നന്ദമയൂഖം: ഭാഗം 27

nanthamayoogham

A Story by സുധീ മുട്ടം

"വിട് നന്ദാ അമ്മ ഇപ്പോൾ വിളിക്കുമേ" നനഞ്ഞൊട്ടിയ തുണികളുമായി കുതറി മാറിയ മയിലിനെ നന്ദൻ കൂടുതൽ ചേർത്തു പിടിച്ചു.. "വിളിക്കട്ടെ...അതിനെന്താ.. നന്ദൻ പറഞ്ഞു തീർന്നില്ല അതിനു മുമ്പേ ജാനകിയമ്മയുടെ വിളിയെത്തി.. " മയിലേ... "ദാ വരണൂ അമ്മേ" നന്ദനെ ഉന്തി തള്ളി മാറ്റി മയിൽ പുറത്തേക്ക് ചാടി...തലയൊന്ന് കൂടി തുവർത്തി നനഞ്ഞ വേഷങ്ങൾ മാറ്റി തുടങ്ങി... പാവാടയും ബ്ലൗസും ധരിച്ച് സാരി ഉടുക്കാനൊരുങ്ങിയ നിമിഷം കുളി കഴിഞ്ഞു അവനിറങ്ങി വന്നു.. മയിലിന്റെ നിൽപ്പ് ഒന്നു ആസ്വദിച്ചു ശേഷം അവൾക്ക് അരികിലെത്തി.. അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു.. "അമ്മേക്കൊണ്ട് എന്നെ വഴക്ക് കേൾപ്പിച്ചേ അടങ്ങൂല്ലേ"

"അതേന്നെ... കുസൃതിയോടെ ഇടുപ്പിലൂടെ കയ്യിട്ട് വയറിന്മേൽ അമർത്തിയതും അവളൊന്ന് പിടഞ്ഞു... " കുറച്ചു ആക്രാന്തം കൂടണുണ്ട്" "അതേലോ നല്ലോണം ണ്ട്... കാതിന്മേൽ മൃദുവായി കടിച്ചതും മയിലൊന്നു പുളഞ്ഞു... " എന്റെ നന്ദാ..ഞാനിവിടെ തന്നെയുണ്ട്..വേറെയെങ്ങും ഓടിപ്പോകില്ല.. "പോയാൽ കൊന്നു കളയും എന്നിട്ട് കൂടെ ഞാനും ചാകും... അവന്റെ കൈകൾ വിടീച്ച് അവൾ തിരിഞ്ഞു നിന്നു... " ഞാനും നീയും മരിച്ചാൽ നമ്മുടെ അമ്മയും കല്ലുമോളും അനാഥരാകില്ലേ നന്ദാ.. മയിലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി വരുന്നത് കണ്ടു... "അപ്പോഴേക്കും കണ്ണു നിറച്ചോണം..ഞാൻ വെറുതെ പറഞ്ഞതല്ലേ പെണ്ണേ...

അവളുടെ മുഖം കൈ വെളളയിലെടുത്തു ഒഴുകിയിറങ്ങിയ കണ്ണുനീർ ചുണ്ടുകളാൽ ഒപ്പിയെടുത്തു... " ഈശ്വരൻ മരണത്തിലൂടെ മാടി വിളിക്കും വരെ എന്റെ നെഞ്ചിലീ മുഖം ഉണ്ടാകും.. നിറഞ്ഞ മനസ്സോടെയൊന്ന് തേങ്ങി അവനിലേക്ക് അണഞ്ഞു...നന്ദൻ അവളെ വാരിപ്പുണർന്ന് അങ്ങനെ നിന്നു... "എടാ നന്ദാ..ആ കൊച്ചിനെ ഇങ്ങോട്ട് വിടെടാ... അമ്മയുടെ സ്വരം കേട്ടു ഇരുവരും തെന്നിയകന്നു... " ഭാഗ്യം അമ്മ അടുക്കളയിലാ" മയിൽ ആശ്വാസത്തോടെ നെടുവീർപ്പെട്ടു സാരി വാരി ചുറ്റി അടുക്കളയിലേക്ക് ഓടി.. "അമ്മേ... " എത നേരമായി വിളിക്കുന്നു.. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് ഇനിയും ഞാൻ പറയണോ .. ജാനകിയമ്മ സ്വരത്തിൽ മൂർച്ച കൂട്ടി..അവളുടെ മുഖം താണുപോയി..

