നന്ദമയൂഖം: ഭാഗം 7

nanthamayoogham

A Story by സുധീ മുട്ടം

"ജയേട്ടന് ഞാൻ തന്നെ പോരാന്നുണ്ടോ?" ദീപയുടെ മിഴികളിൽ നിന്ന് വമിക്കുന്ന അഗ്നിയുടെ ചൂടാകെ ജയനെ പൊള്ളിച്ചു തുടങ്ങി... ആ തീയിൽ വെന്തെരിഞ്ഞ് അമരുന്നത് പോലെയായിരുന്നു അയാൾക്ക് തോന്നിയത്.. "ദീപേ ഇവൾ ഓരോന്നും പറഞ്ഞു പ്രലോഭിപ്പിച്ചതാ മോളേ.ഞാൻ തെറ്റുകാരനല്ലാ" ജയന്റെ പൊടുന്നനേയുളള ഭാവമാറ്റം മയൂഖയെ അമ്പരപ്പിച്ചു.. പോകപ്പോകെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത് നടക്കാതെ വന്നപ്പോൾ ബലം പ്രയോഗിച്ചു കീഴടക്കാനുളള ശ്രമമായിരുന്നു... എന്നിട്ടും ഒടുവിൽ കുറ്റം മുഴുവനും തന്നിലേക്ക് എത്ര നിസ്സാരമായി ചാർത്തി തന്നിരിക്കുന്നു... ഉറക്കെയൊന്ന് പൊട്ടിക്കരയാനയി അവൾ കൊതിച്ചു...അത്രയേറെ സങ്കടം നെഞ്ചിലൂറി കിടപ്പുണ്ട്‌. മനുവിൽ നിന്നും രക്ഷപ്പെട്ടു മറ്റൊരു അഭയസ്ഥാനം ലഭിച്ചത് ശാശ്വതമാകുമെന്ന് കരുതിയത് തെറ്റിപ്പോയി..

"നേരാണോ മയൂഖേ ജയേട്ടൻ പറയുന്നത്.. നീയാണോ തെറ്റ് ചെയ്യാൻ പ്രലോഭനം നൽകിയത്?" തനിക്ക് അരികിലേക്ക് നീങ്ങി നിന്നു ശാന്തമായി ദീപ ചോദിക്കുന്നതും അവളുടെ ഇമകൾക്കും അപ്പുറം വന്യമായൊരു കൊടുങ്കാറ്റിന്റെ ആരവം മയൂഖക്ക് തിരിച്ചറിയാൻ കഴിഞ്ഞു... "ഞാൻ ‌..ഞാൻ തെറ്റുകാരിയല്ലേ ദീപേ" നെഞ്ച് പൊടിയുന്ന വേദനയോടെ അവൾ നിലവിളിച്ചു... ആ തേങ്ങലുകൾ വന്നു തറച്ചു കയറിയത് ദീപയുടെ ഹൃദയത്തിലായിരുന്നു... ഭർത്താവാണ് തെറ്റുകാരനെന്ന് നന്നായിട്ട് അറിയാം... എന്നാലും വെറുതെയൊന്ന് മോഹിച്ചു പോയി അങ്ങനെ ആകരുതെന്ന്... "നീയെന്തിനാ ദീപേ അവളോട് ചോദിക്കുന്നത്...നിന്റെ ഭർത്താവ് പറയുന്നതല്ലേ വിശ്വാസം" "മിണ്ടരുരുത് നിങ്ങൾ..."

