നന്ദമയൂഖം: ഭാഗം 28

nanthamayoogham

A Story by സുധീ മുട്ടം

"മയിലേ ഡീ എഴുന്നേൽക്കെടീ..." പ്രിയപ്പെട്ടവന്റെ മാറിനെ പുണർന്നു സുഖകരാമായൊരു ആലസ്യത്തിലായിരുന്നു..ഇമകളൊന്ന് ചിമ്മിയടച്ചു ഒന്നുകൂടി അവനിലേക്ക് ഇഴുകി ചേർന്നു കിടന്നു... "മയിലേ കോളേജിൽ പോകണ്ടേ" "വേണ്ടാ... കണ്ണുകൾ തുറക്കാതെ മറുപടി കൊടുത്തു.. " ഡീ മടിച്ചി എഴുന്നേൽക്കെടീ... നന്ദൻ അവളുടെ മൂക്കിൻ തുമ്പിൽ മൃദുവായൊന്നു കടിച്ചതും മയിലൊന്നു ചിണുങ്ങി.. "പ്ലീസ് നന്ദാ എനിക്കൊന്നു കൂടി നിന്നെ പുണർന്ന് ഉറങ്ങണം‌..." "ഇങ്ങനെ മടിയായാൽ എന്ത് ചെയ്യും...കുറെ കഷ്ടപ്പെടുമല്ലോ .. " ഇന്നൊരു ദിവസം മതി നന്ദാ..ഇന്നലെ വിവാഹം കഴിഞ്ഞതല്ലെയുള്ളൂ... ഇന്ന് പോകില്ലാന്ന് നന്ദൻ തീരുമാനിച്ചതാണ്..ഇന്നലെ വിവാഹം കഴിഞ്ഞതേയുള്ളൂ..

മയിലിനെ ശുണ്ഠി കയറ്റാൻ മാത്രം പറഞ്ഞതാണ്... "ഇങ്ങോട്ട് കിടക്കെടാ... എഴുന്നേൽക്കാൻ ഒരുങ്ങിയ നന്ദനെ വലിച്ചു കിടക്കയിലേക്കിട്ടു...അവന്റെ കാൽ മുട്ടിനു മുകളിലേയ്ക്ക് വലതു കാൽ ഉയർത്തി വെച്ചു നെഞ്ചിലക്ക് മുഖം പൂഴ്ത്തി പൊതിഞ്ഞ് പിടിച്ചു... നന്ദനിലൊരു കുളിര് വന്നു മൂടിപ്പുതച്ചു..നഷ്ടമായ പ്രണയം അതിന്റെ ഇരട്ടിയിലേറെ വസന്തങ്ങളായി വിരിഞ്ഞ് സൗരഭ്യം പൊഴിക്കുന്നത് അറിഞ്ഞു.... മെല്ലെ മയിലിന്റെ തലമുടി വകഞ്ഞു മാറ്റി മുഖം അതിലേക്ക് ഒളിപ്പിച്ചു.. ഇക്കിളിയാൽ അവളൊന്ന് പിടഞ്ഞു...

" അല്ല എന്താ ഉദ്ദേശം... മയിൽ കണ്ണു തുറന്നു അവനെ നോക്കി.. "അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല" കളള പുഞ്ചിരി നന്ദന്റെ മുഖത്ത് തെളിഞ്ഞു... "ഹ്മ്മ്ം... ഒന്നു മൂളി അവൾ വീണ്ടും കിടന്നു...നന്ദന്റെ ചുണ്ടുകളും വിരലുകളും അവളുടെ മുഖത്തും മേനിയിലും കുസൃതി കാട്ടി പാഞ്ഞു നടന്നു... " നന്ദാ.... പ്രാണനിൽ പ്രണയം നിറച്ച് വിളിച്ചു... അത്രയേറെ ഇഷ്ടത്തോടെ... "എന്തോ... അവളോടുളള അത്രയേറെ പ്രണയത്തോടെ അവനും വിളി കേട്ടു.. "എന്തിനാ നന്ദാ എന്നെ ഇത്രയേറെ പ്രണയിക്കുന്നത്... " അത്രമേൽ ഇഷ്ടമുളളതിനാൽ.. "എത്രയേറെ.... " നിന്നോളം... കാതരമായി ചെവിയിൽ പറഞ്ഞു... കേൾക്കാനുളള കൊതിയോടെ ചോദിച്ചതാണ്...