"രണ്ടിനും കുട്ടിക്കളി കുറച്ചു കൂടുന്നുണ്ട്" അമ്മയുടെ അർത്ഥം വെച്ചുളള സംസാരത്തിൽ അവളൊന്നു ചൂളിപ്പോയി..വെപ്രാളത്തോടെ അമ്മയെ നോക്കി..അവരൊന്ന് ചിരിച്ചു... "വാ മോളേ... മയിൽ അനുസരണയുളള മകളായി അമ്മയുടെ പിന്നാലെ പോയി...അലമാരയിൽ നിന്നൊരു ചുവന്ന തുണി സഞ്ചി എടുത്തു.. അതിൽ നിറയെ സ്വർണ്ണാഭരണങ്ങൾ ആയിരുന്നു.. " അമ്മയുടെയാ മോളെടുത്തോളൂ...വേണ്ടാന്നു പറയാൻ നിൽക്കണ്ടാ..ഇന്നെന്റെ മോള് രാജകുമാരിയുടെ വേഷത്തിൽ നിറഞ്ഞു നിൽക്കേണ്ട ദിവസമാ... അവളുടെ കണ്ണുകൾ നിറഞ്ഞു... അമ്മയോട് എന്ത് മറുപടി നൽകണമെന്ന് അറിഞ്ഞില്ല..തീർത്താൽ തീരാത്ത കടപ്പാടുണ്ട്..എത്രയൊക്കെ നന്ദി പറഞ്ഞാലും മതിയാകില്ല..

നിറഞ്ഞ മിഴികളുമായി നിന്ന മയിലിനെ ജാനകിയമ്മ തന്നെ അതെല്ലാം അണിയിച്ചു...കഴുത്തിലും കയ്യിലുമായി നിറയെ സ്വർണ്ണങ്ങൾ...ശരിക്കും രാജകുമാരിയായി അവൾ... അമ്മ തന്നെ കണ്ണ് വാലിട്ടെഴുതി കൊടുത്തു. കുറച്ചു പൗഡറ് മുഖത്തിട്ടു...ഗോപിപ്പൊട്ട് നെറ്റിയിൽ മേൽ ഒട്ടിച്ചു കൊടുത്തു.. അമ്മ മുടി ചീകി ഒതുക്കി അതിന്മേൽ പാതി വിടർന്ന മുല്ലപ്പൂവ് അലങ്കരിച്ചു... "അമ്മയുടെ മോള് ശരിക്കും രാജകുമാരിയായി... കണ്ണാടിക്ക് മുമ്പിലായി മയിലിനെ പിടിച്ചു നിർത്തി...അമ്മ പറഞ്ഞത് പോലെ രാജകുമാരിയായി..കണ്ണുകളൊന്ന് നിറഞ്ഞു.. " എടീ പെണ്ണേ കണ്ണു നിറച്ചാൽ നല്ല തല്ല് കിട്ടും... വിടർന്നൊന്ന് ചിരിച്ചിട്ട് നന്ദനു അരികിലേക്ക് ചെന്നു... അവൻ കണ്ണുമിഴിച്ചു നോക്കി... "മയിലേ നീ തന്നെയാണോ ഇത്... "

