നന്ദവൈശാഖം: ഭാഗം 14

nanthavaishakham

A Story by സുധീ മുട്ടം

"നന്ദ നീയെന്ത് ഭ്രാന്താ കാണിക്കുന്നത്" ദേഷ്യത്തോടെ വൈശാഖ്‌ അവളെ ആഞ്ഞു തള്ളി..ബാലൻസ് തെറ്റി നന്ദ നിലത്തേക്ക് വീണു.. "വൈശൂ..." വീഴ്ചയിലും വേദനയോടെ വിളിച്ചു... നന്ദയുടെ കിടപ്പ് കണ്ടപ്പോൾ അവനു സങ്കടമായി. പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു.. "നന്ദ.." നീരുറവ വറ്റാത്ത നോവോടെ അവളെ നോക്കി.. "നീ എനിക്ക് എന്റെ നന്ദന്റെ ഭാര്യയാ...എന്റെ ആത്മ സ്നേഹിതന്റെ ഭാര്യ..എനിക് നിന്നെ മറ്റൊരു സ്ഥാനത്ത് കാണാൻ കഴിയില്ല" വൈശാഖിന്റെ ഓരോ വാക്കിലും സങ്കടം നിറഞ്ഞൊഴുകി... നന്ദന്റെ മുഖം മനസ്സിൽ തെളിയുമ്പോളത് വിവരിക്കാൻ കഴിയാത്തൊരു നോവാണ്. എപ്പോഴുമൊരു പുഞ്ചിരിയോടെ മാത്രമേ അവനെ കണ്ടിട്ടുള്ളൂ...

വൈശൂന്ന് വിളിക്കുമ്പോളതിൽ സ്നേഹത്തിന്റെ നീരുറവ തെളിഞ്ഞു ഒഴുകിയിരിക്കും.. നന്ദക്ക് മനസ്സിലാകുന്നുണ്ട് വൈശാഖിനെ...പക്ഷേ സങ്കടത്താലവൻ പിടയുമ്പോഴൊക്കെയും ഉള്ളിലൊരു നോവുണരും...കുറഞ്ഞ സമയം കൊണ്ട് അവൻ തന്റെ ആരോ ആണെന്ന് മനസ്സ് വിളിച്ചു പറയുന്നുണ്ട്.. "വൈശൂ..പ്ലീസ് നീയെന്നെ ഒന്ന് മനസ്സിലാക്ക്...ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയെടാ" "നന്ദാ... പ്ലീസ്..." സഹിക്കാൻ കഴിയാതെ അലറിപ്പോയി.. "പിന്നെ നീയെന്തിനാ എന്നെ തൊട്ടതും ഉമ്മ വെച്ചതും പറയ്" വൈശാഖിലൊരു വിറയിലുണ്ടായി...അറിയാതെ ചെയ്ത തെറ്റിന്റെ നീറ്റലിൽ ഇപ്പോഴും ഉരുകുകയാണ്...വീണ്ടും ആ മുറിവിൽ വിങ്ങലുകൾ ഉയർന്നു.. "വൈശൂ നിനക്ക് അറിയാലോ...നന്ദേട്ടനു ശേഷം നീയാണെന്ന് സ്പർശിച്ചത്..എന്നെ തൊട്ടുണർത്താൻ ശ്രമിച്ചത്..അതിനേക്കാൾ ഉപരിയായി സ്നേഹിക്കുന്നു" വൈശാഖ്‌ ചലനമില്ലാതെ നിന്നു...

