നന്ദവൈശാഖം: ഭാഗം 5

nanthavaishakham

A Story by സുധീ മുട്ടം

ഭർത്താവിന്റെയും കുഞ്ഞിന്റെയും ഓർമ്മയിൽ അവളൊന്ന് തേങ്ങിപ്പിടഞ്ഞു... "തന്റെ പൊന്നുമോളുടെ ഏകദേശ സാമ്യമുണ്ട് കുഞ്ഞാറ്റക്ക്...അതാണ് തന്നെ ആ കുഞ്ഞിലേക്ക് ആകർഷിച്ചതും... നീറ്റുന്ന നോവിലും നന്ദ ഓർത്തു... 💙💙💙💙💙💙💙💙💙💙💙 " ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് നന്ദേട്ടന്റെ എന്റെ പിന്നാലെയിങ്ങനെ നടക്കരുതെന്ന്." തിരിഞ്ഞ് നിന്ന് കോപത്തോടെ ചോദിച്ചപ്പോഴും നന്ദന്റെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു. "അതിന് താനൊന്ന് വായ് തുറന്നിട്ട് വേണ്ടേ" "എന്നാരു പറഞ്ഞു" "ഞാൻ" "ഓഹോ..എങ്കിൽ ഇന്നൂടെയൊന്ന് പറയ് കേൾക്കട്ടെ" ഒരുനിമിഷം നന്ദ അയാളെ അടിമുടി സൂക്ഷിച്ചു നോക്കി.. വൈശാഖിന്റെ കൂടെ കണ്ടിട്ടുണ്ടെന്ന് അല്ലാതെ മറ്റൊരു പരിചയവും ഇല്ല..പിന്നാലെ വരാൻ തുടങ്ങിയതോടെ ആളെ ശ്രദ്ധിച്ചു തുടങ്ങിയത്. കാണാൻ തെറ്റില്ലാത്തൊരു ചെറുപ്പക്കാരൻ..അത്യാവശ്യത്തിന് ഉയരവും തടിയുമുണ്ട്. ആദ്യമൊക്കെ ഒരുതരം ഭയമായിരുന്നു..ആരെങ്കിലും കണ്ടാൽ വാർത്തകൾക്ക് പഞ്ഞമുണ്ടാകില്ല.ഒടുവിൽ നേരിട്ട് പറഞ്ഞു പിന്നാലെ നടക്കരുതെന്ന്.അതോടെ ആള് മനസ് തുറന്നു. "എനിക്ക് നന്ദയെ ഇഷ്ടമാണ്.. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്" ഒന്നും പറഞ്ഞില്ല...കോപത്തോടെ തിരിഞ്ഞ് നടന്നു..വെറുതെ ആൾക്കാരെ കൊണ്ടൊന്നും പറയിക്കരുതല്ലോ.ഉളളിലൊരു ഇഷ്ടം നന്ദക്കും ഉണ്ടായിരുന്നു.എന്നിട്ടും നന്ദൻ പിന്മാറാതെ നന്ദയുടെ പുറകെ നടന്നു. "നന്ദ..അയാം സീരിയസ് എനിക്ക് നന്ദയെ ഇഷ്ടമാണ്. വിവാഹം കഴിക്കണം" കുറച്ചു സമയം അയാളെ ഇമവെട്ടാതെ നോക്കി നിന്നു.. കടലോളം സ്നേഹം തന്നോടുണ്ടെന്ന് നന്ദനിലുണ്ടെന്ന് തോന്നിപ്പോയവൾക്ക്..മറ്റുള്ളവരെ പോലെ ആനാവശ്യമായൊരു നോട്ടം പോലും ഉണ്ടായിട്ടില്ല ആളിൽ നിന്ന്..

"വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടും ആലോചിക്കൂ" പറഞ്ഞിട്ട് പിന്തിരിഞ്ഞ് നടന്ന നന്ദക്ക് ഒപ്പം നന്ദൻ നടന്നെത്തി. "ആദ്യം നന്ദക്ക് ഇഷ്ടമാണോന്ന് അറിഞ്ഞിട്ട് വേണം വീട്ടുകാരെയും കൂട്ടി വരാൻ" "എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല.." ശേഷം സ്പീഡിൽ നടന്നു...സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷത്തോടെ നന്ദൻ നിൽക്കുന്നത് തിരിഞ്ഞ് നോക്കിയ നന്ദ കണ്ടു.. പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു..നന്ദൻ വീട്ടുകാരെയും കൂട്ടി വീട്ടിൽ വന്നു ആലോചിച്ചു... എക്സാം കഴിഞ്ഞു വിവാഹം അങ്ങനെ തീരുമാനമായി... പഠിത്തം കഴിഞ്ഞതോടെ നന്ദൻ നന്ദയെ സ്വന്തമാക്കി...സന്തോഷകരമായ ജീവിതമായിരുന്നു..അതിനിടയിലൊരു പെൺകുഞ്ഞ് പിറന്നു..വീണ്ടും ആഹ്ലാദത്തിന്റെ നാളുകൾ... മോൾക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് ഗുരുവായൂരമ്പലത്തിലേക്ക് കാറിൽ പോകുന്നത്...രാമചന്ദ്രനും സരസ്വതിയും ആദ്യം പോകാൻ തീരുമാനിച്ചെങ്കിലും അയാൾക്ക് സുഖമില്ലാത്തതിനാൽ പിന്മാറി.. അയാളെ നോക്കാനായി സരസ്വതിയും കൂടെ നിന്നു. അച്ഛനും അമ്മയും വരുന്നില്ലെന്ന് കണ്ടു പോകാതെ ഇരുന്നവരെ രാമചന്ദ്രനാണ് പോയിട്ട് വരാൻ പറഞ്ഞയച്ചത്...ഗുരുവായൂർ അമ്പലം സന്ദർശനം കഴിഞ്ഞു തിരികെ വരാൻ നേരം ടെക്സ്റ്റയിൽ ഷോറൂമിലേക്ക് നന്ദ കയറി.. കുഞ്ഞുമായി നന്ദൻ കാറിനു വെളിയിൽ നിന്നു.. നന്ദനും മോൾക്കും കൂടി ഡ്രസ് എടുത്തു നന്ദ ടെക്സ്റ്റയിൽ ഷോറൂമിൽ നിന്നും വെളിയിലെത്തി..റോഡുമുറിച്ച് അപ്പുറമെത്തണം..റോഡിലെ തിരക്കൊഴിയാനായി ഒരുനിമിഷം കാത്തു നിന്നു... നിയന്ത്രണം വിട്ടൊരു ലോറി പാഞ്ഞു വരുന്നതു കണ്ടു നന്ദ പിന്നിലേക്ക് മാറി നിന്നു...പക്ഷേ ലോറി ചെന്ന് കാറിലേക്ക് ഇടിച്ചു കയറി... നന്ദയൊരു നിമിഷം തരിച്ചു നിന്നു.. മരവിപ്പ് മാറി ഓടി ചെന്നതും ഒന്ന് നോക്കാനേ കഴിഞ്ഞുള്ളൂ...ലോറിക്കും കാറിനും ഇടയിൽ ഞെരിഞ്ഞമർന്ന മോളും നന്ദനും...അലറിക്കരഞ്ഞവൾ ബോധരഹിതയായി വീണു...ആളുകൾ ഓടിക്കൂടി ലോറിയുടെ മുൻ ഭാഗം വെട്ടിപ്പൊളിച്ചു അവരെ പുറത്ത് എടുത്തെങ്കിലും പ്രാണൻ ഇരുദേഹിയേയും വിട്ടകന്നിരുന്നു..കുഞ്ഞിനെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ശിരസ്സ് തകർന്നു പോയി.. ബോധമറ്റ് വീണ നന്ദയെ ആരൊക്കയൊ ഹോസ്പിറ്റലിലാക്കി...