അതേലൊ...എന്റെ അമ്മ എനിക്ക് തന്നതാ..സ്വർണ്ണങ്ങൾ..എന്നിട്ട് അമ്മ തന്നെ എന്നെ ഒരുക്കി... "എന്റെ പെണ്ണിനെ ഞാനൊന്ന് കണ്ണു നിറയെ കാണട്ടെ... നന്ദന്റെ നോട്ടം കണ്ടു മയിലിനു ചിരി വന്നു...അവൾ ഉറക്കെ ചിരിച്ചു... " മതിയെടീ മുത്തു പൊഴിയും.. "പോടാ.... അവൾ ചുണ്ടുകൾ കൂർപ്പിച്ചു... ഇതേസമയം അമ്മ മുറിയിലേക്ക് വന്നു... " ഞാൻ കല്ലുവിനെ കുളിപ്പിച്ച് ഒരുക്കട്ടെ..നന്ദാ കുഞ്ഞുകളി എടുക്കാതെ വേഗം ഒരുങ്ങ്... കല്ലുവുമായി ജാനകിയമ്മ പോയി... "നന്നായി അങ്ങനെ തന്നെ വേണം... മയിൽ അവനെ കളിയാക്കി.. "നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ഡീ.. " ഓ.. തന്നാട്ടെ... പറഞ്ഞിട്ട് അവൾ വിടർന്നു ചിരിച്ചു...

"പാവം മയിൽ ഒരുപാട് മാറി..ഒത്തിരി കരഞ്ഞതാ...ഇനി ഹൃദയം തുറന്നു ചിരിക്കട്ടെ... നന്ദൻ നോവോടെ ഓർത്തു.. അമ്മ കല്ലുമോളെ കുളിപ്പിച്ചു ഒരുക്കി പുതിയ ഉടുപ്പിട്ടു..കണ്ണും പിരികവും എഴുതി കുഞ്ഞിക്കവിളിൽ കുഞ്ഞു ചുട്ടിയും കുത്തി പൗഡറിട്ടു.. "അമ്മേടെ കല്യാണാ പൊന്നിന്റെ പിറന്നാളിന്റെ ഇന്നു തന്നെ.. നമുക്ക് അടിച്ചു പൊളിക്കണം.. ജാനകിയമ്മയുടെ സംസാരം കേട്ട് കല്ലുമോൾ ഇളകി ചിരിച്ചു... കുഞ്ഞിനെ ഒരുക്കി നന്ദനെ ഏൽപ്പിച്ചു അവരും ഒരുങ്ങി വന്നു.. എട്ടുമണി കഴിഞ്ഞതോടെ അലങ്കരിച്ച കാറെത്തി....അതിൽ നന്ദൻ വെഡ്സ് മയൂഖ എന്ന് എഴുതിയിരുന്നു... ക്ഷേത്രത്തിലേക്ക് നടക്കാനുളള ദൂരമേയുള്ളൂ...

എന്നാലും വിവാഹ ചടങ്ങ് അതിന്റെ മുറപോലെ വേണമെന്ന് ജാനകിയമ്മ ആഗ്രഹിച്ചു...കാറ് വന്നതോടെ അതിൽ കയറി അമ്പലത്തിലേക്ക് പോയി... വിവാഹത്തിനു വളരെ കുറച്ചു ആളുകളെ ക്ഷണിച്ചിരുന്നുള്ളൂ...അടുത്ത് അറിയാവുന്നവരെ മാത്രം. ഏകദേശം പത്ത് മുപ്പത് പേരെങ്കിലും ഉണ്ട്... കാറിൽ നിന്ന് ഇറങ്ങി മയൂഖയിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ..അവളുടെ ജ്വലിക്കുന്ന സൗന്ദര്യവും ഉടലഴകും ആയിരുന്നു എല്ലാവരുടെയും ചർച്ച... ചിലർക്ക് നന്ദൻ എന്തിനു രണ്ടാം കെട്ടുകാരിയെ കെട്ടണമെന്നത് ആയിരുന്നു. മറ്റ് ചിലർക്ക് ഇത്രയും നാൾ ബന്ധുവാണെന്നും പറഞ്ഞു നിർത്തിയവളെ മകന്റെ ഭാര്യയാക്കുന്ന ജാനകിയമ്മയെ കുറിച്ച് സംസാരിച്ചു..

