നന്ദമയൂഖം: ഭാഗം 40

nanthamayoogham

A Story by സുധീ മുട്ടം

പ്രസവ വാർഡിനു മുമ്പിൽ നിൽക്കുമ്പോൾ മനസ്സ് വല്ലാതെ പിടച്ചു പോയി...ഹൃദയത്തിൽ വലിയൊരു കാരമുളള തറച്ചത് പോലെ നന്ദൻ പിടഞ്ഞു പോയി... "ഒരുജന്മത്തെ,, ഒരായുസ്സിന്റെ പുണ്യമാണ് അകത്ത്...ആലോചിക്കുന്തോറും ഉത്കണ്ഠ വന്നു നിറഞ്ഞു... " നന്ദാ നിനക്കു പേടിയുണ്ടോടാ... വീർത്ത വയറും വെച്ചു വശം ചരിഞ്ഞു കിടക്കുമ്പോൾ മയിൽ നന്ദനെ നോക്കി ചോദിച്ചതും അവൻ പൊള്ളിപ്പിടഞ്ഞു പോയി..എത്ര പെട്ടന്നാണ് തന്റെ മനസ്സവൾ വായിച്ചത്.. "പ്രസവം സ്ത്രീകൾക്കു വീണ്ടുമൊരു ജന്മം കൂടിയാണ്..എല്ല് നുറുങ്ങി പൊടിയുന്ന വേദന അനുഭവിച്ച് മരണമുഖം കണ്ടു തിരികെ വരുന്നൊരു അവസ്ഥ...

ഓർക്കുന്തോറും നന്ദന്റെ നെഞ്ഞ് പിഞ്ഞിക്കീറി നീർമണിത്തുള്ളികൾ ചിതറി തെറിച്ചു... " കരയാതെടാ ചെറുക്കാ... കുറച്ചു കൂടി നീങ്ങി കിടന്ന് അവനെ ഒരു കയ്യാൽ ചുറ്റിപ്പിടിച്ചു അധരങ്ങളിൽ ചുംബിച്ചു ധൈര്യം പകരാൻ ശ്രമിച്ചു..പിന്നിടുന്ന ഓരോ ദിനരാത്രങ്ങളിലും മയിലിനെ ഓർത്ത് നെഞ്ചിടിപ്പേറി... "നിന്റെ മുഖം കണ്ടാൽ തോന്നൂലോ നീയാണു പ്രസവിക്കാൻ പോകുന്നതെന്ന്...എന്റെ മോൾക്കുളള ധൈര്യം പോലും നിനക്കില്ലേടാ... ജാനകിയമ്മ പറയുമ്പോഴും മനസ്സിലെ ആധി മുഴുവനും ഒരു പുഞ്ചിരിയാൽ മായിക്കാൻ ശ്രമിച്ചവൻ...

"സങ്കടപ്പെടാതെ നന്ദാ...ഒരാപത്തും വരില്ലെടാ നമ്മുടെ കുഞ്ഞുമായി കല്ലുമോൾക്കും അമ്മക്കും നിന്നോടൊപ്പവും ജീവിക്കാൻ ഞാൻ വരുമെടാ...ഈശ്വരൻ അത്ര പെട്ടന്ന് നമ്മളെ കൈ വെടിയില്ല... നന്ദനേക്കാൾ ധൈര്യവതി ആയിരുന്നു മയിൽ...അവൾക്ക് ഉറച്ച വിശ്വാസമുണ്ട് പ്രസവം കഴിഞ്ഞും തിരിച്ചു വരുമെന്ന്..തന്റെ പ്രിയപ്പെട്ടവർക്കൊപ്പം ജീവിക്കാനായി...ഒന്നിച്ചു കഴിഞ്ഞു കൊതി തീർന്നട്ടില്ല ഇതുവരേക്കും.... നിമിഷങ്ങൾ ദൈർഘ്യങ്ങളായി വളർന്നതോടെ മനസ്സ് വീണ്ടും അസ്വസ്ഥമകാൻ തുടങ്ങി...ഇരിക്കാൻ കഴിയാതെ ഉള്ളിലൊരായിരം പ്രാർത്ഥനയുമായി ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒരു നടത്തമായിരുന്നു...