വൈശാഖനും സുഹൃത്തുക്കളും ചേർന്നാണ് പോസ്റ്റുമാർട്ടം കഴിഞ്ഞ മൃതുദേഹം വീട്ടിലെത്തിച്ചത്..നന്ദ വലിയ നിലവിളിച്ചു കൊണ്ടിരുന്നു..അവളുടെ സങ്കടം പലരുടേയും നെഞ്ച്നീറ്റി കൂടെ കരഞ്ഞു.. നന്ദന്റെയും മോളുടെയും മരണം നൽകിയ ഷോക്കിൽ നിന്നും നന്ദ റിക്കവറിയാകാൻ പിന്നെയും സമയം എടുത്തു.. എന്തിനും ഏതിനും മകൾക്കൊപ്പം രാമചന്ദ്രനും സരസ്വതിയും ഒപ്പം നിന്നു... നന്ദനും കുഞ്ഞും മരിച്ചത് നന്ദയുടെ ജാതക ദോഷം മൂലമാണെന്ന് ഏതോ ജ്യോത്സൃൻ പറഞ്ഞത് നന്ദന്റെ വീട്ടുകാർ വിശ്വസിച്ചു.. നന്ദയുടെ ജാതകത്തിൽ പാപദോഷമുണ്ടു പോലും... നന്ദയേയും വീട്ടുകാരെയും ആക്ഷേപിച്ചതോടെ ഇരുവീട്ടുകാരും മാനസികമായേറെ അകന്നു..അപ്പോഴും വൈശാഖും കുടുംബവും നന്ദയുടെ വീട്ടുകാർക്ക് സപ്പോർട്ടായി നിലനിന്നു.. പക്ഷേ ഇതെല്ലാം ആകെ തകർത്തു കളഞ്ഞത് നന്ദയെ മാത്രം ആയിരുന്നു.. ഒരു ഷോക്ക് മാറി വരുമ്പോൾ അടുത്തത്..ഇടക്കിടെ തല ചൂടായി പ്രാന്ത് പിടിക്കുന്നത് പോലെയാകും..വീണ്ടും ഇടക്കിടെ ട്രീറ്റ്മെന്റ്.... വൈശാഖിന്റെ ഭാര്യ ശിൽപ്പ നന്ദക്ക് വലിയൊരു ആശ്വാസമായിരുന്നു.. ശിൽപ്പ ഇടക്കിടെ നന്ദയുടെ വീട്ടിലെത്തി സംസാരിച്ച് ഇരിക്കും...അങ്ങനെ കുറച്ചൊക്കെ മാറ്റങ്ങൾ ഉണ്ടായി... ശിൽപ്പക്ക് കുഞ്ഞ് ജനിച്ചതോടെ നന്ദ അവരുടെ വീട്ടിലായിരുന്നു.. കൊതിയോടെ കുഞ്ഞിനെ നോക്കി നിൽക്കുന്ന നന്ദയുടെ കയ്യിൽ കുഞ്ഞിനെ കൊടുക്കും...സ്വർഗം കീഴക്കിയ സന്തോഷമാണു ഉണ്ടാവുക...കുഞ്ഞ് ഇല്ലെന്നുളള ദുഖം ഒരുപരിധിവരെ അങ്ങനെ ചെറുത്ത് നിൽക്കും..എന്നാലും നന്ദന്റെ ഓർമ്മകളിൽ ഇടക്കിടെ കണ്ണുകൾ ഈറനാവും... 💙💙💙💙💙💙💙💙💙💙💙💙💙💙 ജനാല വാതിൽ തുറന്ന് പുറത്തേക്ക് നോക്കി നിന്നു നന്ദ ഓരോന്നും ഓർത്തു...കണ്ണുകൾ ഈറനണിയാൻ തുടങ്ങി... കുറച്ചു കഴിഞ്ഞപ്പോൾ പുറത്തേക്ക് ചെവി വട്ടം പിടിച്ചു.. ഒരു കുഞ്ഞിന്റെ കരഞ്ഞു തളർന്ന സ്വരം കാതിലേക്ക് ഒഴുകിയെത്തിയതും അച്ഛനു അരികിലേക്ക് ഓടി.. "അച്ഛാ കുഞ്ഞാറ്റ കരയുന്നു...എനിക്കിപ്പോൾ കാണണം" രാമചന്ദ്രൻ മകളെ നോക്കി...