അവൾക്ക് അറിയാം നന്ദനു എത്രയോളം പ്രണയമുണ്ടെന്ന്‌.ഇപ്പോഴും അവന്റെ സ്നേഹം തിരിച്ചറിയുന്നുണ്ട്.... "ഐ ലവ് യൂ നന്ദൻ... പ്രണയാതുരയായി നന്ദന്റെ ചുണ്ടിൽ അധരങ്ങൾ അമർത്തി ചുംബിച്ചു... " ലവ്വ് യൂ റ്റൂ... കാത്തിരുന്ന പോലെ അവൻ മയിലിന്റെ ചൊടികളിലെ തേൻ നുകർന്നു തുടങ്ങി... ശരീരം വലിഞ്ഞ് മുറുകി തുടങ്ങിയതോടെ അവളവനെ വരിഞ്ഞു മുറുക്കി... ശ്വാസം എടുക്കാൻ മിഴിച്ചവളുടെ ചുണ്ടിനെ പതിയെ സ്വതന്ത്രമാക്കി പുഞ്ചിരിച്ചു... "വഷളൻ.... നന്ദന്റെ മൂക്കിൻ തുമ്പിൽ മൃദുവായി അവൾ വേദനിപ്പിച്ചു... " നോവണുണ്ട്...ട്ടാ.. "നോവട്ടെ... പറഞ്ഞതിനൊപ്പം അവൾ ചിരിച്ചു.. കൂടെ അവനും ചേർന്നു... കുറച്ചു സമയം കൂടി കിടന്ന ശേഷം എഴുന്നേറ്റു ബാത് റൂമിൽ കയറി...

ഫ്രഷായിട്ട് വരുമ്പോഴേക്കും കണ്ടു നന്ദന്റെ നെഞ്ചിൽ കിടന്നു കുസൃതി കാട്ടുന്ന കല്ലുമോളെ... മയിൽ സാരി വേറെ എടുത്തു ഉടുത്തു...അവൾ സാരിയുടുക്കുന്നതാണ് നന്ദന് ഇഷ്ടം... മുടി ചീകിയൊതുക്കി വന്നു കല്ലുമോളുടെ നേർക്ക് കൈകൾ നീട്ടി.. " വാടീ പെണ്ണേ വിശക്കുന്നില്ലേ" കൈ നീട്ടിയ മയിലിനെ പറ്റിച്ചു കല്ലുമോൾ ചിരിയോടെ അച്ഛയുടെ മാറിലമർന്നു.. "ചെല്ലെടീ പെണ്ണേ ഇല്ലെങ്കിൽ അമ്മ പാലു തരില്ല... കല്ലുമോൾ തലയുയർത്തി അച്ഛയെ നോക്കി...അവന്റെ പുഞ്ചിരിയോടെ അർത്ഥം മനസ്സിലാക്കിയത് പോലെ അമ്മയിലേക്ക് വലിഞ്ഞു കയറി... നന്ദനു അരികിലിരുന്നു അവൾ കുഞ്ഞിനു പാലു കൊടുത്തു.. " എന്തേ നോക്കുന്നേ..കുഞ്ഞിനു പാലു കൊടുക്കുന്നത് കണ്ടട്ടില്ലേ"

മയിൽ നന്ദനോട് കുറുമ്പ് എടുത്തു.. "ഞാനും ഒരു കുഞ്ഞാണെന്ന് കരുതിക്കൂടെ... കുസൃതിയോടെയുളള ചോദ്യം കേട്ടു മയിലിന്റെ മുഖം ചെമ്പരത്തി പൂവിനെ പോലെ ചുമപ്പായി.. " പോടാ...തെമ്മാടി... ചിരിയോടെ അവനു നേരെ കൈ വീശി...തെന്നിയകന്ന് നന്ദൻ ഉറക്കെ ചിരിച്ചു... "എന്തോന്നാടാ എഴുന്നേൽക്കാൻ സമയം ആയില്ലേ..മണി ഒമ്പത് കഴിഞ്ഞൂല്ലോ" പുറത്ത് ജാനകിയമ്മയുടെ സ്വരം കേട്ടതും അവന്റെ ചിരി പെട്ടെന്ന് നിന്നു..മയിൽ ചമ്മലോടെ ചാടി എഴുന്നേറ്റു..വെപ്രാളത്തോടെ കതക് തുറന്നു... മുന്നിൽ ആവി പറക്കുന്ന ചായക്കപ്പുമായി അമ്മ നിൽക്കുന്നു... പെട്ടെന്ന് മയിലിൽ ഒരു പരിഭ്രമം പ്രകടമായി... "ആരേയും കാണാത്ത കൊണ്ട് ഇങ്ങോട്ട് കൊണ്ടു വന്നതാ..