ദീപയുടെ മിഴികളിൽ അഗ്നി എരിഞ്ഞു...ജയനൊന്ന് പകച്ചു പോയി... "ഒരിടത്ത് നിന്നും മാനാഭിമാനം ഭയന്നു ഓടി രക്ഷപ്പെട്ടു വന്നൊരു പെണ്ണാ ഇവൾ..വീണ്ടും അതുപോലൊരു ചതിക്കുഴിയിലേക്ക് വീണുപോയാലത്തെ സ്ത്രീയുടെ മാനസികാവസ്ഥ എന്താകുമെന്ന് നിങ്ങൾക്കൊന്നും മനസ്സിലാകില്ല." ജയന്റെ തല അറിയാതെ കുനിഞ്ഞു...ദീപയെ അഭിമുഖീകരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. "എന്നിലുളളതൊക്കെ തന്നെ മറ്റ് സ്ത്രീകളിലും ഉള്ളൂ..ശരീരഘടനയിലെ ചില മാറ്റങ്ങളുണ്ടാകും.ഭർത്താക്കന്മാർക്കു എന്തുമാകാം ഭാര്യമാർ എല്ലാം സഹിക്കണമെന്നുളള കാലമൊക്കെ അവസാനിച്ചു" അവസാന വാചകം പറയുമ്പോൾ സ്വരം കൂർപ്പിച്ചു... അവളെന്താണു ഉദ്ദേശിക്കുന്നതെന്ന് അറിയാതെ ജയൻ അമ്പരപ്പോടെ നോക്കി.. "നാളെ രാവിലെ ഞാനെന്റെ വീട്ടിലേക്ക് പോകും..അതുകഴിഞ്ഞ് ഒരു ഡൈവോഴ്സ് നോട്ടീസ് എത്തും...

അതു കഴിഞ്ഞു നിങ്ങൾക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാം'" "ദീപേ നീയെന്താ പറയുന്നത്... " പ്രവർത്തിക്കാൻ പോകുന്നത് തന്നെ...നിങ്ങളെ എല്ലാവരുടെയും മുമ്പിൽ അന്തസ്സായി ഉയർത്തിപ്പിടിച്ചിട്ടെയുള്ളൂ..അതിനി ഉണ്ടാകില്ല... "ദീപേ ക്ഷമിക്കെടീ എന്നോട്..." കരയും പോലെ ആയിരുന്നു അയാളുടെ സ്വരം.. "ക്ഷമിക്കാനോ എന്തിന്...നിങ്ങൾക്ക് എന്നെ മടുത്തിട്ടാകുമല്ലോ മറ്റുളളവരെ തേടുന്നത്...ആരെ വേണമെങ്കിലും തേടിക്കോളൂ..എനിക്ക് പരാതിയില്ല" ദീപ തിരിഞ്ഞ് മുറിയിലേക്ക് നടന്നു...ജയൻ അവൾക്ക് പിന്നാലെ ഓടിച്ചെന്നു..എല്ലാം കേട്ടു മയൂഖ തറഞ്ഞു നിന്നു പോയി.. ദീപ തന്നെ തെറ്റിദ്ധരിക്കുമെന്നാണ് അവൾ കരുതിയത്...അതുണ്ടായില്ല...പക്ഷേ നാളെക്കൊണ്ട് ഇവിടെ നിന്ന് ഇറങ്ങണം.. "എങ്ങോട്ടേക്ക്... അതുമാത്രം അറിയില്ലായിരുന്നു... കതക് ലോക്ക് ചെയ്തിട്ട് മോളോടൊപ്പം ചേർന്നു കിടന്നു...നിലക്കാത്ത കണ്ണുനീർ അപ്പോഴും ഒഴുകി കൊണ്ടിരുന്നു...