.പക്ഷേ ജാനകിയമ്മയെ ഭയന്നു ആരും ഒന്നും പുറത്ത് മിണ്ടിയില്ല... ഒമ്പത് മണിക്ക് ആയിരുന്നു താലികെട്ട്...ആരോ വരാനുള്ളത് പോലെ ജാനകിയമ്മ ഇടക്കിടെ തിരിഞ്ഞു നോക്കി...പ്രതീക്ഷിച്ച മുഖം കണ്ടതും മുഖത്ത് പുഞ്ചിരി തെളിഞ്ഞു.. നേരെ കല്ലുമോളുമായി അവർക്ക് അരികിലെത്തി.. "ഞാൻ കരുതി ഇനി വരില്ലാന്ന്.. " വരാതിരിക്കാൻ കഴിയില്ലല്ലോ ജാനകിയമ്മേ പെറ്റവയറല്ലേ...വന്നു പറഞ്ഞപ്പോൾ അന്നേരമേ വേണമെന്ന് ഉണ്ടായിരുന്നു.. അനുമതിയില്ല..കളളം പറഞ്ഞാ ഇറങ്ങിയത്... അവർ കണ്ണുനീർ പൊഴിച്ചു... ജാനകിയമ്മ അവരെയും കൂട്ടി മക്കൾക്ക് അരികിലെത്തി... അമ്മയെ കണ്ടതും മയിൽ ഉറക്കെ കരഞ്ഞു അവരെ പുണർന്നു... "കരായാതെടീ...നല്ലൊരു ദിവസമാ... മയിലിന്റെ അമ്മ അവളെ ആശ്വസിപ്പിച്ചു... നന്ദനു ഒറ്റനോട്ടത്തിൽ ആളെ മനസ്സിലായി... " മയൂഖയുടെ അമ്മ...അമ്മയെ കൊത്തി വെച്ചത് പോലെയാണു മയിൽ...

"സന്തോഷമായി മോനേ..നിനക്കെന്നും നന്മയെ വരൂ.... മയിലിന്റെ അമ്മ നന്ദനെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു.. ആ അമ്മയുടെ കാലിൽ വീണു അവൻ ആശീർവാദം വാങ്ങി. അമ്മയുടെ സാന്നിധ്യം മയൂഖ മനസ്സാൽ ആഗ്രഹിച്ചു.. വീട്ടിലേക്ക് ചെല്ലാനുളള ധൈര്യം ഇല്ലായിരുന്നു... അവളുടെ മനസ്സ് അറിഞ്ഞു ജാനകിയമ്മ പ്രവർത്തിച്ചു.. കൂട്ടുകാരിയാണെന്നും പറഞ്ഞു ചെന്നാണു വിവാഹകാര്യം ആ അമ്മയോട് പറഞ്ഞത്... ഒമ്പത് മണി ആയതോടെ തിരുമേനി പൂജിച്ചു നൽകിയ താലി അമ്മമാരുടെ ആശീർവാദത്തോടെ നന്ദൻ അവന്റെ മയിലിന്റെ കഴുത്തിൽ ഒരിക്കൽ കൂടി ചാർത്തി...പരസ്പരം മാലയിട്ടു ക്ഷേത്രത്തെ വലം വെച്ചു...അതിനുശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങി...

വീടിന്റെ മുറ്റത്ത് താൽക്കാലികമായി റെഡി മേഡ് പന്തൽ ഉയർന്നിരുന്നു..ആ പന്തലിൽ വെച്ചു കല്ലുമോളെ കൊണ്ട് കേക്ക് മുറിച്ചു.. ആദ്യത്തെ കുഞ്ഞു പീസിൽ നിന്നും ഒന്നു തോണ്ടി മയിൽ കുഞ്ഞിന്റെ വായിൽ തൊട്ടു..നന്ദനും അമ്മമാരും കുഞ്ഞിനു മധുരം കൊടുത്തു... കല്ലുമോളെ കൊണ്ടു ഒരു പീസ് നന്ദന്റെ നാവിൽ വെച്ചു കൊടുത്തു... അവനിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റുവീണു...അവൻ തന്നെ കുഞ്ഞിനെ കൊണ്ട് മയിലിനും കൊടുത്തു.. ശേഷം അമ്മമാർക്കും... തുടർന്നു വിഭവ സമൃദ്ധമായ ഊണു...സദ്യ കഴിച്ചു ക്ഷണിച്ചവർ മടങ്ങി പോയി... " എനിക്ക് ഒരുപാട് സന്തോഷമായി മോളെ...ഞാനില്ലെങ്കിലും പകരമായി സ്നേഹമുളള അമ്മയുണ്ട്...നന്ദനുണ്ട്..