പ്രിയപ്പെട്ടവളുടെ ,കുഞ്ഞിന്റെ ഒരു വിവരവും അറിയാതെ വേവുന്ന മനസ്സോടെ... ഒരേ സമയം ഭർത്താവിന്റേയും അച്ഛന്റേയും ആവലാതികളും നൊമ്പരവും ഏറ്റുവാങ്ങിക്കൊണ്ട്... കടലോളം കൂറ്റൻ തിരമാലകൾ ആഞ്ഞു വീശുന്നുണ്ട് ഹൃദയത്തിൽ ,,,ഉള്ളിൽ ഒരായിരം അഗ്നിയിലൊരുക്കിയ ചിതയുടെ ചൂട് വമിക്കുന്നുണ്ട്...എന്നിട്ടും ഒഴുകാൻ തുടങ്ങുന്ന മിഴികളെ ശാസിച്ചു കരയാതെ കരയുന്നുണ്ടവൻ... നന്ദനെന്ന ഭർത്താവും....അച്ഛനും...ഭാര്യയുടെ,കുഞ്ഞിന്റെ വിവരവും ഒന്നും അറിയാതെ... ഹോസ്പിറ്റലിലേക്ക് വന്നു കയറിയ ഉടനെ ലേബർ റൂമിലേക്ക് മാറ്റുകയായിരുന്നു മയിലിനെ...നിമിഷങ്ങൾ നീളുന്ന കാത്തിരിപ്പ് അസഹനീയമായ വേദനയായി മാറി....

നന്ദൻ പോയതിനു പിന്നാലെ ജാനകിയമ്മ കല്ലുമോളുമായി ഹോസ്പിറ്റലിലേക്ക് പോന്നു..പരിചയത്തിലുളള ഒരോട്ടോ വിളിച്ചു... " നന്ദാ...മോനേ... അമ്മയുടെ വിളി കേട്ടു മനസ്സിലൊരു തണുപ്പ് വീഴുന്നതറിഞ്ഞു...കല്ലുമോളെ വാങ്ങി തുരുതുരാ ചുംബിച്ചു ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു.... കുറെയേറെ വർഷങ്ങൾക്ക് മുമ്പേ പ്രസവിക്കാനായി ലേബർ റൂമിലേക്ക് മാറ്റിയപ്പോൾ ഭർത്താവിൽ തെളിഞ്ഞ ഭാവങ്ങൾ നിറകണ്ണുകളോടെ നന്ദനിൽ ജാനകിയമ്മ കണ്ടു...ധൈര്യം പകർന്നു നൽകും പോലെ മകന്റെ കരങ്ങളിൽ മുറുക്കി പിടിച്ചു... നിമിഷങ്ങൾ കടന്നു പോകവേ വാതിലിലൊരു തലവട്ടം കണ്ടു...ഭൂമിയിലെ മാലഖയുടെ... ആധിയോടെ ഓടി ചെല്ലുമ്പോഴേക്കും മാലാഖയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു...

"ഏട്ടാ കൺഗ്രാറ്റ്സ്..മയൂഖ പ്രസവിച്ചു..ഇരട്ടക്കുട്ടികളാ..ഒരു പെണ്ണും..ഒരാണും... നന്ദന്റെ മുഖം ഒരു നിമിഷത്തേക്കൊന്നു പ്രകാശിച്ചു പ്രിയപ്പെട്ടവളുടെ വിവരമറിയാൻ വെമ്പൽ പൂണ്ടൂ... " ഏട്ടൻ വിഷമിക്കേണ്ടാ...അമ്മയും മക്കളും സുഖമായി ഇരിക്കുന്നു... അവന്റെ സങ്കടം കണ്ടു ചോദിക്കും മുമ്പേ മാലാഖ മൊഴിഞ്ഞു...നന്ദൻ കൈകൾ മുകളിലേക്ക് ഉയർത്തി പ്രപഞ്ച ശക്തിയോട് നന്ദി പറഞ്ഞു..ഒപ്പം മിഴികൾ ആനന്ദാശ്രുക്കൾ പൊഴിച്ചു... കുറച്ചു സമയം കൂടി കഴിഞ്ഞു വെളളത്തുണിയിൽ പൊതിഞ്ഞ രണ്ടു മക്കളുമായെത്തി... "വാങ്ങിക്കെടാ മോനേ മുത്തു മണികളെ...