കുറച്ചു നാൾ കൂടെയൊന്നു അഭിനയിക്കാമോന്ന് ആവശ്യപ്പെട്ടത് സാധിച്ചു കൊടുക്കുമ്പോൾ ഇങ്ങനെയൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ല.. തന്നിലും തെറ്റുണ്ട് മദ്യലഹരിയിൽ ആയാലും മറ്റൊരു പെണ്ണിന്റെ അനുവാദമില്ലാതെ അവളെ സ്പർശിക്കാൻ പാടില്ലായിരുന്നു..ഒരുനോട്ടത്താൽ പോലും നോവിക്കരുത്..അയാൾ വേദനയോടെ ഓർത്തു.. പഎന്തൊക്കെ ന്യായീകരിച്ചാലും തെറ്റ് തെറ്റല്ലാതാകില്ല..പക്ഷേ പറ്റിപ്പോയി..ക്ഷമ ചോദിക്കാം..പശ്ചാത്താപത്തിൽ ഉരുകി തീരം..എന്നാലും നന്ദയെ മറ്റൊരു അർത്ഥത്തിൽ കാണാൻ കഴിയില്ല. ഇറങ്ങി പോയെങ്കിലും ഇപ്പോഴും വൈശാഖിന്റെ ഹൃദയത്തിൽ ശിൽപ്പയാണ്..അവനെക്കാളേറെ അവളെ സ്നേഹിച്ചിരുന്നു..വേണ്ടാന്ന് വെച്ചു ഇറങ്ങിപ്പോയവൾ എന്നൊരു സത്യം ഉൾക്കൊളളാൻ കഴിയുന്നതിനാൽ സ്വീകരിക്കാനും കഴിയില്ല.. വൈശാഖ്‌ നന്ദയെ അടുമുടി ശ്രദ്ധിച്ചു...

അവളാകെ തകർന്നു നിൽക്കുന്നത് കണ്ടപ്പോൾ ആകെ സങ്കടമായി.. "വയ്യ...ഇതെന്തൊരു പരീക്ഷണമാണ്". അവൻ നന്ദന്റെ കുഴിമാടത്തിനു അരികിലായി തളർന്നിരുന്നു.. " വൈശൂ....നീയെന്നെയൊന്ന് മനസ്സിലാക്ക് പ്ലീസ്...ഇനൊയുമൊരു തകർച്ച എന്നിലുണ്ടായാൽ ഉയർത്ത് എഴുന്നേൽക്കാൻ കഴിയില്ല" എന്തു മറുപടി കൊടുക്കണമെന്ന് അറിയില്ല...ഇനിയൊരു തകർച്ചയിലേക്ക് നന്ദയെ എറിഞ്ഞു കൊടുക്കാനും വയ്യ... "എല്ലാത്തിൽ നിന്നും രക്ഷപ്പെടാനായി ഓടിയൊളിക്കാൻ ശ്രമിച്ചവളാ ഞാൻ.. പക്ഷേ കുഞ്ഞാറ്റ എന്റെ ജീവതത്തോട് ചേർന്നു..മോളെ പിരിയാനും കഴിയില്ല വൈശൂ..നിന്നെ കാണാതിരുന്നപ്പോഴാാണു വൈശൂ എനിക്ക് പോലും മനസ്സിലായത് ഞാനെത്രമാത്രം സ്നേഹിച്ചു തുടങ്ങിയതെന്ന്" അച്ഛനും അമ്മയും ഇറക്കി വിട്ടതും തെറ്റിദ്ധാരണയും വിവരിക്കുമ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയി...

വൈശാഖിന്റെ സാന്നിധ്യമാണവൾക്കാ തിരിച്ചറിവ് നൽകിയത്... അവൾ പോലും അറിയാതെ അവൻ അവളുടെ ജീവിതത്തിന്റെ ഭാഗമായെന്ന്....... ആളെ തിരക്കി ഓടി ഇറങ്ങിയപ്പോഴും പ്രാർത്ഥിച്ചത് ഒന്നുമാത്രം ആയിരുന്നു കൈ അകലത്ത് വൈശു ഉണ്ടാകണമെന്ന്..ഒരുവിളിക്കപ്പുറത്ത് കാണണമെന്ന്.. നന്ദ അവളൊരു തീരാനോവായി വൈശാഖിലേക്ക് പെയ്തിറങ്ങി... ഒരു തീരുമാനം എടുക്കാനാകാതെ വട്ടം കറങ്ങി.. "എനിക്കറിയാം വൈശൂ നന്ദനെ ഓർത്താണ് നീയെന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത്...ഒരുപക്ഷേ നമ്മൾ ഒരുമിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും നന്ദനാണ്.അല്ലെങ്കിൽ ഇവിടെവെച്ചൊരു കണ്ടുമുട്ടൽ ഉണ്ടാകില്ലായിരുന്നു...എന്നോളം മറ്റാർക്കും അറിയില്ല നന്ദന്റെ ഹൃദയത്തുടിപ്പ്" അച്ഛനും അമ്മയും തെറ്റിദ്ധരിച്ചതിനേക്കാൾ ഇപ്പോൾ നോവ് നന്ദയാണെന്നൊരു നിമിഷത്താൽ തിരിച്ചറിയാൻ കഴിഞ്ഞു...

