നന്ദമയൂഖം: ഭാഗം 5

nanthamayoogham

A Story by സുധീ മുട്ടം

കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം അമ്പലത്തിൽ നിന്ന് പുലർച്ചേയുളള സുപ്രഭാതം കേട്ടാണ് മയൂഖ ഉണർന്നത്..മനസ്സിലൊരു മഞ്ഞുതുള്ളി വീഴുന്നൊരു സുഖം..പതിയെ ചെവിയോർത്തു ജനലഴികൾ തുറന്നിട്ടതും സുഖമുള്ളൊരു തണുപ്പ് മുഖത്തെ തഴുകി കടന്നു പോയി... അകലെ നിന്നും കേട്ടതുപോലെ തോന്നിയ സുപ്രഭാതം കാതിനരികെ കേട്ടതും മിഴികൾ കൂടുതൽ വിടർത്തി നോക്കി..അധികം അകലെയല്ലാതെയൊരു ക്ഷേത്രത്തിലെ വെളിച്ചം കണ്ണിൽ പെട്ടു..മുഖത്തൊരു മന്ദഹാസം പൊടിഞ്ഞു.. കിഴക്കോട്ട് കൈകൾ കൂപ്പി മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു..

"ഭഗവാനേ ഇവിടെ നിന്നൊരു ജീവിതം ആരംഭിക്കുകയാണ് ഞാനും എന്റെ മോളും..എനിക്കു ഞാനും അവൾക്ക് ഞാനും മതി..ഞങ്ങൾക്ക് ഇടയിലിനി മറ്റൊരാൾ തടസ്സമായി വരരുതേ... കവിളിലൂടെ കണ്ണുനീർ ചുബിച്ചു ഇറങ്ങിയത് സന്തോഷത്തോടെ തുടച്ചു നീക്കി... വശം ചരിഞ്ഞു കല്ലുമോൾ ഉറങ്ങുന്നു...അവളുടെ അച്ഛനെ പോലെ.. മധുവിന്റെ ഓർമ്മകളിൽ മിഴികൾ വീണ്ടും നനഞ്ഞു... ഒത്തിരി ഇഷ്ടമായിരുന്നു തന്നോട്...അമ്മയുടെ മുത്തു വാക്കുകളിൽ നിന്നും എപ്പോഴും ഒരാശ്വാസമായിരുന്നു ഏട്ടൻ..മനുവും സ്നേഹത്തോടെ നോക്കിയിരുന്നുള്ളൂ..ഏട്ടന്റെ മരണശേഷമാണ് തന്നോടുളള അവന്റെ പെരുമാറ്റത്തിനു മാറ്റം വന്നത്..

വേദനയോടെ മിഴികൾ വീണ്ടും നീറി. " മോനേ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്നുള്ളൂ എപ്പോഴും... എന്തോ ഏട്ടത്തിയമ്മേ" വിളി കേൾക്കുമ്പോഴെ മനസ്സ് നിറഞ്ഞിരിക്കും... "ആ അവനാണ് ഏട്ടന്റെ മരണം കാത്തിരിക്കും പോലെ ഏട്ടത്തിയമ്മയെ മറ്റൊരു സ്ത്രീയായി കണ്ടത്... ഓരോന്നും ചിന്തയിലൂടെ കടന്നു പോയത് മയൂഖയൊന്നു പുളഞ്ഞു പോയി.. "പെണ്ണായാൽ കുറച്ചു സാമർഥ്യമൊക്കെ വേണം മയൂ...നീയിത്ര പാവമായി പോയല്ലോടീ... ഏട്ടന്റെ മടിയിൽ തല ചായിച്ചു കിടക്കുന്ന സമയം ആളൊരു പുഞ്ചിരിയോട് പറയും.. മധുവേട്ടനുളളപ്പോൾ ഒന്നും തിരിച്ചറിഞ്ഞിരുന്നില്ല...ആളൊരു സുരക്ഷാകവചം പോലെ ഉണ്ടായിരുന്നു... എന്നാൽ ഇന്ന് എല്ലാം തിരിച്ചറിയുന്നു...

