നന്ദവൈശാഖം: ഭാഗം 11

nanthavaishakham

A Story by സുധീ മുട്ടം

"സോറി...ഞാൻ.." നന്ദയുടെ സ്വരമൊന്ന് വിറച്ചു...കുറ്റബോധത്താൽ തല കുനിച്ചു... പൊടുന്നനെ കുഞ്ഞാറ്റ ഉറക്കെ കരയാൻ തുടങ്ങി.... വൈശാഖ്‌ ഒരുനിമിഷമൊന്ന് തരിച്ചു നിന്നു.ശിൽപ്പ അല്ലാതെ മറ്റാരും കുഞ്ഞിനെ ഊട്ടുന്നത് ഉൾക്കൊളളാൻ ആകുമയിരുന്നില്ല. എന്തോ കളളം ചെയ്തത് തെളിവ് സഹിതം പിടികൂടപ്പെട്ട ഭാവമായിരുന്നു നന്ദയുടെ മുഖത്ത്..അവൾ പരുങ്ങി നിന്നു. കുഞ്ഞിന്റെ കരച്ചിൽ ഉയർന്നതോടെ കുഞ്ഞാറ്റയെ ആശ്വസിപ്പിക്കാനുളള ശ്രമമായി. "കുഞ്ഞാറ്റയുടെ കരച്ചിൽ മാറ്റിക്കോളൂ" പുഞ്ചിരിയോടെ മൊഴിഞ്ഞിട്ട് മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാൾ വഴക്ക് പറയുമെന്നാണ് കരുതിയത്. നന്ദ കുഞ്ഞാറ്റയുമായി പൂർവ്വ സ്ഥിതിയിൽ ഇരുന്നു..കുഞ്ഞിന്റെ കരച്ചിലുമടങ്ങിയത് അവൾക്കൊരു അത്ഭുതമായി. ചുരത്താത്ത മാറിടം നുകർന്ന് കരച്ചിൽ നിർത്തിയ കുഞ്ഞറ്റയെ സൂക്ഷിച്ചു. പതിയെ നന്ദയുടെ മിഴികൾ നിറഞ്ഞു വന്നു.. അത്ഭുതങ്ങൾ സംഭവിക്കുമെന്ന് കേട്ടിട്ടുണ്ട്.പക്ഷേ ഇവിടെയത് നടന്നു.ഈശ്വരനായിരിക്കും

സങ്കടങ്ങളിൽ കുറച്ചെങ്കിലും മഞ്ഞുമഴ പെയ്തു അലിയിക്കുന്നതെന്ന് ഓർത്തു. കുഞ്ഞാറ്റയുമായി നിർവചിക്കാൻ കഴിയാത്തൊരു അടുപ്പം തോന്നിപ്പോയി..മാറിടം നുകർന്നതോടെ..മരിച്ചു പോയ മകൾ പുനർജ്ജനിച്ചെന്ന് വിശ്വസിക്കാനണു നന്ദ ഇഷ്ടപ്പെട്ടത്. കുഞ്ഞാറ്റ ചിരിയും കളിയും തുടങ്ങിയതോടെ കുഞ്ഞുമായി മുറിവിട്ടിറങ്ങി. സരസ്വതിയും നളിനിയും അടുക്കളയിൽ പാചക തിരക്കിലായിരുന്നു.മാധവും രാമചന്ദ്രനും കൂടി മൂവാണ്ടൻ മാവിൻ ചുവട്ടിൽ കമ്പിനി കൂടിയിരുന്നു. പുളിയൻ മാവിൻ ചുവട്ടിൽ വൈശാഖ് താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നത് നന്ദയുടെ ശ്രദ്ധയിൽ പെട്ടു..അവൾക്കത് കണ്ടതോടെ സങ്കടം വന്നു. കുഞ്ഞാറ്റയുമായി അങ്ങോട്ടു ചെന്നു. മുന്നിലൊരു നിഴലനക്കം കണ്ടതും വൈശാഖ്‌ തലയുയർത്തി. നന്ദയും കുഞ്ഞാറ്റയും .ചെറിയ ഒരു പുഞ്ചിരി അവർക്ക് സമ്മാനിച്ചു. "വൈശൂ ...." നേർത്തൊരു സങ്കടത്തോടെ വിളിച്ചു.. മോൾക്ക് പാലു കൊടുക്കാനായി ശ്രമിച്ചതിനു സോറി പറയാനായി വിളിച്ചതാണെന്ന് അയാൾ കരുതി. "അതൊന്നും സാരമില്ല നന്ദ..

