നന്ദവൈശാഖം: ഭാഗം 2

nanthavaishakham

A Story by സുധീ മുട്ടം

ഇങ്ങ് തന്നേക്ക് വൈശാഖ്‌.. കുഞ്ഞിനെ കരയിക്കണ്ടാ" നന്ദ കൈ നീട്ടിയട്ടും കുഞ്ഞിനെ നൽകാതെ പിന്തിരിഞ്ഞ് നടന്നു...അവളുടെ ഹൃദയം വല്ലാതെ നൊന്തു.ഓടിച്ചെന്ന് അയാൾക്ക് മാർഗ്ഗ തടസ്സമായി നിന്നു.. "കുഞ്ഞിനെ താ വൈശാഖ്...പ്ലീസ്...മോളുടെ കരച്ചിൽ കേട്ടില്ലേ" പ്രതീക്ഷ നിറച്ച കണ്ണുകളുമായി നന്ദ വൈശാഖിനെ നോക്കി... വൈശാഖ്‌ നന്ദയെ ആപാദചൂഡനൊന്ന് നോക്കി..കുഞ്ഞിനോടുളള വാത്സല്യ തിരയിളക്കം.അടങ്ങാത്ത അഭിനിവേശവും.കുഞ്ഞിനെ കിട്ടുമെന്നുളള പ്രതിക്ഷോടെ നിൽക്കുവാണ്. "വേണ്ട നന്ദ..നന്ദക്കൊരു ബുദ്ധിമുട്ടാകും" "എന്താ വൈശാഖ് പറയുന്നത്.. കുഞ്ഞാറ്റ എനിക്കൊരിക്കലുമൊരു ഭാരമാകില്ല. അങ്ങനെ പറയുമ്പോഴും നന്ദയുടെ മിഴികളൊന്നു തുളുമ്പി ചുണ്ടുകൾ വിറച്ചു‌.ഇപ്പോൾ കരയുമെന്ന ഭാവത്തിലാണ്. " താ വൈശാഖ്‌ പ്ലീസ്..ഇപ്പോൾ കുഞ്ഞിനു വേണ്ടത് അമ്മയുടെ സാമീപ്യമാണ്" അയാളുടെ ശരീരമാകെ വിറച്ചു.ഒരു തരിപ്പ് പെരുവിരലിലൂടെ അരിച്ചു കയറി ശരീരമാകെ വ്യാപിച്ചു. അമ്മ അവൾ മറ്റൊരുത്തന്റെ ചൂട് പറ്റാൻ പോയിരിക്കുവാണ്.ഓർത്തപ്പോളൊരു വെറുപ്പുണ്ടായി. തിരിച്ചു കുഞ്ഞുമായി വീട്ടിലേക്ക് നടന്നു നന്ദയെ ഏൽപ്പിക്കാതെ..നിറഞ്ഞൊഴികിയ മിഴികളുമായി അവളൊരേ നിൽപ്പ് നിന്നു വേരുറച്ചു പോയൊരു വൃക്ഷമായി. കുഞ്ഞിന്റെ സാമീപ്യമില്ലെങ്കിൽ താനാകെ തളർന്നു പോകും..കുഞ്ഞാറ്റയാണ് ഇപ്പോളൊരു ആശ്വാസം. കരയുന്ന മോളുമായി വീടിന്റെ പടികൾ കയറി മുറിയിലേക്ക് പോയി..ഭിത്തിയിൽ നിറയെ ശിൽപ്പയുടേയും കുഞ്ഞാറ്റയുടേയും ചിത്രങ്ങൾ പഠിച്ചിരുന്നു. അവയെക്കൊ തന്നെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി. കുഞ്ഞാറ്റ നിർത്തലില്ലാതെ കരഞ്ഞു..അറിയാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും കുഞ്ഞിന്റെ കരച്ചിൽ മാത്രം നിലച്ചിരുന്നില്ല. "മോനേ കുഞ്ഞിനെ നന്ദയെ ഏൽപ്പിക്കെടാ..അവള് നോക്കിക്കൊള്ളും"

