നന്ദവൈശാഖം: ഭാഗം 13

nanthavaishakham

A Story by സുധീ മുട്ടം

ഇറങ്ങിപ്പോടാ ഇവിടെ നിന്ന്... നിനക്ക് ആരുമില്ല ഇവിടെ.. നിന്നെയിനി ഞങ്ങൾക്ക് കാണുകയും വേണ്ടാ" അവനെ ഒന്നും പറയാനവർ സമ്മതിച്ചില്ല.. ഉന്തിത്തള്ളി പുറത്തേക്കിപുറത്തേക്കി. അപ്പോഴും കാരണം ഒന്നും അറിയാത്തതിന്റെ അമ്പരപ്പിലായിരുന്നു വൈശാഖ്‌... "അമ്മയെന്താ ഈ പറയുന്നത്.എനിക്കൊന്നും മനസ്സിലാകുന്നില്ല" അടി കിട്ടിയതിന്റെ സങ്കടമായിരുന്നില്ല അമ്മ കാരണം അറിയാതെ പെരുമാറിയത് ശരിക്കും നോവിച്ചു.മദ്യപിച്ചത് ആയിരിക്കും അമ്മക്ക് ക്ഷമിക്കാൻ കഴിയാത്തതെന്ന് കരുതി. "നീ ഒന്നും പറയേണ്ടാ ഇറങ്ങിപ്പോടാ" മാധവ് ദേഷ്യത്തോടെ ഇറങ്ങി വന്നു വൈശാഖിനെ പിടിച്ചു തള്ളി..അവനാകെ തളർന്നു പോയി.അച്ഛനിൽ നിന്നങ്ങനെ തീരെ പ്രതീക്ഷിച്ചില്ല. "ഞങ്ങൾക്ക് കാണേണ്ടാ നിന്നെ" നോവൂറി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയതോടെ വൈശാഖ്‌ കരഞ്ഞുപോയി.

കാര്യം എന്തെന്ന് അറിയാതെ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വേദന നെഞ്ചിലക്ക് തറച്ചു കയറി. തോൽവിയിൽ തോൽവിയിലേക്കുളള ജീവിതം..അയാളാകെ നിരാശനായി.. വീട്ടിൽ നിന്നുമിറങ്ങിയതും കുഞ്ഞാറ്റയുടെ ചിത്രം മിഴിവോടെ തെളിഞ്ഞു.നന്ദയുടെ വീട്ടിലേക്ക് നടന്നു. "അല്ലെങ്കിൽ വേണ്ടാ മോളെ കാണുമ്പോൾ വേദന കൂടുകയുളളൂ...മോൾക്ക് അമ്മയായി നന്ദ കാണും" വൈശാഖ്‌ ലക്ഷ്യമില്ലാതെ മുമ്പോട്ട് നടന്നു നീങ്ങി..ആദ്യം പ്രാണന്റെ പകുതിയായ വാമഭാഗം തോൽപ്പിച്ചു. ഇപ്പോൾ ജന്മം നൽകിയ മാതാപിതാക്കളും...മോളെങ്കിലും നന്നായി വളരട്ടെ.നന്ദയുടെ കയ്യിലവൾ സുരക്ഷിതയായിരിക്കും... അപ്പോഴത്തെ ദേഷ്യത്തിന് വൈശാഖിനെ ഇറക്കി വിട്ടതിനു പതിയെ മഞ്ഞുരുക്കമുണ്ടായി.എത്രയായാലും നന്ദമോളോടെ മോശമായി പെരുമാറിയത് ഉൾക്കൊള്ളാനാകില്ല.

ഓർത്തു കൊണ്ട് നളിനി നന്ദ കിടന്ന മുറിയിലേക്ക് കയറി. അഴിഞ്ഞുലഞ്ഞ വാർമുടി ചുരുളുമായി നന്ദയെ കണ്ടതും വീണ്ടും കണ്ണുകൾ നിറഞ്ഞു.. പാവം ഒരുപാട് തളർന്നു പോയി. "മോളെ" അവളുടെ അടുത്തിരുന്നു പതിയെ കാർക്കൂന്തലിൽ തഴുകി സങ്കടത്തോടെ വിളിച്ചു. വേദനയാൽ മിഴികൾ പൂട്ടിയ നന്ദ കണ്ണുകൾ തുറന്നു. മറ്റേതോ ലോകത്തായിരുന്നു മനസ്സ്..ശരീരം മാത്രമേ ഇവിടെയുള്ളൂ..വൈശാഖിന്റെ പെരുമാറ്റം അത്രയേറെ വിഷമിപ്പിച്ചു. "എന്റെ മോൻ ചെയ്തത് തെറ്റാണ്.. അവനായി അമ്മ ക്ഷമ ചോദിക്കുന്നു. പൊറുക്കണം" നന്ദക്ക് കാര്യം മനസ്സിലായില്ല...അവരെ അവൾ പകച്ചു നോക്കി. "അമ്മ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നത്" അവൾ കരയും പോലെയായി.. "ങേ.. ഈ പ്രാവശ്യം ഞെട്ടിയത് നളിനി ആയിരുന്നു. " വൈശാഖ്‌ എവിടെ അമ്മേ" അവനെ ഓർമ്മ വന്നതോടെ ചോദിച്ചു. "അവനെ ഇവിടെ നിന്ന് ഇറക്കി വിട്ടു"