പെട്ടെന്ന് കണ്ടപ്പോൾ ചെറിയ ഒരു ഷോക്ക്.അത്രയേയുള്ളൂ.അത് പെട്ടെന്ന് മാറി" നന്ദ അതിനു മറുപടി കൊടുത്തില്ല..പകരം കുറച്ചകലമിട്ട് അവനൊപ്പം ഇരുന്നു. "ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ?" "നന്ദ ചോദിച്ചാലല്ലേ പറയാൻ കഴിയൂ" അവൾക്കൊരു വിടർന്ന പുഞ്ചിരി സമ്മാനിച്ചു... "വൈശൂ ഇപ്പോഴും ശിൽപ്പയെ സ്നേഹിക്കുന്നുണ്ടോ?" അപ്രതീക്ഷിതമായി അങ്ങനെയൊരു ചോദ്യമൊട്ടും പ്രതീക്ഷിച്ചില്ല..ആകെയൊന്ന് ആടിയുലഞ്ഞു പോയി..കുറച്ചു സമയം എടുത്താണു നന്ദക്ക് മറുപടി കൊടുത്തത്. "അന്നും ഇന്നും ശിൽപ്പയോടെ പ്രണയമാണ്..കൂടുതൽ സ്നേഹിച്ചിട്ടേയുള്ളൂ നന്ദ.എന്നിട്ടും അവൾ പോയത് എന്തിനെന്ന് എനിക്ക് അറിയില്ല...അതറിയണം എന്നൊരു ആഗ്രഹമുണ്ട്" "തെറ്റുകൾ തിരുത്തി ശിൽപ്പ തിരിച്ച് വന്നാൽ ക്ഷമിച്ചു കൂടെ" വൈശാഖനിലൂടെയൊരു വിറയൽ പടർന്നു കയറിയത് ശരീരമാകെ വ്യാപിച്ചു.. "ശിൽപ്പ തിരിച്ച് വന്നാൽ സ്വീകരിക്കാൻ ക്ഴിയുമോ?" മനസ്സിനോട് പലയാവർത്തി ചോദിച്ച ചോദ്യം... "കഴിയില്ല നന്ദ...ഒരിക്കലും എനിക്ക് ക്ഷമിക്കാൻ കഴിയില്ല.

