നന്ദമയൂഖം: ഭാഗം 32

nanthamayoogham

A Story by സുധീ മുട്ടം

ദിവസങ്ങൾ പിന്നെയും ഓടി മറഞ്ഞു.. ഋതുക്കളും വസന്തവും നന്ദന്റേയും മയിലിന്റേയും ജീവിതത്തിലൂടെ കടന്നു പോയി.... നന്ദനു നൽകിയ വാക്കു പാലിക്കാനായി മയൂഖ നന്നായി പഠിച്ചു...രാത്രിയും വെളുപ്പിനേയും പഠിക്കാനിരിക്കുന്ന അവൾക്ക് കൂട്ടായി അവനും ഇരുന്നു... "രണ്ടു ദിവസം കഴിഞ്ഞാൽ എക്സാമാണ്.. നന്ദനെ പുണർന്നു കിടക്കുമ്പോൾ മയിലിനെ ഓർമ്മിപ്പിച്ചു.. " ഓർമ്മയുണ്ട് നന്ദാ...മറക്കില്ല..എന്നെക്കാൾ കൂടുതൽ നീ എനിക്കായി കഷ്ടപ്പെട്ടതല്ലേ..നിനക്ക് നൽകിയ വാക്ക് ഞാൻ പാലിക്കും നല്ല മാർക്കോടെ പാസാകും... നിറഞ്ഞ മനസ്സോടെ അവൾ പറഞ്ഞു.. നന്ദനും അറിയാം‌‌ മയിൽ നന്നായി പഠിക്കുമെന്ന്..എന്നാലും ഒന്ന് ഓർമ്മിപ്പിച്ചതാണ്...

"ഉറങ്ങണ്ടേടാ... കളളച്ചിരിയോടെ അവനെ ഓർമ്മിപ്പിച്ചു... " വാ ഉറക്കാം... തന്റെ നെഞ്ചിലക്ക് അവളെ വലിച്ചിട്ടു ഗാഡമായി പുണർന്നു... അവർ ശരീരവും മനസ്സും ഒന്നാക്കി മാറ്റി... അടുത്ത ദിവസം പകൽ സമയം പോലെ മയിൽ ബുക്ക്സ് റഫർ ചെയ്തു.. നന്ദനും കൂടെ ഉണ്ടായിരുന്നു.. ഇടക്ക് കല്ലുമോളെയും താലോലിക്കുകയും കളിപ്പിക്കുകയും ചെയ്തു.. അടുത്ത ദിവസം രാവിലെ മുതൽ ആയിരുന്നു എക്സാം..വെളുപ്പിനെ എഴുന്നേറ്റു ഈറനണിഞ്ഞ് നന്ദനൊപ്പം ക്ഷേത്രത്തിൽ പോയി തൊഴുതു വന്നു..

അവനേറ്റവും പ്രിയപ്പെട്ട സെറ്റുസാരിയും ഉടുത്തു അവനോട് ഒട്ടിയാണ് നടന്നത്... എക്സാമിനു പോകാനിറങ്ങും മുമ്പേ ജാനകിയമ്മയുടെ കാൽ തൊട്ടു വന്ദിച്ചു അനുഗ്രഹവും വാങ്ങിച്ചു.. "നല്ലതേ വരൂ മോളേ... നിറഞ്ഞ മനസ്സോടെ തലയിൽ കൈവെച്ചു ആശീർവദിച്ചു... നന്ദനൊപ്പം സ്കൂട്ടറിൽ കോളേജിലേക്ക് പോയി...എക്സാം തുടങ്ങി തീരും വരെ അവൻ വെളിയിൽ നിന്നു... " എങ്ങനെ ഉണ്ടായിരുന്നു പെണ്ണേ എക്സാം‌.. പരീക്ഷ കഴിഞ്ഞു ഇറങ്ങി വന്ന അവളോട് തിരക്കി..പഠിച്ചതൊക്കെയാണു വന്നത്...