കുഞ്ഞാറ്റയുടെ കരച്ചിൽ കേട്ടാണ് മാധവ് മുറിക്കുള്ളിലേക്ക് വന്നത്..മകനൊപ്പം പേരമകളും ഒരു നോവായി അയാളിൽ നിറഞ്ഞു. "വേണ്ട അച്ഛാ..കുറച്ചു കരഞ്ഞാലും പതിയെ മാറിക്കൊള്ളും..എനിക്ക് മോളുടെ സാമീപ്യമാണൊരു ആശ്വാസം" ഇടറി തുടങ്ങിയ വാക്കുകൾ സങ്കടമായി പുറത്തേക്ക് വന്നു..ഉള്ളിലെ നോവുകൾക്ക് കണ്ണുനീരിന്റെ നനവ് ഉണ്ടായിരുന്നു. വൈശാഖിന്റെ മനസ്സിൽ ശിൽപ്പയായിരുന്നു..വാക്കുകളാൽ പോലും നോവിച്ചിട്ടില്ല.ഒരുപാട് ഇഷ്ടമായിരുന്നു.കിട്ടുന്നത് മുഴുവനും അവളെയാണ് ഏൽപ്പിക്കുക.അതിലമ്മക്ക് മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കിയില്ല. "അവളങ്ങനെയാടാ സ്നേഹമില്ലാഞ്ഞിട്ടല്ല.എന്നാലും ചിലച്ചോണ്ടിരിക്കും കാര്യമാക്കേണ്ടാ" മാധവൊരു ചിരിയോടെ മകനെ ആശ്വസിപ്പിക്കും.. ശിൽപ്പൽക്കും സ്നേഹം കുറഞ്ഞെന്നു വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല..എപ്പോഴുമൊരു നല്ല സപ്പോർട്ട് ആയിമാത്രമേ നിന്നിട്ടുള്ളൂ.. ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോഴെല്ലാം നേരത്തെ കണ്ണുകളടഞ്ഞ് പോകും..കുറേയേറെ പ്രയാസമുള്ള പണികളാണ് മിക്കപ്പോഴും കിട്ടുക.അപ്പോഴൊന്നും ബെഡ് റൂമിൽ റൊമാൻസിനു പ്രാധാന്യം കൊടുക്കാൻ കഴിഞ്ഞൂന്ന് വരില്ല.എങ്ങനെയും രാവിലെ എഴുന്നേറ്റു പണിക്ക് പോകണമെന്നേയുള്ളൂ..വിശ്വസിച്ചു കൂടെ കൂട്ടിയവളൊരിക്കലും പട്ടിണി കിടക്കരുതെന്ന് ആഗ്രഹിച്ചു..കാരണം എനിക്ക് ജന്മം തന്ന എന്റെ മാതാപിതാക്കളും..അവർക്ക് മകനായി ഞാൻ മാത്രമേയുള്ളൂ.. ഇടയ്ക്കെപ്പോഴോ നിലച്ച കുഞ്ഞാറ്റയുടെ കരച്ചിൽ വീണ്ടും ഉയർന്നതും വൈശാഖിന്റെ ചിന്തികൾ മുറിഞ്ഞു..

എത്രയൊക്കെ ശ്രമിച്ചിട്ടും കുഞ്ഞിന്റെ കരച്ചിൽ അകറ്റാൻ കഴിഞ്ഞില്ല.മാധവ് എല്ലാം സങ്കടത്തോടെ നോക്കി ഇരുന്നു.. ഉള്ളിലൊരായിരം നോവുകൾ ഉയരുന്നുണ്ട്..അവയെല്ലാം മനസ്സിൽ അടക്കം ചെയ്യാൻ ശ്രമിച്ചിട്ടും കഴിയാതെ ഉയർത്തെഴുന്നേറ്റു കൊണ്ടിരുന്നു.. കുഞ്ഞാറ്റയുടെ കരച്ചിലടക്കാനായി വൈശാഖ്‌ മുറ്റത്തേക്ക് കാലെടുത്ത് വെച്ചതും സ്തബ്ധനായി പോയി..കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നന്ദ നിൽക്കുന്നു.. എണ്ണമയമില്ലാത്ത വാർമുടിച്ചുരുൾ കാറ്റിൽ പറന്നു പൊന്തി..അഴിഞ്ഞുലഞ്ഞ മുടിയിഴകളിൽ അവളൊരു ഭ്രാന്തിയായി തോന്നിപ്പിച്ചു.. "മോളേ താ വൈശാഖ് പ്ലീസ്" ഹൃദയം തകർന്നൊരു അമ്മയുടെ നിലവിളിയായി നന്ദയുടെ ശബ്ദമുയർന്നു..വൈശാഖിന്റെ നയനങ്ങൾ നാലുവശത്തേക്കും ഓടിപ്പാഞ്ഞു..വേലിക്കരികിൽ ഉയർന്നു പൊങ്ങിയ കണ്ണുകളിൽ സഹതാപവും പരിഹാസവും കണ്ടില്ലെന്ന് നടിച്ചു.. "നാട്ടുകാരെ ശ്രദ്ധിക്കണ്ട മോനേ..കുഞ്ഞിന്റെ കരച്ചിൽ മാറട്ടെ..പാവം കുഞ്ഞാറ്റ" അരുമയോടെ പേരമകളുടെ തലയിൽ അച്ഛൻ തടവുന്നത് കണ്ടു... "താ മോളെ താ വൈശാഖ്" അപ്പോഴും കൈകൾ നീട്ടിപ്പിടിച്ചു നന്ദ ദയനീയമായി കരഞ്ഞു..കുഞ്ഞിനെ എടുത്തു യാന്ത്രികമായി നൽകി... കുഞ്ഞാറ്റയെ കയ്യിൽ കിട്ടിയതോടെ നന്ദ ഭ്രന്തമായി കുഞ്ഞിക്കവിളുകളിൽ ചുംബിച്ചു മാറോട് ചേർത്തു...അമ്മയുടെ ചൂടേറ്റത് പോലെ കരച്ചിൽ നിർത്തി കുഞ്ഞാറ്റ കയ്യും കാലുമിട്ടടിച്ചു ചിരിച്ചു.. "ആരു പറഞ്ഞെടാ ഭർത്താവും കുഞ്ഞും വാഴാത്ത ഇവളുടെ കയ്യിൽ കുഞ്ഞിനെ കൊടുക്കാൻ...തിരിച്ച് വാങ്ങെടാ" മുഖമുയർത്തിയ വൈശാഖ്‌ കണ്ടു..നന്ദയോടുളള പകയുമായി അമ്മ കലിയോടെ നടന്നടുക്കുന്നത്...നന്ദയുലുമൊരു പകപ്പുണ്ടായി.. "ഇല്ല..ഇതെന്റെ കുഞ്ഞാ ഞാൻ തരില്ല..." നന്ദ അലറിക്കരഞ്ഞു കുഞ്ഞിനെ ഒന്നുകൂടി ഇറുക്കിപ്പിടിച്ചു......................................................തുടരും…………

നന്ദവൈശാഖം : ഭാഗം 2 

Share this story