നന്ദമയൂഖം: ഭാഗം 41

nanthamayoogham

A Story by സുധീ മുട്ടം

"അച്ഛനോട് ക്ഷമിക്ക് മോളേ" ആ വൃദ്ധ നയനങ്ങൾ ഒന്നു തേങ്ങിയതും മയിലിന്റെ കണ്ണു നിറഞ്ഞു...നീറി ഒടുങ്ങിയപ്പോൾ ആശ്വാസതണൽ ഓടി ചെന്നതാണ് ആട്ടിയകറ്റി വിട്ടു...എങ്കിലും അച്ഛന്റെ മുഖം കണ്ടതോടെ എല്ലാം മറന്നു... "അച്ഛൻ ക്ഷമയൊന്നും ചോദിക്കേണ്ട ആവശ്യമില്ല..ഒന്നു വന്നൂലൊ..എനിക്കൊന്ന് കാണാൻ പറ്റിയല്ലോ..അത്രയും മതിയച്ഛാ... മയിലിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു..അച്ഛനും അമ്മയും വന്നു..തന്റെ പ്രാണൻ എല്ലാം അറിഞ്ഞു ചെയ്തു... " അച്ഛനേയും അമ്മയേയും ഇനി വിടുന്നില്ല...ഇനിയുളള കാലം ഞങ്ങൾക്കൊപ്പം കൂടി നിഷേധിക്കപ്പെട്ട സ്നേഹം തന്നുകൂടെ...

"മോനേ നന്ദാ.. നീ വലിയവനാടാ..നന്മയുളളവൻ... വിങ്ങലോടെ അയാൾ നന്ദനെ ചേർത്തു പിടിച്ചു തഴുകി...പതിയെ അയാളുടെ നോട്ടം കല്ലുമോളിൽ തറഞ്ഞു..മനസ്സിൽ കുറ്റബോധം ഉടലെടുത്തു... " ചെല്ല് പെണ്ണേ മോളുടെ മുത്തശ്ശനാ.. മടിച്ചു നിന്ന കല്ലുമോളെ നന്ദൻ അയാൾക്ക് നേരെ നീട്ടി..അച്ഛ പറഞ്ഞതോടെ കല്ലുമോൾ ചിരിച്ചു... "മുത്തശ്ശാ... കൊഞ്ചലോടെ വിളിച്ചു...അയാൾ കണ്ണുനീരോടെ കല്ലുമോളെ എടുത്തു കവിളിൽ ചുംബിച്ചു... സന്തോഷം നിറഞ്ഞ കുറച്ചു നിമിഷങ്ങൾ കടന്നു പോയി....മയിൽ ഇടക്കിടെ കണ്ണുനീരൊപ്പി.. " അമ്മ ഇവടെ നിൽക്ക്..ഞാനിവരെ വീട്ടിൽ ആക്കിയിട്ടു വരാം..

"എങ്കിൽ നിങ്ങൾ ചെല്ല്.. ജാനകിയമ്മയുടെ അനുവാദം കിട്ടിയതോടെ നന്ദൻ മയിലിന്റെ അച്ഛനേയും അമ്മയേയും കൂട്ടി വീട്ടിലേക്ക് പോയി... 💜💜💜💜💜💜💜💜💜💜💜💜💜💜💜 നന്ദൻ തിരികെ വന്നതോടെ കല്ലുമോളുമായി ജാനകിയമ്മ വീട്ടിലേക്ക് മടങ്ങി..മുറിയിൽ ഇരട്ടകളും നന്ദനും മയിലും മാത്രമായി ശേഷിച്ചു... " നന്ദാ... കണ്ണുനീരോടെ അവന്റെ വിരലിൽ കൈകൾ കോർത്തു പിടിച്ചു.. "എന്താടാ ഞാൻ നിനക്കായി ചെയ്യേണ്ടത്...എന്റെ മനസ്സറിഞ്ഞു ചെയ്യുവല്ലേ എന്റെ പ്രാണൻ... നന്ദന്റെ കൈ വിരൽ ചുണ്ടോട് ചേർത്തു ചുംബിച്ചവൾ... " എനിക്കായി ഒന്നിനു പകരം മൂന്നു മക്കളെ തന്നില്ലേ..അതിൽ കൂടുൽ ഒന്നും വേണ്ടെടീ പെണ്ണേ...മരിക്കും വരെ നിന്റെ പ്രണയം അതുമതി എനിക്ക്....