"യാചിച്ചു വാങ്ങുന്നതല്ല സ്നേഹമെന്ന് അറിയാം...പക്ഷേ എനിക്ക് യാചിക്കാനെ നിന്നോടു കഴിയൂ വൈശൂ...എനിക്ക് കുഞ്ഞാറ്റയെ വേണം...മോൾക്ക് അവളുടെ അച്ഛനേയും..മറ്റൊന്നും എനിക്ക് വേണ്ടാ" വൈശാഖ്‌ മൗനമായി നിന്നതേയുള്ളൂ...എന്ത് മറുപടി കൊടുക്കണമെന്ന് അവന് അറിയില്ല.... "വൈശുവിനു തീരുമാനം എടുക്കാം..നന്ദ ജീവിക്കണമോ മരിക്കണമോന്ന്" നിലവിളിയോടെ നന്ദ അവിടെ നിന്നും ഓടിപ്പോകുന്നത് മിഴിനീരിലവൻ കണ്ടു.... "പറയ് നന്ദാ ഞാനെന്താടാ വേണ്ടത്...നീ തന്നെ ഒരു മറുപടി താടാ" ഒരുകുളിർ തെന്നൽ മെല്ലെ വൈശാഖിനെ തഴുകി കടന്നു പോയി... 💙💙💙💙💙💙💙💙💙💙💙💙💙 നന്ദയേയും വൈശാഖിനേയും തിരഞ്ഞ് നോക്കുമ്പോഴാണു നന്ദ വേഗം നടന്നു വരുന്നത് രാമചന്ദ്രനും മാധവും കാണുന്നത്.. "മോൾ എവിടെ പോയതാ" മാധവിനവൾ മറുപടി നൽകിയത് കണ്ണുനീരായിരുന്നു..

.അയാളുടെ നെഞ്ച് പൊടിഞ്ഞു..അതേ അവസ്ഥയിലായിരുന്നു രാമചന്ദ്രനും... "ജീവിതത്തിൽ ദുരിതങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ടി വന്ന പൊന്നുമോൾ...അവളൊന്ന് ചിരിച്ചു കാണാൻ എത്ര നാളായി കൊതിക്കുന്നു... രണ്ടു അച്ഛന്മാരുടെയും നെഞ്ചിലെ അണയാത്ത കനലായിരുന്നവൾ ...നന്ദ.... ", വൈശാഖ്‌ മോനെ കണ്ടോ" നന്ദന്റെ വീട്ടിലേക്ക് അവൾ വിരൽ ചൂണ്ടി.. "രാമാ നീ മോളെ കൊണ്ട് പൊയ്ക്കോ..ഞാൻ വരാം" നന്ദയുമായി രാമചന്ദ്രൻ പോയതോടെ മാധവ് നന്ദന്റെ വീട്ടിലേക്ക് പോയി...അകലെ നിന്നേ കണ്ടു കുഴികാടത്തിനു അരികിൽ തളർന്നിരിക്കുന്ന മകനെ...അയാളുടെ ഹൃദയമൊന്ന് തേങ്ങിപ്പിടഞ്ഞു.. "മോനേ" കുറ്റബോധത്തോടെ വിളിച്ചതും വൈശാഖ്‌ ഞെട്ടി എഴുന്നേറ്റു... "അച്ഛൻ.... " ക്ഷമിക്കെടാ അച്ഛനോട്" "ഇങ്ങനെയൊന്നും പറയരുത് അച്ഛാ...എന്റെ മനസ്സിലെ ഹീറോ അണെന്നും എന്റെ അച്ഛൻ" .