കൂട്ടുകാരെ പോലെയായിരുന്നു ജീവിച്ചത്..ഞാനെല്ലാം ഷെയർ ചെയ്യുമായിരുന്നു.. എന്തെങ്കിലും ഉണ്ടെങ്കിൽ അവൾക്ക് പറയാമയിരുന്നു..എന്നിലൊരു തെറ്റുണ്ടെങ്കിൽ തിരുത്താൻ ഞാൻ തയ്യാർ ആയിരുന്നു" നന്ദക്ക് വൈശാഖിന്റെ മാനസികാവസ്ഥ,അവനെ പെട്ടെന്ന് ഉൾക്കൊളളാൻ കഴിഞ്ഞു... ശിൽപ്പയോട് കടുത്ത ദേഷ്യവും തോന്നി. "ഞാൻ വിഷമിപ്പിച്ചെങ്കിൽ സോറി ട്ടോ" "എന്തിനാടോ സോറി ഒരാളോട് മനസ്സ് ഷെയർ ചെയ്തതോടെ വീർപ്പുമുട്ടൽ കുറച്ചു കുറഞ്ഞു" അവൾ മനോഹരമായൊരു പുഞ്ചിരി മറുപടിയായി സമ്മാനിച്ചു.. "മക്കളേ വാ ഊണ് റെഡിയായി" നളിനി വിളിച്ചതോടെ അവർ അവിടെ നിന്നും എഴുന്നേറ്റു.. "സത്യത്തിൽ നന്ദയുളളത് കുഞ്ഞാറ്റക്കൊരു ആശ്വാസമാണ്" നടക്കുന്നതിനിടയിൽ വൈശാഖ്‌ പറഞ്ഞു.. കുഞ്ഞാറ്റ കൂടെയുളളത് എനിക്കും വലിയ ആശ്വാസമാണെന്ന് നന്ദ ഓർത്തുപോയി..പൊള്ളിക്കുന്ന ഓർമ്മകളിൽ നിന്നൊരു മോചനം കൂടിയാണ്.. വാഴയില വെട്ടി അതിലായിരുന്നു എല്ലാവരും ഊണ്‌.ചെറിയ ഒരു സദ്യയെന്ന് പറയുന്നതാകും ശരി.. വൈശാഖിനു അടുത്താണ് കുഞ്ഞാറ്റയുമായി നന്ദ ഇരുന്നത്..തെല്ലൊന്ന് മടിച്ചാണു ഇരുന്നത്..എല്ലാവരെയും ബോധിപ്പിക്കേണ്ടത് മറ്റാരെക്കാളും അവളുടെ മാത്രം ആവശ്യമാണ്...

ഊണു കഴിഞ്ഞു നന്ദ കുഞ്ഞാറ്റയുമായി വീട്ടിലേക്ക് പോയി....പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ഞാറ്റയായി അവളുടെ ലോകം..മോളെ കുളിപ്പിക്കാനും ഒരുക്കാനും പാലു കൊടുക്കാനും എല്ലാം തനിയെ ചെയ്തു.. അമ്മയുടെ അവകാശമായി, നിർവൃതിയോടെ.. ചില ദിവസങ്ങളിൽ പകൽ വൈശാഖിന്റെ വീട്ടിലേക്ക് പോകും...അല്ലെങ്കിൽ അയാൾ നന്ദയുടെ വീട്ടിലേക്ക് വരും..അവർ തമ്മിൽ പഴയതിനേക്കാളൊരു അടുപ്പം കൈ വന്നു..കുഞ്ഞാറ്റ കാരണം.. വൈശാഖിന്റെ അടുത്ത് സംസാരിക്കുമ്പോൾ പഴയ പോലത്തെ അപരിചിതത്വം(ചമ്മൽ) അവർക്ക് ഇടയിലുണ്ടായില്ല‌.മനസ്സ് തുറക്കാൻ നല്ലൊരു സുഹൃത്തായി പരസ്പരം മാറി. എല്ലാവരും ഒരുമിച്ച് ഒരുദിവസം രാമചന്ദ്രന്റെ വീട്ടിൽ ഒത്തുകൂടി.. ആ അവസരത്തിൽ മാധവ് വൈശാഖിന്റെയും നന്ദയുടെയും വിവാഹക്കാര്യം എടുത്തിട്ടു... "മക്കളുടെ കാര്യത്തിലൊരു തീരുമാനം ഉണ്ടാകണം" "അതേ അവരെ ഇങ്ങനെ വിട്ടാൽ പറ്റില്ല" രാമചന്ദ്രൻ ചിരിയോടെ പറഞ്ഞു... നന്ദയിലൊരു ഞെട്ടലുണ്ടായി.അപേക്ഷ നിറഞ്ഞ മിഴികളോടെ വൈശാഖിനെ നോക്കി.. "നിയമപരമായി ഞാൻ ഇപ്പോഴും ശിൽപ്പയുടെ ഭർത്താവ് ആണ്...

