നന്ദമയൂഖം: ഭാഗം 35

nanthamayoogham

A Story by സുധീ മുട്ടം

പുലരിയുടെ പൊൻ വെളിച്ചം മിഴികളെ തഴുകിയതോടെ നിദ്രയിൽ നിന്നും മയിൽ മിഴികൾ തുറന്നു..അങ്ങ് ദൂരെയൊരിടത്ത് മഞ്ഞു പുതച്ചു മൂടി കിടക്കുന്ന വഴികളിലൂടെ നന്ദൻ നടന്നു..വലതു കയ്യിൽ കല്ലുമോളും ഇടത് കയ്യിൽ ചിക്കുമോളും തൂങ്ങി കിടപ്പുണ്ട്.. "നന്ദാ.... പിന്നാലെ ഓടിക്കിതച്ചു അവൾ ഓടി വന്നണച്ചു നിന്നു... " എന്തു പറ്റി മയിലേ... പ്രണയത്തിന്റെ നനുത്ത സ്പർശം കാതിലൂടെ ഒഴുകി ഹൃദയത്തിൽ മഞ്ഞു മഴ പെയ്യിച്ചു... "ഒന്നൂല്ലെടാ ഒന്നു കാണാൻ കൊതി തോന്നി ഓടി വന്നതാ.. " എന്റെ മയിലേ ഇപ്പോഴല്ലേ നമ്മൾ കണ്ടു മടങ്ങിയത്... "എനിക്ക് എപ്പോഴും കണ്ടിരിക്കണമെന്ന് തോന്നുന്നു.. എന്തിനോ മിഴികൾ നിറഞ്ഞു ഒഴുകി... കണ്ണുകളൊന്ന് ഇമ ചിമ്മി തുറന്നു...

മുന്നിൽ കല്ലുവിനെയും ചിക്കുവിനെയും കണ്ടില്ല..മഞ്ഞിൻ കണങ്ങളിലൊരു നേർത്ത പുകപടലമായി മാറിയത് മിന്നായം പോലെ കണ്ടു... " നന്ദാ....നന്ദാ... മയൂഖ അലറിക്കരഞ്ഞു... ആ തണുപ്പിലും അവൾ വിയർത്തൊഴുകി... "എന്തു പറ്റി മയിലേ.... നിലവിളിയോടെ ചാടി എഴുന്നേറ്റവളെ അരുമയോടെ നോക്കി.... " എന്തു പറ്റി പെണ്ണേ എന്തിനാ കരഞ്ഞത്... അലിവോടെ അവന്റെ പെണ്ണിനെ തന്നിലേക്ക് ചേർത്തണച്ചു... "എനിക്ക് അറിയില്ല നന്ദാ....എന്തോ ഒരു ദുസ്വപ്നം അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ... " എന്റെ പെണ്ണേ എന്നോടുളള നിന്റെ കരുതൽ കൂടിയട്ടാ...ഒന്നും സംഭവിക്കില്ല.നീ പേടിക്കാതെ... അവളെ ആശ്വസിപ്പിച്ചു നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കിടന്നു...

മയിൽ അവനെ ചുറ്റിപ്പിടിച്ചു കവിളിൽ ചുംബിച്ചു... "എന്റെ നന്ദനു എന്തെങ്കിലും പറ്റിയാൻ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല... പെട്ടന്ന് കയ്യെടുത്ത് മയിലിന്റെ വായ് പൊത്തി പിടിച്ചു... അവളുടെ വാക്കുകൾ നെഞ്ചിലേക്കാണു തറഞ്ഞു കയറിയത്... " ഇങ്ങനെയൊന്നും പറയരുത് മയിലേ എനിക്ക് സങ്കടമാകും.... സ്വരത്തിലെ വേദനയുടെ ആഴം തിരിച്ചറിഞ്ഞതും മയിലിന്റെ നെഞ്ഞ് പിഞ്ഞിക്കീറി... അവനെ മുറുക്കി പിടിച്ചു മാറിൽ മുഖം പൂഴ്ത്തി കിടന്നു‌‌.ഉറക്കം വന്നില്ല പുലരി വരെ അങ്ങനെ കിടന്നു... "എഴുന്നേൽക്ക് പെണ്ണേ...ജോലിക്ക് പോകേണ്ട ദിവസമാണ്... അവൻ ഓർമ്മിപ്പിച്ചെങ്കിലും അവൾക്ക് ഉത്സാഹം ഇല്ലായിരുന്നു... സ്വപ്നം അതങ്ങനെ കരളിനെ കൊത്തി വലിക്കുകയാണ്... "

നന്ദാ ഇന്നു വേണ്ടാ..നാളെയാകട്ടെ‌.. പേടിച്ചരണ്ട മുഖം കണ്ടപ്പോൾ മറുത്തൊന്നും പറയാനും തോന്നിയില്ല‌..ക്യാഷ് കൊടുത്തു വാങ്ങിയ ജോലിയായതിനാൽ നഷ്ടപ്പെടുമെന്ന ഭയവും വേണ്ടാ... നേരം നന്നേ വെളുത്ത് കഴിഞ്ഞാണു മയിൽ എഴുന്നേറ്റത്..എഴുന്നേൽക്കാൻ ഒരുങ്ങിയ നന്ദനയേയും തടഞ്ഞു കൂടെ കിടത്തി... "നന്ദൻ ഇന്നു പോകണ്ടാ...എനിക്കൊപ്പം കാണണം... വാശിയോടെ പറഞ്ഞത് അനുസരിക്കാതെ തരമില്ലെന്നായി... " ശരി ഇന്നു പോണില്ല... അപ്പോഴാണ് അവളുടെ മുഖം കുറച്ചെങ്കിലും തെളിഞ്ഞത്..സദാസമയവും അവനൊപ്പം ആയിരുന്നു.... അടുത്ത ദിവസം മയിലിനെ വെളുപ്പിനേ പിടിച്ചു എഴുന്നേൽപ്പിച്ചു... "ഇന്നൂടെ പോകണ്ടാ നന്ദാ... നിറകണ്ണുകളോടെ യാചിച്ചെങ്കിലും സമ്മതിച്ചില്ല....