"എന്തിന്" നന്ദ ഞെട്ടലോടെ ചോദിച്ചു..നളിനിയാദ്യം ഒന്നു പകച്ചെങ്കിലും എല്ലാം തുറന്നു പറഞ്ഞു. "അമ്മ എന്ത് മഹാപാപമാ അമ്മേ ചെയ്തത്...വൈശാഖ്‌ എന്നെയൊന്നും ചെയ്തില്ല" അവൾ ഉറക്കെ അലറിക്കരഞ്ഞു... നന്ദയുടെ ഹൃദയത്തിലൊരു സ്നേഹത്തിന്റെ നീരുറവ തെളിഞ്ഞു...അവൻ മദ്യത്തിന്റെ ലഹരയിൽ പെരുമാറിയത് ഒരുനിമിഷത്തേക്ക് മറന്നു പോയി.. "അമ്മേ എനിക്ക് വൈശൂനെ കാണണം" നിലവിളിച്ചവൾ പുറത്തേക്ക് ഓടി....നളിനിയാകെ തിരിച്ചിരുന്നു.ആകെയൊരു സ്തംഭനാവസ്ഥ..കൈകാലുകൾ തളരും പോലെ അവരങ്ങനെ നിശ്ചലയായി ഇരുന്നു പോയി.മെല്ലെ അവരുടെ കൺപോളകൾ നിറഞ്ഞൊഴുകി. ഒരുനിമിഷത്തെ തെറ്റിദ്ധാരണ... അതിന്റെ പുറത്ത് എന്തെല്ലാം സംഭവിച്ചു.. പത്തുമാസം ചുമന്ന് നൊന്ത് പ്രസവിച്ച മകനെ നിഷ്കരുണം കൈവിട്ടു..തിരിച്ചെടുക്കാൻ കഴിയാത്ത വാക്കുകൾ ഉരുവിട്ടു... ഒരുനിമിഷം...

നളിനി ഹൃദയം തകർന്നു നിലവിളിച്ചു..... നന്ദയുടെ ഓട്ടവും നളിനിയുടെ അലമുറയിടലും കേട്ടാണ് മാധവ് മുറിയിലേക്ക് ഓടി വന്നത്.. "എന്തുപറ്റിയെടീ എന്തിനാടീ കരയുന്നത്.. എന്താ നന്ദമോള് ഓടിപ്പോയത്?" അയാൾക്ക് ഒന്നും മനസ്സിലായിരുന്നില്ല..വൈശാഖിനെ ഇറക്കി വിട്ടതിന്റെ കടുത്ത സങ്കടം അയാളുടെ മനസ്സിനെ വല്ലാതെ മഥിച്ചു കൊണ്ടിരുന്നു.. നളിനി കണ്ണുനീരോടെ ഓരോന്നും വിവരിക്കുമ്പോഴും അയാളിലൂടെ നയനങ്ങളിലൂടെയൊരു വിങ്ങൽ പെയ്തു..തളർന്നു ഭാര്യക്കൊപ്പം ഇരുന്നു ആ വിരലുകളിൽ കൈകൾ കോർത്തു പിടിച്ചു.. "ഞാൻ പോയി ഒന്നു നോക്കിയേച്ചു വരാം".. " ഞാനും വരുന്നു " മാധവിനൊപ്പം കണ്ണുനീരോടെ നളിനിയും ഇറങ്ങി...അവർ നേരെ നന്ദയുടെ വീട്ടിലേക്ക് ചെന്നു. "നന്ദ മോളെവിടെ" മാധവന്റെ ചോദ്യം കേട്ടതോടെ രാമചന്ദ്രനും സരസ്വതിയും മുഖാമുഖം നോക്കി. "മോൾ രാവിലെ മുതൽ അവിടല്ലേ " അയാൾ തിരിച്ച് ചോദിച്ചതും മാധവ്ന്റെയും സരസ്വതിയുടെയും ഉള്ളൊന്നാളി..ഇവരൊന്നും അറിഞ്ഞിട്ടില്ലെന്ന് വ്യക്തമായി.. "രാമചന്ദ്രാ അത് ഒരു പ്രശ്നം ഉണ്ട്"