ആദ്യം ഡിവോഴ്സ് നേടണം..ഭാവിയിൽ നന്ദക്കൊരു ബുദ്ധിമുട്ടാകരുത്" വൈശാഖ്‌ അവസരത്തിനൊത്ത് ഉയർന്നു.. നന്ദക്ക് ആശ്വാസമായി... ഇതും പറഞ്ഞു കുറെ മാസങ്ങൾ തള്ളി നീക്കാം..അതിനിടയിൽ അപേക്ഷിച്ച ഏതെങ്കിലും ജോലിക്ക് വിളിക്കാതിരിക്കില്ല.. "വൈശാഖ്‌ മോൻ പറഞ്ഞതാ ശരി...ആദ്യം ശിൽപ്പയിൽ നിന്നും ഡിവോഴ്സ് ആകട്ടെ" അങ്ങനെ താൽകാലികമായി വിവാഹ ചർച്ചക്ക് തിരശ്ശീല വീണു..... കുറച്ചു ദിവസങ്ങൾ കൂടി പൊഴിഞ്ഞു വീണു... ആലപ്പുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നന്ദക്ക് ജോലി ശരിയായി.. "മോളേ ജോലിക്ക് പോയാൽ കുഞ്ഞാറ്റയെ ആരു നോക്കും" സരസ്വതിയുടെ ചോദ്യം വീണതും നന്ദയൊന്ന് പൊള്ളിപ്പിടഞ്ഞു.. കുഞ്ഞാറ്റ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു... അടർത്തി മാറ്റാൻ കഴിയാത്ത രീതിയിൽ... അവളുടെ അമ്മ ഞാനാണ്.,...

മറ്റാരുമല്ല...നന്ദയുടെ ഹൃദയം മന്ത്രിച്ചു.. ജോലി കളയാനും പറ്റില്ല നന്ദമോളെ പിരിയാനും കഴിയില്ല... എന്താണൊരു വഴി..... അതൊരു ചോദ്യ ചിഹ്നമായി അവളിൽ അവശേഷിച്ചു.... നന്ദയുടെ മനസ്സിൽ വൈശാഖിന്റെ ചിത്രം തെളിഞ്ഞു...അവൾ അവന്റെ വീട്ടിലേക്ക് ചെന്നു...മുറിയിലെ കാഴ്ച അവളെ തളർത്തി കളഞ്ഞു... "മുറി നിറയെ വലിച്ചെറിഞ്ഞ നിരവധി സിഗരിറ്റിന്റെ കുറ്റികൾ...അയാൾക്ക് മുന്നിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ.... " വൈശൂ...എന്താ ഇങ്ങനെ പെട്ടന്ന്...അച്ഛനും അമ്മയും എവിടെ... നെഞ്ഞ് നീറി ചോദിച്ചവൾ...അങ്ങനെ ദുശ്ശീലത്തിൽ പെട്ട് അയാളെ കണ്ടട്ടില്ല.അവന്റെ ചുണ്ടിലൊരു പരിഹാസം തെളിഞ്ഞു.. "ലോകത്ത് അമ്മയെ അല്ലാതെ മറ്റൊരു സ്ത്രീയേയും വിശ്വസിക്കരുതെന്ന് ഞാനിന്ന് പഠിച്ചു" കുഴഞ്ഞ കാലുകളുമായി അയാൾ ആടിയാടി എഴുന്നേറ്റു... അവളവനെ പകച്ചു നോക്കി.. "ഞാൻ കണ്ടു നന്ദ അവളെ ശിൽപ്പയെ..എന്നെ ചതിച്ചു കടന്നവളെ" "വൈശൂ.... .. നെഞ്ചുരുകി വിളിച്ചവൾ.. "കൊല്ലണം അവളെ...എന്റെ കുഞ്ഞാറ്റയെ തനിച്ചാക്കിയവളെ" മദ്യത്തിന്റെ ലഹരിയിൽ വൈശാഖ്‌ ഒരുവശത്തേക്ക് വേച്ചു പോയി...നന്ദ ഓടിച്ചെന്ന് അവനെ താങ്ങിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും നിലത്തേക്ക് വീണുപോയി.......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story