നന്ദമയൂഖം: ഭാഗം 31

nanthamayoogham

A Story by സുധീ മുട്ടം

ഡിയോ പാർക്കിങ്ങ് നിരയിലേക്ക് ഒതുക്കി വെച്ചു ക്ലാസിലേക്ക് നടന്നു..ഗുൽമോഹറൊരുക്കിയ ചുവപ്പു പരവതാനിയിലൂടെ ഇണപ്രാവുകളായി.. "നന്ദാ... " മയിലിനെ ക്ലാസിൽ ആക്കിയിട്ടേ ഞാൻ മടങ്ങുന്നുള്ളൂ... "അതല്ല നന്ദാ ഈ ക്ലാസ് എന്താ ഒഴിഞ്ഞു കിടക്കുന്നത്... തന്റെ ക്ലാസിനു തൊട്ട് അടുത്ത ക്ലാസ് മുറി ഒഴിഞ്ഞു കിടക്കുന്നത് കണ്ടു.. " ആ ബ്ലാച്ചിലെ ക്ലാസ് നിർത്തി അതാ... "ഓഹോ..എങ്കിൽ നന്ദൻ വന്നേ..എനിക്കൊന്ന് കാണണം.. " മയിലേ ക്ലാസ് തുടങ്ങാറായി..എല്ലാവരും കയറി.. നമുക്ക് ഫ്രീ ടൈമിൽ നോക്കാം.. "നന്ദൻ വരണുണ്ടോ.. മൂക്കത്ത് ശുണഠി വരുത്തി അവളാ ക്ലാസിലേക്ക് കയറി..നന്ദൻ ചുറ്റുമൊന്നും നോക്കി.പരിസരത്തെങ്ങും ആരുമില്ല.. അയാളും അതിനുള്ളിലേക്ക് കയറി..

" എന്റെ മയിലേ എന്താ നിന്റെ ഉദ്ദേശം.. "പറയാടാ... പെട്ട്ന്ന് മയിൽ നന്ദനെ പ്രണയത്തോടെ വരിഞ്ഞു മുറുക്കി ചുണ്ടിൽ അമർത്തി ചുംബിച്ചു... അവളുടെ അപ്രതീക്ഷിതമായ നീക്കത്തിൽ ആദ്യമൊന്ന് അമ്പരന്നു.. " ഇനി വൈകിട്ടല്ലേ ഒരുമിച്ച് കൂടെ കാണാൻ പറ്റൂ..അതാ ട്ടൊ... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ഒരാഴ്ചക്കാലം എങ്ങോട്ടും പോകാതെ ഒരുമിച്ച് ആയിരുന്നു.. അതിന്റെ സങ്കടമാണ്..അവനൊന്ന് പുഞ്ചിരിച്ചു.... "ഇനി എനിക്ക് കൂടി താ... നന്ദൻ അവളെ പ്രണയത്തോടെ പുണർന്നു മൂർദ്ധാവിലും നെറ്റിയിലും കവിളിലും ചുംബിച്ചു.. അധരങ്ങളിൽ ചുണ്ടുകൾ അമർത്തിയതോടെ പെണ്ണൊന്ന് പിടഞ്ഞു..

" ഇനിയെന്നും കോളേജിലക്ക് വരാനായി വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഇവിടെ വരുമ്പോഴും തരണം... "ശരി സമ്മതിച്ചു... പകരം എന്റെ മയിൽ നന്നായി പഠിക്കണം... " തീർച്ചയായും നന്ദാ...എന്റെ നന്ദനായി മയിൽ നന്നായി പഠിക്കും ..വാക്ക്.. സ്നേഹത്തോടെ അവനിലേക്ക് ചാരി.. "എങ്കിൽ വാ... ആദ്യം നന്ദൻ തല വെളിയിലേക്ക് ഇട്ടു ആരെങ്കിലും വരുന്നോന്ന് ശ്രദ്ധിച്ചു...അതിനു ശേഷം അവനും പിന്നാലെ മയിലും ഇറങ്ങി ക്ലാസിലേക്ക് കയറി.. രണ്ടാമത്തെ അവറിലായിരുന്നു നന്ദന്റെ ക്ലാസ്...മയിൽ കയ്യെടുത്ത് താടിക്ക് കൊടുത്തു പ്രണയത്തോടെ നോക്കിയിരുന്നു മിഴികൾ പിൻ വലിക്കാതെ..അവന്റെ മുഖവും നോട്ടവും ശബ്ദവും എല്ലാം അവളിലേക്ക് ഒഴുകി..

