നവവധു: ഭാഗം 12

navavadhu

A story by സുധീ മുട്ടം

അകത്തേക്ക് കയറാൻ ശ്രമിക്കും മുമ്പേ പ്രൊഫസർ വീടിനു മുമ്പിലെത്തി.വിളറിയൊരു ചിരി സാഗരയിൽ നിന്നുണ്ടായി. "ഇവിടെ ആയിരുന്നോ സാഗരയുടെ വീട്" ഒന്നും അറിയാത്തതു പോലെയായിരുന്നു ചോദ്യം. അടിമുടി ആകെ വിറഞ്ഞെങ്കിലും അടക്കി പിടിച്ചു നിന്നു. "അതേ" "ഇന്നു മുതൽ ഞാൻ നിങ്ങളുടെ അയൽക്കാരനാ" ആൾ ഇങ്ങോട്ട് തള്ളിക്കയറുകയാണെന്ന് മനസ്സിലായി..നോട്ടം മുഴുവനും സാഗയിലേക്കും. "ആരാ മോളെ..മോൾക്ക് ആളെ അറിയോ?" "ഞാൻ സാഗരയുടെ പുതിയ പ്രൊഫസർ ആണ്..പേര് വൈഗേഷ്" ശേഖരന്റെ ചോദ്യം മകളോട് ആയിരുന്നെങ്കിലും ഉത്തരം നൽകിയത് അയാളായിരുന്നു. "സാറായിരുന്നോ പുതിയ ആൾ കയറി ഇരിക്കൂ"

ആതിഥ്യ മര്യാദയോർത്ത് വൈഗേഷിനെ അയാൾ ക്ഷണിച്ചു. "അതിനു ഇനിയും സമയമുണ്ട് അച്ഛാ.ഞാൻ അങ്ങോട്ട് ചെല്ലട്ടേ.വീണ്ടും കാണാം" "എങ്കിൽ അങ്ങനെയാകട്ടെ" വൈഗേഷിന്റെ കണ്ണുകൾ സാഗയിലായിരുന്നു..എന്തൊരു അഴകാണ് പെണ്ണിന്.ഗ്രാമീണ സുന്ദരി എന്നൊക്കെ പറഞ്ഞാലത് സാഗരയെ പോലെയാകണം..അയാൾ മനസ്സിലോർത്തു.. പ്രൊഫസർ പോയതോടെ സാഗ ശ്വാസം വലിച്ചു വിട്ടു... "അസ്സൽ കോഴി.." അവൾക്ക് അയാളോട് വെറുപ്പ് തോന്നി..ഇങ്ങനെയുമുണ്ടോ വായിനോട്ടം... "മിണ്ടാനും പറയാനും അയൽപ്പക്കത്ത് ആളായി..." ശേഖരൻ ഉരുവിട്ടത് സാഗരയുടെ നെഞ്ചിൽ വന്നു തറച്ചു..അങ്ങനെയൊരു അപകടം ചിന്തിച്ചതേയില്ല.

"എല്ലാവരെയും ഒരു കയ്യകലത്തിൽ നിർത്തുന്നതാ അച്ഛാ നല്ലത്" അച്ഛനു സംസാരിക്കാൻ ഒരാളെ കിട്ടിയാൽ വലിയ സന്തോഷമാണ്...വൈഗേഷിന്റെ സ്വഭാവം വെച്ചു അയാൾ ഇനിയും വരും.അച്ഛൻ ക്ഷണിച്ചു ഇരുത്തുകയും ചെയ്യും..അത് മനസ്സിലാക്കിയാണു അങ്ങനെ പറഞ്ഞതും.. "അതും ശരിയാണ്" അയാളത് ശരി വെച്ചു.. സാഗര മുറിയിലേക്ക് കയറി ജനാല വാതിൽ തുറന്നിട്ടു വെളിയിലേക്ക് നോക്കി..വൈഗേഷും ജോലിക്കാരും വീട്ടു സാധനങ്ങൾ ഇറക്കി വെക്കുന്നത് കണ്ടു.. 💙💙💙💙💙💙💙💙💙💙💙💙💙💙💙 അടുത്ത ദിവസം രാവിലെ പതിവു പോലെ ഉണർന്നു...അമ്പലത്തിൽ നിന്നും ഭക്തി സുധ ഉയർന്നു കേൾക്കാമായിരുന്നു‌...