ഏട്ടൻ എല്ലാം മുന്നിൽ കണ്ടിരുന്നത് പോലെ...എത്രയൊക്കെ നികത്താൻ ശ്രമിച്ചാലും കഴിയാത്തൊരു വിടവാണ് മധുവേട്ടന്റെ സ്ഥാനം.. ഒരിക്കലും ഉണങ്ങാത്ത മുറിവ്.. " ഇനിയെങ്കിലും സ്വന്തം കാലിൽ നിൽക്കണം..പൊന്നുമോളെ നന്നായി വളർത്തണം..അവൾക്കായി ജീവിക്കണം... ഏതൊരു പെറ്റവയറും പോലെ മയൂഖയും കൊതിച്ചു...സ്വപ്നം കണ്ടു ... മയൂഖ ഓരോന്നും ചിന്തിച്ചു നിൽക്കുമ്പോഴെ അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദം കേട്ടു.. ദീപ ഉണർന്നിരിക്കുന്നു...ഭർത്താവിനെ സ്നേഹിക്കുന്ന ഏതൊരു ഭാര്യയും നേരത്തെ എഴുന്നേറ്റു അടുക്കളയിൽ കയറും..പ്രിയപ്പെട്ടവനൊരു ബെഡ് കോഫിയുമായി ചെന്ന് അവനോടൊട്ടിയിരുന്നു കുടിക്കും...

താനും അങ്ങനെ ആയിരുന്നു... മധുവേട്ടനൊപ്പം മുട്ടിയിരുമ്മിയാകും കോഫി കുടിക്കുക... മയൂഖ വേഗം കിച്ചണിലേക്ക് ചെന്നു...കുളി കഴിഞ്ഞു ദീപ ജോലി ആരംഭിച്ചിരുന്നു.. മുടിത്തുമ്പിൽ നിന്നും അപ്പോഴും ജലകണങ്ങൾ മുടിത്തുമ്പിലൂടെ ഊർന്നിറങ്ങുന്നത് കണ്ടു.. ദീപ നൈറ്റിയുടെ പുറത്ത് മുടി തോർത്തിയ തോർത്ത് ചുറ്റിയിരിക്കുന്നത് കണ്ടു...മയൂഖയെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു.. "മയൂ കിടക്കായിരുന്നില്ലേ...." "എനിക്ക് പുലർച്ചെ എഴുന്നേൽക്കുന്നതാണ് ശീലം" ചെറിയ ഒരു മന്ദഹാസം അവളിലുണ്ടായി.. മയൂഖയുടെ.. "രാവിലെ ജയേട്ടനൊരു ബെഡ് കോഫി നിർബന്ധമാ" ദീപയുടെ സംസാരം അവളിലൊരു നോവുണർത്തി...മധുവേട്ടനും അതുപോലെ ആണ്..

പുലർച്ചേ തനിക്കൊപ്പം എഴുന്നേൽക്കും..ബെഡ് കോഫി നിർബന്ധമാണ്..പക്ഷേ തന്നെ കുളിക്കാനായി പറഞ്ഞയിച്ചിട്ട് ആൾ കോഫി ഉണ്ടാക്കി വെയ്ക്കും..കോഫി താൻ തന്നെ പകർന്നു കൊടുക്കണം..എന്നാലെ കുടിക്കൂ...ആളുടെ കൈകൊണ്ട് തരുന്നത് വേണം താനും കുടിക്കാൻ.. സമയം കിട്ടുമ്പോഴെല്ലാം കിച്ചണിൽ വന്നു സഹായിക്കും...അതിലമ്മക്ക് മുറുമുറുപ്പ് ഉണ്ടാകും...അതൊന്നും ആൾ മൈൻഡ് ചെയ്യൂല്ലാ..എപ്പോഴും ഒരു കരം അവളെ ചേർത്തു പിടിച്ചിട്ടുണ്ടാകും... ഭർത്താവിന്റെ ഓർമ്മകളിൽ പിന്നെയും നെഞ്ചൊന്ന് പിടഞ്ഞു... "രാവിലെ എഴുന്നേറ്റപ്പോഴെ ഡേറ്റായി...അതാ വെളുപ്പിനെ കുളിച്ചത്.കുളിച്ചില്ലെങ്കിൽ ആൾക്കാകെ വെറുപ്പാടീ..