നന്ദനും മയിലിനെ ശ്രദ്ധിച്ചിരുന്നു... അവളിലെ വായിൽ നോക്കിയുളള ഇരിപ്പു കണ്ടു ദേഷ്യം വന്നു..പഠിക്കാമെന്നു പറയുകയുള്ളൂ..പ്രവൃത്തിയിൽ ഇല്ല.. " മയൂഖ..സ്റ്റാൻഡ് അപ്പ്... അവന്റെ ശബ്ദം ക്ലാസ് നിശ്ചലമാക്കി..എല്ലാവരുടെയും ശ്രദ്ധ മയൂഖയിലായി..നന്ദൻ അവൾക്ക് സമീപം എത്തി ക്ലാസിൽ എടുത്തിരുന്ന വിഷയത്തിലെ രണ്ടു മൂന്നു ചോദ്യങ്ങൾ ചോദിച്ചു..മണി മണി പോലെ അവൾ പെട്ടന്ന് ഉത്തരം നൽകിയതും ചമ്മലോടെ നന്ദൻ പിൻ വാങ്ങി..അവന്റെ ചമ്മൽ അവൾ നന്നായി ആസ്വദിച്ചു.. "ഹും.. എന്റെ അടുത്താ നിന്റെ വിളവ് ഇറക്കൽ..ഇതെത്ര കണ്ടിരിക്കുന്നു മോനേ... മയിൽ മനസ്സിൽ പറഞ്ഞു ചിരിച്ചു.. വീണ്ടും പഴയത് പോലെ അവനെ നോക്കി ഇരുന്നു..

നന്ദന്റെ ക്ലാസ് കഴിഞ്ഞപ്പോൾ അവസാനിക്കേണ്ടി ഇരുന്നില്ലെന്ന് തോന്നി.അത്രയും സമയം കണ്ടോണ്ട് ഇരിക്കാമായിരുന്നു.. മൂന്നു മണി കഴിഞ്ഞു മയിൽ പാർക്കിങ്ങ് ഏരിയയിൽ കാത്തു നിന്നു.. നന്ദൻ പത്ത് മിനിറ്റ് താമസിച്ചാണു എത്തിയത്..അവളെ നോക്കാനൊരു ചമ്മൽ ഉണ്ടായിരുന്നു... " എന്ത് പറ്റി നന്ദാ.. "ഹേയ് ഒന്നൂല്ലാ.. " നല്ല ചമ്മൽ ഉണ്ടല്ലേ.. "എന്തിന്" അവൻ മുഖം മാറ്റി കളഞ്ഞു.. "എന്റെ നന്ദനു മയിൽ നൽകിയ വാക്കാ പഠിക്കുമെന്ന്‌‌..ഉഴപ്പില്ല നന്ദാ ഞാൻ.. ആ ഭയം മാറ്റിയേക്ക്... നന്ദന്റെ മനസ്സ് നിറഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു മുഖത്ത്.. " മതി..ഇത്രയും കേട്ടാൽ മതി.. "എടീ മയിലേ...എല്ലാവരും വരുന്നുണ്ട്.. ചാടിക്കയറി കെട്ടിപ്പിടിച്ചു ഉമ്മിച്ചു കളയല്ലേ...

അവളെ അറിയാവുന്നതിനാൽ മുൻ കൂർ ജാമ്യം എടുത്തു... മയിലൊന്നു പീലി വിടർത്തി ചിരിച്ചു.. " പറഞ്ഞത് നന്നായി.. "എനിക്ക് നിന്നെ അറിയാലോ അതാ... മയൂഖ ഇപ്പോൾ പഴയത് പോലെ അല്ലെന്ന് മറ്റാരെക്കാളും അവനു നന്നായി അറിയാം..നല്ല കെയറിങ്ങ് തന്നിലുണ്ടെന്ന് വിശ്വാസം അവളെ ആകെ മാറ്റി മറിച്ചു..ഇപ്പോൾ മയിൽ പിലി വിടർത്തിയാടും... " നന്ദൻ ഓടിച്ചോളൂ.." അവൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.. മയിൽ പിന്നിൽ കയറി ഇരുന്നു...ഡിയോ ഓടി തുടങ്ങിയതോടെ അവന്റെ ഇടുപ്പിലൂടെ കയ്യിട്ടു വയറിന്മേൽ ചുറ്റി പുറത്തേക്ക് ചാഞ്ഞു കിടന്നു.... പതിവുപോലെ വഴിക്കണ്ണുമായി ജാനകിയും കല്ലുമോളും അവരെ കാത്തിരുന്നു..