" പോയപ്പോൾ കൂടെ കൂട്ടായിരുന്നില്ലേ മധുവേട്ടാ എന്നെയും മോളെയും.. ജീവതത്തിൽ ഒറ്റപ്പെട്ടു പോയവളുടെ,ഭർത്താവിനെ മാത്രം ആശ്രയിച്ച് ജീവിച്ചവളുടെ ഹൃദയം തകർന്ന നിലവിളി ആയിരുന്നത്... രാത്രിക്ക് കനമേറി വന്നു...ഒരുമുറിയിൽ ഒരേ കട്ടിലിന്റെ ഇരുധ്രുവങ്ങളിൽ അന്യരെ പോലെ അവർ കിടന്നു... ജയനും...ദീപയും... അവർക്കിടയിൽ മൗനങ്ങൾ വളർന്നു നിശബ്ദത തളം കെട്ടി നിന്നു.. "ദീപേ പ്ലീസ്...എന്നോട് ക്ഷമിക്കെടീ... ജയൻ അവൾക്ക് അടുത്തേക്ക് നീങ്ങി കിടന്നു യാചിച്ചു... " തൊട്ടു പോകരുതെന്നെ... അവളുടെ അലർച്ചയിൽ അയാളൊന്ന് പൊള്ളിപ്പിടഞ്ഞു... "ദീപേ.... " നിങ്ങൾക്ക് ഞാനിടുന്ന ബ്രായുടെ സൈസ് എത്രയാണെന്ന് അറിയാമോ? എങ്കിൽ ക്ഷമിക്കാം... അപ്രതീക്ഷിതമായ ആ ചോദ്യം അയാളെ പാടെ തകർത്തു കളഞ്ഞു... "എത്രയാ ബ്രായുടെ സൈസ്... കണ്ണുകളിൽ കാമം നിറച്ച് മയൂഖയോട് ചോദിച്ചത് ഓർമ്മയിൽ തെളിഞ്ഞു..

" സ്വന്തം ഭാര്യയുടെ ഇന്നർ വെയറിന്റെ അളവ് അറിയില്ല..മറ്റുളളവരുടെ അളവ് കൃത്യമായി മനസ്സിലാക്കുന്ന ആളല്ലേ... ജയനു മറുപടി ഒന്നും ഉണ്ടായിരുന്നില്ല...അങ്ങനെയൊരു ചോദ്യം തീരെ പ്രതീക്ഷിച്ചിരുന്നില്ല... അതിനാൽ ആകെ തകർന്നു പോയി.. "മയൂനോട് നിങ്ങൾ വിശേഷം തിരക്കിയപ്പോഴെ നിങ്ങളെ ഞാൻ നോക്കി വെച്ചതാ...ദൈവമായിട്ടാ എല്ലാം എനിക്ക് കേൾക്കാൻ ഇടയായത്... ഒരുനിമിഷം അവളൊന്ന് നിർത്തി.... " മനസ്സിൽ ഇതുവരെ സങ്കൽപ്പിച്ചു വെച്ച രൂപം ഉടച്ചു കളഞ്ഞത് നിങ്ങളാണ്.... ദീപയിൽ നിന്നും ഒരു നിലവിളി ഉയർന്നു ജയന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി അതയാളെ പൊള്ളിച്ചു തുടങ്ങി..... 💙💙💙💙💙💙💙💙💙💙💙💙 മയൂഖ പുലർച്ചേ എഴുന്നേറ്റു... രാത്രിയിൽ ഉറങ്ങിയിരുന്നില്ല... മോളെ ഉണർത്തി പാല് കൊടുത്തു വീണ്ടും ഉറക്കി...മോളെയും ഒരുക്കി അവളും തുണിമാറി ദീപയുടെ വീട്ടിൽ നിന്ന് ഇറങ്ങി..

രാത്രിയിലെ തീരുമാനം എടുത്തിരുന്നു എല്ലാവരും ഉണരും മുമ്പേ ഇവിടെ നിന്ന് ഇറങ്ങണമെന്ന്.... ദീപയെ ഫേസ് ചെയ്യാൻ വയ്യ‌..താനായിട്ട് അവളുടെ ജീവിതം തകരരുത്... കുഞ്ഞുമായി വെട്ടം വീഴും മുമ്പേ അവിടെ നിന്നിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു..പുലരി വെളിച്ചം വീണു തുടങ്ങിയ സമയത്ത് ബസ് സ്റ്റാൻഡിലൊരിടത്ത് ഇരിപ്പടം കണ്ടെത്തി.... "അറിയില്ല എങ്ങോട്ട് പോകണമെന്ന്...കയ്യിൽ അഞ്ചു പൈസ കൂടിയില്ല... ഉച്ച കനത്തതോടെ വയറാളി തുടങ്ങിയത് ടാപ്പിലെ വെള്ളം കുടിച്ചു അടക്കി...ആളൊഴിഞ്ഞ സ്ഥലത്തിരുന്നു കല്ലുമോളുടെ വിശപ്പ് മാറ്റിയിട്ട് ഒരു ബസിലിടം നേടി.. " എങ്ങോട്ടേക്കാ... കണ്ടക്ടറുടെ ചോദ്യം ചിന്തകളെ ഉണർത്തി.... ബസിന്റെ ഫ്രണ്ടിൽ കണ്ട സ്ഥലത്തിന്റെ ഓർമ്മയിൽ പറഞ്ഞു.. "മതിലകം... കണ്ടക്ടർ ടിക്കറ്റ് കൊടുത്തു.. " അമ്പത് രൂപ... അവൾ കൈമലർത്തി...നിസ്സഹായതോടെ ദയനീയമായ അവസ്ഥ വിവരിക്കാൻ ശ്രമിച്ചു...