അമ്മയുടെ ആനന്ദക്കണ്ണീർ കണ്ടു മിനിറ്റിനു മൂപ്പായ പെൺകുട്ടിയെ വാങ്ങി നെഞ്ചോട് ചേർത്തു പിടിച്ചു കുഞ്ഞ് നെറ്റിയിൽ മുത്തി...അപ്പോഴേക്കും കല്ലുമോളെ അമ്മ ഉറക്കത്തിൽ നിന്നും ഉണർത്തി...മോളു ആദ്യം കണ്ണുമിഴിച്ചു.. " ദാ അച്ഛേടെ പൊന്നിന്റെ വാവക്കുട്ടി...ഒന്നല്ല രണ്ടു പേരുണ്ട് മോൾക്കൊപ്പം കളിക്കാൻ... വിടർന്ന കണ്ണുകളുമായി അച്ഛയുടെ കയ്യിലിരിക്കുന്ന വാവയെ കല്ലുമോൾ നോക്കി ചിരിച്ചു...ആദ്യത്തെ കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അടുത്ത കുഞ്ഞിനേയും വാങ്ങി കല്ലുമോളെ കാണിച്ചു...രാത്രിയെന്നത് മറന്നു മോൾ സന്തോഷത്താൽ തുള്ളിച്ചാടി... 💜💜💜💜💜💜💜💜💜💜💜💜💜💜💜

അടുത്ത ദിവസം മയിലിനെ റൂമിലേക്ക് മാറ്റുന്നതിനു മുന്നായി കല്ലുമോൾക്കും അമ്മക്കും ആഹാരം വാങ്ങി കൊടുത്ത ശേഷം നന്ദൻ കാറുമായി പുറത്തേക്ക് പോയി...വീടിനു മുമ്പിലൊരു കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു മയൂഖയുറടെ അമ്മ ഇറങ്ങി വന്നു... നന്ദനെ കണ്ടതോടെ ആ അമ്മയുടെ മുഖം വികസിച്ചു...ഹോസ്പിറ്റലിലെ ഓരോ വിശേഷങ്ങളും അവൻ ഫോൺ ചെയ്തു അറിയിച്ചിരുന്നു... മയിലിനെ റൂമിലേക്ക് മാറ്റുമ്പോൾ കൂടെ അമ്മയും വേണമെന്ന് നന്ദനു നിർബന്ധം ആയിരുന്നു... "പോകാം അമ്മേ .. " മോനേ ക്ഷമിക്കാൻ കഴിയുമെങ്കിൽ അച്ഛനെ കൂടി കൂട്ടാവോ.... അപേക്ഷയായിരുന്നു സ്വരത്തിൽ... "അച്ഛൻ എവിടെ... "

അകത്തു കിടക്കുവാ മോനേ... ആ അമ്മയുടെ പിന്നാലെ നന്ദനും അകത്തേക്ക് ചെന്നു...ക്ഷീണിച്ചു തളർന്നു കിടക്കുന്നൊരു മനുഷ്യൻ...കാലം പലതും പഠിപ്പിച്ചു അയാളെ... ആശ്രയത്തിനായി ഓടിയെത്തിയ മകളെ ആട്ടിപ്പായിച്ച മനുഷ്യനാണ്...എന്നിട്ടും നന്ദനു ക്ഷമിക്കാൻ കഴിഞ്ഞു.. "ആരാ... ആ വൃദ്ധ നയനങ്ങൾ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ സൂക്ഷിച്ചു നോക്കി....... "നമ്മുടെ മയൂഖയുടെ ഭർത്താവാ..നന്ദൻ‌‌.മോളു പ്രസവിച്ചു...രണ്ടു ഇരട്ടക്കുട്ടികൾ..നമ്മളെ ഹോസ്പിറ്റലിലേക്ക് കൂട്ടിക്കൊണ്ടു പോകാനാ മോൻ വന്നത്... ആ വൃദ്ധനയനങ്ങളിൽ കണ്ണുനീർ ഒലിച്ചിറങ്ങി... ചുണ്ടുകൾ വിതുമ്പി...വിറക്കുന്ന കൈകൾ എടുത്തു നന്ദനെ തൊഴുതു..