കുനിഞ്ഞു അവളുടെ നെറ്റിയിൽ പ്രണയത്തോടെ ചുംബിച്ചത് നിർവൃതിയോടെ മയിലേറ്റു വാങ്ങി... "മയിലേ ഡീ ചിലരൊക്കെ ചോദിക്കുവാ ചെക്കപ്പിനു അറിയില്ലായിരുന്നോ ഇരട്ടകളാണെന്ന്... " നിനക്ക് പറയാരുന്നില്ലേ നന്ദാ നമ്മളത് സർപ്രൈസ് ആക്കി വെച്ചിരിക്കുവാണെന്ന്... മയിൽ വിടർന്നൊന്നു ചിരിച്ചു... "പിന്നെയും ചിലർക്ക് സംശയം ഹോസ്പിറ്റലിലെ നേഴ്സ് എന്നെ ഏട്ടാന്ന് വിളിച്ചത് എന്തിനാണെന്ന്... " സ്നേഹമുളളവർ പ്രായത്തെ ബഹുമാനിക്കും നന്ദാ‌. "അത് നമുക്ക് അറിയാലൊ...അവർക്ക് അറിയില്ലല്ലോ... " അവരറിയണ്ടാ...എല്ലാം മറ്റുളളവരോട് പറയാൻ പറ്റില്ലല്ലോ... മയിൽ ഗൗരവത്തിലായി....

അവരുടെ സംസാരം അങ്ങനെ നീളുന്നതിനിടയിൽ ഇരട്ടകളിൽ ആണിന്റെ ഭാവം പെട്ടന്ന് മാറി കരഞ്ഞു തുടങ്ങി... "ഡാ നന്ദാ മോളേ നോക്കിക്കോണേ ഞാൻ കളളച്ചെറുക്കന്റെ വിശപ്പൊന്ന് മാറ്റട്ടെ... ഭാര്യയിൽ നിന്നും പെട്ടന്ന് അവളിലേക്ക് മാതൃവാത്സല്യം ഇരമ്പി...മോനു പാൽ കൊടുത്ത് ഉറക്കിയതും മോളുണർന്നു കരഞ്ഞു തുടങ്ങി.. " മയിലേ നീ കുറച്ചു പാടുപെടുമേ... "സാരമില്ല നന്ദൻ..വീട്ടിൽ രണ്ടു അമ്മമാരും ഞാനും ഉണ്ടല്ലോ...ആദ്യത്തെ കുറച്ചു പ്രയാസമല്ലേയുള്ളൂ...രണ്ടും കൂടി ഒരുപോലെയങ്ങു വളർന്നോളും... അവൾ മോൾക്ക് പാലു കൊടുത്തു ഉറക്കി... 💜💜💜💜💜💜💜💜💜💜💜💜💜💜

ഒരാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞു അവർ വീട്ടിലേക്ക് മടങ്ങി..രണ്ട് അമ്മമാരുളളതിനാൽ മയിലിനു ഒന്നും അറിയേണ്ടാ.മക്കൾക്ക് പാലു കൊടുക്കണം...പിന്നെ എഴുന്നേറ്റു ദിവസവും കുളിക്കണം... " നന്ദാ മക്കൾക്ക് ഇടാൻ പേരെന്താ കണ്ടു വെച്ചിരിക്കുന്നത്... നൂലുകെട്ട് ചടങ്ങ് അടുത്തു വരികയാണ്...രണ്ടു മക്കൾക്കും പേരു കണ്ടെത്തണം... "എന്റെ മയിലേ നീയുളളപ്പോൾ ഞാനെന്തിനാ കഷ്ടപ്പെടുന്നെ... '" പോടാ... അവൾ മുഖം കോട്ടി..നന്ദനറിയാം മയിൽ നല്ല പേര് കണ്ടു വെച്ചിരിക്കുമെന്ന്... "കല്ലുമോൾക്ക് ദച്ചു എന്നല്ലേ ശരിയായ പേര് നമുക്ക് ഇവർക്ക് അച്ചു വിച്ചു എന്ന് ഇടാം..വീട്ടിൽ വിളിക്കാൻ ചിക്കു തക്കു.. " അതുമതി പെണ്ണേ... അവൻ സമ്മതിച്ചതോടെ പേരുകൾ അവർ ഫിക്സാക്കി.... 💜💜💜💜💜💜💜💜💜💜💜💜💜💜💜

അങ്ങനെ നൂലുകെട്ട് ദിവസം വന്നെത്തി...രണ്ടു മക്കൾക്കും സ്വർണ്ണ അരിഞ്ഞാണവും കെട്ടി കാതിൽ അച്ചും വിച്ചും എന്നും നന്ദൻ വിളിച്ചു...അപ്പോഴും അവന്റെ മടിയിൽ അവന്റെ പൊന്ന് ഉണ്ടായിരുന്നു..കല്ലുമോൾ... 💜💜💜💜💜💜💜💜💜💜💜💜💜💜💜 മൂന്നു മാസങ്ങൾ പെട്ടന്ന് കടന്നു പോയി...പ്രസവരക്ഷയെല്ലാം കഴിഞ്ഞതോടെ നന്ദക്കു കുറച്ചു കൂടി വണ്ണം വെച്ചു ഒന്നു കൂടി സുന്ദരിയായി... "പെണ്ണാകെ ചുവന്നു തുടുത്തല്ലോ... കണ്ണിമ ചിമ്മാതെ നന്ദൻ മയിലിനെ നോക്കി... " അതൊക്കെ പ്രസവ ശുശ്രൂഷയുടെയാ നന്ദാ..കുറച്ചു നാൾ കൂടി കഴിഞ്ഞു പഴയത് പോലെയാകും... "എങ്ങനെ ഇരുന്നാലും എന്റെ പെണ്ണ് സുന്ദരിയാ... "

