ടം പോലെ ചെയ്യും... മുഖം ഒരുവശത്തേക്ക് ചരിച്ചു കോക്രി കാട്ടി മുറിയിൽ നിന്ന് ഇറങ്ങിയോടി... "എന്താ മോളെ തലവേദന കുറവില്ലേ.... മുറിയിലേക്ക് ഓടിക്കയറിയ മയിലിനെ കണ്ടു ജാനകിയമ്മ ചോദിച്ചു... " ബാം ഇരിപ്പുണ്ടോ അമ്മേ" "ഹാളിലെ ഷെല്പിൽ ഉണ്ട് മോളെ..

" ഞാനെടുത്തോളാം അമ്മേ... മയിൽ വെളിയിലേക്ക് ഇറങ്ങിയതും നന്ദൻ തൊട്ടുമുന്നിൽ..തിരികെ അകത്തേക്ക് തിരിഞ്ഞവളെ ഇടുപ്പിലൂടെ കയ്യിട്ടു പൊക്കിയെടുത്തു.. "എന്നെ വിട് ഇല്ലെങ്കിൽ ഞാൻ നിലവിളിക്കും... മയിൽ അടവ് എടുത്തു... "നീ നിലവിളിക്ക്..എങ്കിലൊന്നു കാണട്ടെ.... അവൾ വെറുതെ പറഞ്ഞതാണെന്ന് അവനറിയാം....മയിലിനെയും തോളിലിട്ട് മുറിയിൽ കയറി കതകടച്ചു... " എന്തായാലും വയറ് പട്ടിണിയാ...ഈ വിശപ്പെങ്കിലും മാറട്ടെ... മയിലിനെ കിടക്കയിലേക്ക് ചായിച്ചു കിടത്തി...അവൾ എഴുന്നേൽക്കാതിരിക്കാൻ ഇരുവശത്തും കൈമുട്ടുകൾ ഊന്നി... "

,ഞാൻ.. ഞാൻ ചോറെടുക്കാം നന്ദാ.. " ഓ...എനിക്കിനി ചോറ് വേണ്ടാ... നന്ദൻ മയിലിന്റെ മിഴികളിലേക്ക് ഉറ്റുനോക്കി...ചുണ്ടുകൾ താഴ്ന്നു വന്നതും മുഖം വെട്ടിച്ചു.. "അപ്പിടി വിയർപ്പാ നന്ദാ..ഞാനൊന്ന് ഫ്രഷായി വരാം.. " എനിക്ക് നിന്റെ വിയർപ്പാ ഇഷ്ടം‌... ചുണ്ടുകൾ തമ്മിൽ കോർത്തു കഥകൾ പറഞ്ഞു തുടങ്ങി....മയിലിന്റെ ശരീരമാകെ വലിഞ്ഞു മുറുകി..അവനെ ശക്തിയോടെ തന്നിലേക്ക് വലിച്ചു അടുപ്പിച്ചു... ശാന്തമായി കിടന്നിരുന്ന സാഗരങ്ങളിൽ തിരമാല ആഞ്ഞു ഉയർന്നു വീശി കൂറ്റൻ തിരകളായി...

പോകപ്പോകെ കാറ്റ് ദുർബലമായതോടെ തിരമാലയുടെ ശക്തി ക്ഷയിച്ചു.. വിയർപ്പിൽ കുളിച്ച ശരീരങ്ങൾ ഒന്നായി മാറി...അവളിൽ നിന്നും അടർന്നു മാറി നന്ദൻ വശം ചരിഞ്ഞു കിടന്നു...മയിലിനെ നെഞ്ചോട് ചേർത്തു പിടിച്ചു അങ്ങനെ കിടന്നു... "വഷളൻ... അവന്റെ മൂക്കിൻ തുമ്പിൽ മൃദുവായി കടിച്ചു കൊണ്ട് അവൾ മൊഴിഞ്ഞു....കുറച്ചു സമയം ഇരുശരീരവും ഒരേ മനസ്സുമായി കിടന്ന ശേഷം മയിൽ എഴുന്നേറ്റു..കുളി കഴിഞ്ഞു ഡ്രസ് ചേഞ്ച് ചെയ്തു... "

നന്ദാ എഴുന്നേറ്റു ഫ്രഷായിട്ട് വാ... എനിക്ക് വിശക്കുന്നു... "പിന്നെയാകട്ടെ... മടി പിടിച്ചു കിടന്നവനെ ഉന്തിത്തള്ളി കുളിമുറിയിലേക്ക് കയറ്റി...നന്ദൻ തിരികെ വന്നപ്പോൾ ഊണു വിളമ്പി... " അമ്മേ വാ...ഊണു കഴിക്കാം.. "ഞാൻ കഴിച്ചു മക്കളെ നിങ്ങൾ കഴിച്ചോളൂ... നന്ദനും മയിലും ഊണു കഴിച്ചു എഴുന്നേറ്റു.. " കല്ലുമോളെ എടുത്തോണ്ട് വാടീ മയിലേ.. അമ്മയുടെ മുറിയിൽ നിന്ന് കല്ലുമോളുമായി അവൾ മടങ്ങിയെത്തി... കുഞ്ഞ് അവനിലേക്ക് വലിഞ്ഞു കയറി...

അച്ഛനും മകളും അമ്മയും മാത്രമായൊരു ലോകത്തിലായി അവർ... 💜💜💜💜💜💜💜💜💜💜💜💜💜💜💜 ദിവസങ്ങൾ പിന്നെയും കടന്നു പോയി... നന്ദനും മയിലിനും എന്നും ഒരുമിച്ച് ആണ് കോളേജിൽ പോകുന്നതും വരുന്നതും... "മയിലേ രണ്ടീസം കൂടി കഴിഞ്ഞാൽ മോളുടെ ഒന്നാം പിറന്നാൾ അല്ലേ...നമുക്കൊന്ന് ആഘോഷിക്കണ്ടേ... " വേണം നന്ദാ...പൊന്നിന്റെ ആദ്യത്തെ പിറന്നാളാ...മധുവേട്ടന്റെ ആത്മാവ് സന്തോഷിക്കട്ടെ... മധുവിന്റെ ഓർമ്മകളിൽ ഒന്നു തേങ്ങിപ്പോയി....

"ശരി...മോളുടെ പിറന്നാളിന്റെ അന്നു നമ്മളൊരു കാറ് വാങ്ങുന്നു...ലോണായി... പെട്ടെന്ന് മയിലിന്റെ മുഖം വാടി.. " എന്തുപറ്റി മയിലേ... "കാറ് വേണ്ടാ...സ്കൂട്ടർ മതി നന്ദാ...അതാകുമ്പോൾ എനിക്കൂടെ ഓടിക്കാലൊ..കുറച്ചു നാൾ കൂടി കഴിഞ്ഞു കാറെടുക്കാം... " ഹ്മ്മ്ം... നന്ദനും മയിലും അമ്മയുടെ താല്പര്യം കൂടി തിരക്കി... "ഞാനും മോൾക്കൊപ്പമാ...സ്കൂട്ടർ മതി മോനെ... അമ്മയും മയിലിനെ സപ്പോർട്ട് ചെയ്തതോടെ സ്കൂട്ടർ ഫിക്സാക്കി..ഒപ്പം കല്ലുമോളുടെ ഒന്നാം പിറന്നാൾ ഗംഭീരമായി നടത്താനും തീരുമാനിച്ചു.............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story