"മയിലേ തമാശിക്കാതെ വേഗം റെഡിയാക്.. നന്ദന്റെ സ്വരത്തിൽ നീരസം കലർന്നത് മയിൽ തിരിച്ചറിഞ്ഞു...അതോടെ മയിൽ ഉന്മേഷം ഇല്ലാതെ പോകാനൊരുങ്ങി...അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു അനുഗ്രഹം വാങ്ങി നന്ദനും മോൾക്കൊപ്പവും സ്കൂളിലേക്ക് പോയി‌‌ ജോയിൻ ചെയ്തു... മനസ്സാകെ കലങ്ങി മറിഞ്ഞു കിടക്കുന്നതിനാൽ മയിലിനു ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..ഇടക്കിടെ നന്ദനെ ഫോൺ വിളിച്ചു സംസാരിക്കുമ്പോഴാകും ശ്വാസം നേരെ വീഴുന്നത്... ഉച്ചക്ക് മയിൽ സ്കൂളിൽ നിന്നും മോളുമായി മടങ്ങി വീട്ടിലേക്ക് വന്നു... "എന്തുപറ്റി മോളേ" മയിലിനെ കണ്ടയുടനെ ജാനകിയമ്മ ചോദിച്ചു... "ഒന്നും ഇല്ലമ്മേ..ക്ലാസ് നേരത്തെ തീർന്നു...അതോണ്ട് മോളെ കൂടി വിളിച്ചോണ്ടു പോന്നു...

" വെയിലത്ത് വന്നതല്ലേ മക്കൾ പോയി കിടക്ക്‌.. അരുമയോടെ കല്ലുമോളുടെ കവിളിൽ അവർ തഴുകി... മയിൽ മുറിയിലേക്ക് പോയി കിടന്നു..അതിനിടയിൽ ഫോൺ നന്ദനെ വിളിച്ചു... "കുറച്ചു തിരക്കിലാ പെണ്ണേ...വൈകുന്നേരത്തോടെ എത്താം‌.. അവളെ ആശ്വസിപ്പിച്ചു നന്ദൻ ഫോൺ വെച്ചു.... കൂടെ വന്നു കിടന്ന കല്ലുമോൾ ഉറങ്ങിയത് കണ്ടു...അവളെയും കെട്ടിപ്പിടിച്ചു കിടന്ന മയിലിന്റെ മിഴികൾ പതിയെ അടഞ്ഞു മയക്കത്തിലേക്ക് വീണു.. മൊബൈൽ നിർത്താതെ ചിലക്കുന്ന ശബ്ദം കേട്ടാണു മയിൽ കണ്ണുകൾ തുറന്നത്...നെഞ്ചിടിപ്പോടെ ഫോൺ എടുത്തതും മനസ്സിലൊരു മഞ്ഞുതുള്ളി വീണു....നന്ദൻ വിളിക്കുന്നു...

"ഹലോ ഇത് മയൂഖ നന്ദനല്ലേ .. അപരിചിതമായൊരു പുരുഷ സ്വരം കേട്ടു അമ്പരന്നു പോയി... ഒരിക്കൽ കൂടി നോക്കി നമ്പർ നന്ദന്റെ ആണെന്ന് ഉറപ്പിച്ചു... "ഞാൻ നന്ദന്റെ കൂടെ ജോലി ചെയ്യുന്ന ആരവ് കൃഷ്ണയാ...നന്ദനു ചെറിയൊരു ആക്സിഡന്റ്.. ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്... മയൂഖയിൽ നിന്നൊരു നിലവിളി ഉയർന്നു... കയ്യിൽ നിന്നും ഫോൺ തറയിലേക്ക് തെറിച്ചു വീണു... മയിലിന്റെ കരച്ചിൽ കേട്ടാണു കല്ലുമോൾ ഞെട്ടിയുണർന്നത്...അമ്മ കരയുന്നത് കണ്ടു അവളും കൂടെ കരഞ്ഞു... " എന്തുപറ്റി മോളേ... കരച്ചിൽ കേട്ടു ജാനകിയമ്മ ഓടിവന്നു... "അമ്മേ എന്റെ നന്ദൻ... മയിൽ നിലവിളിച്ചു... "എന്തു പറ്റിയെടീ മോളെ... "

ആക്സിഡന്റ് ആയി സിറ്റി ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു നന്ദന്റെ ഫ്രണ്ട് ഇപ്പോൾ വിളിച്ചു ... ജാനകിയമ്മയിലൊരു തേക്കം വന്നു നിറഞ്ഞു... "അമ്മേ എനിക്കെന്റെ നന്ദനെ കാണണം... ഉള്ളിൽ തികട്ടി വന്ന സങ്കടം ജാനകിയമ്മ അവിടെ തന്നെയിട്ട് അടക്കം ചെയ്തു... താൻ കൂടി തളർന്നാൽ മയൂഖ തകർന്നു പോകും... " കരയാതെ മോളേ ...നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം‌.. ജാനകിയമ്മ അവളെ ആശ്വസിപ്പിച്ചു.... ഇട്ടിരുന്ന വേഷത്തോടെ അവർ ഹോസ്പിറ്റലിലേക്ക് പോയി... അപ്പോഴും മയിലെന്ന പെണ്ണിന്റെ കണ്ണുനീർ നിർത്താതെ പെയ്തു കൊണ്ടിരുന്നു..................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story