നന്ദനും മയിലും ഒരുമിച്ച് വരുന്നത് കണ്ടു അമ്മയുടെ കയ്യിൽ നിന്നും പിടച്ചിറങ്ങാൻ ശ്രമിച്ചു.. "അച്ഛ...അച്ഛ... നന്ദനെ കണ്ടു കല്ലുമോൾ ഇളകി തുടങ്ങി... " അച്ഛേടെ മുത്ത് വാ... കൈ നീട്ടിയതും കാത്തിരിക്കും പോലെ അവൾ വലിഞ്ഞു കയറി മയിലിനെ നോക്കി ഞെളിഞ്ഞിരുന്നു...ഗമയോടെ.. "വിശക്കുമ്പോൾ വാ ട്ടാ... മയിൽ കല്ലുവിനെ നോക്കി ചിരിച്ചു.. " മുലപ്പാൽ എന്റെ അവകാശമാടീ അമ്മേ.. എന്ന ഭാവത്തിൽ കല്ലുമോൾ അവളെ നോക്കി മുഖം വീർപ്പിച്ചു.. "അമ്മ ചുമ്മാ പറഞ്ഞതല്ലേ കള്ളിപ്പെണ്ണേ... പുഞ്ചിരിയോടെ മോളുടെ മുഖത്ത് തഴുകി..കുഞ്ഞ് അവളെ ചിരിച്ചു കാണിച്ചു.. നന്ദനും മയിലും അകത്തേക്ക് കയറി.. ജാനകിയമ്മ അവർക്ക് ചായ കൊണ്ടു വന്നു കൊടുത്തു..

നന്ദൻ മോളുമായി മുറിയിലേക്ക് പോയി..അമ്മയുമായി അവൾ കോളേജ് വിശേഷങ്ങൾ പറഞ്ഞിരുന്നു... " മോളു കുറച്ചു സമയം കിടക്ക് ക്ഷീണിച്ചു വന്നതല്ലേ" "ശരിയമ്മേ" അവിടെ നിന്ന് എഴുന്നേറ്റു മയിൽ മുറിയിലേക്ക് പോയി..മയിൽ ചെല്ലുമ്പോൾ വേഷം മാറ്റി നന്ദൻ കിടക്കുന്നത് കണ്ടു.. കല്ലു അവന്റെ നെഞ്ചിൽ കയറി ഇരുന്നു കളിക്കുന്നു.. "ഞാനൊന്ന് ഫ്രഷായിട്ട് വരാം നന്ദാ... ടർക്കിയും എടുത്തു കുളിമുറിയിലേക്ക് കയറി.. കുളി കഴിഞ്ഞു വന്ന് അവൾ മറ്റൊരു സാരി എടുത്തു ഉടുത്തു... " വാടീ പെണ്ണേ... കുഞ്ഞിനെ എടുത്തു പാൽ കൊടുത്തു... അമ്മയും കുഞ്ഞും മാത്രമുള്ള ലോകം..നന്ദൻ കൗതുക പൂർവ്വം നോക്കി കിടന്നു...

മയിൽ തല ചരിച്ചു നോക്കിയതും അവൻ നോക്കി കിടക്കുന്നത് കണ്ടു.. "എന്താടാ പാൽ വേണോ... കുസൃതിയോടെ അതിലുപരി പ്രണയത്തോടെ ചോദിച്ചു... " പോടീ... മയിനു ചിരി പൊട്ടി‌.അവൾ ഉറക്കെ ചിരിച്ചു... കുഞ്ഞിനെ എടുത്തു അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അവൾ നന്ദനു അരികിൽ വന്നു കിടന്നു... കണ്ണടച്ചു കിടന്നിരുന്ന നന്ദൻ ചുണ്ടിലെന്തോ തടഞ്ഞതു പോലെ മിഴികൾ തുറന്നു...മയിൽ പ്രണയത്തോടെ പൊതിഞ്ഞ് പിടിച്ചു.. "കുഞ്ഞിന്റെ അച്ഛനും കുറച്ചു കുടിച്ചോണ്ട് കുഴപ്പമൊന്നും ഇല്ല... കള്ളച്ചിരിയോടെ പറഞ്ഞിട്ട് അവനെ തന്നിലേക്ക് ചേർത്തണച്ചു............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story