എന്റെ നന്ദനും... അവൾ പ്രണയത്തോടെ മന്ത്രിച്ചു.. "മാസം മൂന്നു കഴിഞ്ഞില്ലേ എന്നാ റൂമിലേക്ക്... അവനിലൊരു കളളപ്പുഞ്ചിരി തെളിഞ്ഞു... " അമ്മമർ പറഞ്ഞത് മൂന്നുമാസം കൂടി കഴിയട്ടേയെന്ന്.... ഒളികണ്ണിട്ടും മയിലവനെ നോക്കി ഓരോ ഭാവങ്ങളും ആസ്വദിച്ചു... "എന്റെ പെണ്ണേ ചതിക്കല്ലേ... " ഇല്ലെടാ... അവൾ കുലുങ്ങി ചിരിച്ചു...നന്ദൻ കൈനീട്ടി മയിലിനെ വലിച്ചു നെഞ്ചിലേക്കിട്ടു..ഉച്ഛാസവായും മുഖത്ത് തട്ടിയതോടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ ഒന്നുകൂടി വരിഞ്ഞു മുറുക്കി...നെറ്റിയിലൂടെ ചുണ്ടുകൾ കവിതകൾ രചിച്ചു ചൊടികളിൽ മുത്തമിട്ടു...അവളൊന്നു വലിഞ്ഞു മുറുകി നന്ദനെ മുറുകെ പുണർന്നു... "നന്ദാ.... പരസ്പരം മൽസരിച്ച അധരങ്ങൾ വേർപ്പെട്ടതും മയിലിന്റെ സ്വരം വിറച്ചു...

" എന്റെ മയിലേ" പ്രണയത്തോടെ വിളിച്ചിട്ടു വീണ്ടും അവളുടെ ചുണ്ടിനെ കവർന്നു..മേനിയിൽ നന്ദന്റെ കരതലമേറ്റ് മയിൽ ദുർബലയായി തുടങ്ങി.. പൊടുന്നനേ റൊമാന്റിക് മൂഡിനു ഭംഗം വരുത്തി വിച്ചു കരഞ്ഞതും മയിൽ പിടഞ്ഞു മാറി അകന്നു... മാറെടാ ചെക്കൻ കരയുന്നു.. ആ നിമിഷം അവൾ അമ്മയായി മാറി...അവൾക്ക് മുമ്പിൽ മക്കൾ മാത്രമേയുള്ളൂന്ന് നന്ദനു മനസ്സിലായി.... 💜💜💜💜💜💜💜💜💜💜💜💜💜💜💜 മൂന്നു മാസങ്ങൾ കൂടി കഴിഞ്ഞു ഒരുദിവസം രാത്രി എല്ലാവരും ഹാളിൽ ഒത്തുകൂടിയ സമയം...

"നമുക്ക് നാളെ രാവിലെ ഒരു യാത്ര പോയാലോ എല്ലാവരും.. കൂടി... നന്ദൻ പറഞ്ഞത് മറ്റുളളവർ അംഗീകരിച്ചു...രാവിലെ പോകാമെന്ന് ഉറപ്പിച്ചു.... " നന്ദാ.... "എന്താടീ പെണ്ണേ... അവൻ വിളികേട്ടു... " നാളെ യാത്ര പോകുന്നത് മധുവേട്ടന്റെ വീട്ടിലേക്കല്ലേ മനുവിനെ കാണാൻ... അവൻ അവളെ സൂക്ഷിച്ചു നോക്കി...തന്റെ മനസ്സ് അതുപോലെ കാണുന്ന പ്രിയപ്പെട്ടവൾ... '"അതേ മയിലേ....നിനക്ക് പേടിയുണ്ടോ... "എന്തിനാ നന്ദാ പേടി...താലി കെട്ടിയ ആണൊരുത്തൻ കൂടെയുളളപ്പോൾ ഞാനാരെ പേടിക്കാനാ...

മയിലിന്റെ മുഖം വലിഞ്ഞു മുറുകി...അവളുടെ മനസ്സിൽ അപ്പോൾ അവനായിരുന്നു... " അമ്മയുടെയും ഏട്ടത്തിയുടെയും സ്ഥാനം നൽകിയട്ടും തന്നെ കയറിപ്പിടിച്ചവന്റെ...ഒരുരാത്രി കൊണ്ട് എല്ലാവർക്കും മുമ്പിൽ വെറുക്കപ്പെട്ടവളായതിന്റെ ദേഷ്യം മുഖത്ത് പ്രതിഫലിച്ചു.... മയിലിന്റെ മുഖം കോപത്താൽ ചുവക്കുന്നതും മൂക്കിൻ തുമ്പിൽ സ്വേദകണങ്ങൾ പൊടിയുന്നതും അവൻ കണ്ടു............................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story