കണ്ണുനീർ തുളളികൾ സാഗരമായി മാറിയതും മാധവ് മകനെ കെട്ടിപ്പുണർന്നു... നിമിഷങ്ങൾ ഇതളടർന്നു വീണു ദൈർഘ്യമേറി.. "അച്ഛാ എനിക്കൊരു തീരുമാനം എടുക്കാൻ അച്ഛന്റെ സഹായം ആവശ്യമാണ്" വൈശാഖ്‌ എന്നും അങ്ങനെയാണ് ധർമ്മ സങ്കടത്തിലായാൽ അച്ഛന്റെ ഉപദേശം തേടും.,..ഉചിതമായ തീരുമാനം മാത്രമേ മാധവ് എടുക്കാറുള്ളൂ.. "നന്ദയെ ഞാൻ സ്വീകരിക്കണോ അച്ഛൻ പറയ്". അയാൾ ഞെട്ടി മകനെ നോക്കി...അവന്റെ മനസ് പുകയുന്നത് കണ്ടു.. " നീയും നന്ദയും എന്നും ഒരുപോലെ ആണ്.... അവളുടെ അവസ്ഥ ഞങ്ങൾക്കെന്നും ഒരു തീരാനോവാണ്..ബാക്കി നീ തീരുമാനിക്കുക..എന്തു വേണമെന്ന്" "മതിയച്ഛാ എനിക്കിത്രയും കേട്ടാൽ മതി..." അച്ഛന്റെ കൈകൾ കൂട്ടിപ്പിടിച്ചു ചുണ്ടോട് ചേർത്തൊന്നു മുത്തി... 💙💙💙💙💙💙💙💙💙💙💙💙💙💙💙 വീട്ടിലെത്തിയ നന്ദ മുറിയിൽ കയറി കതകടച്ചു ഒരേ കിടപ്പായിരുന്നു...

കുഞ്ഞാറ്റ അവൾക്ക് അരികിലുണ്ട്...അവൾ നല്ല ഉറക്കത്തിലാണ്.. നന്ദ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഓരോന്നും ഓർത്തു ഇടക്കിടെ കണ്ണീർ പൊഴിച്ചു.. "ഈശ്വരൻ പോലും കൈവെടിഞ്ഞവൾ.... സരസ്വതിയും നളിനിയും രാമചന്ദ്രനും മാറി മാറി വിളിച്ചിട്ടും എഴുന്നേറ്റില്ല... " നന്ദാ......" സ്നേഹം നിർഭരമായൊരു വിളി വന്നു കാതിൽ തുളച്ചു കയറി.. കേൾക്കാൻ കാത്തിരുന്നവളെ പോലെ ഓടിവന്നു കതക് തുറന്നു...... "വൈശൂ..... നിറകണ്ണുകളോടെ വിളിച്ചു... വൈശാഖിന്റെ കണ്ണുകൾ നന്ദയിൽ നിന്ന് തെന്നിമാറി പിന്നിലേക്ക് സഞ്ചരിച്ചു...ഒരുനിമിഷം ഒന്ന് ഞെട്ടി... ഫാനിൽ കുടുക്കിട്ട സാരിത്തുമ്പും അതിനു കീഴായി ഒരു കസേരയും....ഒരുനിമിഷം വൈകിപ്പോയിരുന്നെങ്കിൽ...ആ ഓർമ്മയിലൊന്ന് നടുങ്ങിപ്പോയി.. " എന്നേയും കുഞ്ഞാറ്റയേയും നമ്മുടെ അച്ഛന്മാരെയും അമ്മമാരെയും മറന്ന് ഒറ്റക്ക് പോകാൻ കഴിയുമോ നിനക്ക്" സ്വരത്തിൽ സങ്കടം നിറഞ്ഞു...

"വൈശൂ... ഞാൻ... ഞാൻ.. വാക്കുകൾ ഇടറിപ്പോയെങ്കിലും പറഞ്ഞൊപ്പിച്ചു... " ഓർമ്മകൾ ഭ്രാന്ത് പിടിപ്പിക്കുവാ വൈശൂ...ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമ്മകളിൽ നിന്നൊരു മോചനം വേണം" "ഞങ്ങൾക്ക് വേണം നന്ദാ നിന്നെ...കുഞ്ഞാറ്റയുടെ അമ്മയായി...എന്റെ ജീവിതപങ്കാളിയായി...മാതാപിതാക്കൾക്ക് അവരുടെ മകളായി പഴയ നന്ദയെ ഞങ്ങൾക്ക് തിരികെ വേണം...." "വൈശൂ....." വിങ്ങിപ്പൊട്ടി ഒഴുകി നന്ദ വൈശാഖിലേക്ക് വീണു...അവനവളെ തോളിൽ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു... പുറത്ത് നിന്ന അവരുടെ മാതാപിതാക്കളിലും അശ്രുകണങ്ങൾ പൊടിഞ്ഞു... ഇതേ സമയം ശിൽപ്പ് വീട്ടിലേക്ക് തിരികെ വരാനായി തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story