" ക്ഷമിക്കണം... "അച്ഛാ... സങ്കടത്തോടെ നന്ദൻ ആ കൂപ്പുകരങ്ങൾ കൈ വെളളയിലൊതുക്കി... " മാപ്പ് അല്ല അച്ഛാ ആവശ്യം ഇത്രയും കാലം നിഷേധിക്കപ്പെട്ട സ്നേഹം എന്റെ മയിലിനു കൊടുത്താൽ മതി...പാവമാ അച്ഛാ അവൾ ഒത്തിരി പാവമാ..എന്റെ മയിൽ... "മോനേ...അച്ഛനു തെറ്റിപറ്റിപ്പോയി‌.. അവനിലേക്ക് ചാഞ്ഞു അയാൾ വിങ്ങിപ്പൊട്ടിയതും നന്ദന്റെ മിഴികളും നിറഞ്ഞു... " വാ അച്ഛാ... അയാളെയും താങ്ങിപ്പിടിച്ചു നന്ദനാ വീടിന്റെ പടികൾ ഇറങ്ങി... "നീ ഏതാടാ‌..എന്റെ അച്ഛനേയും അമ്മയേയും എവിടെ കൊണ്ടു പോകുവാ... മുന്നിൽ തടസ്സമായി നിൽക്കുന്നത് ഒരേയൊരു അളിയനാണെന്ന് നന്ദൻ തിരിച്ചറിഞ്ഞു...

അഹങ്കാരിയായ കുഞ്ഞളിയൻ...ഒരെണ്ണത്തിന്റെ ആവശ്യം ഉണ്ടെന്ന് മനസു പറഞ്ഞതോടെ മുഖമടച്ച് ഒരെണ്ണം കൊടുത്തു... " നിന്റെ അളിയൻ‌‌.അതായത് മയൂഖയുടെ ഭർത്താവ്... തരിച്ചു നിൽക്കുന്ന അവനെ മറികടന്ന് അവരെ കാറിൽ കയറ്റി.നന്ദൻ കാറ് മുമ്പോട്ട് എടുത്തു... 💜💜💜💜💜💜💜💜💜💜💜💜💜💜💜 "എവിടെ അമ്മേ എന്റെ നന്ദൻ... റൂമിലേക്ക് മാറ്റിയട്ടും നന്ദനെ കാണാഞ്ഞിട്ട് വേദനയോടെ മയിൽ തിരക്കി...ഇത്രയും നാളായിട്ടും ഒരുദിവസം പോലും പ്രാണനെ കാണാതിരുന്നിട്ടില്ല... " ഇപ്പോൾ വരും മോളേ... ജാനകിയമ്മ അവൾ ചോദിച്ചപ്പോഴെല്ലാം ആശ്വസിപ്പിച്ചു പറഞ്ഞു.... കല്ലുമോൾ കുഞ്ഞാവകളെ നോക്കി കൊതിയോടെ ഇരിപ്പാണു....

ഡോറ് തുറക്കുന്ന ശബ്ദം കേട്ട് മയിലിന്റെ ശ്രദ്ധ അങ്ങോട്ടായി.... "അച്ഛനും അമ്മയും.... അവളുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു... ഹൃദയം സ്നേഹത്താൽ വിങ്ങി...പിന്നാലെ നന്ദൻ കൂടി കയറി വരുന്നത് കണ്ടു... " തന്റെ പ്രാണൻ....തന്റെ സർവ്വസ്വവം...ഒന്നും പറയാതെ അറിഞ്ഞു ചെയ്യുന്നവൻ.... നന്ദിയോട് അവനു നേരെ മിഴികൾ എറിഞ്ഞതും പ്രണയം നിറച്ച് അവൻ തന്റെ പ്രിയപ്പെട്ടവളെ നോക്കി... അവന്റെ മൂന്നു മക്കളുടെ അമ്മയായ മയിലിനെ.......................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story