ഇനി ഏഴ് ദിവസം മറ്റൊരു മുറിയിലാകും കിടക്കുക" നെടുവീർപ്പോടെ ദീപയിൽ നിന്നും വാക്കുകൾ അടർന്നു വീണു.. വീണ്ടും മധു മയൂന്റെ ഓർമ്മയിൽ നിറഞ്ഞു... പിരീഡ്സ് ആകുന്ന ദിവസം ഏട്ടൻ നിർബന്ധപൂർവ്വം റെസ്റ്റ് എടുപ്പിക്കും... കടുത്ത വയറു വേദനയാൽ പുളയുമ്പോൾ ആ കരങ്ങൾ തന്നെ ചുറ്റി മൂർദ്ധാവിൽ ചുംബിച്ചു ചേർത്തു പിടിച്ചിരിക്കും.. വെറുപ്പെന്ന് മറ്റുളളവർ കരുതുന്ന ഏഴ് ദിനങ്ങളിലും ഭാര്യയെ ചേർത്തു പിടിച്ചാകും മധു ഉറങ്ങുക...അയാൾക്ക് അറിയാം അവളെ...അവളെ അറിഞ്ഞ,മനസ്സിലാക്കിയ ആളായിരുന്നു അവളുടെ ഭർത്താവ്.. "നീ ചായ കുടിക്ക് മയൂ..ഞാനിത് കൊടുത്തിട്ട് വരാം" ഗ്ലാസിൽ ചായ പകർന്നത് മയൂഖക്ക് നീട്ടി ദീപ പറഞ്ഞു..

"എനിക്കും ഒന്നു കുളിക്കണം..അതു കഴിഞ്ഞു കുടിക്കാം...." പതിവുകൾ തെറ്റിക്കേണ്ടെന്നു കരുതി.. പിന്നീടതൊരു മടിയാകും‌... "ഇന്നാകട്ടെ മയൂ നിനക്ക് കുറച്ചു ഡ്രസ് എടുത്തു തരാം" ദീപ അനുകമ്പയോടെ കൂട്ടുകാരിയെ നോ ക്കി.. "അയ്യോ അതൊന്നും വേണ്ടാ ദീപ..നിന്റെ പഴയ ഡ്രസ് തന്നാൽ മതി" "അത് ഞാൻ തീരുമാനിച്ചോളാം..നീ പോയി കുളിച്ചിട്ട് വാ" കപട ദേഷ്യത്തിൽ കൂട്ടുകാരിയെ നോക്കിയട്ട് ജയനുമായുളള ചായയുമായി പോയി..മയൂഖ ഒരുനിമിഷം അവൾ പോകുന്നത് നോക്കി നിന്നിട്ട് ഫ്രഷാകാനായി കയറി.. "മോൾ താമസിച്ചേ ഉണരൂ...അതാണൊരു ആശ്വാസം... തണുത്ത വെള്ളം നഗ്നമേനിയെ പുണർന്ന് ഇറങ്ങിയതും മയൂഖയൊന്നു വിറച്ചു...