"ഒരുങ്ങിക്കെട്ടി ഓരോന്നും ഇറങ്ങിക്കോളും മനുഷ്യരെ വട്ടാക്കാൻ..പൈസ ഇല്ലെങ്കിൽ പിന്നെന്തിനാടീ വലിഞ്ഞു കയറിയത്.. കണ്ടക്ടർ തട്ടിക്കയറിയതും അവളിലൊരു ആർത്തനാദമുണ്ടായി.. " എടോ തനിക്ക് എത്ര പൈസയാ വേണ്ടത്... ജാനകിയമ്മ ആയിരുന്നത്...ഹോസ്പിറ്റലിൽ പോയിട്ട് വീട്ടിലേക്ക് മടങ്ങുക ആയിരുന്നു... "അമ്പത്... അവർ പൈസ എടുത്തു നീട്ടിയത് കണ്ടക്ടർ മുറുമുറുപ്പോടെ വാങ്ങി... " എങ്ങോട്ടാ മോൾക്ക് പോകേണ്ടത്... സ്നേഹ വാത്സല്യത്തോടെ ഒരമ്മ ചോദിക്കുന്നത് കേട്ടു... സ്വന്തം അമ്മ കണ്മുന്നിൽ വന്നത് പോലെ... "മതിലകം... വിറയാർന്ന സ്വരത്തിൽ പറഞ്ഞു.. " ഞാനും അങ്ങോട്ടേക്കാ... നമുക്ക് ഒരുമിച്ച് പോകാം...

അവൾക്ക് സമീപം സീറ്റിലിരുന്നു‌‌‌...മയൂഖയുടെ കയ്യിലിരിക്കുന്ന കല്ലു മോളുടെ മുഖത്തേക്ക് നോക്കിയതും ജാനകിയമ്മയിലൊരു ആകർഷണമുണ്ടായി.. "മോളെയൊന്ന് തരുമോ...അമ്മൂമ്മ ഒന്നെടുക്കട്ടെ... സങ്കടത്തിലും മയൂഖ മന്ദഹാസത്തോടെ കല്ലുമോടെ ജാനകിയമ്മയുടെ മടിയിലേക്ക് വെച്ചു കൊടുത്തു... പല്ലില്ലാത്ത മോണ കാട്ടി കുഞ്ഞ് ചിരിച്ചു...ജാനകിയമ്മ കല്ലുമോളെ മാറോട് ചേർത്തങ്ങനെ പിടിച്ചു... " മതിലകത്ത് എവിടെ പോകാനാ... ജാനകിയമ്മയുടെ പൊടുന്നനെയുളള ചോദ്യത്തിനു മുന്നിൽ മയൂഖക്ക് വാക്കുകൾ കിട്ടാതെ പതറിപ്പോയി.... "അവിടെ...അതു...പിന്നെ... അവർ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.... ഒടുങ്ങാത്ത വ്യസനത്തിന്റെ അനുഭവങ്ങൾ ഒരുപാട് അവൾക്ക് ഉണ്ടെന്ന് അവർക്ക് മനസ്സിലായി.................. തുടരും........

നന്ദമയൂഖം : ഭാഗം 6

Share this story