"താനൊന്ന് ആധി പിടിപ്പിക്കാതെ പറയ്" മാധവ് സങ്കടത്തോടെ എല്ലാം ചുരുക്കി പറഞ്ഞതും സരസ്വതിയുടെ നിലവിളി തുടങ്ങി. "അയ്യോ എന്റെ മോളെവിടാ" "എന്റെ സരസ്വതി നീയൊന്ന് അടങ്ങൂ.അറിയാത്ത നാട്ടുകാരെ കൂടി അറിയിക്കാതെ" ഭർത്താവ് ശ്വാസിച്ചതോടെ നിലവിളി നിർത്തി.. "താൻ വാ നമുക്ക് ഒരുമിച്ച് പോയി തിരക്കാം" മാധവ് രാമചന്ദ്രന്റെ കയ്യും പിടിച്ചു ഇറങ്ങി.. 💙💙💙💙💙💙💙💙💙💙💙💙💙💙💙 "നന്ദാ അറിയതെ ഒരു തെറ്റ് പറ്റിയെടാ" നന്ദന്റെ കുഴിമാടത്തിനു മുന്നിലിരുന്നു വൈശാഖ്‌ തെറ്റുകൾ ഏറ്റുപറഞ്ഞു..മദ്യലഹരിയിൽ നന്ദയെ പുണർന്നതും ചുംബിച്ചതും എല്ലാം.. "നിനക്ക് അറിയാലൊ നന്ദാ ഒരു തെറ്റായി ഇതുവരെ നന്ദയെ ഒന്നു നോക്കിയട്ടു കൂടിയില്ല..ആ ഞാനിന്ന് അനുവദമില്ലാതെ നിന്റെ നന്ദയെ തൊട്ടു..കെട്ടിപ്പിടിച്ചു ഉമ്മവെച്ചു.. മാപ്പ്..എന്നോട് ക്ഷമിക്കണേടാ"

ചെയ്ത തെറ്റിന്റെ ആഴത്താലുളള പശ്ചാത്താപത്തിൽ വൈശാഖ്‌ ഉരുകി തീർന്നു.... "നന്ദാ ഞാൻ പോകുവാടാ...ഈ നാട്ടിൽ നിന്നേ..എല്ലാവർക്കും മുമ്പിൽ വെറുക്കപ്പെട്ടവനായി തുടരാൻ കഴിയില്ല..ഹൃദയത്തിലേറ്റിയവൾ പോയി..അച്ഛനും അമ്മയും അടിച്ചിറക്കി.. പിന്നെ എന്റെ പ്രണനെ ഞാൻ നന്ദയെ ഏൽപ്പിട്ടുണ്ട്" വൈശാഖിനെ തഴുകിയൊരു കുളർ തെന്നൽ തഴുകി കടന്നു പോയി.. ഓടിവന്ന നന്ദ കണ്ടു അകലെ നിന്നേ നന്ദന്റെ കുഴിമാടത്തിനു അരികിലായി തല കുമ്പിട്ടിരിക്കുന്നത്..അവളിലേക്കൊരു നോവായി അവൻ പെയ്തിറങ്ങി.. ഒരിക്കൽ നേരിട്ടു കണ്ടതാണു..അതാണ് ആദ്യം ഇവിടേക്ക് വന്നത്.. "വൈശൂ....." സ്നേഹത്തോടെ പിന്നിൽ നിന്നൊരു വിളി...തോളിലമർന്ന കരതലത്തിന്റെ ഉടമയെ അവൻ കണ്ടു... എത്ര പെയ്താലും തോരാ മഴയായി നിൽക്കുന്ന നന്ദയെ...നന്ദന്റെ നന്ദയെ... വൈശാഖ്‌ എഴുന്നേറ്റു നന്ദക്ക് അഭിമുഖമായി തിരിഞ്ഞു...

കണ്ണുനീരിന്റെ നനവും ചെയ്ത തെറ്റിന്റെ കുറ്റബോധവുമായി നിൽക്കുന്ന അവനെ കണ്ടു മനസ്സുരുകി നിലവിളിച്ചു.. "മാപ്പ് നന്ദ..." "എന്നോട് ഇങ്ങനെയൊന്നും പറയരുതേ വൈശൂ... സഹിക്കാൻ കഴിയില്ല" വൈശാഖിന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ നന്ദ അവനെ കെട്ടിപ്പിടിച്ചു... പൊട്ടി ഒഴുകിയിറങ്ങി മിഴിനീര് വൈശാഖിന്റെ മാറിനെ നനച്ചൊഴുക്കി... "എന്താ നന്ദ നീയീ കാണിക്കുന്നത്.. ഞെട്ടലോടെ അവളെ തള്ളിയകറ്റാൻ ശ്രമിച്ചെങ്കിലും പിടി വിടാതെ ഒന്നു കൂടി മുറുക്കി ആലിംഗനം ചെയ്തു.... അഭിനയം ആയിരുന്നെങ്കിലും കുറഞ്ഞ മാസങ്ങളിൽ അവനുമായുളള സൗഹൃദം അവൾ പോലും അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി... " ഇഷ്ടമാണ് വൈശൂ നിന്നെ....ഒരുപക്ഷേ ഞാൻ സന്തോഷവതി ആയിരിക്കാൻ നന്ദേട്ടനും ആഗ്രഹിക്കുന്നുണ്ടാകും...അതായിരിക്കണം ഇവിടെ വെച്ചൊരു ഒന്നിക്കൽ ...ചിലപ്പോൾ വിധിയാകും..." സമ്മതം പോലെ നന്ദന്റെ ഗന്ധമുളള ചന്ദനക്കാറ്റ് അവരെ മൂടിപ്പുതച്ചു........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story