കുളി കഴിഞ്ഞു അടുക്കളയിൽ കയറി അച്ഛനു പതിവ് ചായ കൊടുത്ത ശേഷം ജോലികളെല്ലാം ഒതുക്കി കോളേജിലേക്ക് പോകാനായി ഒരുങ്ങിയിറങ്ങി.. "അച്ഛാ ദാ ഞാനിറങ്ങുവാ" "പോയി വാ മോളേ" കാലിൽ ചെരിപ്പ് എടുത്തിട്ട് വേഗം പുറത്തേക്കിറങ്ങി.. "സാഗേ ഞാനുമുണ്ട്" വിളികേട്ടു പിന്തിരിഞ്ഞ് നോക്കി..വൈഗേഷ് വേഗത്തിൽ നടന്നു വരുന്നത് കണ്ടു.. "ഇയാളാകെ ശല്യമായല്ലോ.." അവൾ അസ്വസ്ഥതപ്പെട്ടു.. ഇരുവരും സ്റ്റോപ്പിലേക്ക് നടന്നു..അയാൾ ഇടക്കിടെ ഓരോന്നും ചോദിച്ചതിനു മൂളലിൽ മറുപടി ഒതുക്കി..സാഗരയുടെ നീരസം മനസ്സിലായതോടെ പിന്നെയൊന്നും സംസാരിച്ചില്ല. ബസ് കയറി കോളേജ് സ്റ്റോപ്പിൽ ഇറങ്ങി..

പതിവു പോലെ ഗൗതമി കാത്തു നിൽക്കുന്നത് കണ്ടു.. അതൊരു ആശ്വാസമായി തോന്നി.. "എന്താടീ സാറ് വളച്ചോ അതോ നീ വളച്ചോ?' രണ്ടു പേരും ഒരുമിച്ച് ബസ് ഇറങ്ങിയത് ഗൗതമി കണ്ടിരുന്നു.. അതാണങ്ങനെ ചോദിച്ചത്. " എന്റെ മോളെ നിന്നെ പോലെ ഞാനങ്ങനെ വളയില്ല..വളയാനായി നിന്നു കൊടുക്കുകയുമില്ല" മറുപടി കുറച്ചു കൊള്ളിച്ചായിരുന്നതിനാൽ ഗൗതമിയുടെ മുഖമൊന്ന് വാടി... സാഗക്കത് മനസ്സിലാവുകയും ചെയ്തു.. "നിനക്ക് സാറിനോടൊരു ഏക്കമില്ലേ..അതാടീ അങ്ങനെ പറഞ്ഞത്" അവൾ വാടിയൊരു ചിരി സമ്മാനിച്ചു... വൈഗേഷിനെ കണ്ട മാത്രയിൽ അവൾക്ക് ഇഷ്ടമായി..പക്ഷേ അയാൾക്ക് സാഗയിലായിരുന്നു കണ്ണ്..

"എടീ ആ കാലൻ എന്റെ വീടിനു എതിരു വശത്താ താമസം" "ങേ... ഗൗതുവിലൊരു അമ്പരപ്പുണ്ടായി.. " അതേടീ ഇന്നലെ മുതൽ പൊറുതി തുടങ്ങി... എന്റെ സംശയം അതല്ല അയാൾ എങ്ങനെ കൃത്യമായി എന്റെ വീടിനു അടുത്ത് വാടകക്ക് എത്തിയെന്നതാണു..." സാഗയുടെ മനസ്സിലൊരു സംശയമായത് കിടന്നിരുന്നു...അത് ശരിയാണ് വൈഗേഷ് കുറെ കഷ്ടപ്പെട്ടാണു അവളുടെ വീടിനരുകിലെ വാടകവീട് സംഘടിപ്പിച്ചത്...കുറെയേറെ പണം ചിലവാക്കേണ്ടി വന്നു.. "നീ കൂടി മനസ് വെച്ചാൽ സാറിനെ നിനക്ക് തന്നെ കിട്ടും" സാഗര ഗൗതമിയെ പ്രോൽസാഹിപ്പിച്ചു.. "എങ്ങനേടീ" "അയാളെ വായിനോക്കണം...പിന്നാലെ കൂടണം.."