സന്തോഷത്തോടെ മയിൽ പറഞ്ഞതു കേട്ടു നന്ദന്റെ കണ്ണുകൾ നിറഞ്ഞു... ഒരിക്കലും ഉറവ വറ്റാത്ത പ്രണയത്തോടെ ചേർത്തു പുണരും..ഇടക്കിടെ കുറുമ്പോടെ കുസൃതിയെടുക്കും..ചില സമയങ്ങളിൽ അമ്മയായും ഭാര്യയായും മകളായും ചേച്ചിയും അനിയത്തിയും നല്ലൊരു സുഹൃത്തായും ഒരേ സമയം വിവിധ വിവിധതരം വേഷപ്പകർച്ച നടത്തും തന്റെ മയിൽ..തന്റെ അടുത്ത്.. തന്നോട് മാത്രം.. അത്രമേൽ പ്രണയമാണ് ഇഷ്ടമാണ് അവൾക്ക് തന്നോട് ..തിരികെ അതുപോലെ പ്രാണനാണ്...

"എന്താടാ നന്ദാ കണ്ണു നിറഞ്ഞത്.. ആശങ്കയോട് ആയിരുന്നു ചോദ്യം... " ഒന്നൂല്ലെടീ പെണ്ണേ...സന്തോഷത്താലാ... "എനിക്ക് മനസ്സിലായി നന്ദാ...ലവ്വ് യൂ നന്ദൻ...നീയെന്റെ ഭാഗ്യമാണ്.. സ്നേഹത്തോടെ അവനിലേക്ക് നീങ്ങി നിന്നു... ചാരുതാർത്ഥ്യത്തോടെ..കണ്ണുകളിൽ പ്രണയം നിറച്ചങ്ങനെ.. ഞാൻ നിന്റെ ഭാഗ്യമാണെങ്കിൽ നീ എനിക്ക് കിട്ടിയ പുണ്യമാ മയിലേ... വാക്കുകൾ പ്രണയത്തിന്റെ നീരുറവ ഒഴുക്കി..ക്യാമ്പസ് ആയിപ്പോയി ഇല്ലെങ്കിൽ യുവമിഥുനങ്ങൾ പരസ്പരം പുണർന്നു നിന്നേനെ... " വാടീ പെണ്ണേ ഐസ്ക്രീം കഴിച്ചിട്ടു പോകാം... മയൂഖ മനസ്സിൽ കരുതിയതേയുള്ളൂ നന്ദനോട് ഐസ്ക്രീം വാങ്ങി തരണമെന്ന്പറയണമെന്ന്..മനസ്സറിഞ്ഞതു പോലെ അവൻ പറഞ്ഞു...

"നമ്മൾ തമ്മിൽ നല്ല കെമിസ്ട്രി ആണല്ലേ നന്ദൻ.. ഐസ്ക്രീം പാർലറിലേക്ക് കയറി എതിർവശമയി ഇരുന്നു അവന്റെ കണ്ണിലേക്ക് നോക്കി... " അതേ മയിലേ..പലപ്പോഴും എനിക്ക് തന്നെ അത്ഭുതം തോന്നിയട്ടുണ്ട്... "ഏതായാലും അവൾ ഒഴിഞ്ഞ് പോയത് നന്നായി... അതോണ്ടല്ലേ എനിക്കും കല്ലുവിനും നന്ദനെ കിട്ടിയത്... " നമ്മൾ ഒന്നാകാനായിരുന്നു മയിലേ ദൈവത്തിന് ഇഷ്ടം... അല്ലെങ്കിൽ അകലെ എവിടെയോ കിടന്ന നമ്മൾ തമ്മിൽ ഒരിക്കലും കണ്ടുമുട്ടില്ലായിരുന്നു... മയിൽ ഓർക്കുകയായിരുന്നു പിന്നിട്ട വീഥികൾ...

പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതം തോന്നുന്നു... ഉള്ളു നിറച്ച സ്നേഹത്തോടെ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു ഐസ്ക്രീം നുണഞ്ഞിറക്കി... "എക്സാം കഴിഞ്ഞു നമുക്ക് ഒരിക്കൽ കൂടി ഇവിടേക്ക് വരണം നന്ദാ...ഗുൽമോഹറിന്റെ ചുവപ്പുകൾ പ്രണയം പറയുന്ന നമ്മുടെ കോളേജിലേക്ക്..ഒരു അവധി ദിവസം.. ഞാനും നീയും മാത്രമായി... ഐസ്ക്രീം കഴിച്ചിട്ടു പുറത്തേക്കിറങ്ങി നന്ദന്റെ കരങ്ങളിൽ വിരലുകൾ കോർത്തു പിടിച്ചു പ്രണയത്തോടെ നടന്നു നീങ്ങി...

" ഷുവർ...വരാം..എന്റെ മയിലിനായി... നടന്ന് പാർക്കിങ്ങ് ഏരിയയിലെത്തി...സ്കൂട്ടർ എടുത്തു അവർ തിരികെ വീട്ടിലേക്ക് മടങ്ങി... 💜💜💜💜💜💜💜💜💜💜💜💜💜💜💜 അങ്ങനെ എക്സാമിന്റെ അവസാന ദിവസം സന്തോഷവതിയായി മയിൽ ഓടി നന്ദനു അരികിലയി അണച്ചു നിന്നു... "എന്തിനാ പെണ്ണേ ഓടുന്നത്...കിതക്കുന്നുണ്ടല്ലോ... " എത്രയും നേരത്തെ എത്തിയാൽ അത്രയും പെട്ടെന്ന് നിന്റെ അരികിൽ എത്താമല്ലോ നന്ദാ... "ഹും..ഇങ്ങനെ പോയാൽ നൊസ്സാകോ.. അവനൊന്ന് ചിരിച്ചു... " അകട്ടെ...എനിക്കെന്റെ നന്ദനെ പ്രന്തമായി പ്രണയിക്കാമല്ലോ.... "വാ പോകാം... കല്ലുമോൾക്കും അമ്മക്കും കുറച്ചു ബേക്കറിയും വാങ്ങിയാണു അവർ മടങ്ങിയത്...ചെന്നപാടെ അമ്മയെ ഏൽപ്പിച്ചു..

" എന്തിനാ മോളേ ഇതൊക്കെ എനിക്ക്... "ഇന്നു എക്സാം കഴിഞ്ഞതല്ലേ അമ്മേ..പിന്നെ ഇതൊക്കയല്ലേ ഒരു സന്തോഷം... കല്ലുമോളെ വാരി നെഞ്ചിലക്ക് അണച്ചു കൊണ്ടു പറഞ്ഞു... ജാനകിയമ്മ സന്തോഷത്തോടെ അതുവാങ്ങി... മയിൽ മുറിയിലേക്ക് കയറി.. നന്ദൻ കിടക്കുന്നതിനു അരികിലായി മോളെ കിടത്തി പാലു കൊടുത്തു .. " നന്ദാ മോൾക്ക് ഒന്നര വയസ്സു കഴിഞ്ഞില്ലേ... "അതിനു.. അവൻ മുഖം ചുളിച്ചു.. " പാലുകുടി നിർത്തട്ടെ.. "വേണ്ടാ..അവൾ മിടുക്കിയാകട്ടെ...രണ്ടര വയസ്സ് വരെ എങ്കിലും കുടിക്കട്ടെ അവൾ.. നന്ദൻ കല്ലുമോളെ മെല്ലെ തഴുകി..പാലുകുടി കഴിഞ്ഞ കല്ലു അച്ഛയിലേക്ക് വലിഞ്ഞു കയറി.. അതോടെ അവൾ അവനെ കെട്ടിപ്പിടിച്ചു കിടന്നു തെല്ലൊന്ന് മയങ്ങി...