അവന്റെ കയ്യിൽ നീ സുരക്ഷിത ആയിരിക്കും.. അമ്മക്ക് സമാധാനമായി.... അമ്മ യാത്ര പറഞ്ഞു ഇറങ്ങി... "അറിയാം ന്നാലും പറയാ മോനെ..ന്റെ കുട്ടി പാവാ...സ്നേഹിക്കാൻ മാത്രമേ അറിയൂ... " ഒരിക്കലും ഞാനായി സങ്കടപ്പെടുത്തില്ല അമ്മേ " നന്ദൻ മയിലിന്റെ അമ്മയെ ആശ്വസിപ്പിച്ചു... മനസ്സ് നിറഞ്ഞ സന്തോഷത്തോടെ കല്ലുമോൾക്ക് ഉമ്മ കൊടുത്തിട്ട് അവരിറങ്ങി...നന്ദനും മയിലും ജാനകിയമ്മയും പാതിവഴി വരെ ചെന്നു... 💜💜💜💜💜💜💜💜💜💜💜💜💜💜💜 രാത്രിയിൽ ജാനകിയമ്മ നേരത്തെ കിടന്നു...കല്ലുമോളു നേരത്തെ ഇറങ്ങി... മയിൽ ആഭരണങ്ങൾ അഴിച്ചു വെച്ചു പേരിനും മാത്രമുളളത് ഇട്ടു...സാരി അഴിച്ചു മടക്കി വെച്ചു.. "നന്ദാ അപ്പിടി വിയർപ്പാ..ഞാനൊന്ന് ഫ്രഷായിട്ട് വരാം...

ഉടനെ അവളുടെ കയ്യിൽ പിടിച്ചു നെഞ്ചിലേക്കിട്ടു വിയർത്ത കഴുത്തിൽ അമർത്തി ചുംബിച്ചു.. " നിന്റെ സ്വേദകണങ്ങൾക്കൊരു ഉന്മാദ ലഹരിയാണു " അവൻ പിറുപിറുത്തു.. "നിനക്ക് പ്രാന്താടാ... മയിലൊന്നാടി ചിരിച്ചു.. " അതേ പ്രാന്താ നീയെന്ന പ്രാന്ത്..എന്റെ മയിലെന്ന പ്രാന്ത്... ബ്ലൗസും പാവാടയും ധരിച്ച് നിന്ന മയിലിന്റെ മുമ്പിൽ മുട്ടു കുത്തിയിരുന്നു ഇടുപ്പിലൂടെ കയ്യിട്ട് വലിച്ചു അടുപ്പിച്ചു വയറിന്മേൽ ചുണ്ടുകൾ അമർത്തി... അവളിൽ നിന്നൊരു കുറുകൽ ഉയർന്നു... നന്ദന്റെ തലമുടിയിലൂടെ അവൾ വിരലുകൾ കോർത്തു വലിച്ചു...തന്നിൽ നടക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞതും പെരുവിരൽ കുത്തി മുകളിലേക്ക് ഉയർന്നു...

യാതൊരു ധൃതിയും ഇല്ലാതെ മയിലിനെ കോരിയെടുത്തു കിടക്കയിലേക്ക് കിടത്തി അവനും കൂടെ മറിഞ്ഞു...പുതപ്പ് തലവഴി മൂടികളഞ്ഞു.... നന്ദനു തന്നോട് അടക്കാനാകാത്ത ഒരു അഭിനിവേശം ഉണ്ടെന്ന് മുമ്പേ മയിലിനും തോന്നിയിരുന്നു...ഇപ്പോഴത് ശരിക്കും വ്യക്തമായി... "ശരിക്കും പ്രണയമാണു അവന് തന്നോട്.....തനിക്ക് അവനോടുളളത് പോലെ................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story