"അത് ഞാനേറ്റെടീ...അയാളെ കൊണ്ട് ഞാനെന്റെ കഴുത്തിൽ താലി കെട്ടിക്കും" പ്രതിഞ്ജ പോലെ ഗൗതമി പറഞ്ഞു... ഇരുവരും ക്ലാസിലേക്ക് കയറി.. ഫസ്റ്റ് അവർ വൈഗേഷിന്റെ ക്ലാസ് ആയിരുന്നു... അയാളുടെ പതിവു വായിനോട്ടം മുറക്ക് നടന്നു...ക്ലാസ് കഴിഞ്ഞാണ് സാഗര ശ്വാസം വലിച്ചു വിട്ടത്.. വൈകുന്നേരം വീട്ടിലേക്ക് മടങ്ങി...വൈഗേഷ് സ്റ്റോപ്പിൽ കാത്തു നിൽക്കുന്നത് കണ്ടു അവളാകെ അസ്വസ്ഥതമായി.. "ഞാൻ തന്നെ കാത്തു നിന്നതാ" "എന്തിന്".. അവൾ മുഖം ചുളിച്ചു..

"നമ്മൾ ഒരിടത്തേക്കല്ലേ യാത്ര" "അല്ല സാറേ രണ്ടിടത്തേക്കാ...ഞാനെന്റെ വീട്ടിലേക്കാ പോകുന്നത്" എടുത്ത് അടിക്കും പോലെ മറുപടി കൊടുത്തു.. അയാളുടെ മുഖം ചുളിഞ്ഞു.. "സാറ് എന്റെ പിന്നാലെ വെറുതെ നടക്കേണ്ടാ..സാറ് ഉദ്ദേശിക്കുന്നത് നടക്കില്ല" "ഞാനെന്ത് ഉദ്ദേശിച്ചെന്നാ". അയാളിൽ വെപ്രാളം പ്രകടമായി... " ആം സാറ് ഉദ്ദേശിച്ചതെന്തോ അതുതന്നെ.... " പറഞ്ഞിട്ട് കൂർത്ത മുനയുളള നോട്ടം സമ്മാനിച്ചു... അയാളുടെ തല കുനിഞ്ഞു പോയി...ഇതിവിടെ കൊണ്ട് നിർത്തിയില്ലെങ്കിൽ അയാളൊരു ശല്യമായി മാറുമെന്ന് അവൾക്ക് ഉറപ്പാണു...

"അങ്ങനെ പിന്മാറുന്നവനല്ലെടീ വൈഗേഷ്...അവസരം വരട്ടെ നിന്നെ ഞാൻ എടുത്തോളാം" മനസ്സിൽ നൂറാവർത്തി അയാൾ പറഞ്ഞു... ദിവസങ്ങൾ പിന്നെയും ഓടിമറഞ്ഞു... വൈഗേഷ് കുറച്ചു നാൾ ഒതുങ്ങിയെങ്കിലും പിന്നെയും സാഗരയെ വായിനോക്കി....അവളത് തീരെ മൈൻഡ് ചെയ്തില്ല... ഒരുദിവസം കോളേജിൽ നിന്നും സാഗര കുറച്ചു നേരത്തെയെത്തി...രാമൻകുട്ടിയുമായി അച്ഛൻ എന്തോ ഗഗനമായ ചർച്ചയിലാണെന്നു തോന്നി...അവർക്കൊരു ചിരി സമ്മാനിച്ചു അവൾ അകത്തേക്ക് പോയി... ചായ ഇട്ടപ്പോൾ അതുമായി ഉമ്മറത്തേക്കു വന്നു.. "ദാ ചായ" ഇരുവർക്കും കൊടുത്തു... അവരത് വാങ്ങി.. "മോളെ ദൈവം എന്നൊരു പ്രപഞ്ച ശക്തി ഉണ്ട്"

"എന്താ രാമച്ഛനു ഇപ്പോൾ അങ്ങനെ തോന്നാൻ കാരണം" അവൾ ആശ്ചര്യപ്പെട്ടു.. ശേഖരൻ സന്തോഷത്തോടെ പറഞ്ഞു.. "എന്റെ മോളെ ചതിച്ചതിനു ദൈവം അമ്പുവിനു പണി കൊടുത്തു.. കാര്യം എന്താണെന്ന് ആദ്യം സാഗരക്ക് മനസ്സിലസിലായില്ല...രാമൻകുട്ടി സംഭവം വിശദീകരിച്ചു... " അമ്പുവിന്റെ ഭാര്യ ഒളിച്ചോടിപ്പോയി...ഇന്ന് പകലായിരുന്നു .വീട്ടിലേക്ക് പോകുവാണെന്നും പറഞ്ഞു കയ്യിൽ കിട്ടിയ സ്വർണ്ണവും പണവുമായി അവൾ കാമുകനൊപ്പം മുങ്ങി... "അയ്യോ...." സാഗയിലൊരു നോവുണർന്നതും അവൾ നിലവിളിച്ചു..............................തുടരും………

നവവധു : ഭാഗം  11

Share this story