വേഗം കുളി കഴിഞ്ഞു ഇറങ്ങി... " ജയേട്ടാ ചായ..." ചായക്കപ്പ് ആയിട്ട് ജയനെ വിളിച്ചു... അയാൾ കോട്ടുവായിട്ട് എഴുന്നേറ്റു.. "ആ ടേബിളിൽ വെയ്ക്കാൻ അറിയില്ലേ...ഇതുപോലെയുളള ദിവസങ്ങളിൽ" അയാൾ ദേഷ്യപ്പെട്ടതും ദീപയുടെ കണ്ണുകളിൽ മിഴിനീരു പൊടിഞ്ഞു.. "പ്ലീസ് ജയേട്ടാ ഒന്ന് പതുക്കെ പറയ്..മയൂഖ കേൾക്കും..." മയൂഖ ആ പേരു കേട്ടതും മിഴികളിലൊരു തിളക്കമുണ്ടായി അധരങ്ങളിലൊരു പുഞ്ചിരി തെളിഞ്ഞു... "അവൾ ഉണർന്നില്ലേ" "കുളിക്കാൻ കയറി" ടേബിളിലേക്ക് ചായക്കപ്പ് വെച്ചു കൊണ്ട് ദീപ പറഞ്ഞു... ജയൻ എഴുന്നേറ്റു മുഖം കഴുകി ചായ എടുത്ത് കുടിക്കാൻ തുടങ്ങി.. "ജയേട്ടാ അവൾക്ക് ഇടാൻ തുണിയൊന്നും ഇല്ല...കുറച്ചു ഡ്രസ് എടുക്കണം"

"അതിനെന്താ എടുക്കാം" ദീപക്ക് സന്തോഷമായി.. പിശുക്കൻ എതിർപ്പ് പറയുമെന്നാണു കരുതിയത്...പുഞ്ചിരിയോടെ തിരിഞ്ഞ് അടുക്കളയിലേക്ക് പോയി.. "എടീ നീ മോളുടെ അടുത്തേക്ക് പൊയ്ക്കോളൂ...ഞാൻ ചെയ്തോളാം" കുളി കഴിഞ്ഞു വന്ന് മയൂഖയും ഒപ്പം കൂടിയതോടെ അവളെ വഴക്ക് പറഞ്ഞു ഓടിച്ചു... ജോലിയൊന്നും ഇല്ലാത്തോണ്ട് സമയം പോണില്ല..നിരാശയോടെ മോൾക്കൊപ്പം വന്നിരുന്നു... കുറച്ചു സമയം കഴിഞ്ഞതോടെ കല്ലുമോൾ ഉണർന്നു കരഞ്ഞു.. "അമ്മേടെ സുന്ദരി ഉണർന്നോ... കൊഞ്ചിച്ചു മോളെ എടുത്ത് ഉയർത്തി... കുഞ്ഞ് വീണ്ടും ചുണ്ടുകൾ പിളർന്നതോടെ കുഞ്ഞിനു പാൽ കൊടുത്തു കണ്ണുകളടച്ചു...

വാതിക്കൽ നിന്ന് ജയൻ അകത്തേക്ക് നോക്കിയതേ കണ്ടൂ മിഴികൾ പൂട്ടിയിരിക്കുന്ന മയൂഖയേയും പാലു കുടി കഴിഞ്ഞു കളിക്കുന്ന കല്ലു മോളെയും... " എടീ കള്ളിപ്പെണ്ണേ പാല് മതിയോടീ..." പെട്ടെന്ന് മിഴികൾ തുറന്നു കല്ലുമോളെ നോക്കി ചോദിച്ചു...മോള് കൈകാലിട്ടടിച്ചു ചിരിച്ചു കാണിച്ചു... മയൂഖ ബ്ലൗസിന്റെ ഹുക്ക് നേരെയാക്കി മിഴികൾ ഉയർത്തി വാതിക്കലിലേക്ക് നോക്കിയതോടെ പിടഞ്ഞു പോയി... തങ്ങളെ നോക്കി ജയൻ വാതിലിൽ നിറഞ്ഞ് നിൽക്കുന്നു... ആർത്തി പിടിച്ച അയാളുടെ കണ്ണുകൾ എവിടേക്ക് ആണെന്ന് തിരിച്ചറിഞ്ഞതോടെ സാരി നേരെയാക്കി കല്ലുവുമായി തിരിഞ്ഞ് നിന്നു.............. തുടരും........

നന്ദമയൂഖം : ഭാഗം 4

Share this story