.രണ്ടു പേരും ചായ കുടിക്ക്" അമ്മ നീട്ടിയ ചായക്കപ്പ് വാങ്ങി നന്ദനു അരികിലേക്ക് ചെന്നു... "നന്ദാ ചായാ..എഴുന്നേറ്റു മുഖം കഴുകി വന്നു കുടിക്ക്" "ഓ... പിന്നേ ഇങ്ങോട്ട് താ കൊച്ചേ" അവനു ചായ കൊടുത്തിട്ട് അവളും കുടിച്ചു... "ഞാൻ ഫ്രഷായിട്ട് വരാം.. നമുക്ക് ഒരിടം വരെ പോകണം.. എവിടെ ആണെന്ന് അവനും എവിടേക്കെന്ന് അവളും ചോദിച്ചില്ല...നന്ദനോടൊത്ത് എവിടെ ആണെങ്കിലും ചിലവിടുന്ന നിമിഷങ്ങൾ അവൾക്ക് പ്രിയങ്കരമാണ്... നന്ദൻ ഫ്രഷായി വന്നതോടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഇരുന്നു.. " അമ്മ വിളമ്പാം..മോളു കൂടി ഇരിക്ക്... ജാനകിയമ്മ നന്ദയെ പിടിച്ചു ഇരുത്തി..കല്ലുമോൾ അച്ഛയുടെ മടിയിൽ സ്ഥാനം ഉറപ്പിച്ചു...

"അമ്മ കൂടി ഇരിക്കമ്മേ...എന്നാലല്ലേ ഞങ്ങൾക്കും സന്തോഷമാകൂ... " സാരല്യാടീ.. അമ്മ പിന്നെ കഴിച്ചോളാം..മക്കൾ കഴിക്ക്.. അവർ പറഞ്ഞു ഒഴിയാൻ ശ്രമിച്ചു എങ്കിലും മയിൽ വിട്ടില്ല..പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.. "എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കണ്ണു നിറച്ചോണം.." അങ്ങനെ പറഞ്ഞു കൊണ്ട് ജാനകിയമ്മയും ഇരുന്നു...മയിൽ അമ്മക്ക് ദോശയും ചട്നിയും വിളമ്പി... ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞയുടനെ നന്ദനും മയിലും ഇറങ്ങി.. കല്ലുമോളെ അമ്മ വാങ്ങി...

"ഞങ്ങൾ പെട്ടെന്ന് വരാം അമ്മേ... അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി...ബസിൽ നന്ദന്റെ തോളിൽ തല ചായിച്ചു അവൾ ഇരുന്നതും ഒരു കയ്യാൽ അവനവളെ ചുറ്റിപ്പിടിച്ചു,. നേരെ ആക്റ്റീവ ഷോറൂമിലേക്കാണു പോയത്...ഒരാശ്ചക്ക് മുമ്പേ ഹോണ്ടാ ഡിയോ ബുക്ക് ചെയ്തിരുന്നു.... റെഡി പേ മെന്റിനു വണ്ടി ഇറക്കി... " അതുശരി ഇതും സർപ്രൈസ് ആക്കി വെച്ചിരുന്നു അല്ലേ ദുഷ്ടാ... "സർപ്രൈസ് ഇല്ലെങ്കിൽ എന്തുവാ ഒരു സുഖം... " ഹും... കുറച്ചു സമയത്തേക്ക് അവൾ മുഖം വീർപ്പിച്ചു നിന്നു...

"സ്കൂട്ടർ ഇഷ്ടായോ പെണ്ണേ" "നന്ദന്റെ ഇഷ്ടമാ എനിക്കും.. മനസ്സ് നിറഞ്ഞു... " എന്റെ ഇഷ്ടം മാത്രമല്ല മയിലേ നിന്റെ ഇഷ്ടം അതും പ്രാധാന്യമാണു... "എനിക്ക് ഇഷ്ടമായി നന്ദാ... " എങ്കിൽ വാ പോകാം... നന്ദൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തതും മയിൽ പിന്നിൽ കയറി.. അവനോട് ചേർന്നു ചുമലിലേക്ക് തല ചായിച്ചു . സ്കൂട്ടർ മുമ്പോട്ട് നീങ്ങിയതോടെ അവന്റെ വയറിന്മേൽ അവൾ കൈകൾ ചുറ്റി പിടിച്ചു.... "പ്രണയത്തോടെ...നിറഞ്ഞ മനസ്സുമായി................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story