സന്ധ്യക്ക് മുമ്പേ മയിൽ എഴുന്നേറ്റു.. കുളി കഴിഞ്ഞു മുറ്റവും തൂത്ത് വൃത്തിയാക്കി വിളക്കുവെച്ചു..പതിവു പോലെ രാമനാമം ജപിച്ചു... എക്സാം കഴിഞ്ഞതിനാൽ അവൾ ഫ്രീ ആയിരുന്നു... സദാസമയവും നന്ദനു ഒപ്പമായിരുന്നു. രാത്രിയിലെ ഊണും കഴിഞ്ഞു പതിവ് തളർച്ചയോടെ നന്ദന്റെ മാറിലേക്ക് തലവെച്ചു കിടന്നു... " നന്ദാ... "എന്താടീ പെണ്ണേ ... " നന്ദന്റെ ആഗ്രഹം പോലെ എക്സാം കഴിഞ്ഞു... എന്റെ പഠനവും... "ഹ്മ്മ്... " ഞാനെന്റെ ഒരു ആഗ്രഹം പറയട്ടെ... "പറയ്.. " സാധിച്ചു തരുവോ.. "ഹാ..പറഞ്ഞാലല്ലേ അറിയൂ... " കല്ലുമോൾക്കൊരു കൂട്ടു വേണ്ടേ നന്ദാ...

"വേണം മയിലേ...ഞാനൊറ്റക്ക് ജീവിച്ചതു പോലെ ആകരുത് നമ്മുടെ കുഞ്ഞ് വളരേണ്ടത്... കൂടപ്പിറപ്പ് ഇല്ലാത്തതിന്റെ വേദന അവന്റെ സ്വരത്തിൽ നിഴലിച്ചു... " എങ്കിൽ എനിക്ക് വേഗമൊരു കുഞ്ഞാവയെ താ.. നന്ദന്റെ ചെവിയിലവൾ കിന്നാരമോതി... "എനിക്കെന്റെ നന്ദന്റെ കുഞ്ഞിനെ പ്രസവിക്കണം...നമ്മുടെ കല്ലുമോൾക്കൊരു അനിയൻ വാവ... " രണ്ടു വർഷം കൂടെ കഴിയട്ടെ നന്ദാ...എന്നിട്ടു മതി കുഞ്ഞാവ.. "നന്ദാ... മയിൽ നടുക്കത്തോടെ വിളിച്ചു... എന്നാൽ അപ്പോഴും അവന്റെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു... അവളുടെ മുഖം കൈ വെളളയിലെടുത്തു മിഴികളിൽ ഉറ്റുനോക്കി... " എന്റെ മയിൽ പിജി കൂടി ചെയ്യണം...

"നന്ദാ...നീ എന്താ പറയുന്നത്... എനിക്കിനി പഠിക്കാൻ വയ്യ... " പ്ലീസ് മോളേ അങ്ങനെ പറയരുത്... നിന്നെ താഴ്ത്തിയവർക്ക് മുമ്പിലൂടെ ഒരു ജോലിയും വാങ്ങി എന്റെ മയിൽ തല ഉയർത്തിപ്പിടിച്ച് നടക്കണം..എന്റെ സ്വപ്നമാ.. നടത്തി തരില്ലേ മയിലേ... അവന്റെ സ്വരം ആർദ്രമായി.. കണ്ണുകൾ നിറഞ്ഞു.... "നന്ദാ.... മയിൽ സങ്കടം സഹിക്കാൻ കഴിയാതെ നന്ദന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി പൊട്ടിക്കരഞ്ഞു... അവളുടെ മിഴിനീര് അവന്റെ നെഞ്ചിനെ നനച്ചൊഴുക്കി... " ഞാൻ പഠിക്കാം നന്ദാ...ഞാൻ കാരണം എന്റെ നന്ദൻ എവിടെയും തോൽക്കരുത്...എനിക്ക് ഇഷ്ടമല്ലത്.............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story