കുഞ്ഞിനെ കാണാത്ത സങ്കടം മുഴുവനും മുഖത്തുണ്ട്.. "മോളേ അങ്ങോട്ട് ചെന്നാൽ നളിനി എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല..നമുക്ക് രാവിലെ പോകാം" അച്ഛൻ നൽകിയ ആശ്വാസ വാക്കുകൾ മനസ്സിനെ തണുപ്പിച്ചില്ല.പുറത്തേക്കിറങ്ങി വൈശാഖിന്റെ വീട്ടിലേക്ക് ഓടി... അതേ സമയം വൈശാഖും അച്ഛനും മാറി മാറി നോക്കിയട്ടും കുഞ്ഞാറ്റയുടെ കരച്ചിൽ നിന്നില്ല.ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന ഭാവത്തിൽ നളിനിയും... "അതിന്റെ വായൊന്ന് അടച്ചു വെയ്ക്ക്...മനുഷ്യർക്ക് കുറച്ചു സമാധാനം വേണം" നളിനി പിറുപിറുത്തു കൊണ്ട് മുറ്റത്തേക്കിറങ്ങി..നല്ല നിലാവ് ഉണ്ടായിരുന്നു...അവർ മുറ്റത്തു കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു... "ആരാടീ അത്" ആരോ ഓടി വരുന്നതു കണ്ടു നളിനി ചോദിച്ചു...നിലവിൽ മിന്നി തിളങ്ങിയ നന്ദയുടെ മിഴിനീരും ആളെയും വ്യക്തമായി കണ്ടു.. "വൈശാഖ്‌..." മുറ്റത്ത് നിന്നും നന്ദ ഉറക്കെ വിളിച്ചു... അതുകേട്ട് മുറിയിൽ നിന്ന വൈശാഖും മാധവുമൊന്ന് ഞെട്ടി..പരസ്പരം മുഖാമുഖം നോക്കി.. കുറച്ചു സമയം നിന്നിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല.കുഞ്ഞിന്റെ കരച്ചിൽ മാത്രം കേൾക്കാം..അതുകേൾക്കുന്തോറും നന്ദയുടെ നിയന്ത്രണമറ്റു..അവൾ അകത്തേക്ക് പാഞ്ഞു കയറാൻ ശ്രമിച്ചതും നളിനി തടഞ്ഞു.. "എവിടേക്കാടീ നീ ഓടിക്കയറുന്നത്" "മാറി നിൽക്ക് തള്ളേ" കലിയോടെ തന്നെ തടഞ്ഞ നളിനിയെ തള്ളിയകറ്റി വൈശാഖിന്റെ മുറിയിലേക്ക് പാഞ്ഞു കയറി.. "കുഞ്ഞിനെ താ" നന്ദ അലറിയതും അവർ അവളുടെ ഭാവം ശ്രദ്ധിച്ചു...കുഞ്ഞിനെ നഷ്ടപ്പെട്ട തളളപ്പക്ഷിയുടെ വെപ്രാളാം... വൈശാഖ് കുഞ്ഞിനെ നന്ദയുടെ കയ്യിൽ കൊടുത്തു... കുഞ്ഞിക്കവിളുകളിൽ മാറി മാറി ചുംബിച്ചശേഷം കിടക്കയുടെ ഒരുവശത്ത് അവർക്ക് എതിരായി ഇരുന്നു...കുഞ്ഞാറ്റയെ മാറോട് ചേർത്ത് പിടിച്ചു നന്ദ കണ്ണുകളടച്ചു... കുഞ്ഞിളം ചുണ്ടുകൾ ആർത്തിയോടെ മുലപ്പാൽ നുകർന്നതോടെ കുഞ്ഞാറ്റയുടെ കരച്ചിലുമടങ്ങി... വൈശാഖനും അച്ഛനും പെട്ടെന്ന് മുറിവിട്ടിറങ്ങി കതക് ചാരി..................................................തുടരും…………

നന്ദവൈശാഖം : ഭാഗം 4

Share this story